നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം തള്ളി
Sunday, December 22, 2024 1:15 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന് കോടതിയുടേതാണ് തീരുമാനം.
വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
വിചാരണ സംബന്ധിച്ചു തെറ്റായ കാര്യങ്ങള്‍ പുറത്തു പ്രചരിക്കുന്നുണ്ടെന്നും അതിനാല്‍ വിചാരണയുടെ വിശദാംശങ്ങള്‍ പുറത്തറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു കേസില്‍ അന്തിമവാദം ആരംഭിച്ചത്. ഇതിനു പിന്നാലെയായിരുന്നു അതിജീവിതയുടെ ഹര്‍ജി.