കണ്ടത്തിൽ തോമസ് കോറെപ്പിസ്കോപ്പ അന്തരിച്ചു
Wednesday, October 30, 2024 10:29 PM IST
തൃപ്പൂണിത്തുറ: മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനും സുറിയാനി പണ്ഡിതനും സുവിശേഷകനുമായ കണ്ടത്തിൽ തോമസ് കോറെപ്പിസ്കോപ്പ (കണ്ടത്തിലച്ചൻ -87) അന്തരിച്ചു.
സംസ്കാരം ഇന്ന് 10.30ന് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന്റെയും മറ്റു മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം നടമേൽ മർത്ത മറിയം യാക്കോബായ റോയൽ മെട്രോപ്പോലീത്തൻ പള്ളിയിൽ.
1958ൽ ശെമ്മാശ പട്ടവും 1962ൽ വൈദിക പട്ടവും ലഭിച്ചു. 1999ൽ കോറെപ്പിസ്കോപ്പ സ്ഥാനത്തേക്കുയർത്തി. മലങ്കര യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റിയംഗം, സഭാ വർക്കിംഗ് കമ്മിറ്റിയംഗം, കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറി, കൊച്ചി ഭദ്രാസന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കണ്ടത്തിൽ ഉലഹന്നാൻ - മറിയം ദന്പതികളുടെ മകനാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ വെങ്ങോല മല്യത്ത് കുടുംബാംഗം. മക്കൾ: റോയ് തോമസ് (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), റെയ്മോൾ. മരുമക്കൾ: മിനി റോയ് മാങ്കുളത്തിൽ, അഡ്വ.ജോണ് ദാനിയേൽ ഓലപ്പുര.