ജാതിമത ശക്തികളുടെ അടിമകളാകരുത്: ചെറിയാൻ ഫിലിപ്പ്
Sunday, December 22, 2024 1:15 AM IST
തിരുവനന്തപുരം: സമുദായ സമനീതി എന്ന തത്വത്തിൽ വിശ്വസിക്കുന്ന കോണ്‍ഗ്രസിന്റെ നേതാക്കളാരും ജാതിമത ശക്തികളുടെ അടിമകളാകരുതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
എല്ലാ സമുദായ വിഭാഗങ്ങളുമായും സഹവർത്തിത്വം പുലർത്തുകയും അവർ ക്ഷണിക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടതാണ്. ഏതെങ്കിലും സമുദായത്തിന്റെ വക്താവായി മുദ്രയടിക്കപ്പെടുന്ന സാഹചര്യം ക്ഷണിച്ചു വരുത്തരുതെന്നും പറഞ്ഞു.