x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി; ലാ​വ അ​ഗ്‌​നി 4 ഇ​ന്ത്യ​യി​ലേ​ക്ക്?


Published: October 27, 2025 02:58 PM IST | Updated: October 27, 2025 02:58 PM IST

ലാ​വ അ​ഗ്‌​നി 4 ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് (ബി​ഐ​എ​സ്) സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ വെ​ബ്സൈ​റ്റി​ല്‍ ഹാ​ന്‍​ഡ്സെ​റ്റിന്‍റെ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ലാ​വ അ​ഗ്‌​നി 4 5ജി​യു​ടെ ബി​ഐ​എ​സ് ലി​സ്റ്റിം​ഗ് LXX525 എ​ന്ന മോ​ഡ​ല്‍ ന​മ്പ​റി​ല്‍ ഹാ​ന്‍​ഡ്സെ​റ്റ് ഉ​ട​ന്‍ ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 15ന് ​ഈ ഹാ​ന്‍​ഡ്സെ​റ്റ് ബി​ഐ​എ​സ് ഡാ​റ്റാ​ബേ​സി​ല്‍ ലി​സ്റ്റ് ചെ​യ്ത​താ​യി​ട്ടാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

പ്ര​തീ​ക്ഷി​ക്കു​ന്ന ഫീ​ച്ച​റു​ക​ള്‍

  • 120ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റു​ള്ള 6.78 ഇ​ഞ്ച് ഫു​ള്‍-​എ​ച്ച്ഡി+ ഡി​സ്പ്ലേ
  • 4nm മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 8350 ചി​പ്സെ​റ്റ്
  • UFS 4.0 സ്റ്റോ​റേ​ജ്
  • 7,000എം​എ​എ​ച്ചി​ല്‍ കൂ​ടു​ത​ലു​ള്ള ബാ​റ്റ​റി
  • 50 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ ര​ണ്ട് കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഡ്യു​വ​ല്‍ റി​യ​ര്‍ കാ​മ​റ സ​ജ്ജീ​ക​ര​ണം
  • ലാ​വ അ​ഗ്‌​നി 4ന് ​ഇ​ന്ത്യ​യി​ല്‍ ഏ​ക​ദേ​ശം 25,000 രൂ​പ വി​ല വ​രു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

Tags : Lava Agni 4 Features

Recent News

Up