സ്പെഷല്‍ ഒളിമ്പിക്സിന് ഇന്നു സമാപനം
Sunday, December 29, 2024 12:04 AM IST
കോഴിക്കോട്: മൂന്നുദിവസത്തെ സംസ്ഥാന സ്പെഷല്‍ ഒളിമ്പിക്സിന് ഇന്ന് തിരശീല വീഴും. സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
. സ്പെഷല്‍ ഒളിമ്പിക്സ് കേരളയും കോഴിക്കോട് നഗരസഭയും ചേര്‍ന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പിന്തുണയോടെയാണ് സ്പെഷല്‍ ഒളിമ്പിക്സ് സംഘടിപ്പിച്ചിട്ടുള്ളത്.
ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനും പുനരധിവസത്തിനും പ്രയത്നിക്കുകയും ആ വിഭാഗങ്ങള്‍ക്കായി എഡബ്ല്യുഎച്ച് സ്പെഷല്‍ കോളജ് സ്ഥാപിക്കുകയും ചെയ്ത ഡോ. കുഞ്ഞഹമ്മദ് കുട്ടിയെയും ബൗദ്ധികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി മലബാര്‍ മേഖലയില്‍ ആദ്യമായി സ്കൂള്‍ സ്ഥാപിച്ച ഫാ. സെബാസ്റ്റ്യന്‍ പൂനോളിയെയും ആദരിച്ചു. ഇരുവര്‍ക്കും കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉപഹാരം നല്കി.
2024-ലെ കേരളസംസ്ഥാന ഭിന്നശേഷി പുരസ്കാരം ലഭിച്ച തിരുവനന്തപുരം അമരവിള കാരുണ്യ സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥി ബി. അനു, 2024 സെപ്റ്റംബറില്‍ കോല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ പവര്‍ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ കോഴിക്കോട് പന്തീരാങ്കാവ് പ്രശാന്തി സ്കൂളിലെ വിദ്യാര്‍ഥി കെ.കെ,അനുഷ് എന്നിവരാണ് ആദരിക്കപ്പെട്ട ഭിന്നശേഷിപ്രതിഭകള്.
മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം. പി. അഹമ്മദാണ് ഇവരെ ആദരിച്ചത്.