കൊ​​​​ച്ചി: ക​​​​ട്ട​​​​പ്പ​​​​ന​​​​യി​​​​ൽ നി​​​​ക്ഷേ​​​​പ​​​​ക​​​​ൻ സാ​​​​ബു​​​​വി​​​​ന്‍റെ ആ​​​​ത്മ​​​​ഹ​​​​ത്യ ഒ​​​​റ്റ​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​മ​​​​ല്ലെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

നി​​​​ക്ഷേ​​​​പി​​​​ച്ച പ​​​​ണം ന​​​​ല്‍​കി​​​​യി​​​​ല്ലെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, സി​​​​പി​​​​എം ഏ​​​​രി​​​​യ സെ​​​​ക്ര​​​​ട്ട​​​​റി ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ര്‍ ഫോ​​​​ണി​​​​ല്‍ വി​​​​ളി​​​​ച്ച് സാ​​​​ബു​​​​വി​​​​നെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി. നി​​​​ക്ഷേ​​​​പ​​​​ക​​​​ന്‍ പ​​​​ണം തി​​​രി​​​ച്ചു ചോ​​​​ദി​​​​ക്കു​​​​മ്പോ​​​​ള്‍ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​വെ​​​ന്ന​​​ത് സി​​​​പി​​​​എം എ​​​​ത്ര​​​​ത്തോ​​​​ളം അ​​​​ധഃ​​​​പ​​​​തി​​​​ച്ചു എ​​​​ന്ന​​​​തി​​​​ന്‍റെ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ്.

അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ നി​​​​ല​​​​യി​​​​ലേ​​​​ക്കാ​​​​ണ് സ​​​​ഹ​​​​ക​​​​ര​​​​ണ​​​​രം​​​​ഗം പോ​​​​കു​​​​ന്ന​​​​ത്. സ​​​​ഹ​​​​ക​​​​ര​​​​ണ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ഒ​​​​ന്നും ചെ​​​​യ്യു​​​​ന്നി​​​​ല്ല. പ​​​​ല ബാ​​​​ങ്കു​​​​ക​​​​ളും പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ്.

സ​​​​ഹ​​​​ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ഐ​​​​ക്യം വേ​​​​ണ​​​​മെ​​​​ന്നു സ​​​​ര്‍​ക്കാ​​​​ര്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മ്പോ​​​​ഴാ​​​​ണ് പോ​​​​ലീ​​​​സി​​​​നെ​​​​യും ഗു​​​​ണ്ട​​​​ക​​​​ളെ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് യു​​​​ഡി​​​​എ​​​​ഫ് ഭ​​​​രി​​​​ക്കു​​​​ന്ന സ​​​​ഹ​​​​ക​​​​ര​​​​ണ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.


അ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സി​​​​ല്‍നി​​​​ന്നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ് ക​​​​ട്ട​​​​പ്പ​​​​ന റൂ​​​​റ​​​​ല്‍ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ- ​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സൊ​​​​സൈ​​​​റ്റി. നി​​​​സാ​​​​ര കാ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കു​​​പോ​​​​ലും യു​​​​ഡി​​​​എ​​​​ഫ് ഭ​​​​രി​​​​ക്കു​​​​ന്ന ബാ​​​​ങ്കു​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യാ​​​​ണ്. അ​​​​തി​​​​ന്‍റെ തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സം സി​​​​പി​​​​എ​​​​മ്മി​​​​നെ​​​ക്കൊ​​​​ണ്ടു മാ​​​​ര്‍​ച്ച് ന​​​​ട​​​​ത്തി​​​​ക്കും. ഇ​​​​തോ​​​​ടെ പ​​​​ണം നി​​​​ക്ഷേ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് ഭ​​​​യ​​​​മാ​​​​കും.

സി​​​​പി​​​​എം ത​​​​ന്നെ​​​​യാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ള്‍ ത​​​​ക​​​​ര്‍​ക്കു​​​​ന്ന​​​​തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന​​​​തെ​​​​ന്നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.