ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: വയനാട്ടിൽ 16 സ്ഥാനാർഥികൾ
Wednesday, October 30, 2024 10:59 PM IST
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവാസന ദിവസവും പിന്നിട്ടതോടെ മത്സരാർഥികളുടെ ചിത്രം തെളിഞ്ഞു.
ആരും പത്രിക പിൻവലിച്ചില്ല. ഇതോടെ 16 സ്ഥാനാർഥികളാണു വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. ഇവർക്കു ചിഹ്നവും അനുവദിച്ചു. സ്ഥാനാർഥികളുടെ പേര്, പാർട്ടി, ചിഹ്നം എന്നിവ യഥാക്രമം.
നവ്യ ഹരിദാസ് (ഭാരതീയ ജനതാ പാർട്ടി- താമര), പ്രിയങ്ക ഗാന്ധി (ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്, കൈ), സത്യൻ മൊകേരി (കമ്യൂ ണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-ധാന്യക്കതിരും അരിവാളും), ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി-കരിന്പ് കർഷകൻ), ജയേന്ദ്ര കെ. റാത്തോഡ് (റൈറ്റ് ടു റീകാൾ പാർട്ടി- പ്രഷർകുക്കർ), ഷെയ്ക്ക് ജലീൽ (നവരംഗ് കോണ്ഗ്രസ് പാർട്ടി- ഗ്ലാസ് ടംബ്ലർ), ദുഗ്ഗിറാല നാഗേശ്വര റാവു (ജതിയ ജനസേവ പാർട്ടി-ഹെൽമെറ്റ്), എ. സീത (ബഹുജൻ ദ്രാവിഡ പാർട്ടി- ഡയമണ്ട്), സി. അജിത്ത് കുമാർ (സ്വതന്ത്രൻ- ട്രക്ക്), ഇസ്മയിൽ സബിയുള്ള (സ്വതന്ത്രൻ- ഏഴ് കിരണങ്ങളോട് കൂടിയ പേനയുടെ നിബ്ബ്), എ. നൂർമുഹമ്മദ് (സ്വതന്ത്രൻ-ഗ്യാസ് സിലിണ്ടർ), ഡോ.കെ. പത്മരാജൻ (സ്വതന്ത്രൻ- ടയറുകൾ), ആർ. രാജൻ (സ്വതന്ത്രൻ- ഡിഷ് ആന്റിന), രുക്മി ണി (സ്വതന്ത്ര-കംപ്യൂട്ടർ), സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ- ഓട്ടോറിക്ഷ), സോനുസിംഗ് യാദവ് (സ്വതന്ത്രൻ-എയർ കണ്ടീഷണർ) വരണാധികാരിയും ജില്ലാ കളക്ടറുമായ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിലാണ് ചിഹ്നം അനുവദിക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായത്.