എംവിആര്‍ പുരസ്കാരം മരണാനന്തര ബഹുമതിയായി സീതാറാം യെച്ചൂരിക്ക്
Wednesday, October 30, 2024 10:29 PM IST
കണ്ണൂര്‍: 2024 വര്‍ഷത്തെ എംവിആര്‍ പുരസ്കാരം അദ്ദേഹത്തിന്റെ പത്താം ചരമവാര്‍ഷിക ദിനാചരണ ചടങ്ങിൽ മരണാനന്തര ബഹുമതിയായി സീതാറാം യെച്ചൂരിക്കു സമ്മാനിക്കും.
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഒന്പതിനു രാവിലെ 10ന് ചേംബര്‍ ഹാളില്‍ നടക്കുന്ന ചടങ്ങിൽ യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്തി ഏറ്റുവാങ്ങുമെന്ന് എംവിആർ മെമ്മോറിയിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയര്മാൻ പാട്യം രാജന് പത്രസമ്മേളനത്തില്‍ അറിയിച്ചു.