ജസ്റ്റീസ് ദേവന് രാമചന്ദ്രനെതിരേ സൈബര്‍ ആക്രമണം; പോലീസ് കേസെടുത്തു
Sunday, December 22, 2024 2:06 AM IST
കൊച്ചി: ജസ്റ്റീസ് ദേവന് രാമചന്ദ്രനെതിരേ സൈബര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.
അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് നല്കിയ പരാതിയിലാണു കേസെടുത്തത്. കൊച്ചി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം ഉണ്ടായത്.