പ്രോ ലൈഫ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
Sunday, December 22, 2024 1:15 AM IST
കൊല്ലം: ജീവന്റെ മേഖലയിലെ പ്രവർത്തന മികവിനുള്ള പ്രോ ലൈഫ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു.
മാർ പോൾ ചിറ്റിലപ്പള്ളി മെമ്മോറിയൽ സെന്റ്. ജോൺ പോൾ അവാർഡ് കൊല്ലം രൂപത വികാരി ജനറാളും മോറൽ തിയോളജിയനും കൊല്ലം രൂപത പ്രോലൈഫ് മുൻ ഡയറക്ടറുമായ റവ.ഡോ. ബൈജു ജൂലിയാനും, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ മെമ്മോറിയൽ സെന്റ് ജോസഫ് അവാർഡ് കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർപറമ്പിലിനും (വിജയപുരം രൂപത), ഫാ. ജോസഫ് പുത്തൻപുര മെമ്മോറിയൽ സെന്റ് ആന്റണി അവാർഡ് യുഗേഷ് തോമസ് പുളിക്കനും (കുറവിലങ്ങാട്, പാല രൂപത) ലഭിച്ചു.
ഡോ.എം. ജോൺ ഐപ്പ് മെമ്മോറിയൽ സെന്റ് മറിയം തെരേസ അവാർഡ് കുഴിക്കാട്ടുശേരി മറിയം തെരേസ ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസിനും (ഇരിങ്ങാലക്കുട രൂപത), ഡോ. സിസ്റ്റർ മേരി മാർസലസ് മെമ്മോറിയൽ സെന്റ് മദർ തെരേസ അവാർഡ് സിസ്റ്റർ മേരി ജോർജ് എഫ്സിസിക്കും (പാലാ രൂപത) ലഭിച്ചു.
ജേക്കബ് മാത്യു പള്ളിവാതുക്കൽ മെമ്മോറിയൽ സെന്റ് ഫ്രാൻസിസ് അസീസി അവാർഡ് സാബു ജോസിനും (എറണാകുളം-അങ്കമാലി അതിരൂപത), അഡ്വ. ജോസി സേവ്യർ മെമ്മോറിയൽ സെന്റ് വിൻസെന്റ് ഡി പോൾ അവാർഡ് ടോമി ദിവ്യരക്ഷാലയത്തിനും (കോതമംഗലം രൂപത), ഡോ. ഫ്രാൻസിസ് കരീത്ര മെമ്മോറിയൽ സെന്റ് ജിയന്ന ബെറെറ്റ മൊല്ല അവാർഡ് മാർട്ടിൻ ജെ ന്യുനസിനും (വരാപ്പുഴ അതിരൂപത) നൽകും.
ചടങ്ങിൽ കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഭാരവാഹികളെയും കൊല്ലം രൂപതയിൽനിന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിക്കും.
30ന് വൈകുന്നേരം 5.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024ൽ കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ഡോ. പോൾ ആന്റണി മുല്ലശേരിയും പുനലൂർ രൂപതാധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തനും ചേർന്ന് അവാർഡുകൾ സമ്മാനിക്കും.