ഹൈറിച്ച്: രണ്ടുപേരില്‍നിന്നു തട്ടിയെടുത്തത് 37.30 ലക്ഷം
Wednesday, October 30, 2024 10:29 PM IST
തളിപ്പറമ്പ്: ഹൈറിച്ചിനെതിരേ തളിപ്പറമ്പ് പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊറാഴ സ്വദേശി സി.കെ.വിനീഷിന്റെയും (44) ബക്കളം സ്വദേശി എ. രമയുടെയും(44) പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഹൈറിച്ചിന്റെ പേരിലുള്ള തട്ടിപ്പിൽ 37,30,000 രൂപയാണ് ഇരുവർക്കും നഷ്ടപ്പെട്ടത്.
തൃശൂര്‍ ആസ്ഥാനമായി ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, എം.ഡി. ദാസന് പ്രതാപന്, ശ്രീന പ്രതാപന്, ഗൗതം, രാജേഷ്, സനല്‍ എന്നിവര്‍ക്കെതിരേയാണു കേസ്.