നിക്ഷേപകന്റെ ആത്മഹത്യ ; യൂത്ത് കോൺഗ്രസ് സമരത്തിൽ സംഘർഷം
Sunday, December 22, 2024 1:15 AM IST
കട്ടപ്പന: നിക്ഷേപകൻ ബാങ്കിനു മുന്നിൽ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ഡിവൈഎസ്പി ഓഫീസ് മാർച്ചിൽ സംഘർഷം. പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു.
പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. തുടർന്ന് ബാരിക്കേഡിന്റെ വശങ്ങളിൽ കയർ കെട്ടി നിലയുറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇടയിലേക്ക് പ്രകടനം ഇടിച്ചു കയറി. സമരക്കാരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി.
വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. 24ന് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തും.