ചേലക്കരയിൽ ആറു പേർ
Wednesday, October 30, 2024 10:59 PM IST
തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിന് അന്തിമസ്ഥാനാര്ഥിപ്പട്ടികയായി. സ്വതന്ത്രസ്ഥാനാര്‍ഥി പന്തളം രാജേന്ദ്രന് നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെ മത്സരരംഗത്ത് ആറുപേരായി.
യു.ആര്. പ്രദീപ് (സിപിഎം- ചുറ്റിക അരിവാള്‍ നക്ഷത്രം), കെ. ബാലകൃഷ്ണന് (ബിജെപി- താമര), രമ്യ ഹരിദാസ് (കോണ്‍ഗ്രസ്- കൈ), കെ.ബി. ലിന്‍ഡേഷ് (സ്വതന്ത്രന് - മോതിരം), എന്‍.കെ. സുധീര്‍ (സ്വതന്ത്രന്- ഓട്ടോറിക്ഷ), ഹരിദാസന് (സ്വതന്ത്രന് - കുടം) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. കഴിഞ്ഞദിവസം നടന്ന സൂക്ഷ്മപരിശോധനയില്‍ രണ്ടുപേരുടെ നാമനിര്‍ദേശപത്രിക തള്ളിയിരുന്നു.
ഒന്‍പതു പേരാണ് ചേലക്കര ഉപതെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നത്.