ബാലചന്ദ്രമേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം
Wednesday, October 30, 2024 10:59 PM IST
കൊച്ചി: ആലുവ സ്വദേശിനിയായ നടി നല്കിയ പീഡനക്കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഹൈക്കോടതിയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം.
2007ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2024 സെപ്റ്റംബറില്‍ പരാതി നല്‍കിയതടക്കം വിലയിരുത്തിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പോലീസ് ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ സ്വന്തവും രണ്ട് ജാമ്യക്കാരുടെയും ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കണമെന്നാണു നിര്‍ദേശം. വീണ്ടും ഹര്‍ജി പരിഗണിക്കുന്ന നവംബര്‍ 21 വരെയാണ് ഉത്തരവിന് പ്രാബല്യമുണ്ടാകുക.
2007ല്‍ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണു പരാതി.