കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
Sunday, September 29, 2024 12:33 AM IST
കോ​ഴി​ക്കോ​ട്: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ൽ ഇ​ന്ന​ലെ അ​ര​ങ്ങേ​റി​യ വ​ട​ക്ക​ൻ കേ​ര​ള ഡെ​ർ​ബി സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. പോ​യി​ന്‍റ് പ​ട്ടി​ക​യു​ടെ ത​ല​പ്പ​ത്തു ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്സി​യും കാ​ലി​ക്ക​ട്ട് എ​ഫ്സി​യും 1-1 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ, ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം 60-ാം മി​നി​റ്റി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് ലീ​ഡ് നേ​ടി. അ​ഡ്രി​യാ​ൻ കോ​ർ​പ​യാ​യി​രു​ന്നു ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന്‍റെ ഗോ​ൾ നേ​ട്ട​ക്കാ​ര​ൻ.

ക​ണ്ണൂ​ർ ജ​യ​ത്തി​ലേ​ക്കെ​ന്നു​റ​പ്പി​ച്ച നി​മി​ഷം കാ​ലി​ക്ക​ട്ടി​ന്‍റെ സ​മ​നി​ല ഗോ​ളെ​ത്തി. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ആ​ദ്യ മി​നി​റ്റി​ൽ പി.​എം. ബ്രി​ട്ടോ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന്‍റെ വ​ല കു​ലു​ക്കി. അ​തോ​ടെ വ​ട​ക്ക​ൻ ഡെ​ർ​ബി 1-1ൽ ​ക​ലാ​ശി​ച്ചു.

ലീ​ഗി​ൽ തോ​ൽ​വി അ​റി​യാ​ത്ത ടീ​മു​ക​ളാ​യി ക​ണ്ണൂ​ർ വാ​രി​യേ​ഴ്സും കാ​ലി​ക്ക​ട്ടും തു​ട​രു​ന്നു. ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടു ജ​യ​വും മൂ​ന്നു സ​മ​നി​ല​യു​മാ​യി ഒ​ന്പ​ത് പോ​യി​ന്‍റു​മാ​യി ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു.


കാ​ലി​ക്ക​ട്ട് എ​ഫ്സി അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു തു​ട​രു​ക​യാ​ണ്. സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ ഇ​ന്നും നാ​ളെ​യും മ​ത്സ​ര​മി​ല്ല. ഒ​ക്‌ടോ​ബ​ർ ഒ​ന്നി​ന് മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ച് തൃ​ശൂ​ർ മാ​ജി​ക് എ​ഫ്സി ഫോ​ഴ്സ കൊ​ച്ചി എ​ഫ്സി​യെ നേ​രി​ടും.

സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള

ടീം, ​​മ​​ത്സ​​രം, ജ​​യം, സ​​മ​​നി​​ല, തോ​​ൽ​​വി, പോ​​യി​​ന്‍റ്

ക​​ണ്ണൂ​​ർ 5 2 3 0 9
കാ​​ലി​​ക്ക​​ട്ട് 5 1 4 0 7
തി​​രു​​വ​​ന​​ന്ത​​പു​​രം 4 1 2 1 5
കൊ​​ച്ചി 4 1 2 1 5
മ​​ല​​പ്പു​​റം 4 1 1 2 4
തൃ​​ശൂ​​ർ 4 0 2 2 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.