കേരളം തോറ്റു; സന്തോഷ് ട്രോഫി ബംഗാളിന്
Wednesday, January 1, 2025 2:21 AM IST
ഹൈദരാബാദ്: ഇഞ്ചുറി ടൈമിലെ ഗോളിന് കേരളത്തെ കണ്ണീരിൽമുക്കി ബംഗാളിനു സന്തോഷക്കപ്പ്. സന്തോഷ് ട്രോഫി ഫുട്ബോളിൽ 33-ാം തവണ ബംഗാൾ മുത്തമിട്ടു.
90 മിനിറ്റിലും ആർക്കും ഗോൾ കണ്ടെത്താൻ കഴിയാതിരുന്ന മത്സരത്തിൽ ഇഞ്ചുറിടൈമിൽ റോബി ഹൻസ്ദ വിജയഗോൾ സ്വന്തമാക്കി. ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടം തുല്യശക്തികളുടെ ബലപരീക്ഷണമായിരുന്നു.
പലപ്പോഴും പരുക്കനായ മത്സരത്തിൽ മുൻനിരയുടെ ലക്ഷ്യബോധമില്ലായ്മയാണ് കേരളത്തിനു തിരിച്ചടിയായത്.