ബ്ലാസ്റ്റേഴ്സ്, ഗോകുലം കളത്തിൽ
Saturday, December 14, 2024 1:17 AM IST
കോൽക്കത്ത/ഷില്ലോംഗ്: ഐഎസ്എൽ ഫുട്ബോളിൽ കേരള പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഐ ലീഗിൽ ഗോകുലം കേരള എഫ്സിയും ഇന്നു കളത്തിൽ.
എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കോൽക്കത്തൻ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടും. രാത്രി 7.30നാണ് കിക്കോഫ്.
ഷില്ലോംഗ് ലാജോംഗാണ് ഐ ലീഗിൽ ഗോകുലത്തിന്റെ എതിരാളികൾ. വൈകുന്നേരം 4.30നാണ് കിക്കോഫ്.