തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​ണ്ട​​ക്കൈ-​​ചൂ​​ര​​ൽ​​മ​​ല ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചെ​​​​ല​​​​വു​​​​ക​​​​ളു​​​​ടെ എ​​​​സ്റ്റി​​​​മേ​​​​റ്റ് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത് ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്തപ്ര​​​​തി​​​​ക​​​​ര​​​​ണ നി​​​​ധി മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യി.

ദു​​​​ര​​​​ന്ത പ്ര​​​​തി​​​​ക​​​​ര​​​​ണ നി​​​​ധി മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യി എ​​​​സ്റ്റി​​​​മേ​​​​റ്റ് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള ദു​​​​ര​​​​ന്തനി​​​​വാ​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​നു ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​യാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും ചെ​​​​ല​​​​വും ക​​​​ണക്കാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന ദു​​​​ര​​​​ന്തപ്ര​​​​തി​​​​ക​​​​ര​​​​ണ നി​​​​ധി മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ നി​​​​ല​​​​വി​​​​ലു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ, എ​​​​സ്ഡി​​​​ആ​​​​ർ​​​​എ​​​​ഫ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യും നോ​​​​ണ്‍ എ​​​​സ്ഡി​​​​ആ​​​​ർ​​​​എ​​​​ഫ് ഇ​​​​ന​​​​ത്തി​​​​ലും മു​​ണ്ട​​ക്കൈ-​​ചൂ​​ര​​ൽ​​മ​​ല ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ലെ ന​​​​ഷ്ട​​​​വും ചെ​​​​ല​​​​വു​​​​ക​​​​ളും അ​​​​ട​​​​ങ്ങി​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ൾ വെ​​​​റു​​​​തെ സൃ​​​​ഷ്ടി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു പ​​​​രാ​​​​തി. ഇ​​​​തി​​​​ൽ സ്പോ​​​​ണ്‍​സ​​​​ർ​​​​ഷി​​​​പ്പ് ല​​​​ഭി​​​​ച്ച തു​​​​ക​​​​യും സ​​​​ർ​​​​ക്കാ​​​​ർ ക​​​​ണ​​​​ക്കി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി. ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ന​​​​ഷ്ട​​​​മാ​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും ഇൻഷ്വറൻസ് ലഭി ക്കേണ്ട തു​​​​ക​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി.

വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ന​​​​ഷ്ടത്തുക ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ഇ​​​​ന​​​​ത്തി​​​​ൽ ഉ​​​​ട​​​​മ​​​​യ്ക്കു ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നി​​​​രി​​​​ക്കെ​​​​യാ​​​​ണ് ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. 26 കോ​​​​ടി​​​​യു​​​​ടെ വാ​​​​ഹ​​​​ന​​ങ്ങ​​ൾ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ കൊ​​​​ടു​​​​ത്ത സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നോ​​​​ണ്‍ എ​​​​സ്ഡി​​​​ആ​​​​ർ​​​​എ​​​​ഫ് ഇ​​​​ന​​​​ത്തി​​​​ലാ​​​​ണ് വാ​​​​ഹ​​​​ന​​ന​​​​ഷ്ടം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ 1202.12 കോ​​​​ടി​​​​യു​​​​ടെ ന​​​​ഷ്ടമുണ്ടാ​​​​യ​​​​താ​​​​യാണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.


എ​​​​സ്ഡി​​​​ആ​​​​ർ​​​​എ​​​​ഫ് ഇ​​​​ന​​​​ത്തി​​​​ൽ 614. 62 കോ​​​​ടി​​​​യു​​​​ടെ ന​​​​ഷ്ട​​​​വും നോ​​​​ണ്‍ എ​​​​സ്ഡി​​​​ആ​​​​ർ​​​​എ​​​​ഫ് ഇ​​​​ന​​​​ത്തി​​​​ൽ 587.50 കോ​​​​ടി​​​​യു​​​​ടെ ന​​​​ഷ്ട​​​​വും ഉ​​​​ണ്ടാ​​​​യി. ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യി​​​​ൽ 50 കോ​​​​ടി​​​​യു​​​​ടെ ന​​​​ഷ്ടം, റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് മേ​​​​ഖ​​​​ല​​​​യി​​​​ൽ 36 കോ​​​​ടി​​​​യു​​​​ടെ ന​​​​ഷ്ടം, കൃ​​​​ഷി​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന മ​​​​റ്റ് മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ ന​​​​ഷ്ടം 15 കോ​​​​ടി, ടൂ​​​​റി​​​​സ​​​​ത്തെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ ന​​​​ഷ്ടം 23 കോ​​​​ടി, സ​​​​ർ​​​​ക്കാ​​​​ർ ആ​​​​സ്തി​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത് 56 കോ​​​​ടി അ​​​​ട​​​​ക്കം 587.50 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മാ​​​​ണ് നോ​​​​ണ്‍ എ​​​​സ്ഡി​​​​ആ​​​​ർ​​​​എ​​​​ഫ് ഐ​​​​റ്റം ആ​​​​യി പ്രൊ​​​​പ്പോ​​​​സ​​​​ലി​​​​ൽ ഇ​​​​ടം പി​​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ന​​​​ഷ്ട​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ തു​​​​ലോം തു​​​​ച്ഛ​​​​മാ​​​​യ തു​​​​ക​​​​യാ​​​​ണ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെ​​​​ന്ന വൈ​​​​രു​​​​ധ്യ​​​​വു​​​​മു​​​​ണ്ട്. കാ​​​​ലി​​​​ത്തൊ​​​​ഴു​​​​ത്ത് ന​​​​ഷ്ട​​​​മാ​​​​യ​​​​വ​​​​ർ​​​​ക്കു പു​​​​ന​​​​ർ​​നി​​​​ർ​​​​മി​​​​ക്കാ​​​​ൻ 3,000 രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ് ലി​​​​സ്റ്റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. 111 ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് കാ​​​​ലി​​​​ത്തൊ​​​​ഴു​​​​ത്ത് ന​​​​ഷ്ട​​​​മാ​​​​യ ഇ​​​​ന​​​​ത്തി​​​​ൽ 3.33 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യെ​​​​ന്നാ​​​​ണ് പ്രൊ​​​​പ്പോ​​​​സ​​​​ലി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യാ​​​​യ ക്ലി​​​​ഫ് ഹൗ​​​​സി​​​​ൽ കാ​​​​ലി​​​​ത്തൊ​​​​ഴു​​​​ത്ത് നി​​​​ർ​​​​മി​​​​ക്കാ​​​​ൻ 42.5 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് നേ​​​​രത്തേ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ജ​​​​ന​​​​ങ്ങ​​​​ൾ സ്പോ​​​​ണ്‍​സ​​​​ർ ചെ​​​​യ്ത ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും വ​​​​സ്ത്ര​​​​ത്തി​​​​നും കോ​​​​ടി​​​​ക​​​​ൾ പ്രൊപ്പോ​​​​സ​​​​ലി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്ത​​​​പ്പോ​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ ന​​​​ഷ്ട​​​​മാ​​​​യ കാ​​​​ലി​​​​ത്തൊ​​​​ഴു​​​​ത്തി​​​​ന് 3,000 രൂ​​​​പ മാ​​​​ത്രം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും ക​​​​ർ​​​​ഷ​​​​കവി​​​​രു​​​​ദ്ധ സ​​​​മീ​​​​പ​​​​നംകൂ​​​​ടി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തായി.