ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേല്‍ 50-ാം ചരമവാര്‍ഷിക സമ്മേളനം ഭരണങ്ങാനത്ത്
Wednesday, October 30, 2024 10:29 PM IST
ഭരണങ്ങാനം: ചെറുപുഷ്പം മിഷന് ലീഗിന്റെ ആദ്യകാല ഡയറക്ടറും ഡിഎസ്ടി, എംഎസ്ടി സഭകളുടെ സ്ഥാപകരില്‍ ഒരാളുമായ ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേലിന്റെ അന്‍പതാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം രണ്ടിന് ഭരണങ്ങാനത്ത് നടത്തും.
രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫെറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തുന്ന അനുസ്മരണ സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് പ്രമോദ് ഈറ്റയ്ക്കക്കുന്നേല്‍ അധ്യക്ഷത വഹിക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും.
ടി.ജെ. ജോസഫ് തോട്ടക്കര രചിച്ച ‘സീറോ മലബാര്‍ സഭ ആഗോള സഭയ്ക്ക് നല്കിയ പൊന്മുത്ത്’ എന്ന അനുസ്മരണ പുസ്തകത്തിന്റെ പ്രകാശനം കര്‍ദിനാള്‍ നടത്തും.
ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേല്‍ മെമ്മോറിയല്‍ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും.
ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, ജോസ് കെ. മാണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, ഫാ. സിറില്‍ തയ്യില്‍, ജോസ് മാത്യു, ഡോ. നോയല്‍ മാത്യൂസ്, ഡോ. രാജേഷ് ബേബി, ജോയിസണ് ജോസഫ്, ജോര്‍ജ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.