സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
Sunday, December 22, 2024 1:15 AM IST
ആലുവ: പോക്സോ കേസിൽ കസ്റ്റഡിയിലായശേഷം സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പിടിയിലായി. മൂക്കന്നൂർ സ്വദേശി ഐസക് ബെന്നി(23)യെയാണു പിടികൂടിയത്.
കഴിഞ്ഞദിവസം അർധരാത്രി 12ഓടെയാണു ഇയാൾ മൂത്രമൊഴിക്കാനെന്ന പേരിൽ സെല്ലിനു പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടത്.
മൂക്കന്നൂരിലെ വീട്ടിലെത്തിയ പ്രതി കുളിച്ച് വസ്ത്രം മാറിയശേഷം സമീപത്തെ പാടശേഖരത്തിലെ കുറ്റിക്കാട്ടിൽ ഒളിച്ചു. ഇന്നലെ രാവിലെ 11ഓടെ പോലീസ് വീണ്ടും പിടികൂടുകയായിരുന്നു.