6-4, 6-3, 6-3നായിരുന്നു ബില്ലി ജീൻ കിംഗിന്റെ ജയം. 1973 മേയിൽ നടന്ന ആദ്യ ബാറ്റിൽ ഓഫ് സെക്സസിൽ മാർഗരറ്റ് കോർട്ടിനെ ബോബി റിഗ്സ് 6-2, 6-1നു കീഴടക്കിയിരുന്നു.
ബില്ലിയും റിഗ്സും തമ്മിലുള്ള പോരാട്ടം നേരിട്ടു കാണാൻ 30,000 കാണികളായിരുന്നു സ്റ്റേഡിയത്തിലെത്തിയത്. ഒന്‍പതു കോടി ആളുകൾ ടെലിവിഷനിലൂടെ മത്സരം തത്സമയം കണ്ടതായാണ് കണക്ക്. വനിതകളുടെ മത്സരങ്ങൾ പുരുഷന്മാരേക്കാൾ താഴെയാണെന്ന വാദമുള്ള ആളായിരുന്നു റിഗ്സ് എന്നതായിരുന്നു അക്കാലത്തെ റിക്കാർഡ് വ്യൂവർഷിപ് ലഭിക്കാൻ കാരണം.
കോണ്‍ഗ്രഷ്ണൽ ഗോൾഡ് മെഡൽ അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നാണ് കോണ്‍ഗ്രഷ്ണൽ ഗോൾഡ് മെഡൽ. പ്രസിഡൻഷൽ മെഡൽ ഓഫ് ഫ്രീഡമാണ് മറ്റൊരു പരമോന്നത ബഹുമതി. വോട്ടെടുപ്പിലൂടെ യുഎസ് കോണ്‍ഗ്രസാണ് ഇവ രണ്ടും സമ്മാനിക്കുന്നത്.
അമേരിക്കൻ ചരിത്രത്തിലും സംസ്കാരത്തിലും സ്വാധീനം ചെലുത്തുന്ന നേട്ടങ്ങൾ കൈവരിക്കുകയും, ദീർഘകാലം ആ നേട്ടത്തിന്റെ പ്രതിഫലനം നിലനിർത്തുകയും ചെയ്തവർക്കുള്ള അംഗീകാരമാണ് കോണ്‍ഗ്രഷ്ണൽ ഗോൾഡ് മെഡൽ.
അമേരിക്കൻ വിപ്ലവത്തിൽ പങ്കെടുത്തവർക്കായിരുന്നു ഈ പുരസ്കാരം നൽകിയിരുന്നത്. 20-ാം നൂറ്റാണ്ടുമുതൽ വിവിധ തലങ്ങളിലുള്ളവർക്കും ഈ പുരസ്കാരം സമ്മാനിക്കാൻ തുടങ്ങി.