ദേശീയ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പ് 31 മുതല്‍ കണ്ണൂരിൽ
Sunday, December 29, 2024 12:04 AM IST
കണ്ണൂര്‍: മുപ്പത്തിയഞ്ചാമത് ദേശീയ ഫെൻസിംഗ് ചാന്പ്യൻഷിപ്പ് 31 മുതൽ ജനുവരി മൂന്നു വരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ടീമുകളെ കൂടാതെ സർവീസ് ടീമുകളും പങ്കെടുക്കും.
ചാന്പ്യൻഷിപ്പിൽ എഴുന്നൂറോളം കായികതാരങ്ങള്‍ പങ്കെടുക്കും. ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസിലേക്കുള്ള സെലക്ഷൻ മത്സരം കൂടിയാണ് ചാന്പ്യൻഷിപ്പ്. ഒളിമ്പ്യന്‍ ഭവാനി ദേവി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച 13 പിസ്റ്റുകളിലായാണ് എപ്പി, സാബര്‍, ഫോയല്‍ വിഭാഗങ്ങളില്‍ ടീം മത്സരങ്ങളും വ്യക്തിഗത മത്സരങ്ങളും നടക്കുക. രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം ഏഴു വരെയാണ് മത്സരങ്ങൾ നടക്കുക. 31 ന് രാവിലെ 11 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം നിർവഹിക്കും.