സരിന് ചിഹ്നം സ്റ്റെതസ്കോപ്, രാഹുലിന് രണ്ട് അപരന്മാർ
Wednesday, October 30, 2024 10:59 PM IST
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ട് മത്സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്രന് ഡോ.പി. സരിന് കമ്മീഷൻ അനുവദിച്ച ചിഹ്നം സ്റ്റെതസ്കോപ്.
സരിന് ഓട്ടോ ചിഹ്നമായിരുന്നു ആവശ്യപ്പെട്ടതെങ്കിലും മറ്റു രണ്ടു സ്വതന്ത്രര്‍കൂടി ഓട്ടോ ചിഹ്നമായി ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പില്‍ ചിഹ്നം സ്വതന്ത്രസ്ഥാനാര്‍ഥിയായ സെല്‍വനു ലഭിച്ചു. മറ്റൊരു സ്വതന്ത്രനായ ഷമീനും ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടിരുന്നു. സരിന് രണ്ടാമത് സ്റ്റെതസ്കോപ്പും മൂന്നാമത് ടോര്‍ച്ചുമായിരുന്നു ചിഹ്നമായി ആവശ്യപ്പെട്ടത്.
പാലക്കാട്ട് സ്ഥാനാർഥികൾ പത്ത്
പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാര്‍ഥിയായ രമേഷ് കുമാര്‍ അവസാനദിവസമായ ഇന്നലെ പത്രിക പിന്‍വലിച്ചു. കെ. ബിനുമോള്‍ (സിപിഎം- ഡമ്മി) നേരത്തേ പത്രിക പിന്‍വലിച്ചിരുന്നു. ഇതോടെ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം പത്തായി.
നിലവിൽ യുഡിഎഫ് സ്ഥാനാർഥിക്കുമാത്രമാണ് പേരിൽ സാമ്യമുള്ള രണ്ട് അപരന്മാരുള്ളത്.
സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍:
1. സി. കൃഷ്ണകുമാര്‍- ബിജെപി- താമര.
2. രാഹുല്‍ മാങ്കൂട്ടത്തില്‍- കോണ്‍ഗ്രസ്- കൈപ്പത്തി.
3. ഡോ.പി. സരിന്- എൽഡിഎഫ് സ്വതന്ത്രന്- സ്റ്റെതസ്കോപ്.
4. രാഹുല്‍ ആര്. മണലാഴി വീട്- സ്വതന്ത്രന്- തെങ്ങിൻതോട്ടം.
5. ബി. ഷമീര്‍- സ്വതന്ത്രന്- ടെലിവിഷൻ.
6. ഇരിപ്പുശേരി സിദ്ധീഖ്- സ്വതന്ത്രന്- ബാറ്ററി ടോർച്ച്.
7. രാഹുല്‍ ആര്. വടക്കന്തറ- സ്വതന്ത്രന്- എയർ കണ്ടീഷണർ
8. സെല്വന് എസ്.- സ്വതന്ത്രന്- ഓട്ടോറിക്ഷ.
9. രാജേഷ് എം. - സ്വതന്ത്രന്- ഗ്യാസ് സിലിണ്ടർ.
10. എന്‍എസ്കെ പുരം ശശികുമാര്‍- സ്വതന്ത്രന്- കരിമ്പുകർഷകൻ.