മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തിയത് 26 തവണ
Wednesday, October 30, 2024 10:29 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയത് 26 തവണ. ഒന്നും രണ്ടും എൽഡിഎഫ് സർക്കാരുകളുടെ കാലത്തുള്ള മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ കണക്കാണിത്.
ഇതിൽ യുഎഇയിലേക്കാണ് കൂടുതൽ യാത്രകൾ നടത്തിയത്. എട്ടുതവണയാണ് യുഎഇയിലേക്കു പറന്നത്. അഞ്ചു തവണ അമേരിക്കയിലേക്കും പോയി. 87 ദിവസമാണ് അമേരിക്കയിൽ തങ്ങിയത്. യുഎസിലെ മയോക്ലിനിക്കിലെ ചികിത്സയുടെ ഭാഗമായിട്ടായിരുന്നു പിണറായിയുടെ വിദേശ സന്ദർശനം.
യുഎസും യുഎഇയും കൂടാതെ ബ്രിട്ടൻ, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്, നെതർലാൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവെ, ക്യൂബ, ഇന്തോനേഷ്യ, സിംഗപ്പുർ, ബഹറിൻ എന്നീ വിദേശ രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തി. എട്ടു വർഷത്തിനിട അഞ്ചു മാസത്തിനു തുല്യമായ ദിവസങ്ങൾ വിദേശ പര്യടനത്തിലായിരുന്നു.