Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Agriculture

Malappuram

കൃ​ഷി സ്ഥ​ല​ത്ത് ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി; ഡ്രൈ​വ​ർ പി​ടി​യി​ൽ

ച​ങ്ങ​രം​കു​ളം: ക​ല്ലു​ർ​മ പാ​റ​ക്ക​ട​വി​ൽ കൃ​ഷി സ്ഥ​ല​ത്ത് ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ ടാ​ങ്ക​ർ ലോ​റി​യും ഡ്രൈ​വ​റെ​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി ച​ങ്ങ​രം​കു​ളം പോ​ലീ​സ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് നീ​ല​യി​ൽ കോ​ൾ​പ​ട​വി​ലെ പു​ഞ്ച​പ്പാ​ട​ത്തേ​ക്ക് ടാ​ങ്ക​റി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​ത്.

ഏ​താ​നും ദി​വ​സം മു​ന്പും പ്ര​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. പു​ഞ്ച കൃ​ഷി​യ്ക്ക് ഒ​രു​ങ്ങി​യ ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ സി​സി ടി​വി​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​നം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ ടു​ത്തു. ക​ർ​ഷ​ക​രു​ടെ പ​രാ​തി​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ച​ങ്ങ​രം​കു​ളം സി​ഐ ഷൈ​ൻ പ​റ​ഞ്ഞു.

Agriculture

ജോ​ബ​ൻ​വി​ല്ല​യി​ലെ അ​മേ​രി​ക്ക​ൻ ബ്യൂ​ട്ടി

ക​ട​ൽ​ക​ട​ന്നെ​ത്തി​യ ഈ ​ചു​വ​പ്പ​ൻ താ​ര​ത്തെ ക​ട​വൂ​ർ മ​തി​ലി​ൽ ജോ​ബ​ൻ​വി​ല്ല​യി​ൽ ജോ​യി ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ ജോ​റാ​യി വി​ള​യി​ക്കു​ന്നു. വീ​ട്ടു​മു​റ്റ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന പോ​ളി​ഹൗ​സി​ൽ പൂ​ത്തു​ല​ഞ്ഞ് പാ​ക​മെ​ത്തി​നി​ൽ​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ടു​ക​ൾ.

പേ​രി​ലും ക​ള​റി​ലു​മാ​ണ് ഡ്രാ​ഗ​ന്‍റെ പ​ത്രാ​സ്. 52 ബ​ക്ക​റ്റു​ക​ളി​ൽ 200ല​ധി​കം ചെ​ടി​ക​ളി​ലാ​ണ് ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ടു​ക​ൾ വി​ള​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് ചെ​ടി​ക​ൾ മി​ക്ക വീ​ടു​ക​ളി​ലു​ണ്ടെ​ങ്കി​ലും പാ​ക​മാ​യി വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന പ​ഴ​ങ്ങ​ൾ കാ​ണു​ന്ന​തൊ​രു കൗ​തു​കം ത​ന്നെ​യാ​ണ്.

25 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം ക​ഴി​ഞ്ഞു നാ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ൾ കൗ​തു​ക​ത്തി​ന് ആ​രം​ഭി​ച്ച​താ​ണ് ഡ്രാ​ഗ​ണ്‍ കൃ​ഷി. ജൈ​വ​കൃ​ഷി രീ​തി​യാ​ണ് ജോ​യി പ​രീ​ക്ഷി​ക്കു​ന്ന​ത്. പ്ര​വാ​സ​ജീ​വി​തം എ​ന്നു പ​റ​ഞ്ഞാ​ൽ സൗ​ദി അ​റേ​ബ്യ​യി​ലും ഖ​ത്ത​റി​ലും യു​എ​ഇ​യി​ലും ജോ​ലി ചെ​യ്തു.

ക​ണ്‍​സ്ട്രേ​ഷ​ൻ മേ​ഖ​ല​യി​ൽ സേ​ഫ്റ്റി മാ​നേ​ജ​രു​മാ​യി​രു​ന്നു. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​ച്ചു നാ​ലു​വ​ർ​ഷം മു​ന്പു നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ൽ ഒ​രു ഫാം ​സ​ന്ദ​ർ​ശി​ച്ച​തോ​ടെ​യാ​ണ് ഒ​രു കൗ​തു​ക​ത്തി​നു കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്.

അ​കം ചു​വ​ന്നു മ​ധു​ര​മു​ള്ള ഹൈ​ബ്രി​ഡ് ഇ​ന​മാ​യ അ​മേ​രി​ക്ക​ൻ ബ്യൂ​ട്ടി ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ടാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. വ​ലു​പ്പ​മു​ള്ള നീ​ല വീ​പ്പ​ക​ൾ ര​ണ്ടാ​യി മു​റി​ച്ച് ആ​വ​ശ്യ​ത്തി​ന് ദ്വാ​ര​ങ്ങ​ൾ ഇ​ട്ട​ശേ​ഷം ന​ടീ​ൽ മി​ശ്രി​തം ഉ​പ​യോ​ഗി​ച്ചാ​ണ് തൈ​ക​ൾ ന​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു മൂ​ട്ടി​ൽ ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ തൈ​ക​ൾ ന​ട്ടി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട കൃ​ഷി വി​ജ​യി​ക്കു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ 140 തൈ​ക​ൾ കൂ​ടി വാ​ങ്ങി ന​ട്ടു. ഉ​ണ​ക്കി​പ്പൊ​ടി​ച്ച ചാ​ണ​ക​വും ആ​ട്ടി​ൻ കാ​ഷ്ഠ​വും പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ൽ ഇ​ള​ക്കി​യെ​ടു​ത്താ​ണ് വ​ള​മാ​യി ന​ൽ​കു​ന്ന​ത്.

വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ ഇ​ട്ടു​കൊ​ടു​ക്കും. ജൈ​വ​വ​ളം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ക​യു​ള്ളൂ. തു​റ​സാ​യ ഇ​ട​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന ചെ​ടി​ക​ൾ മേ​യ് മാ​സം മു​ത​ൽ പൂ​ക്കു​മെ​ങ്കി​ലും പോ​ളി​ഹൗ​സി​ൽ ജൂ​ണ്‍-​ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണു പൂ​ക്കു​ന്ന​ത്.

ഡി​സം​ബ​ർ​വ​രെ കാ​യ്ക​ൾ ല​ഭി​ക്കും. രാ​ത്രി എ​ട്ടി​നു​ശേ​ഷ​മാ​ണ് ഇ​വ പൂ​ക്കു​ന്ന​തെ​ന്നു ജോ​യി പ​റ​യു​ന്നു. 10 മ​ണി​യോ​ടെ എ​ല്ലാ പൂ​ക്ക​ളും വി​ട​രു​ക​യും പു​ല​ർ​ച്ച​യോ​ടെ വാ​ടു​ക​യും ചെ​യ്യും. പൂ​വി​രി​ഞ്ഞു 28 ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​യ്ക​ൾ വി​ള​വെ​ടു​ക്കാം.

ഒ​രു കാ​യ്ക്ക് ശ​രാ​ശ​രി 450 ഗ്രാം ​മു​ത​ൽ 600 ഗ്രാം ​വ​രെ തൂ​ക്കം ല​ഭി​ക്കും. വി​രി​യു​ന്ന പൂ​ക്ക​ൾ എ​ല്ലാം കാ​യ്ക​ളാ​കും എ​ന്ന​താ​ണ് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ത്ത​വ​ണ 300 മു​ത​ൽ 500വ​രെ കാ​യ്ക​ൾ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം മു​ത​ൽ വി​പ​ണി​യി​ൽ വി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​രു​തു​ന്ന​താ​യി ജോ​യി പ​റ​ഞ്ഞു. തൃ​ക്ക​ട​വൂ​ർ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​ങ്ങം ഒ​ന്നി​നു സ​മ്മി​ശ്ര​ജൈ​വ ക​ർ​ഷ​ക​നാ​യ ജോ​യി​യെ കൃ​ഷി​വ​കു​പ്പ് ആ​ദ​രി​ച്ചു.

ഭാ​ര്യ ലി​ജി ജോ​യി​യും ഒ​പ്പ​മു​ണ്ട്. മ​ക​ൻ ഹാ​രി​സ് ജോ​യി, മ​ക​ൾ ഹ​ന്ന ജോ​യി.

ഫോ​ണ്‍: 9846466680

Agriculture

മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ മാ​ണി​ക്യ​ങ്ങ​ൾ

മ​ണ്ണാ​ർ​ക്കാ​ട് പെ​രി​ന്പ​ടാ​രി​യി​ലെ സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്പെ​ഷ​ൽ സ്കൂ​ളി​ലെ​ത്തു​ന്ന​വ​രെ വ​ര​വേ​ല്ക്കു​ന്ന​ത് കു​ട്ടി​ക​ൾ ന​ട്ട ക​പ്പ​യും ചേ​ന​യും വെ​ണ്ട​യും വ​ഴു​ത​ന​ങ്ങ​യും ഇ​ഞ്ചി​യും മ​ഞ്ഞ​ളു​മൊ​ക്കെ​യാ​ണ്.

പ​ച്ച​ക്ക​റി​കൃ​ഷി, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, മൃ​ഗ​പ​രി​പാ​ല​നം, ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ, മീ​ൻ വ​ള​ർ​ത്ത​ൽ എ​ന്നി​ങ്ങ​നെ സം​യോ​ജി​ത കൃ​ഷി രീ​തി​യാ​ണ് ഇ​വി​ടെ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ളി​ലെ മ​ഴ​വെ​ള്ള സം​ഭ​ര​ണി​യി​ലെ ജ​ലം കൃ​ഷി​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വ​ളം സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

സി​സ്റ്റ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ ക​ർ​ഷ​ക​രാ​യ​പ്പോ​ൾ സ്കൂ​ൾ മു​റ്റ​ത്തെ കൃ​ഷി​യി​ലൂ​ടെ കൈ ​എ​ത്തി​പ്പി​ടി​ച്ച​ത് ഇ​ത്ത​വ​ണ​ത്തെ മി​ക​ച്ച സ്പെ​ഷ​ൽ സ്കൂ​ളി​നു​ള്ള സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡാ​ണ്.

"ആ​രോ​ഗ്യ സം​ര​ക്ഷ​ണം വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളി​ലൂ​ടെ' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് സ്കൂ​ൾ പ​രി​സ​ര​ത്ത് കൃ​ഷി ചെ​യ്യു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​ള​വു​ക​ൾ കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക​പ്പ, ചേ​ന, ചേ​ന്പ്, ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, മു​ള​ക്, മ​ത്ത​ൻ, കു​ന്പ​ള​ങ്ങ, പ​യ​ർ, ചീ​ര, മു​രി​ങ്ങ, കോ​വ​യ്ക്ക, ഇ​ഞ്ചി, മ​ഞ്ഞ​ൾ, കൂ​വ എ​ന്നു വേ​ണ്ട എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും ഇ​വി​ടെ വി​ള​യി​ച്ചെ​ടു​ക്കു​ന്നു.

വി​വി​ധ​യി​നം ഔ​ഷ​ധ സ​സ്യ​ങ്ങ​ളും ഫ​ല വൃ​ക്ഷ​ങ്ങ​ളാ​യ, മാ​വ്, പ്ലാ​വ്, സ​പ്പോ​ർ​ട്ട, നെ​ല്ലി, അ​വ​ക്കാ​ഡോ, പേ​ര​ക്ക തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ​യു​ണ്ട്. കൃ​ഷി​യു​ടെ ഓ​രോ വ​ള​ർ​ച്ചാ​ഘ​ട്ട​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യും ജൈ​വ​വ​ള പ്ര​യോ​ഗ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

 

Agriculture

സ്കൂ​ള്‍ മു​റ്റ​ത്ത് വസന്തമൊരുക്കി കു​രു​ന്നു​ക​ളു​ടെ പൂന്തോട്ടം

സ്കൂ​ള്‍ മു​റ്റ​ത്ത് വ​ര്‍​ണാ​ഭ​മാ​യ വ​സ​ന്ത​കാ​ല​മൊ​രു​ക്കി പ​ഴ​യ​വി​ടു​തി ഗ​വ.​ യുപി ​സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. കു​ട്ടി​ക​ളി​ല്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ ഇ​നം ചെ​ടി​ക​ളും ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന​ത്.​

ഏ​റ്റ​വും ആ​ക​ര്‍​ഷ​ണം പൂ​ത്തുനി​ല്‍​ക്കു​ന്ന ജ​മ​ന്തി പൂ​ക്ക​ള്‍ ത​ന്നെ​യാ​ണ്. ഹൈ​റേ​ഞ്ചിന്‍റെ ഹ​രി​തവി​ദ്യാ​ല​യ​മെ​ന്നാ​ണ് രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള പ​ഴ​യ​വി​ടു​തി യുപി ​സ്കൂ​ളി​നെ അ​റി​യ​പ്പെ​ടു​ന്ന​ത്.

ചെ​ടി​ക​ളു​ടെ പ​രി​പാ​ല​ന​വും കു​ട്ടി​ക​ള്‍​ക്കു ത​ന്നെ​യാ​ണ്. കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളും സ​ഹാ​യ​യ​ങ്ങ​ളും എ​ത്തി​ച്ച് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എ.എ​സ്. ആ​സാ​ദ്, ജോ​ഷി തോ​മ​സ് അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​രും പിടിഎ​യും ഒ​പ്പ​മു​ണ്ട്.​

ജ​മ​ന്തി​ക്കൊ​പ്പം ചെ​ടി​ച്ച​ട്ടി​ക​ളി​ല്‍ വി​വി​ധ ഇ​നം ബോ​ള്‍​സ് ചെ​ടി​ക​ള്‍, വ​ള്ളി​യി​ല്‍ പ​ട​ര്‍​ന്നുക​യ​റി എ​ന്നും പൂ​ക്ക​ള്‍ ഉ​ണ്ടാ​കു​ന്ന വ​ള്ളി​ച്ചെ​ടി​ക​ള്‍, റോ​സ, മു​ല്ല അ​ങ്ങ​നെ നി​ര​വ​ധി​യാ​ണ് കു​രു​ന്നു​ക​ളു​ടെ പൂ​ന്തോ​ട്ട​ത്തി​ല്‍ പൂ​ത്തു​ല​ഞ്ഞുനി​ല്‍​ക്കു​ന്ന​ത്.

Agriculture

കാ​ലി​ട​റി​യ​പ്പോ​ഴും മ​ന​സ് ഇ​ട​റാ​തെ; മ​നു​വി​ന്‍റെ ഏ​ദ​ൻ​തോ​ട്ട​ത്തി​ൽ​ബി​വി 380 താ​രം

തോ​ൽ​വി​ക​ളെ മ​റി​ക​ട​ന്ന് വി​ജ​യം വ​രി​ക്കു​ന്ന ആ​ളു​ക​ളാ​ണ് എ​ന്നും എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മേ​കു​ന്ന​ത്. വി​ധി​ക്കു​മു​ന്നി​ൽ ത​ള​രാ​തെ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ് പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ച്ചി​റ അ​രീ​ക്കാ​പ്പ​റ​ന്പി​ൽ മ​നു തോ​മ​സ്.

അ​ഞ്ചാം വ​യ​സി​ൽ പോ​ളി​യോ ബാ​ധി​ച്ച് കാ​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി ന​ഷ്ട​മാ​യെ​ങ്കി​ലും ത​ള​ർ​ന്നി​ല്ല. കാ​ലി​ട​റി​യ​പ്പോ​ഴും മ​ന​സ് ഇ​ട​റാ​തെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ മു​ന്നേ​റി വി​ധി​യെ തോ​ൽ​പി​ച്ച് മി​ക​ച്ച ഭി​ന്ന​ശേ​ഷി ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഈ ​യു​വ ക​ർ​ഷ​ക​ൻ.

ത​ന്‍റെ അ​ഞ്ചേ​ക്ക​ർ ഭൂ​മി​യി​ൽ 4,500 കോ​ഴി​ക​ളു​ള്ള ഫാ​മു​ൾ​പ്പെ​ടെ സ​മ്മി​ശ്ര​കൃ​ഷി​യാ​ണ് മ​നു ചെ​യ്തു​വ​രു​ന്ന​ത്. ഭി​ന്ന​ശേ​ഷി​മൂ​ലം പ​ക​ച്ചു നി​ൽ​ക്കു​ന്ന​വ​ർ​ക്ക് മു​ന്നേ​റാ​നു​ള്ള പ്ര​ചോ​ദ​നം കൂ​ടി​യാ​ണ് ഈ ​ക​ർ​ഷ​ക​ന്‍റെ ജീ​വി​തം. കാ​ലു​ക​ൾ​ക്ക് ച​ല​ന​ശേ​ഷി ന​ഷ്ട​മാ​യ​തോ​ടെ വീ​ട്ടി​ലി​രു​ന്ന് പ​ഠി​ച്ച് എ​സ്എ​സ്എ​ൽ​സി ഉ​ന്ന​ത മാ​ർ​ക്കോ​ടെ വി​ജ​യി​ച്ചു.

തു​ട​ർ​ന്നു പ​ഠി​ക്കാ​ൻ വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും മ​നു കൃ​ഷി​യി​ലേ​ക്കു തി​രി​യു​ക​യാ​യി​രു​ന്നു. മു​പ്പ​ത്തി​മൂ​ന്നു വ​യ​സു​വ​രെ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​കാ​ട്ടാ​യി​രു​ന്നു മ​നു​വും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്.

പി​ന്നീ​ടു കൃ​ഷി വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2012ലാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചേ​ക്ക​ർ സ്ഥ​ലം വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പി​ന്തു​ണ​യോ​ടെ കൃ​ഷി ആ​രം​ഭി​ച്ചു.

കോ​ഴി​ഫാം, റ​ബ​ർ, കാ​പ്പി, ക​ശു​മാ​വ്, തെ​ങ്ങ്, ക​മു​ക്, കു​രു​മു​ള​ക്, കൊ​ക്കോ, പ്ലാ​വ്, മാ​വ്, തേ​നീ​ച്ച, ജാ​തി, ക​പ്പ, താ​റാ​വ്, പ​ശു, മ​ത്സ്യ​ക്കൃ​ഷി, തീ​റ്റ​പ്പു​ൽ​ക്കൃ​ഷി, വാ​നി​ല തു​ട​ങ്ങി​യ​വ ഏ​ദ​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന കൃ​ഷി​ഭൂ​മി​യി​ലു​ണ്ട്.

കോ​ഴി​ഫാം പ​രീ​ക്ഷ​ണം

കൃ​ഷി വ​ൻ വി​ജ​യ​മാ​യ​തോ​ടെ ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും അ​നു​ബ​ന്ധ സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ലോ​ചി​ച്ച​പ്പോ​ഴാ​ണ് കോ​ഴി​ഫാം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ത​ന്‍റെ ആ​ഗ്ര​ഹം വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​പ്പോ​ൾ എ​ല്ലാ പി​ന്തു​ണ​യും കു​ടും​ബം ന​ൽ​കി.

തു​ട​ർ​ന്ന് ചെ​റി​യ രീ​തി​യി​ൽ തു​ട​ങ്ങി. ഇ​തി​ൽ നി​ന്ന് മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ച​തോ​ടെ ഫാം ​വി​പു​ലീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ന് 4,500 കോ​ഴി​ക​ളു​ള്ള ഫാ​മി​ന് ഉ​ട​മ​യാ​ണ് മ​നു. വ​ർ​ഷം 300 മു​ട്ട​യി​ടു​ന്ന ബി​വി 380 കോ​ഴി​ക​ളാ​ണ് കൂ​ടു​ത​ലാ​യും ഇ​വി​ടെ​യു​ള്ള​ത്.

ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ഇ​വ നാ​ല​ര​മാ​സ​മാ​കു​മ്പോൾ മു​ട്ട​യി​ടും. നാ​ട​ൻ കോ​ഴി​ക​ൾ​ക്കൊ​പ്പം, ട​ർ​ക്കി, ക​രി​ങ്കോ​ഴി, ഗി​നി​ക്കോ​ഴി, ഇ​റ​ച്ചി​ക്കോ​ഴി തു​ട​ങ്ങി​യ​വ​യും ഫാ​മി​ലു​ണ്ട്. മു​ട്ട​യി​ടാ​ൻ പ്രാ​യ​മാ​കുമ്പോ ​ൾ കോ​ഴി​യെ വി​ൽ​ക്കു​ന്ന​താ​ണ് മ​നു​വി​ന്‍റെ രീ​തി. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കോ​ഴി​ക​ളെ വി​ൽ​ക്കു​ന്ന​ത്.

വി​രി​ഞ്ഞ് ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് മ​നു വാ​ങ്ങു​ന്ന​ത്. ആ​ദ്യ മൂ​ന്നു ദി​വ​സം കൃ​ത്രി​മ ചൂ​ട് ന​ൽ​കു​ന്ന​തി​നൊ​പ്പം ധാ​ന്യ​ങ്ങ​ൾ ഭ​ക്ഷ​ണ​മാ​യി ന​ൽ​കും. ചൂ​ടി​നാ​യി വൈ​ദ്യു​തി, ഇ​ൻ​ഫ്രാ​റെ​ഡ് ബ​ൾ​ബു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വും കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​സ്ഥ​യും നോ​ക്കി ചൂ​ട് ക്ര​മീ​ക​രി​ക്കും. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ 29-32 ഡി​ഗ്രി എ​ന്ന നി​ല​യി​ലാ​ണ് ചൂ​ട് ന​ൽ​കു​ന്ന​ത്. പി​ന്നീ​ട് മൂ​ന്നു ഡി​ഗ്രി വീ​തം കു​റ​ച്ചു കൊ​ണ്ടു​വ​രും.

തു​ട​ർ​ന്ന് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കും. ഏ​ഴ്, പ​തി​നാ​ല്, ഇ​രു​പ​ത്തി​യൊ​ന്ന്, ഇ​രു​പ​ത്തി​യെ​ട്ട്, മു​പ്പ​ത്തി​യ​ഞ്ച് ദി​വ​സം പ്രാ​യ​മാ​കു​ന്പോ​ൾ വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. ശ​രി​യാ​യ രീ​തി​യി​ൽ മ​രു​ന്ന് ന​ൽ​കു​ന്ന​തി​നാ​ൽ വ​സ​ന്ത, കോ​ഴി​വ​സൂ​രി എ​ന്നി​വ​യി​ൽ​നി​ന്ന് ഇ​വ​യെ സം​ര​ക്ഷി​ക്കും.

ഏ​ഴ്, ഇ​രു​പ​ത്തി​യൊ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ല​സോ​ട്ട​യും 14, 28 ദി​വ​സ​ങ്ങ​ളി​ൽ ഐ​ബി​ഡി​യും ന​ൽ​കും. ര​ണ്ടു മാ​സം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ആ​ർ2​ബി വാ​ക്സി​നും ന​ൽ​കും. തു​ട​ർ​ന്ന് ഓ​രോ ആ​റു മാ​സം കൂ​ടു​ന്പോ​ഴും ആ​ർ2​ബി ന​ൽ​കും.

 

Agriculture

ചേ​മ്പ് കൃ​ഷി അ​റി​യേ​ണ്ട​തെ​ല്ലാം

ന​മ്മു​ടെ നാ​ട്ടി​ൽ ഏ​റെ പ്രി​യ​മു​ള്ള ചെ​റു​ചേമ്പി​​ന്‍റെ കി​ഴ​ങ്ങും ത​ണ്ടും ഇ​ല​യും പോ​ഷ​ക, ഔ​ഷ​ധ​മൂ​ല്യം നി​റ​ഞ്ഞ​താ​ണ്. കി​ഴ​ങ്ങി​ൽ അ​ന്ന​ജ​വും (9.6-18.8%) ഭ​ക്ഷ്യ​നാ​രും, കാ​ൽ​സ്യം, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സി​യം, വി​റ്റാ​മി​ൻ (അ,​ഇ), ധാ​തു​ക്ക​ൾ, മാ​ൻ​ഗ​നീ​സ്, ഇ​രു​ന്പ് എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ചേ​ന്പി​ന്‍റെ അ​ന്ന​ജ​ത്തി​ന്‍റെ ക​ണി​ക​ക​ളു​ടെ വ​ലി​പ്പം തീ​രെ കു​റ​വാ​യ​തി​നാ​ൽ ദ​ഹ​ന​പ്ര​ക്രി​യ എ​ളു​പ്പ​ത്തി​ൽ ന​ട​ക്കു​ന്നു. കി​ഴ​ങ്ങു​ക​ളി​ലെ ഭ​ക്ഷ്യ​നാ​ര് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.

ഇ​തു​കൂ​ടാ​തെ കി​ഴ​ങ്ങു​ക​ളി​ലെ വ​ഴു​വ​ഴു​പ്പ് ര​ക്ത​ത്തി​ലെ കൊ​ള​സ്ട്രോ​ൾ ലെ​വ​ൽ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. ചേ​ന്പി​ല​യി​ൽ പ്രോ​ട്ടീ​ൻ, ബീ​റ്റ-​ക​രോ​ട്ടി​ൻ, ഇ​രു​ന്പ്, ഫോ​ളി​ക് ആ​സി​ഡ്, ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഫോ​സ്ഫ​റ​സ്, ഇ​രു​മ്പ്, വി​റ്റാ​മി​ൻ ഇ, ​ത​യാ​മി​ൻ, റൈ​ബോ​ഫ്ളാ​വി​ൻ, നി​യാ​സി​ൻ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

കാ​ലാ​വ​സ്ഥ​മാ​റ്റ​ത്തി​ന്‍റെ ഈ ​സ​ന്ദ​ർ​ഭ​ത്തി​ലും ചേ​മ്പ് പ്ര​ത്യേ​കം പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്നു. വെ​ള്ള​ക്കെ​ട്ട്, ല​വ​ണ​ര​സം എ​ന്നി​വ ഒ​രു​പ​രി​ധി​വ​രെ ചെ​റു​ത്തു​നി​ൽ​ക്കാ​നു​ള്ള ക​ഴി​വ് ചേ​ന്പി​നു​ണ്ട്.

വി​വി​ധ ഇ​ന​ങ്ങ​ൾ

കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ഒ​ഡീ​ഷ​യി​ലെ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ നി​ന്നു​മാ​യി പ​ത്തോ​ളം മു​ന്തി​യ ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മി​ക്ക ഇ​ന​ങ്ങ​ളും 6 മു​ത​ൽ 8 മാ​സ​ങ്ങ​ൾ കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന​താ​ണ്.

5 മു​ത​ൽ 6 മാ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന, ഇ​ല​ക​ര​ച്ചി​ൽ രോ​ഗ​ത്തെ ചെ​റു​ത്തു​നി​ൽ​ക്കാ​ൻ ക​ഴി​വു​ള്ള, ചൊ​റി​ച്ചി​ൽ തീ​രെ ഇ​ല്ലാ​ത്ത ഇ​ന​മാ​യ മു​ക്ത​കേ​ശി എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. കേ​ര​ള​ത്തി​ൽ അ​നു​യോ​ജ്യ​മാ​യ ശ്രീ​ടീ​ലി​യ ന​ല്ല പാ​ച​ക​ഗു​ണ​മു​ള്ള ഹ്ര​സ്വ​കാ​ല ഇ​ന​മാ​ണ് (4 മാ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന).

ഇ​തു​കൂ​ടാ​തെ ശ്രീ​കി​ര​ണ്‍, ശ്രീ​ഹീ​ര, ശ്രീ​ര​ശ്മി, ശ്രീ​പ​ല്ല​വി എ​ന്നി​വ​യും മി​ക​ച്ച ഇ​ന​ങ്ങ​ളാ​ണ്. ഒ​ട്ടേ​റെ നാ​ട​ൻ ഇ​ന​ങ്ങ​ളും പ്ര​ചാ​ര​ത്തി​ലു​ണ്ട്. താ​മ​ര​ക്ക​ണ്ണ​ൻ, ക​ണ്ണ​ൻ​ചേ​ന്പ്, കു​ട​ചേ​ന്പ് എ​ന്നി​വ.

ന​ടീ​ൽ സ​മ​യം

മ​ഴ​യെ ആ​ശ്ര​യി​ച്ചു​ള്ള കൃ​ഷി​യ്ക്ക് ഏ​പ്രി​ൽ മു​ത​ൽ ജൂ​ണ്‍ വ​രെ​യാ​ണ് ന​ടാ​ൻ ഉ​ത്ത​മ​മാ​യ സ​മ​യം. ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കാ​ല​ഭേ​ദ​മ​ന്യേ കൃ​ഷി ചെ​യ്യാ​വു​ന്ന​താ​ണ്.

ന​ടീ​ൽ​വ​സ്തു​ക്ക​ൾ

ത​ള്ള​ചേ​മ്പും വി​ത്തു​ചേമ്പും ന​ടീ​ൽ​വ​സ്തു​ക്ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും, വി​ത്തു​ചേമ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. 20-25 ഗ്രാം ​തൂ​ക്കം വ​രു​ന്ന വി​ത്തു ചേ​ന്പ് ന​ല്ല ന​ടീ​ൽ വ​സ്തു​വാ​ണ്.

നി​ല​മൊ​രു​ക്ക​ൽ

മ​ണ്ണി​ന്‍റെ സ്വ​ഭാ​വ​ത്തെ​യും പ​രി​പാ​ല​ന​രീ​തി​യെ​യും ആ​ശ്ര​യി​ച്ചു വി​വി​ധ​ത​ര​ത്തി​ൽ നി​ല​മൊ​രു​ക്കാ​വു​ന്ന​താ​ണ്. മ​ണ​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ഴി​ക​ൾ എ​ടു​ത്തും എ​ക്ക​ൽ​മ​ണ്ണി​ൽ പൊ​ക്ക​ത്തി​ൽ കൂ​ന​കൂ​ട്ടി​യും പ​ണ​ക​ൾ എ​ടു​ത്തും കൃ​ഷി​ചെ​യ്യാം.

ജ​ല​സേ​ച​ന​സൗ​ക​ര്യ​മു​ള്ള ഇ​ട​ങ്ങ​ളി​ൽ വാ​ര​ങ്ങ​ളും ചാ​ലു​ക​ളും എ​ടു​ത്ത് ന​ടു​ന്ന രീ​തി​യാ​ണ് ന​ല്ല​ത്.

ന​ടീ​ൽ രീ​തി

വി​ത്തു ചേ​ന്പു​ക​ൾ 60ഃ45 സെ.​മീ​റ്റ​ർ അ​ക​ല​ത്തി​ൽ ന​ടാം. ഒ​രു ഹെ​ക്ട​ർ സ്ഥ​ല​ത്തേ​ക്ക് ന​ടാ​നാ​യി ഏ​ക​ദേ​ശം 3,7000 വി​ത്തു ചേ​ന്പു​ക​ൾ ആ​വ​ശ്യ​മാ​യി വ​രും. ഇ​വ 2.57.5 സെ.​മി താ​ഴ്ച്ച​യി​ൽ ന​ടാ​വു​ന്ന​താ​ണ്.

ഈ ​അ​ക​ല​ത്തി​ൽ ന​ടു​ക​യാ​ണെ​ങ്കി​ൽ ഏ​ക​ദേ​ശം 800-1000 കി​ലോ ന​ടീ​ൽ​വ​സ്തു​ക്ക​ൾ ഒ​രു ഹെ​ക്ട​റി​ന് ആ​വ​ശ്യ​മാ​ണ്.

പു​ത​യി​ട​ൽ

വി​ത്തു ചേ​ന്പു​ക​ൾ മു​ള​യ്ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം 30-45 ദി​വ​സം വേ​ണ്ടി​വ​രും. മ​ണ്ണി​ന്‍റെ താ​പ​നി​ല നി​യ​ന്ത്ര​ണ​ത്തി​നും ജ​ല​സം​ഭ​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​ള​ക​ൾ വ​ള​രാ​തി​രി​ക്കു​ന്ന​തി​നും പു​ത​യി​ട​ൽ സ​ഹാ​യ​ക​മാ​കു​ന്നു.

പ​ച്ചി​ല​യോ ക​രി​യി​ല​യോ കൊ​ണ്ട് പു​ത​യി​ടാം.

ഇ​ട​പോ​ക്ക​ൽ

സാ​ധാ​ര​ണ​യാ​യി 5-10% വ​രെ വി​ത്തു ചേ​ന്പു​ക​ൾ മു​ള​യ്ക്കാ​റി​ല്ല. ഇ​തി​നെ ത​ര​ണം ചെ​യ്യു​ന്ന​തി​ന് 2000 മു​ത​ൽ 3000 വ​രെ വി​ത്തു ചേ​ന്പു​ക​ൾ ഒ​രു ഹെ​ക്ട​റി​ന് എ​ന്ന തോ​തി​ൽ ഞാ​റ്റ​ടി​യി​ൽ അ​ടു​പ്പി​ച്ചു ന​ട്ട് മു​ള​പ്പി​ച്ച ശേ​ഷം ആ​വ​ശ്യാ​നു​സ​ര​ണം ഇ​ട​പോ​ക്ക​ലി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

വ​ള​പ്ര​യോ​ഗ​വും ഇ​ട​കി​ള​യ്ക്ക​ലും

ന​ടു​ന്ന​തി​നു മു​ൻ​പാ​യി ഹെ​ക്ട​റി​ന് 12 ട​ണ്‍ കാ​ലി​വ​ളം ഇ​ട്ട് മ​ണ്ണു​മാ​യി ഇ​ള​ക്കി ചേ​ർ​ക്കേ​ണ്ട​താ​ണ്. ഹെ​ക്ട​റി​ന് 80 കി​ലോ​ഗ്രാം പാ​ക്യ​ജ​ന​കം 25 കി​ലോ​ഗ്രാം ഭാ​വ​ഹം, 100 കി​ലോ​ഗ്രാം ക്ഷാ​രം എ​ന്ന തോ​തി​ൽ രാ​സ​വ​ള​ങ്ങ​ൾ ര​ണ്ടോ മൂ​ന്നോ ത​വ​ണ​ക​ളാ​യി ചേ​ർ​ക്കേ​ണ്ട​താ​ണ്.

വി​ത്തു​ക​ൾ മു​ള​ച്ച് ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷം മൂ​ന്നി​ലൊ​രു ഭാ​ഗം പാ​ക്യ​ജ​ന​ക​വും (60 കി​ലോ യൂ​റി​യ, അ​ല്ലെ​ങ്കി​ൽ 135 കി​ലോ അ​മോ​ണി​യം സ​ൾ​ഫേ​റ്റ്) ക്ഷാ​ര​വും (55 കി​ലോ മ്യു​റി​യേ​റ്റ് ഓ​ഫ് പൊ​ട്ടാ​ഷ്), മു​ഴു​വ​ൻ ഭാ​വ​ഹ​വും ( 125 കി​ലോ മ​സൂ​റി​ഫോ​സ്) ന​ൽ​കേ​ണ്ട​താ​ണ്.

ബാ​ക്കി പാ​ക്യ​ജ​ന​ക​വും ക്ഷാ​ര​വും ആ​ദ്യ​ത്തെ വ​ള​പ്ര​യോ​ഗ​ത്തി​നു ശേ​ഷം ഓ​രോ മാ​സം ഇ​ട​വി​ട്ട് ര​ണ്ട് തു​ല്യ ഭാ​ഗ​ങ്ങ​ളാ​യി ന​ൽ​കേ​ണ്ട​താ​ണ്. ക​ള​പ​റി​ക്ക​ലും മ​ണ്ണ​ണ​ച്ചു​കൊ​ടു​ക്ക​ലും രാ​സ​വ​ള​പ്ര​യോ​ഗ​ത്തോ​ടൊ​പ്പം ചെ​യ്യേ​ണ്ട​താ​ണ്.

മാ​തൃ​ചെ​ടി​യു​ടെ ചു​വ​ട്ടി​ലു​ള്ള ചെ​റി​യ ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത കി​ളി​ർ​പ്പു​ക​ൾ ര​ണ്ടാ​മ​ത്തെ ക​ള​പ​റി​യ്ക്ക​ലും ഇ​ട​കി​ള​യ്ക്ക​ലി​നോ​ടൊ​പ്പം മാ​റ്റേ​ണ്ട​താ​ണ്.

സി​ടി​സി​ആ​ർ​ഐ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ക​സ്റ്റ​മൈ​സ്ഡ് വ​ള​ങ്ങ​ൾ ഹെ​ക്ട​റി​ന് 600 കി​ലോ​ഗ്രാം എ​ന്ന തോ​തി​ൽ ര​ണ്ടു ത​വ​ണ​ക​ളാ​യി ന​ൽ​കി​യാ​ൽ മ​റ്റ് വ​ള​ങ്ങ​ൾ ഒ​ഴി​വാ​ക്കാം.

ജൈ​വ​കൃ​ഷി

ജൈ​വ​കൃ​ഷി​യ്ക്കാ​യി വി​ത്ത് ചേമ്പ് ചാ​ണ​കം, വേ​പ്പി​ൻ​പി​ണ്ണാ​ക്ക്, സ്യൂ​ഡോ​മോ​ണ​സ് ഫ്ളൂ​റ​സെ​ൻ​സ് (5 ഗ്രാം ​ഒ​രു കി​ലോ വി​ത്തി​ന്) എ​ന്നി​വ ക​ല​ർ​ന്ന മി​ശ്രി​ത​ത്തി​ൽ മു​ക്കി ത​ണ​ലി​ൽ സൂ​ക്ഷി​ക്ക​ണം. എ​ന്നി​ട്ട് അ​പ്ര​കാ​രം ത​യാ​റാ​ക്കി​യ വി​ത്ത് ന​ടാ​നാ​യി ഉ​പ​യോ​ഗി​ക്കു​ക.

ഒ​രു ഹെ​ക്ട​ർ സ്ഥ​ല​ത്തേ​ക്ക് കാ​ലി​വ​ളം 15 ട​ണ്‍ (400 ഗ്രാം ​ഒ​രു ചെ​ടി​ക്ക്), വേ​പ്പി​ൻ​പി​ണ്ണാ​ക്ക് ഒ​രു ട​ണ്‍ ഒ​രു ഹെ​ക്ട​റി​ന് (25- 30 ഗ്രാം ​ഒ​രു ചെ​ടി​ക്ക്), ജീ​വാ​ണു​വ​ള​ങ്ങ​ളാ​യ അ​സോ​സ്പൈ​റി​ല്ലം, ഫോ​സ്ഫ​റ​സ് ബാ​ക്ടീ​രി​യ എ​ന്നി​വ ഹെ​ക്ട​റി​ന് 3 കി​ലോ​ഗ്രാം വീ​ത​വും മൈ​ക്കോ​റൈ​സ 5 കി​ലോ​ഗ്രാ​മും ചേ​ർ​ക്ക​ണം.

വി​ത്ത് ചേ​ന്പ് ന​ടു​ന്ന​തി​നോ​ടൊ​പ്പം പ​യ​ർ വി​ത്തു​ക​ൾ ഇ​ട​ക​ളി​ൽ പാ​കി 45-60 ദി​വ​സം ക​ഴി​യു​ന്പോ​ൾ മ​ണ്ണി​നോ​ടൊ​പ്പം ചേ​ർ​ക്ക​ണം. കൂ​ടാ​തെ 2 ട​ണ്‍ ചാ​രം പ​ച്ചി​ല വ​ള​ത്തോ​ടൊ​പ്പം ചേ​ർ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ചേ​ന്പി​ലെ ഇ​ല​ക​രി​ച്ചി​ൽ രോ​ഗ​ത്തി​നെ​തി​രെ മു​ക്ത​കേ​ശി ഇ​നം ന​ടു​ന്ന​താ​ണ് ന​ല്ല​ത്.

കൂ​ടാ​തെ ട്രെെ​ക്കോ​ഡെ​ർ​മ ആ​സ്പെ​റെ​ല്ലം പോ​ഷി​പ്പി​ച്ച ചാ​ണ​ക​പ്പാ​ലി​ൽ ത​യ്യാ​റാ​ക്കി​യ വി​ത്ത് ചേ​ന്പ് ന​ടാ​നാ​യി ഉ​പ​യോ​ഗി​ക്കു​ക. വെ​ർ​മി​കം​പോ​സ്റ് 100 ഗ്രാം ​ചെ​ടി​യൊ​ന്നി​ന് ഇ​ടു​ക. ക​രു​ത​ൽ ന​ട​പ​ടി​യാ​യി വെ​ർ​മി​വാ​ഷ് 100 മി​ല്ലി ലി​റ്റെ​ർ ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ന് എ​ന്ന ക​ണ​ക്കി​ൽ ര​ണ്ടാ​ഴ്ച ഇ​ട​വി​ട്ട് ത​ളി​യ്ക്കു​ക.

അ​ല്ലെ​ങ്കി​ൽ അ​കോ​മി​ൻ 3 മി​ല്ലി ഒ​രു ലി​റ്റ​റി​ന് എ​ന്ന തോ​തി​ലോ പൊ​ട്ടാ​സി​യം ഫോ​സ്ഫോ​ണേ​റ്റ് 3 മി​ല്ലി ഒ​രു ലി​റ്റ​റി​ന് എ​ന്ന തോ​തി​ലോ ന​ട്ടു ഒ​രു മാ​സം ക​ഴി​ഞ്ഞ്, ര​ണ്ടാ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ നാ​ലു മാ​സം വ​രെ ത​ളി​ക്കാ​വു​ന്ന​താ​ണ്. വെ​ണ്ട വി​ള ഇ​ട​വി​ള​യാ​യോ പ​രി​ക്ര​മ​വി​ള​യാ​യോ ചേ​ന്പി​നോ​ടൊ​പ്പം കൃ​ഷി​ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്.

ജ​ല​സേ​ച​നം

മ​ഴ​യെ ആ​ശ്ര​യി​ച്ച് ചേമ്പ് കൃ​ഷി​ചെ​യ്യുമ്പോ​ൾ ജ​ല​സേ​ച​നം ന​ൽ​കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ മ​ഴ കു​റ​യു​ന്പോ​ഴോ, ഇ​ല്ലാ​ത്ത​പ്പോ​ഴോ 130-175 ലി​റ്റ​ർ വെ​ള്ളം ഒ​രു ദി​വ​സം ഒ​രു സെ​ന്‍റി​ന് ന​ൽ​കേ​ണ്ട​താ​ണ്.

വി​ള സ​മ്പ്രദാ​യ​ങ്ങ​ൾ

വ​ള​ർ​ച്ച​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ വി​വി​ധ ഹ്ര​സ്വ​കാ​ല വി​ള​ക​ളാ​യ പ​ച്ച​ക്ക​റി​ക​ൾ (മു​ള​ക്, ത​ക്കാ​ളി), ഇ​ല​ക്ക​റി​ക​ൾ (ചീ​ര, മ​ല്ലി),പ​യ​ർ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ഴു​ന്ന്, ചെ​റു​പ​യ​ർ മു​ത​ലാ​യ​വ ഇ​ട​വി​ള​യാ​യി കൃ​ഷി ചെ​യ്യാം.

കേ​ര​ള​ത്തി​ൽ ചേമ്പ് സാ​ധാ​ര​ണ​യാ​യി വാ​ഴ, തെ​ങ്ങ്, ക​മു​ക് എ​ന്നി​വ​യ്ക്കി​ട​യി​ൽ ഇ​ട​വി​ള​യാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്നു.

ചു​രു​ക്ക​ത്തി​ൽ ഹെ​ക്ട​റി​ന് 2.5 ല​ക്ഷം-2.8 ല​ക്ഷം രൂ​പ ലാ​ഭം പ്ര​തീ​ക്ഷി​ക്കാ​വു​ന്ന കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്കും മ​ണ്ണി​നും വി​ള​സ​ന്പ്ര​ദാ​യ​ങ്ങ​ൾ​ക്കും യോ​ജി​ച്ച ഒ​രു കി​ഴ​ങ്ങ് വി​ള​യാ​ണ് ചേ​ന്പ്.

Agriculture

ചെ​റു​നാ​ര​കം ഗു​ണ​ദാ​യ​കം

ഔ​ഷ​ധ സ​മൃ​ദ്ധി​യു​ടെ ഔ​ന്ന​ത്യ​ത്തി​ലു​ള്ള ചെ​റു​നാ​ര​ക​ത്തി​ന്‍റെ ഗു​ണം ലോ​ക​ത്തി​ന്‍റെ ഏ​താ​ണ്ട് എ​ല്ലാ ഭാ​ഗ​ത്തും ഘോ​ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ആ​യു​ർ​വേ​ദ​ത്തി​ൽ ഇ​തു സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഫ​ല​മാ​ണ്.

ദേ​വ​പൂ​ജ​യ്ക്കും മം​ഗ​ള​ക​ർ​മ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന നാ​ര​ങ്ങ​യ്ക്ക് "Nature's Care All' എ​ന്ന് ഒ​രു അ​പ​ര​നാ​മ​വു​മു​ണ്ട്. ശാ​ഖോ​പ​ശാ​ഖ​ക​ളാ​യി ര​ണ്ട​ര മീ​റ്റ​ർ​വ​രെ പൊ​ക്ക​ത്തി​ൽ വ​ള​രു​ന്ന ഒ​രു കു​റ്റി​ച്ചെ​ടി​യാ​ണ് നാ​ര​കം.

ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​കം, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​പു​ല​മാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന നാ​ര​ക​ത്തി​ൽ മു​ള്ളു​ക​ളു​ണ്ട്.

ഇ​തി​ന്‍റെ പ​ത്ര​ക​ക്ഷ​ത്തി​ൽ​നി​ന്നാ​ണ് മു​ള്ളു​ക​ൾ പു​റ​പ്പെ​ടു​ന്ന​ത്. ഇ​തി​ന്‍റെ പൂ​വു​ക​ൾ വെ​ളു​ത്ത​തും ചെ​റു​തു​മാ​ണ്. ഹൃ​ദ്യ​മാ​യ സു​ഗ​ന്ധ​മു​ള്ള ഇ​തി​ന്‍റെ ഇ​ല​ക​ളും ഫ​ല​വും ആ​രോ​ഗ്യ​വ​ർ​ധ​ക​മാ​ണ്. ഇ​തി​ന്‍റെ ഫ​ലം ആ​ദ്യം പ​ച്ച​നി​റ​ത്തി​ലും പാ​ക​മാ​കു​ന്പോ​ൾ മ​ഞ്ഞ​നി​റ​ത്തി​ലും കാ​ണ​പ്പെ​ടു​ന്നു.

ഔ​ഷ​ധ​വീ​ര്യം​കൊ​ണ്ട് അ​ദ്വി​തീ​യ​മാ​യ ഒ​രു സ്ഥാ​നം ചെ​റു​നാ​ര​ങ്ങ​യ്ക്കു​ണ്ട്. കേ​ര​ള​ത്തി​ൽ എ​ല്ലാ കാ​ല​ത്തും ല​ഭി​ക്കു​ന്ന ഈ ​ഔഷ​ധ​ഫ​ലം ഉ​പ​യോ​ഗി​ച്ച് അ​ച്ചാ​റു​ക​ൾ, പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ മ​ല​യാ​ളി​ക​ളാ​യ നാം ​ഉ​ണ്ടാ​ക്കി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു.

ചെ​റു​നാ​ര​ങ്ങ​യെ "ജം​ബീ​ര​കു​ല'​ത്തി​ലാ​ണ് ആ​യു​ർ​വേ​ദം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. "റൂ​ട്ടേ​സി'​ സ​സ്യ​കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ചെ​റു​നാ​ര​ക​ത്തി​ന്‍റെ ശാ​സ്ത്ര​നാ​മം സി​ട്ര​സ് ഔറാ​ന്‍റി​ഫോ​ളി​യ (Citrus aurantifolia) എ​ന്നാ​ണ്. ഇ​തി​ന്‍റെ ഫ​ലം ഔഷ​ധ​യോ​ഗ്യ​മാ​ണ്.

• പ​ല പേ​രു​ക​ൾ

ചെ​റു​നാ​ര​ക​ത്തി​ന് നിം​ബു​കഃ, ജം​ഭ​കഃ, ജം​ബീ​രഃ എ​ന്നി​ങ്ങ​നെ സം​സ്കൃ​ത​ത്തി​ലും ’ലൈം’ (​ഘ​ശാ​ല) എ​ന്ന് ഇം​ഗ്ലീ​ഷി​ലും പേ​രു​ക​ളു​ണ്ട്.

• ര​സാ​ദി​ഗു​ണ​ങ്ങ​ൾ

അ​മ്ല​ര​സ​വും ഗു​രു​സ്നി​ഗ്ധ ഗു​ണ​വും ഉ​ഷ്ണ​വീ​ര്യ​വും വി​പാ​ക​ത്തി​ൽ അ​മ്ല​വും അ​ട​ങ്ങി​യ​താ​ണ് ആ​യു​ർ​വേ​ദ വി​ധി​പ്ര​കാ​രം ഇ​തി​ന്‍റെ ര​സാ​ദി​ഗു​ണ​ങ്ങ​ൾ.

• രാ​സ​ഘ​ട​ക​ങ്ങ​ൾ

വി​റ്റ​മി​ൻ-​സി​യു​ടെ ക​ല​വ​റ​യാ​യ ചെ​റു​നാ​ര​ങ്ങ​യി​ൽ ധാ​തു​ല​വ​ണ​ങ്ങ​ൾ, സി​ട്രി​ക് അ​മ്ലം, വി​റ്റ​മി​ൻ-​ബി, പൊ​ട്ടാ​ഷ് എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

നാ​ര​ങ്ങ​യു​ടെ തൊ​ലി​യി​ൽ മ​ഞ്ഞ​നി​റ​മു​ള്ള ഒ​രു ബാ​ഷ്പ​തൈ​ല​വും കാ​ണ​പ്പെ​ടു​ന്നു.

• ഔ​ഷ​ധ​ഗു​ണ​ങ്ങ​ൾ

കു​ളി​ക്കാ​നു​ള്ള സോ​പ്പു​ക​ൾ, ഡി​റ്റ​ർ​ജ​ന്‍റു​ക​ൾ, ക്ലീ​നിം​ഗ് സൊ​ലൂ​ഷ​നു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​ക്കാ​ൻ നാ​ര​ങ്ങ ഉ​പ​യോ​ഗി​ക്കു​ന്നു.

അ​ണു​നാ​ശ​ക ശ​ക്തി​യു​ള്ള ഈ ​ഔ​ഷ​ധ​ഫ​ലം ദ​ഹ​ന​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ന്നു.

• ഔ​ഷ​ധ​പ്ര​യോ​ഗ​ങ്ങ​ൾ

ചു​മ ശ​മി​പ്പി​ക്കാ​ൻ: ഒ​രു ക​ഷ​ണം ചെ​റു​നാ​ര​ങ്ങ​നീ​ര് ര​ണ്ടു സ്പൂ​ണ്‍ തേ​ൻ ചേ​ർ​ത്ത് ര​ണ്ടു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ക​ഴി​ക്കു​ക.

• തു​മ്മ​ൽ, പീ​ന​സം എ​ന്നി​വ​യു​ടെ ശ​മ​ന​ത്തി​ന്

ചെ​റു​നാ​ര​ങ്ങ​യും ര​ക്ത​ച​ന്ദ​ന​വും ചേ​ർ​ത്ത് വെ​ളി​ച്ചെ​ണ്ണ കാ​ച്ചി ത​ല​യി​ൽ പ​തി​വാ​യി തേ​ക്കു​ക.

• മു​ഖ​ക്കു​രു മാ​റാ​ൻ

രാ​വി​ലെ കു​ളി​ക്കും​മു​ന്പും വൈ​കി​ട്ട് കി​ട​ക്കു​ന്ന​തി​നു​മു​ന്പും മു​ഖ​ത്ത് നാ​ര​ങ്ങാ​നീ​രു പു​ര​ട്ടു​ക.

• മു​ഖ​സൗ​ന്ദ​ര്യ​ത്തി​നും മാ​ർ​ദ​വ​ത്തി​നും

ചെ​റു​നാ​ര​ങ്ങാ​നീ​രും തേ​നും ചേ​ർ​ത്ത് പ​തി​ന​ഞ്ചു മി​നി​റ്റ് മു​ഖം തി​രു​മ്മു​ക. അ​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് മു​ഖം പ​ച്ച​വെ​ള്ള​ത്തി​ൽ ക​ഴു​കു​ക.

• ചി​ക്ക​ൻ​പോ​ക്സ് പ്ര​തി​രോ​ധ​ത്തി​ന്

ഒ​രു നാ​ര​ങ്ങ​യു​ടെ നീ​രി​ൽ 8 ഗ്രാം ​ശ​ർ​ക്ക​ര ചേ​ർ​ത്ത് ര​ണ്ടു പ്രാ​വ​ശ്യം ക​ഴി​ക്കു​ക.

• തേ​ൾ കു​ത്തി​യാ​ൽ

തു​ള​സി​യി​ല (കു​റ​ച്ച്) ചാ​ലി​ക്കാ​ൻ ആ​വ​ശ്യ​മാ​യ നാ​ര​ങ്ങാ​നീ​രി​ൽ തു​ള​സി​യി​ല അ​ര​ച്ച് മു​റ​വി​ൽ മൂ​ന്നു​നേ​രം പു​ര​ട്ടു​ക.

• വ​യ​റു​ക​ടി ശ​മി​ക്കാ​ൻ

ഒ​രു ഗ്ലാ​സ് നാ​ര​ങ്ങാ​വെ​ള്ളം പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു മു​ന്പു ക​ഴി​ക്കു​ക.

• വ​യ​റി​ള​ക്കം ശ​മി​ക്കാ​ൻ

ക​ട്ട​ൻ​ചാ​യ​യി​ൽ ചെ​റു​നാ​ര​ങ്ങ നീ​ര് പി​ഴി​ഞ്ഞൊ​ഴി​ച്ചു കു​ടി​ക്കു​ക.

• അ​തി​സാ​രം ശ​മി​ക്കാ​ൻ

ചൂ​ടു​വെ​ള്ള​ത്തി​ൽ ചെ​റു​നാ​ര​ങ്ങാ നീ​രും തേ​നും അ​ല്പം ഉ​പ്പും ചേ​ർ​ത്ത് ഇ​ട​യ്ക്കി​ട​യ്ക്കു ക​ഴി​ക്കു​ക.

• ദ​ഹ​ന​ക്കു​റ​വ്, അ​രു​ചി, എ​ന്നി​വ മാ​റാ​ൻ

ആ​ഹാ​ര​ത്തി​നു​മു​ന്പ് ഒ​രു നാ​ര​ങ്ങ​യു​ടെ നീ​ര് അ​ല്പം പ​ഞ്ച​സാ​ര ചേ​ർ​ത്തു ക​ഴി​ക്കു​ക.

• വാ​യ്നാ​റ്റം/​മോ​ണ​രോ​ഗം എ​ന്നി​വ മാ​റാ​ൻ

ദ​ന്ത​ധാ​വ​ന​ത്തി​നു​ശേ​ഷം നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ക്കു​ന്ന​തും ക​വി​ൾ​കൊ​ള്ളു​ന്ന​തും ന​ന്ന്.

• അ​കാ​ല​ന​ര മാ​റാ​ൻ

ചെ​റു​നാ​ര​ങ്ങാ​നീ​രി​ൽ തേ​ൻ ചേ​ർ​ത്ത് ത​ല​യോ​ട്ടി​യി​ലും മു​ടി​യി​ലും ന​ന്നാ​യി പു​ര​ട്ടി അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് പ​ച്ച​വെ​ള്ള​ത്തി​ൽ ക​ഴു​കു​ക.

• ദു​ർ​മേ​ദ​സ്, പൊ​ണ്ണ​ത്ത​ടി എ​ന്നി​വ മാ​റാ​ൻ

നി​ത്യ​വും രാ​വി​ലെ വ്യാ​യ​മ​ത്തി​നു​ശേ​ഷം ചെ​റു​നാ​ര​ങ്ങാ​നീ​രും തേ​നും ചേ​ർ​ത്തു ക​ഴി​ക്കു​ക.

• തേ​മ​ൽ മാ​റാ​ൻ

ചെ​റു​നാ​ര​ങ്ങാ​നീ​രും ഗ​ന്ധ​ക​വും ചേ​ർ​ത്ത് പു​ര​ട്ടു​ക.

• താ​ര​ൻ മാ​റാ​ൻ

വെ​ളി​ച്ചെ​ണ്ണ​യും സ​മം നാ​ര​ങ്ങാ​നീ​രും ചേ​ർ​ത്ത് ചൂ​ടാ​ക്കി ചെ​റു​ചൂ​ടോ​ടെ ത​ല​യി​ൽ തേ​ക്കു​ക.

• വ​ട്ട​ച്ചൊ​റി ഭേ​ദ​മാ​കാ​ൻ

ഒ​രു ചെ​റു​നാ​ര​ങ്ങ​യു​ടെ നീ​ര്, ഒ​രു നു​ള്ള് പൊ​ൻ​കാ​രം, ഗ​ന്ധ​കം എ​ന്നി​വ സം​യോ​ജി​പ്പി​ച്ച് ര​ണ്ടു​നേ​രം വ​ട്ട​ച്ചൊ​റി​യു​ള്ള ഭാ​ഗ​ത്തു പു​ര​ട്ടു​ക.

• ചു​ണ​ങ്ങ് മാ​റാ​ൻ

ഒ​രു നാ​ര​ങ്ങ​യു​ടെ നീ​ര്, ഒ​രു ടീ​സ്പൂ​ണ്‍ തു​ള​സി​നീ​ര് എ​ന്നി​വ അ​ല്പം വെ​ളി​ച്ചെ​ണ്ണ​യി​ൽ ചേ​ർ​ത്ത് വ​റ്റി​ച്ച് ത​ല​യി​ൽ തേ​ക്കു​ക. ഇ​രു​പ​തു മി​നി​റ്റ് ക​ഴി​ഞ്ഞു കു​ളി​ക്കു​ക.

 

Agriculture

ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി സാ​ന്തോം ഫു​ഡ് ഫാ​ക്ട​റി

ക​ർ​ഷ​ക​നാ​ടാ​യ പാ​ലാ​യി​ൽ ക​ർ​ഷ​ക​ർ​ക്കു താ​ങ്ങാ​യി സാ​ന്തോം ഫു​ഡ് ഫാ​ക്ട​റി. ക​ർ​ഷ​ക​രി​ൽ​നി​ന്നു നേ​രി​ട്ട് ച​ക്ക​യും ക​പ്പ​യും കൈ​ത​ച്ച​ക്ക​യും ഏ​ത്ത​ക്ക​യും ഇ​ത​ര പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന്യാ​യ​വി​ല​യ്ക്കു സം​ഭ​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ലി​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പാ​ലാ രൂ​പ​ത​യു​ടെ ക​ർ​ഷ​ക ശ​ക്തീ​ക​ര​ണ പ​ദ്ധ​തി​യാ​യ ക​ർ​ഷ​ക ബാ​ങ്കി​ന്‍റെ കാ​ർ​ഷി​ക​മൂ​ല്യ വ​ർ​ധി​ത സം​രം​ഭ​മാ​യി​ട്ടാ​ണ് പാ​ലാ സാ​ന്തോം ഫു​ഡ് ഫാ​ക്‌ട​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​രൂ​ർ മു​ണ്ടു​പാ​ലം സ്റ്റീ​ൽ ഇ​ന്ത്യ കാ​ന്പ​സി​ലെ അ​ഗ്രോ ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ലാ​ണ് ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് വി​ഭാ​ഗ​മാ​യ പി​എ​സ്ഡ​ബ്ള്യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ ന​ട​ത്തി​വ​രു​ന്ന മൂ​ല്യ​വ​ർ​ധി​ത ഉ​ല്പ​ന്ന സം​രം​ഭ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന​തി​നൊ​പ്പം നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും വി​നി​യോ​ഗി​ച്ചു​ള്ള മൂ​ല്യ​വ​ർ​ധി​ത സം​ര​ഭ​മാ​ണി​ത്.

സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ സ്മോ​ൾ ഫാ​ർ​മേ​ഴ്സ് അ​ഗ്രി ബി​സി​ന​സ് ക​ണ്‍​സോ​ർ​ഷ്യ​മെ​ന്ന എ​സ്എ​ഫ്എ​സി​യി​ൽ നി​ന്നും കോ​ട്ട​യം ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച നാ​ല് എ​ഫ്പി​ഒ​ക​ളി​ലൊ​ന്നാ​ണ് സാ​ന്തോം എ​ഫ്പി​ഒ.

കേ​വ​ലം ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ വി​ള​ക​ളോ ഉ​ത്പ​ന്ന​ങ്ങ​ളോ ഉ​ണ​ക്കു​വാ​നു​ള്ള ഒ​രു യൂ​ണി​റ്റി​ല്ല മ​റി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ വി​ല ഉ​റ​പ്പു​വ​രു​ത്തി വി​ൽ​ക്കാ​നും അ​വ​യെ മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ വി​ല ഉ​റ​പ്പു​വ​രു​ത്തി വി​ൽ​ക്കാ​നും അ​വ​യെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​യാ​ണ് ഫാ​ക്‌ട​റി ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്.

സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രോ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ കാ​ൻ വേ ​പ്രൊ​ഡ​ക്ഷ​ൻ​സ് യൂ​ണി​റ്റി​ലും മൂ​ഴൂ​ർ കാ​ർ​ഷി​ക വി​ള മൂ​ല്യ വ​ർ​ധി​ത സം​ഭ​ര​ണ കേ​ന്ദ്രം, മൂ​ഴൂ​ർ മി​ത്രം പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റ്, മാ​ൻ​വെ​ട്ടം, വ​യ​ല, വെ​ള്ളി​യാ​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റു​ക​ളി​ലും ആ​യി​ര​ക്ക​ണ​ക്കി​നു കി​ലോ കാ​ർ​ഷി​ക വി​ള​ക​ളു​ടെ പ്രാ​ഥ​മി​ക സം​സ​ക​ര​ണം ന​ട​ന്നു​വ​രു​ന്നു​ണ്ട്.

ഈ ​യൂ​ണി​റ്റു​ക​ളു​ടെ മ​ദ​ർ യൂ​ണി​റ്റാ​യി​ട്ടാ​ണ് സാ​ന്തോം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തു​ത​ല​മു​റ കൃ​ഷി​യി​ൽ​നി​ന്ന് അ​ക​ലു​ന്ന​തും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നും തൊ​ഴി​ലി​നു​മാ​യി പോ​കു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

പ​ല വീ​ടു​ക​ളി​ൽ​നി​ന്നും മാ​താ​പി​താ​ക്ക​ൾ താ​ത്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ പ്ര​വാ​സി ജീ​വി​ത​ത്തി​നു നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ട്ടേ​റെ വീ​ടു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ക​യും കൃ​ഷി​യി​ട​ങ്ങ​ൾ കാ​ടു​ക​ളാ​യി മാ​റു​ക​യും ചെ​യ്തു.

ഇ​പ്ര​കാ​രം പാ​ഴാ​യി കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ സം​ഘ​കൃ​ഷി സാ​ധ്യ​ത​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും വി​ഷ​ര​ഹി​ത​മാ​യ കൃ​ഷി​യും മാ​യം ക​ല​രാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളു​മു​ണ്ടാ​ക്കി പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന് എ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് ഫാ​ക്ട​റി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘ​ട​ന​ക​ൾ, ക​മ്പനി​ക​ൾ, ക​ർ​ഷ​ക​ദ​ള ഫെ​ഡ​റേ​ഷ​നു​ക​ൾ, ഫാ​ർ​മേ​ഴ്സ് ക്ല​ബു​ക​ൾ, സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ തു​ട​ങ്ങി​യ​വ വ​ഴി ച​ക്ക​യും ക​പ്പ​യും കൈ​ത​ച്ച​ക്ക​യും ഏ​ത്ത​ക്ക​യും ഇ​ത​ര പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​ർ​ഷ​ക​രി​ൽ നി​ന്നും ന്യാ​യ​വി​ല​യ്ക്ക് സം​ഭ​രി​ക്കും. ഇ​വ​യെ ഫാ​ക്ട​റി​യി​ൽ സം​സ്ക​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കും.

ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ൽ മാ​ത്ര​മ​ല്ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വി​പ​ണി ശൃം​ഖ​ല വ്യാ​പി​പ്പി​ച്ച് ആ​രോ​ഗ്യ​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ത​ന​തു ബ്രാ​ൻ​ഡി​ൽ എ​ത്തി​ക്കു​വാ​നു​ള്ള ഉ​ദ്യ​മ​മാ​ണ് ഫാ​ക്ട​റി​യു​ടെ ല​ക്ഷ്യം.

ഫാ​ക്ട​റി കോമ്പൗണ്ടി​ൽ വി​ശാ​ല​മാ​യ സ്ഥ​ല​ത്ത് ക​പ്പ​യും വി​വി​ധ ത​രം പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്തു വ​രു​ന്നു. ഒ​ന്നേ​മു​ക്കാ​ൽ ഏ​ക്ക​റി​ൽ ക​റു​ത്ത മി​ക്സ്ച​ർ ക​പ്പ വി​ള​വെ​ടു​ക്കാ​റാ​യി ക​ഴി​ഞ്ഞു.

ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ഴ​വ​ർ​ഗ കൃ​ഷി. ഡ്രാ​ഗ​ണ്‍, ദു​രി​യാ​ൻ, വി​വി​ധ​ത​രം നാ​ര​ക​ങ്ങ​ൾ, ഹൈ​ബ്രി​ഡ് പേ​ര​ക​ൾ, വി​വി​ധ ത​രം റം​ബു​ട്ടാ​ൻ, ദു​ക്കോ​ണ്‍, മം​ഗ്ഡോ​വ, ഫി​ലോ​സാ​ൻ, വി​വി​ധ ത​രം ആ​ഞ്ഞി​ലി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​ഴ​വ​ർ​ഗ​ങ്ങ​ൾ.

എ​ട്ടാം മാ​സ​ത്തി​ൽ കു​ല വെ​ട്ടാ​വു​ന്ന മ​ഞ്ചേ​രി കു​ള്ള​ൻ വാ​ഴ​ത്തോ​ട്ട​വും ഫാ​ക്ട​റി കോ​ന്പൗ​ണ്ടി​ലു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ 24ന് ​കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദാ​ണ് ഫാ​ക്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​യ്ക്കും മ​റ്റു​മാ​യു​ള്ള ലാ​ബ് സൗ​ക​ര്യം ഫാ​ക്ട​റി​യോ​ടു ചേ​ർ​ന്ന് ഉ​ട​ൻ ആ​രം​ഭി​ക്കും.

പാ​ലാ​യു​ടെ​യും മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ന്‍റെ​യും കാ​ർ​ഷി​ക ഭൂ​പ​ട​ത്തി​ലെ പു​തി​യ അ​ധ്യാ​യ​മാ​ണ് സാ​ന്തോം ഫു​ഡ് ഫാ​ക്ട​റി​യെ​ന്നും അ​ധ്വാ​ന​മ​ഹ​ത്വ​ത്താ​ൽ മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ക്കു​ന്ന മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ ക​ർ​ഷ​ക​രെ ചേ​ർ​ത്തു പി​ടി​ക്കാ​ൻ സാ​ന്തോം ഫാ​ക്ട​റി​ക്കു ക​ഴി​യു​മെ​ന്നും ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ പ​റ​ഞ്ഞു.

 

Agriculture

മ​ട്ടു​പ്പാ​വി​ല്‍ പൂ​ക്കാ​ല​മൊ​രു​ക്കി പാ​റ​ത്തോ​ട് ദ​മ്പ​തി​മാ​ര്‍

മു​റ്റ​ത്ത് മാ​ത്ര​മ​ല്ല മ​ട്ടു​പ്പാ​വി​ലും ചെ​ടി​ക​ള്‍ ന​ട്ട് പൂ​ക്കാ​ല​ത്തെ വ​ര​വേ​റ്റി​രി​ക്കു​ക​യാ​ണ് പാ​റ​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​മാ​ര്‍. പാ​റ​ത്തോ​ട് ടൗ​ണി​നോ​ടു ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന കി​ഴ​ക്കേ​ഭാ​ഗ​ത്ത് ജോ​ണി - മേ​ഴ്‌​സി ദ​മ്പ​തി​ക​ളാ​ണ് മ​ട്ടു​പ്പാ​വി​ല്‍ ചെ​ണ്ടു​മ​ല്ലി​ക​ള്‍​കൊ​ണ്ട് പൂ​ക്കാ​ലം വി​രി​യി​ച്ചി​രി​ക്കു​ന്ന​ത്.

ചെ​ണ്ടു​മ​ല്ലി​ക​ള്‍ മാ​ത്ര​മ​ല്ല വേ​റെ​യും പൂ​ക്ക​ള്‍ ഇ​വ​രു​ടെ മ​ട്ടു​പ്പാ​വി​നെ മ​നോ​ഹ​ര​മാ​ക്കു​ന്നു​ണ്ട്. നാ​ലു​മാ​സം മു​മ്പാ​ണ് മ​ട്ടു​പ്പാ​വി​ല്‍ ചെ​ണ്ടു​മ​ല്ലി​ച്ചെ​ടി​ക​ള്‍ ന​ട്ട​ത്. ഓ​ണ​ക്കാ​ല​ത്ത് വ​സ​ന്തം വി​രു​ന്നെ​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. പ​ക്ഷേ കാ​ത്തി​രി​പ്പ് ഒ​ര​ല്‍​പ്പം നീ​ണ്ടു.

ഓ​ണം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ചെ​ണ്ടു​മ​ല്ലി​ക​ളി​ല്‍ പൂ​വി​രി​ഞ്ഞു. മ​ട്ടു​പ്പാ​വി​ല്‍ മ​ഞ്ഞ, ഓ​റ​ഞ്ച് നി​റ​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി​ക​ള്‍ പൂ​വി​ട്ട​തോ​ടെ ആ ​കാ​ഴ്ച വ​ള​രെ മ​നോ​ഹ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പാ​റ​ത്തോ​ട് ടൗ​ണി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍​ക്ക് മ​ട്ടു​പ്പാ​വി​ലെ വ​സ​ന്തം കൗ​തു​കം സ​മ്മാ​നി​ക്കു​ന്നു​ണ്ട്.

പ്ര​ത്യേ​ക​ത​രം ച​ട്ടി​ക​ളി​ലാ​ണ് ചെ​ണ്ടു​മ​ല്ലി തൈ​ക​ള്‍ ന​ട്ട​ത്. യ​ഥാ​സ​മ​യം വ​ള​പ്ര​യോ​ഗം ന​ട​ത്തി. ന​ഴ്‌​സ​റി​യി​ല്‍​നി​ന്നാ​ണ് ചെ​ണ്ടു​മ​ല്ലി ചെ​ടി​ക​ള്‍ എ​ത്തി​ച്ച​ത്. മ​ട്ടു​പ്പാ​വി​ല്‍ പൂ​ക്ക​ള്‍ മാ​ത്ര​മ​ല്ല പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്ത് വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ന്ന ദ​മ്പ​തി​ക​ള്‍ കൂ​ടി​യാ​ണ് ജോ​ണി​യും മേ​ഴ്‌​സി​യും.

Agriculture

മ​ട്ടു​പ്പാ​വി​ല്‍ കൃ​ഷി​വി​പ്ല​വം തീ​ര്‍​ത്ത് ശ​ശീ​ന്ദ്ര​ന്‍ - സു​മ​തി ദ​മ്പ​തി​ക​ള്‍

മ​ട്ടു​പ്പാ​വി​ല്‍ സ​മ്മി​ശ്ര കൃ​ഷി​യി​ലൂ​ടെ വ്യ​ത്യ​സ്തരാ​വു​ക​യാ​ണ് ദ​ന്പ​തി​ക​ൾ. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ വ​ട​യാ​റ്റു​കു​ന്നേ​ല്‍ ശ​ശീ​ന്ദ്ര​ന്‍ - സു​മ​തി ദ​മ്പ​തി​ക​ളാ​ണ് ത​ങ്ങ​ളു​ടെ മ​ട്ടു​പ്പാ​വി​ലെ വ്യ​ത്യ​സ്ത കൃ​ഷി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​കു​ന്ന​ത്.​

ഒ​രു മ​ട്ടു​പ്പാ​വി​ല്‍ എ​ന്തെ​ല്ലാം കൃ​ഷി ചെ​യ്യാം എ​ന്നു ചോ​ദി​ക്കു​ന്ന​വ​രോ​ട് എ​ന്താ​ണ് ഇ​വി​ടെ കൃ​ഷി പാ​ടി​ല്ലാ​ത്ത​തെ​ന്ന​ മ​റുചേ​ദ്യ​മാ​ണ് ഇ​വ​രു​ടേ​ത്. മ​ട്ടു​പ്പാ​വി​ല്‍ പാ​ഷ​ന്‍ഫ്രൂ​ട്ട് മു​ത​ല്‍ അ​ട​താ​പ്പ് വ​രെ​യു​ണ്ട്.​

നാ​ലു​ത​രം പാ​ഷ​ന്‍​ഫ്രൂ​ട്ടു​ക​ള്‍, റെ​ഡ് ലേ​ഡി ഉ​ള്‍​പ്പെടെ​യു​ള്ള പ​പ്പാ​യ​ക​ൾ, പ​യ​ര്‍, പാ​വ​ല്‍, കു​മ്പ​ളം തു​ട​ങ്ങി​യ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളും ഈ ​മ​ട്ടു​പ്പാ​വി​ല്‍ സ​മൃ​ദ്ധ​മാ​യി വി​ള​ഞ്ഞ് നി​ല്‍​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ പ​ത്തു​ വ​ര്‍​ഷ​മാ​യി ഇ​വ​ര്‍ മ​ട്ടു​പ്പാ​വി​ലെ വ്യ​ത്യ​സ്ത കൃ​ഷി​യു​മാ​യി മു​ന്നോട്ടുപോ​കു​ന്നു. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള മു​ഴു​വ​ന്‍ പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെനി​ന്നാണ് വി​ള​യി​ക്കു​ന്ന​ത്.​ തി​ക​ച്ചും ജൈ​വരീ​തി​യി​ലാ​ണ് കൃ​ഷി പ​രി​പാ​ല​നം.

ഉ​പ​യോ​ഗശൂ​ന്യ​മാ​യ ബ​ക്ക​റ്റും ചാ​ക്കി​ല്‍ മ​ണ്ണു നി​റ​ച്ചു​മൊ​ക്കെ​യാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. സ്ഥ​ലപ​രി​മി​തി​യു​ടെ പേ​രി​ല്‍ കൃ​ഷി​യെ മാ​റ്റിനി​ര്‍​ത്തു​ന്ന​വ​ര്‍​ക്കു​ള്ള മാ​തൃ​കകൂ​ടി​യാ​ണ് ഈ ​ദ​മ്പ​തി​മാ​രു​ടെ മ​ട്ടു​പ്പാ​വ് കൃ​ഷി.

Agriculture

പെെ​നാ​പ്പി​ൾ ഗോ​ൾ​ഡ്

“ഗു​ണ​നി​ല​വാ​രം ഒ​ട്ടും കു​റ​യ്ക്കാ​തെ ത​നി​മ നി​ല​നി​ർ​ത്ത​ണ​മെ​ന്ന നി​ർ​ബ​ന്ധ ഉ​ള്ള​തി​നാ​ൽ അ​തി​നു വി​ട്ടു​വീ​ഴ്ച​യി​ല്ല. അ​പ്പോ​ൾ വി​ല അ​ല്പം കൂ​ടു​ന്ന​ത് സ്വാ​ഭാ​വി​കം”. പ്ര​ദ​ർ​ശ​ന ശാ​ല​ക​ൾ വ​ഴി ഉ​ത്പ​ന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളെ കീ​ഴ​ട​ക്കു​ന്ന വാ​ഴ​ക്കു​ളം വ​ട​കോ​ട് മു​ണ്ട​ൻ​ചി​റ ജോ​ണ്‍ മാ​ത്യു​വി​ന്‍റെ വി​പ​ണ​ന​മ​ന്ത്രം ഇ​താ​ണ്.

പൈ​നാ​പ്പി​ളി​ന്‍റെ പ​റു​ദീ​സ​യാ​യ വാ​ഴ​ക്കു​ള​ത്ത് ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ജോ​ണ്‍ മാ​ത്യു പ്ര​വാ​സി​യാ​യി​രു​ന്നു. സി​ര​ക​ളി​ലോ​ടു​ന്ന ക​ർ​ഷ​ക ര​ക്തം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ നൂ​ത​ന പ​ദ്ധ​തി​ക​ൾ​ക്ക് നി​ര​ന്ത​രം പ്രേ​രി​പ്പി​ച്ചു കൊ​ണ്ടി​രു​ന്നു.

പൈ​നാ​പ്പി​ൾ പ​ഴ​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ന്ധ​ഡ്രൈ ഫ്രൂ​ട്സ്’ വി​ഭാ​ഗ​മാ​യി മാ​റ്റി വി​വി​ധ മൂ​ല്യ​വ​ർ​ധി​ത ഉ​ല്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. ഇ​തോ​ടെ ഡ്രൈ​ഡ് പൈ​നാ​പ്പി​ൾ അ​ച്ചാ​ർ, സ്നാ​ക്സ്, മി​ഠാ​യി തു​ട​ങ്ങി​യ​വ വി​വി​ധ​ങ്ങ​ളാ​യ രു​ചി ഭേ​ദ​ങ്ങ​ളോ​ടെ രൂ​പ​പ്പെ​ട്ടു.

വൃ​ത്താ​കൃ​തി​യി​ൽ മു​റി​ച്ചു​ണ​ക്കി​യ സ്വാ​ഭാ​വി​ക പൈ​നാ​പ്പി​ൾ പ​ഴ​ത്തി​ന് മ​ധു​രി​മ അ​ല്പം കൂ​ട്ടു​ന്ന​തി​നാ​യി പ​ഞ്ച​സാ​ര ചേ​ർ​ത്തു​ണ​ക്കി​യ​ത്, എ​രി​വു ചേ​ർ​ത്ത​ത്, സ്നാ​ക്സ് രൂ​പ​ത്തി​ൽ മ​ധു​ര​മു​ള്ള​തും എ​രി​വു ക​ല​ർ​ത്തി​യ​തും പൈ​നാ​പ്പി​ൾ മി​ഠാ​യി, പൈ​നാ​പ്പി​ൾ കോ​ർ (കൂ​ഞ്ഞി​ൽ) കാ​ൻ​ഡി മ​ധു​ര മു​ള്ള​തും എ​രി​വു​ള്ള​തും കു​രു​മു​ള​കു ചേ​ർ​ത്ത​തും തേ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള​ത് എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യി പൈ​നാ​പ്പി​ളി​ന്‍റെ വേ​ഷ​പ്പ​ക​ർ​ച്ച.

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പൈ​നാ​പ്പി​ൾ അ​ച്ചാ​റു​ക​ളും നി​ർ​മി​ക്കു​ന്നു. സ്വാ​ഭാ​വി​കം, മു​ള​കി​ട്ട​ത്, കു​രു​മു​ള​കു ചേ​ർ​ത്ത​ത് എ​ന്നി​ങ്ങ​നെ​യാ​ണ് അ​ച്ചാ​റു​ക​ൾ.

 

Agriculture

കു​ട്ട​നാ​ടി​നു വേ​ണ്ട​ത് ര​ണ്ടാം കൃ​ഷി​യോ?

 

പു​ഞ്ച​ക്കൃ​ഷി​ക്കു​ശേ​ഷം മ​ണ്‍​സൂ​ണി​ന്‍റെ വ​ര​വോ​ടെ ആ​റു​മാ​സ​ത്തി​ല​ധി​കം വെ​ള്ള​ത്തി​ലാ​കു​ന്ന കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്കു വേ​ണ്ട​ത് ക​രു​ത​ലി​ന്‍റെ പ​ന്പിം​ഗ്. മ​ഴ​ക്കാ​ല​ത്തു ര​ണ്ടാം​കൃ​ഷി​ക്കു പ​ക​രം മ​ത്സ്യ​ക്കൃ​ഷി​യും നി​യ​ന്ത്രി​ത പ​ന്പിം​ഗും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യാ​ൽ, പാ​ട​ശേ​ഖ​ര​പ്ര​ദേ​ശ​ങ്ങ​ളെ നി​ഷ്പ്ര​യാ​സം വെ​ള്ള​ക്കെ​ട്ടു​ദു​രി​ത​ങ്ങ​ളി​ൽ​നി​ന്നും സം​ര​ക്ഷി​ക്കാ​നാ​വും.

പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടു​ക​ൾ ഉ​യ​ർ​ത്തി ബ​ല​പ്പെ​ടു​ത്തി മോ​ട്ടോ​ർ​ത​റ​ക​ളി​ൽ സ്ഥി​രം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സ​ജ്ജ​മാ​ക്കു​ക​യാ​ണി​തി​നാ​ദ്യം വേ​ണ്ട​ത്. ബ​ണ്ടു നി​ർ​മാ​ണ​ത്തി​നു കു​ട്ട​നാ​ട്ടി​ൽ നി​ന്നു ത​ന്നെ ക​ട്ട​യെ​ടു​ത്താ​ൽ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ആ​ഴ​വും നീ​രൊ​ഴു​ക്കും വ​ർ​ധി​ക്കും.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ പ​ര​ന്പ​രാ​ഗ​ത പെ​ട്ടി​യും പ​റ​യ്ക്കും പ​ക​രം, ഒ​രു മോ​ട്ടോ​ർ​ത​റ​യി​ലെ​ങ്കി​ലും സ​ബ്മേ​ഴ്സി​ബി​ൾ പ​ന്പും ഷ​ട്ട​റും സ്ഥാ​പി​ച്ചാ​ൽ അ​തു മ​ഴ​ക്കാ​ല​ത്തെ ജ​ല​നി​ര​പ്പു​ക്ര​മീ​ക​ര​ണ​ത്തി​ന് കൂ​ടു​ത​ൽ സ​ഹാ​യ​ക​ര​മാ​കും.

ക​ർ​ഷ​ക​രും ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ൾ വൈ​കു​ന്നു​വെ​ന്നാ​ണു പ​രാ​തി. പു​റ​ത്തെ ജ​ല​നി​ര​പ്പ് കൂ​ടു​ത​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന സ​മ​യ​ത്ത്, ര​ണ്ടാം കൃ​ഷി​ക്കു​വേ​ണ്ടി പ​ന്പിം​ഗു ന​ട​ത്തി അ​ക​ത്തെ വെ​ള്ളം തീ​ർ​ത്തു വ​റ്റി​ക്കു​ന്ന​തു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച​യ്ക്കു കാ​ര​ണ​മാ​കാ​റു​ണ്ട്.

മ​ട​വീ​ഴ്ച​യും കൃ​ഷി​നാ​ശ​വും ക​ർ​ഷ​ക​ർ​ക്കും സ​ർ​ക്കാ​രി​നും ക​ന​ത്ത സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വ​യ്ക്കാ​റു​മു​ണ്ട്. എ​ന്നി​രു​ന്നാ​ലും, വെ​ള്ള​ക്കെ​ട്ടി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​നു​ള്ള മാ​ർ​ഗ​മാ​യാ​ണ് പ​ല​രു​മി​പ്പോ​ൾ ര​ണ്ടാം​കൃ​ഷി​യെ പി​ന്തു​ണ​യ്ക്കാ​റു​ള്ള​ത്.

ഇ​തേ​സ​മ​യം, പാ​ട​ശേ​ഖ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്കു വെ​ള്ള​ക്കെ​ട്ടി​ന്‍റെ ദു​രി​തം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ന്ന​തി​നാ​ൽ, അ​വ​രാ​രും ത​ന്നെ, ര​ണ്ടാം​കൃ​ഷി​യെ അ​നു​കൂ​ലി​ക്കാ​റു​മി​ല്ല. നെ​ൽ​ക്ക​ർ​ഷ​ക​ര​ല്ലാ​ത്ത പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​ക​ട്ടെ, പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളി​ൽ പ്രാ​തി​നി​ധ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ര​ണ്ടാം​കൃ​ഷി വേ​ണ​മെ​ന്നു വാ​ദി​ക്കാ​നു​ള്ള അ​വ​കാ​ശ​വു​മി​ല്ല.

ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക·ാ​രു​മെ​ല്ലാം വാ​ഗ്ദാ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യും, ഗ്രാ​മ​സ​ഭ​ക​ൾ അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യു​മൊ​ക്കെ ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും; നെ​ൽ​ക്കൃ​ഷി​യി​ല്ലാ​ത്ത പാ​ട​ത്ത് നി​യ​ന്ത്രി​ത​പ​ന്പിം​ഗ്, പ​ല​പ്പോ​ഴും പ്രാ​യോ​ഗി​ക​മാ​കാ​റി​ല്ല.

നെ​ൽ​ക്കൃ​ഷി​യി​ല്ലാ​ത്ത​പ്പോ​ൾ പ​ന്പിം​ഗ് ന​ട​ത്താ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ല്ലെ​ന്ന​താ​ണി​തി​നു കാ​ര​ണം. തന്മൂ​ലം പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്നും കോ​ടി​ക​ൾ മു​ട​ക്കി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ദു​രി​ത​നി​വാ​ര​ണ​ത്തി​നു പോ​ലും പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത അ​വ​സ്ഥ സം​ജാ​ത​മാ​കു​ന്നു.

ദു​രി​ത​നി​വാ​ര​ണം പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന​തി​നാ​ൽ, വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ൽ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​യെ​ങ്കി​ൽ മാ​ത്ര​മേ, നി​യ​ന്ത്രി​ത​പ​ന്പിം​ഗ് പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ കു​ട്ട​നാ​ട്ടി​ൽ പ്രാ​യോ​ഗി​ക​മാ​കാ​നി​ട​യു​ള​ളൂ.

കു​ട്ട​നാ​ട്ടി​ൽ നെ​ൽ​കൃ​ഷി​ക്കു​മാ​ത്ര​മാ​ണി​പ്പോ​ൾ പ​മ്പിംഗ്സ​ബ്സി​ഡി​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളു​മൊ​ക്കെ ല​ഭി​ക്കാ​റു​ള്ള​ത്. നെ​ൽ​കൃ​ഷി​ക്കൊ​പ്പം ക​പ്പ, വാ​ഴ, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ എ​ന്നി​വ​യ്ക്കെ​ല്ലാം സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും, മ​ഴ​ക്കാ​ല​ത്തു ദു​രി​ത​നി​വാ​ര​ണ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു​മൊ​ക്കെ​യാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കാ​ലാ​വ​സ്ഥ​യി​ലും ഭൂ​പ്ര​കൃ​തി​യി​ലു​മൊ​ക്കെ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്തും, പ്രാ​ദേ​ശി​ക പ്ര​ത്യേ​ക​ത​ക​ൾ​ക്ക​നു​സൃ​ത​മാ​യും, നാ​ട്ടു​കാ​രു​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചും സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണം. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

രാ​ജീ​വ്ഗാ​ന്ധി​യു​ടെ കു​ട്ട​നാ​ടു സ​ന്ദ​ർ​ശ​നം മു​ത​ലി​ങ്ങോ​ട്ട് കോ​ടി​ക​ളു​ടെ ഫ​ണ്ട് കു​ട്ട​നാ​ട്ടി​ലേ​ക്കൊ​ഴു​കി​യെ​ത്തി​യെ​ങ്കി​ലും കു​റ്റ​മ​റ്റ ആ​സൂ​ത്ര​ണ​മോ കാ​ര്യ​ക്ഷ​മ​മാ​യ പ​ദ്ധ​തി ന​ട​ത്തി​പ്പോ ഉ​ണ്ടാ​കാ​ത്ത​താ​ണു നാ​ടി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്കു കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജു​ൾ​പ്പെ​ടെ കു​ട്ട​നാ​ടി​ന്‍റെ പേ​രി​ൽ പ​ല​വി​ധ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​പ്പോ​ഴും ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും അ​ഴി​മ​തി​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യു​മൊ​ക്കെ മൂ​ല​മാ​ണ് ഒ​ന്നാം കു​ട്ട​നാ​ട് പാ​ക്കേ​ജ് ല​ക്ഷ്യ​ത്തി​ലെ​ത്താ​തി​രു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

പു​റം​ബ​ണ്ടു ന​വീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ കാ​യ​ൽ​നി​ല​ങ്ങ​ളി​ൽ പൈ​ലും സ്ലാ​ബും നാ​ട്ടി പാ​ക്കേ​ജി​നെ കൊ​ള്ള​യ​ടി​ച്ച​വ​ർ കു​ട്ട​നാ​ട്ടി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ അ​വ​ഗ​ണി​ച്ച​താ​യും, രാ​ഷ്ട്രീ​യ- ഉ​ദ്യോ​ഗ​സ്ഥ​ലോ​ബി​ക​ൾ ഒ​ത്തു​ക​ളി​ച്ച് കു​ട്ട​നാ​ടി​നു പു​റ​ത്തേ​ക്കു ഫ​ണ്ടു വ​ക​മാ​റ്റി​യ​താ​യു​മൊ​ക്കെ​യു​ള്ള ആ​ക്ഷേ​പ​ങ്ങ​ളും നി​ല​വി​ലു​ണ്ട്.

പു​റം​ബ​ണ്ടു​ക​ൾ ബ​ല​പ്പെ​ടു​ത്തി റോ​ഡു​ക​ളാ​ക്ക​ണ​മെ​ന്നും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​രു നെ​ല്ലും ഒ​രു മീ​നും കൃ​ഷി​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും ജ​ല മാ​നേ​ജ്മെ​ന്‍റ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും, പോ​ത്തു​വ​ള​ർ​ത്ത​ൽ പോ​ലെ കു​ട്ട​നാ​ടി​ന് അ​നു​യോ​ജ്യ​മാ​യ സ​മ്മി​ശ്ര​കൃ​ഷി രീ​തി​ക​ൾ പ​രീ​ക്ഷി​ക്ക​ണ​മെ​ന്നും അ​തി​ലൂ​ടെ കു​ട്ട​നാ​ട്ടി​ൽ ജീ​വി​ക്കു​ന്ന​വ​രു​ടെ ജീ​വി​ത​നി​ല​വാ​ര​മു​യ​ർ​ത്ത​ണ​മെ​ന്നു​മൊ​ക്ക​യു​ള്ള നി​ര​വ​ധി ന​ല്ല നി​ർ​ദേ​ശ​ങ്ങ​ൾ കു​ട്ട​നാ​ടു പാ​ക്കേ​ജി​ന്‍റെ ശി​ൽ​പ്പി​യാ​യ ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​യി​ൽ പ​ല​തും ജ​ല​രേ​ഖ​ക​ളാ​യി.

റ​വ​ന്യു​വ​കു​പ്പി​നു കീ​ഴി​ലു​ള്ള പു​ഞ്ച സ്പെ​ഷ​ൽ ഓ​ഫീ​സ് മു​ത​ൽ കൃ​ഷി, ഇ​റി​ഗേ​ഷ​ൻ, വൈ​ദ്യു​തി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, പൊ​തു​മ​രാ​മ​ത്ത്, ഫി​ഷ​റീ​സ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്യ​സ്ത ഓ​ഫീ​സു​ക​ൾ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യും, ആ​വ​ശ്യ​മാ​യ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ളും ഭ​ര​ണ​ത​ല തീ​രു​മാ​ന​ങ്ങ​ളും യ​ഥാ​സ​മ​യം ഉ​ണ്ടാ​വു​ക​യു​മൊ​ക്കെ ചെ​യ്താ​ൽ ത​ട​സ​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ഹാ​ര​മാ​കും.

വെ​ള്ളം പൊ​ങ്ങി കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​യ​തി​നു ശേ​ഷം പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ യോ​ഗം വി​ളി​ച്ച​തു​കൊ​ണ്ടോ, റൂം ​ഫോ​ർ റി​വ​റെ​ന്നൊ​ക്കെ പ​റ​ഞ്ഞ​തു​കൊ​ണ്ടോ എ​ന്തു പ്ര​യോ​ജ​ന​മെ​ന്നാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

പ്ര​ള​യ​ദി​ന​ങ്ങ​ളി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന അ​ധി​ക​ജ​ലം വേ​ഗ​ത്തി​ൽ ഒ​ഴു​കി മാ​റാ​നി​ട​യാ​കും വി​ധം ജ​ല​നി​ർ​ഗ​മ​ന​മാ​ർ​ഗ​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ണം. റ​ഗു​ലേ​റ്റ​റു​ക​ൾ, ഷ​ട്ട​റു​ക​ൾ, പ​ന്പു​ക​ൾ തു​ട​ങ്ങി ജ​ല​നി​ർ​ഗ​മ​ന​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ആ​വ​ശ്യാ​നു​സ​ര​ണം സ്ഥാ​പി​ച്ചും യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പു​വ​രു​ത്ത​ണം.

കു​ട്ട​നാ​ടി​നെ പൊ​തു​വി​ലൊ​രു പാ​ട​ശേ​ഖ​രം​പോ​ലെ ക​ണ്ടു​കൊ​ണ്ട്, ഉ​യ​ർ​ന്ന കു​തി​ര​ശ​ക്തി​യു​ള്ള പ​ന്പു​ക​ളു​പ​യോ​ഗി​ച്ചു പ്ര​ള​യ​ജ​ലം ക​ട​ലി​ലേ​ക്കു പ​ന്പു​ചെ​യ്യാ​നു​ള്ള മെ​ക്ക​നൈ​സ്ഡ് ഡി ​വാ​ട്ട​റിം​ഗി​നെ​ക്കു​റി​ച്ചു ചി​ന്തി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഉ​യ​രു​ന്നു​ണ്ട്. ഡ​ച്ച്മോ​ഡ​ൽ ഉ​ൾ​പ്പെ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും, ന​മ്മു​ടെ മും​ബൈ പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​മൊ​ക്കെ മെ​ക്ക​നൈ​സ്ഡ് ഡി​വാ​ട്ട​റിം​ഗ് വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്താ​യാ​ലും, കു​ട്ട​നാ​ട്ടി​ൽ വേ​ണ്ട​ത് ര​ണ്ടാം​കൃ​ഷി​യോ എ​ന്ന ചോ​ദ്യം അ​താ​തു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ​യും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടേ​യും യോ​ജി​ച്ചു​ള്ള തീ​രു​മാ​ന​ത്തി​നു ത​ന്നെ വി​ട്ടു​കൊ​ടു​ക്കു​ന്ന​താ​വും ഉ​ചി​തം.

പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ത്സ്യ​ക്കൃ​ഷി​യും നി​യ​ന്ത്രി​ത​പ​ന്പിം​ഗും സം​യു​ക്ത​മാ​യി ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ഫി​ഷ​റീ​സ് വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി​യാ​ൽ, പാ​ട​ശേ​ഖ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു ദു​രി​ത​ങ്ങ​ൾ​ക്കു നി​ഷ്പ്ര​യാ​സം പ​രി​ഹാ​രം കാ​ണാ​നാ​വും.

മ​ത്സ്യ​ക്കൃ​ഷി​ക്കാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ജ​ലം കെ​ട്ടി​നി​ർ​ത്തു​മെ​ന്ന​തി​നാ​ൽ, മ​ട​വീ​ഴ്ച​യ്ക്കു സാ​ധ്യ​ത​യി​ല്ല. തൂ​ന്പു​തു​റ​ക്കു​ന്നി​ട​ത്ത് നെ​റ്റു​ക​ൾ സ്ഥാ​പി​ച്ചു മ​ത്സ്യ​ത്തെ സം​ര​ക്ഷി​ക്കാ​നും സാ​ധി​ക്കും. ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​നും മ​റ്റും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​തു പോ​ലെ ക​ള​ശ​ല്യം കു​റ​യാ​നും വ​ള​ക്കൂ​റു കൂ​ടാ​നു​മെ​ല്ലാം മ​ത്സ്യ​ക്കൃ​ഷി സ​ഹാ​യ​ക​മാ​വു​ക​യും ചെ​യ്യും.

മ​ത്സ്യം വ​ള​ർ​ത്തി പൊ​തു ജ​ലാ​ശ​യ​ത്തി​ലേ​ക്കു തു​റ​ന്നു വി​ടു​ന്ന രീ​തി​യി​ലു​ള്ള പ​ദ്ധ​തി​ക​ളും ഫീ​ഷ​റീ​സ് വ​കു​പ്പി​നു​ള്ള​തി​നാ​ൽ, ജ​ലം പ​രി​ധി​വി​ട്ടു​യ​ർ​ന്നു വി​ള​വു ന​ശി​ച്ചു​പോ​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യ്ക്കും അ​ടി​സ്ഥാ​ന​മി​ല്ല.

ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ, ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തേ​ണ്ട​തും പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കേ​ണ്ട​തും സ​ർ​ക്കാ​രാ​ണ്. അ​താ​യ​ത്, പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ്ര​വ​ർ​ത്തി​യി​ലേ​ക്കു​ള്ള ദൂ​ര​മാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ​ക്കു മു​ൻ​പി​ലു​ള്ള യ​ഥാ​ർ​ഥ പ്ര​ശ്നം.

Agriculture

മ​ല​ങ്ക​ര ജ​ലാ​ശ​യ​തീ​ര​ത്ത് ദൃ​ശ്യ​ചാ​രു​ത പ​ക​ർ​ന്ന് മു​ള​ങ്കൂ​ട്ടം

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​നു സ​മീ​പം ഇ​ട​തൂ​ർ​ന്നു വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന മു​ള​ങ്കാ​ടു​ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് ദൃ​ശ്യ​വി​രു​ന്നാ​കും. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളു​ടെ സം​ഗ​മ സ്ഥാ​ന​മാ​യ ആ​ന​ക്ക​യം, ത​ല​യ​നാ​ട് പ്ര​ദേ​ശ​ത്തു​ള്ള ഇ​വി​ടം മ​നോ​ഹ​ര​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാ​നാ​ണ് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.

ആ​ന​ക്ക​യം-​കോ​ള​പ്ര റോ​ഡി​ന് ഇ​രു വ​ശ​ത്തു​മാ​യി പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന മു​ള​ങ്കാ​ടു​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​രു​ന്ന ദൃ​ശ്യ​ചാ​രു​ത​യാ​ണ് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​ത്. സി​നി​മാ രം​ഗ​ത്തു​ള്ള​വ​രു​ടെ​യും ഇ​ഷ്‌​ട കേ​ന്ദ്ര​മാ​ണ് ഇ​വി​ടം. ക​ഴി​ഞ്ഞ ദി​വ​സം ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന പ​ള്ളി​ച്ച​ട്ട​ന്പി​യു​ടെ ചി​ത്രീ​ക​ര​ണം ഇ​വി​ടെ​യാ​യി​രു​ന്നു ന​ട​ന്ന​ത്.

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മു​ള​ങ്കൂ​ട്ട​ങ്ങ​ളു​ടെ അ​ഴ​ക് ഒ​ന്നു വേ​റെ ത​ന്നെ. പാ​ത​യ്ക്ക് ഇ​രു വ​ശ​ത്തു​മാ​യി നി​ൽ​ക്കു​ന്ന മു​ള​ങ്കൂ​ട്ടം ഇ​പ്പോ​ൾ പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലൂ​ടെ മു​ള​ങ്കാ​ടു​ക​ളു​ടെ മ​ർ​മ​രം കേ​ട്ട് ജ​ലാ​ശ​യ​ത്തി​ൽ നി​ന്നു​ള്ള ഇ​ളം തെ​ന്ന​ലേ​റ്റ് ന​ട​ക്കാം.

ഇ​പ്പോ​ൾ ത​ന്നെ ഫോ​ട്ടോ ഷൂ​ട്ടി​നാ​യും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും ഒ​ട്ടേ​റെ പേ​ർ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ ഭ​ര​ണ സ​മി​തി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം 2023-24 വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഒ​രു കോ​ടി രൂ​പ ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു.

ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് മു​ള​ങ്കാ​ടു​ക​ൾ സം​ര​ക്ഷി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഇ​വി​ടം മി​ക​ച്ച വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ള​ങ്കാ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, ന​ട​പ്പാ​ത​ക​ൾ, ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം എ​ന്നി​വ​യും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം.

പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മു​ൻ ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്നേ​ശ്വ​രി മു​ള​ങ്കാ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി. പി​ന്നീ​ട് ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു ല​ക്ഷം രൂ​പ നീ​ക്കി വ​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം പ​റ​ഞ്ഞു.

വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യാ​ലു​ട​ൻ ഒ​രു കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും. സ​ർ​ക്കാ​ർ ഫ​ണ്ടി​നു പു​റ​മേ വി​വി​ധ ക​ന്പ​നി​ക​ളു​ടെ സി​എ​സ്ആ​ർ ഫ​ണ്ട് ല​ഭ്യ​മാ​ക്കി ആ​ക​ർ​ഷ​ക​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നും ശ്ര​മം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്ധ​തി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​യാ​ൽ മ​ല​ങ്ക​ര തീ​ര​ത്തെ ഈ ​മു​ള​ങ്കാ​ടു​ക​ൾ സ​ഞ്ചാ​രി​ക​ളു​ടെ ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ പ​ക​രും.

Agriculture

ത​ക്കാ​ളി കൃ​ഷി​യി​ൽ വി​ജ​യം​കൊ​യ്ത് മ​റ​യൂ​രി​ലെ യു​വ​ക​ർ​ഷ​ക​ൻ

പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ൾ​ബ​റി കൃ​ഷി​യി​ൽ മു​ഴു​കി​യി​രു​ന്ന മ​റ​യൂ​രി​ലെ യു​വ​ക​ർ​ഷ​ക​ൻ എ​സ്. ശി​വ​കു​മാ​ർ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പ​ട്ടു​നൂ​ൽ കൃ​ഷി ഉ​പേ​ക്ഷി​ച്ച് നാ​ട​ൻ ത​ക്കാ​ളി കൃ​ഷി​യി​ലേ​ക്ക് മാ​റി വി​ജ​യ​ഗാ​ഥ ര​ചി​ച്ചു.

കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​യൂ​ർ ഗ്രാ​മം സ്വ​ദേ​ശി​യാ​യ ശി​വ​കു​മാ​ർ ചു​ര​ക്കു​ളം പ​ഞ്ച​വ​യ​ലി​ൽ ര​ണ്ടേ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ത​ക്കാ​ളി കൃ​ഷി ആ​രം​ഭി​ച്ച​ത്.

12 വ​ർ​ഷ​ത്തോ​ളം മ​ൾ​ബ​റി കൃ​ഷി​യി​ലൂ​ടെ പ​ട്ടു​നൂ​ൽ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള കൊ​ക്കൂ​ണ്‍ വി​ള​വെ​ടു​ത്ത ശി​വ​കു​മാ​ർ, അ​പ്ര​തീ​ക്ഷി​ത മ​ഴ​യും മ​ഞ്ഞും മൂ​ലം മ​ൾ​ബ​റി കൃ​ഷി തു​ട​രാ​ൻ പ്ര​യാ​സ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ പ​രീ​ക്ഷ​ണ​ത്തി​ന് ത​യ്യാ​റാ​യ​ത്.

സാ​ധാ​ര​ണ​യാ​യി മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ക്കാ​ളി കൃ​ഷി വ്യാ​പ​ക​മ​ല്ല. എ​ന്നാ​ൽ, എ​ട്ട് മാ​സം മു​ന്പ് ശി​വ​കു​മാ​ർ ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തു. ഉ​ടു​മ​ൽ​പേ​ട്ട​യി​ൽ​നി​ന്ന് ഒ​രു രൂ​പ നി​ര​ക്കി​ൽ 9,000 ത​ക്കാ​ളി തൈ​ക​ൾ വാ​ങ്ങി നി​ല​മൊ​രു​ക്കി പ​ന്ത​ലൊ​രു​ക്കി കൃ​ഷി ആ​രം​ഭി​ച്ചു.

ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പ് കാ​ല​ത്ത് 1,000 കി​ലോ ത​ക്കാ​ളി വി​റ്റു. ത​മി​ഴ്നാ​ട് ച​ന്ത​ക​ളി​ൽ 15 രൂ​പ​യി​ൽ താ​ഴെ വി​ല ല​ഭി​ക്കു​ന്പോ​ൾ, മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി വി​പ​ണി​ക​ളി​ൽ ഒ​രു കി​ലോ ത​ക്കാ​ളി​ക്ക് 25 രൂ​പ വി​ല ശി​വ​കു​മാ​റി​ന് ല​ഭി​ച്ചു.

ഭാ​ര്യ ന​വ്യ​യു​ടെ പി​ന്തു​ണ​യോ​ടെ കൃ​ഷി​യി​ൽ മി​ക​വ് തെ​ളി​യി​ച്ച ശി​വ​കു​മാ​ർ മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. ഈ ​യു​വ​ക​ർ​ഷ​ക​ൻ ത​ക്കാ​ളി കൃ​ഷി കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

Agriculture

കു​രു​മു​ള​ക് കൃ​ഷി​യി​ൽ "പോ​ലീ​സ് മു​റ’

കാ​ര്‍​ഷി​ക​രം​ഗ​ത്ത് പു​തു​മാ​തൃ​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ് നെ​ടു​ങ്ക​ണ്ടം ക​ല്ലാ​ര്‍ സ്വ​ദേ​ശി​യാ​യ രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. കു​രു​മു​ള​ക് ചെ​ടി​യു​ടെ താ​ങ്ങു​മ​ര​ങ്ങ​ള്‍​ക്ക് പ​ക​രം പി​വി​സി പൈ​പ്പി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി. ക​ട്ട​പ്പ​ന ട്രാ​ഫി​ക് പോ​ലീ​സി​ലെ അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ​യാ​യ രാ​ധ​കൃ​ഷ്ണ​ന്‍ മ​ണ്ണ് അ​റി​യു​ന്ന ഒ​രു ക​ര്‍​ഷ​ക​ന്‍ കൂ​ടി​യാ​ണ്.

ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ഴി​വ് കി​ട്ടു​മ്പോ​ള്‍ ഇ​ദ്ദേ​ഹം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് എ​ത്തും. കാ​ര്‍​ഷി​ക രം​ഗ​ത്തെ നൂ​ത​ന പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ വേ​ദി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ടം. 40 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് പി​വി​സി പൈ​പ്പി​ൽ ഇ​ദ്ദേ​ഹം കു​രു​മു​ള​ക് കൃ​ഷി ചെ​യ്യു​ന്ന​ത്.

പ​ര​മാ​വ​ധി എ​ട്ട് അ​ടി ഉ​യ​ര്‍​ത്തി​ല്‍ മു​റി​ച്ച പൈ​പ്പു​ക​ള്‍ ഒ​ന്ന​ര അ​ടി മ​ണ്ണി​ല്‍ താ​ഴ്ത്തി അ​ഞ്ച​ടി അ​ക​ല​ത്തി​ലാ​ണ് നാ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​കെ 400 ഓ​ളം ചെ​ടി​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ല്ലാ​തെ കൃ​ഷി പ​രി​പാ​ല​ന​വും വി​ള​വെ​ടു​പ്പും സ്വ​യം ചെ​യ്യാം എ​ന്ന​താ​ണ് ഈ ​കൃ​ഷി​രീ​തി​യു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

കു​രു​മു​ള​ക് കൂ​ടാ​തെ കാ​പ്പി​യും ഏ​ല​വും വി​വി​ധ ഇ​നം ഫ​ല വൃ​ക്ഷ​ങ്ങ​ളും മീ​ന്‍ വ​ള​ര്‍​ത്ത​ലും എ​ല്ലാം അ​ട​ങ്ങി​യ സ​മ്മി​ശ്ര കൃ​ഷി രീ​തി​യാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍ പി​ന്തു​ട​രു​ന്ന​ത്. രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ശ്രീ​ക​ല​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്.

വ​ണ്ട​ന്‍​മേ​ട് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ആ​ണ് ശ്രീ​ക​ല. ഒ​ഴി​വു​സ​മ​യ​ങ്ങ​ള്‍ ഈ ​പോ​ലീ​സ് ദ​മ്പ​തി​ക​ള്‍ ചി​ല​വി​ടു​ന്ന​ത് കൃ​ഷി​യി​ട​ത്തി​ലാ​ണ്. നൂ​ത​ന കൃ​ഷി​രീ​തി​ക​ള്‍ പ​രീ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം അ​റി​വു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കാ​നും ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ ഈ ​പോ​ലീ​സു​കാ​ര​ന്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

Agriculture

കു​ട്ടി​ക്ക​ർ​ഷ​ക​ന്‍റെ കോ​വ​യ്ക്ക സ്കൂ​ളി​ന്‍റെ രു​ചി​ക്കൂട്ടിലേക്ക്

വീ​ട്ടി​ൽ കൃ​ഷി ചെ​യ്ത് ഉ​ത്പാ​ദി​പ്പി​ച്ച കോ​വ​യ്ക്ക സ്കൂ​ളി​നെ​ത്തി​ച്ചു​ന​ൽ​കി ജെ​റോം പോ​ൾ എ​ന്ന മൂ​ന്നാം ക്ലാ​സു​കാ​ര​ൻ കു​ട്ടി​ക്ക​ർ​ഷ​ക​ൻ. ക​മ്പം​മെ​ട്ട് മ​ഡോ​ണ എ​ൽ​പി​എ സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് സ്കൂ​ളി​ന്‍റെ രു​ചി​ക്കൂ​ട്ടി​ലേ​ക്ക് സ്വ​ന്തം കോ​വ​യ്ക്ക എ​ത്തി​ച്ച​ത്.

ത​ന്‍റെ കൈ​യൊ​പ്പു വീ​ണ പ​ച്ച​ക്ക​റി​ക​ൾ മു​ന്പും ജെ​റോം സ്കൂ​ളി​ൽ എ​ത്തി​ച്ചു​ന​ല്കി​യി​ട്ടു​ണ്ട്. വീ​ട്ടി​ൽ ജെ​റോ​മി​ന് സ്വ​ന്ത​മാ​യി അ​ടു​ക്ക​ള​ത്തോ​ട്ട​മു​ണ്ട്. അ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളാ​ണ് സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​കു​ട്ടി ത​ന്നോ​ളാം വ​ലു​പ്പ​മു​ള്ള ഒ​രു മ​ത്ത​ങ്ങ സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്ത് ഉ​ത്പാ​ദി​പ്പി​ച്ച് സ്കൂ​ളി​ന് സ​മ്മാ​നി​ച്ച​താ​ണ്. ക​രു​ണാ​പു​രം ആ​യി​ലൂ​ക്കു​ന്നേ​ൽ സാ​ജു - സു​മ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​ണ് ഈ ​കു​ട്ടി​ക്ക​ർ​ഷ​ക​ൻ.

Agriculture

ത​ങ്ക​മ​ണി​യു​ടെ സ​ഹ്യ

ഇ​ടു​ക്കി​ക്ക് എ​പ്പോ​ഴും അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​ദ്ഭു​ത ക​ഥ​യാ​ണ് പ​റ​യാ​നു​ള്ള​ത്. കേ​ര​ള​ത്തി​ന്‍റെ ഊ​ർ​ജ​ത്തി​നാ​യി ജ​ലം സം​ഭ​രി​ച്ചു നി​ർ​ത്തി വെ​ളി​ച്ചം പ​ക​രു​ക​യും കേ​ര​ള​ത്തി​ന്‍റെ ഉന്മേഷ​ത്തി​നാ​യി തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന മ​നോ​ഹ​ര ഭൂ​പ്ര​ദേ​ശം.

ഒ​രു സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ കോ​ർ​പ​റേ​റ്റു​ക​ളെ ചെ​റു​ത്തു തോ​ൽ​പി​ച്ച് ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ചേ​ർ​ത്തു​നി​ർ​ത്തി അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തു​വെ​ളി​ച്ചം കേ​ര​ള​ത്തി​നാ​കെ പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് ഇ​ടു​ക്കി ത​ങ്ക​മ​ണി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും ത​ങ്ക​മ​ണി സ​ഹ​ക​ര​ണ തേ​യി​ല ഫാ​ക്ട​റി​യും.

സ്വ​ന്ത​മാ​യി തേ​യി​ല ഫാ​ക്‌ട​റി​യു​ള്ള സ​ഹ​ക​ര​ണ ബാ​ങ്ക് ഒ​രു​പ​ക്ഷേ കേ​ൾ​ക്കു​ന്പോ​ൾ​ത​ന്നെ അ​തി​ശ​യ​വും കൗ​തു​ക​വും ഒ​രേ​പോ​ലെ തോ​ന്നി​പ്പി​ക്കു​ന്നു. ഈ ​ഫാ​ക്ട​റി ത​ങ്ക​മ​ണി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​നു മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന നേ​ട്ട​മാ​ണ്.

വ​മ്പ​ൻ കോ​ർ​പ​റേ​റ്റു​ക​ൾ വി​ഹ​രി​ക്കു​ന്ന തേ​യി​ല വ്യ​വ​സാ​യ​ത്തി​ൽ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന് എ​ന്തു ചെ​യ്യാ​നാ​കു​മെ​ന്ന​തി​ന്‍റെ ഉ​ത്ത​ര​മാ​ണ് സ​ഹ്യ ബ്രാ​ൻ​ഡ് തേ​യി​ല. തേ​യി​ല വ്യാ​പാ​ര​ത്തി​ന​പ്പു​റ​ത്ത് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​തീ​കം കൂ​ടി​യാ​ണ് സ​ഹ്യ.

ത​ങ്ക​മ​ണി ഉ​ൾ​പ്പെ​ടു​ന്ന കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലും സ​മീ​പ​ഗ്രാ​മ​ങ്ങ​ളി​ലു​മാ​യി 50 സെ​ന്‍റു മു​ത​ൽ ര​ണ്ടേ​ക്ക​ർ വ​രെ തേ​യി​ല കൃ​ഷി ചെ​യ്യു​ന്ന മൂ​വാ​യി​ര​ത്തോ​ളം ചെ​റു​കി​ട ക​ർ​ഷ​ക​രു​ണ്ട്. സ്വ​ന്ത​മാ​യി ഫാ​ക്ട​റി ഇ​ല്ലാ​ത്ത ഇ​വ​ർ എ​സ്റ്റേ​റ്റ് ഫാ​ക്ട​റി​ക​ൾ​ക്കാ​ണ് തേ​യി​ല വി​റ്റി​രു​ന്ന​ത്.

എ​സ്റ്റേ​റ്റു​കാ​ർ ഈ ​തേ​യി​ല വാ​ങ്ങി സ്വ​ന്തം ഉ​ത്പ​ന്ന​ത്തോ​ടെ​പ്പം സം​സ്ക​രി​ച്ചു വി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​സ്റ്റേ​റ്റ് ഫാ​ക്ട​റി​ക​ൾ ന​ൽ​കു​ന്ന വി​ല സ്വീ​ക​രി​ക്കാ​ൻ ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ പ​ല​പ്പോ​ഴും കു​റ​ഞ്ഞ വി​ല​യേ ല​ഭി​ക്കു​ക​യു​ള്ളൂ.

മി​ക​ച്ച വി​ള​വു​ള്ള​പ്പോ​ൾ എ​സ്റ്റേ​റ്റു​കാ​ർ സം​ഭ​ര​ണം നി​ർ​ത്തി​വ​യ്ക്കു​ക​പോ​ലും ചെ​യ്യും. അ​ഥ​വാ വാ​ങ്ങി​യാ​ലും കൊ​ളു​ന്ത് നു​ള്ളു​ന്ന​വ​ർ​ക്ക് കൂ​ലി കൊ​ടു​ക്കാ​ൻ തി​ക​യാ​ത്ത തു​ച്ഛ​മാ​യ തു​ക മാ​ത്രം ന​ൽ​കും.

ഓ​ഫ് സീ​സ​ണി​ൽ 30 രൂ​പ​യ്ക്ക് കൊ​ളു​ന്ത് വാ​ങ്ങു​ന്ന ഫാ​ക്ട​റി​ക​ൾ സീ​സ​ണാ​യാ​ൽ 10 രൂ​പ പോ​ലും ന​ൽ​കാ​ൻ മ​ടി​ക്കും. സ്വ​ന്തം നി​ല​യി​ൽ കൊ​ളു​ന്ത് നു​ള്ളു​ന്ന​വ​ർ​ക്കു പോ​ലും കൃ​ഷി ആ​ദാ​യ​ക​ര​മാ​കാ​ത്ത ഈ ​ദു​ര​വ​സ്ഥ​യ്ക്കു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നാ​ണ് 2017ൽ ​ബാ​ങ്ക് തേ​യി​ല​ഫാ​ക്ട​റി സ്ഥാ​പി​ച്ച​ത്.

പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ 12 രൂ​പ ത​റ​വി​ല​യും പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ലും വി​ല താ​ഴ്ത്തി സം​ഭ​രി​ക്കി​ല്ലെ​ന്നാ​ണ് ബാ​ങ്ക് കൃ​ഷി​ക്കാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന ഉ​റ​പ്പ്. സം​യോ​ജി​ത സ​ഹ​ക​ര​ണ വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം ടീ ​ബോ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ സ്ഥാ​പി​ച്ച ഫാ​ക്ട​റി​യി​ൽ 20 ട​ണ്‍ കൊ​ളു​ന്ത് സം​സ്ക​രി​ക്കാ​ൻ ശേ​ഷി​യു​ണ്ട്.

ക​ർ​ഷ​ക​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച കൊ​ളു​ന്തു​ക​ൾ ബാ​ങ്ക് നി​ശ്ച​യി​ച്ച ഏ​ജ​ന്‍റു​മാ​രും ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ വ​ഴി​യും വാ​ഹ​ന​ങ്ങ​ളി​ൽ ഫാ​ക്ട​റി​യി​ലെ​ത്തി​ക്കും. മോ​ണോ റെ​യി​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ ചാ​ക്കു​ക​ളി​ൽ കൊ​ളു​ന്തു​ക​ൾ വെ​ത​റിം​ഗ് പ്ര​ഫി​ൽ എ​ത്തും.

15,000 കി​ലോ ക​പ്പാ​സി​റ്റി​യു​ള്ള പ്ര​ഫാ​ണു​ള്ള​ത്. 12 മ​ണി​ക്കൂ​ർ എ​യ​ർ ന​ൽ​കി​യ​ശേ​ഷം ലീ​ഫ് ഷെ​ൽ​ട്ട​ർ വ​ഴി അ​ര​ച്ചെ​ടു​ത്ത് ഉ​ണ​ക്കി​യും പൊ​ടി​ച്ചും അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് എ​ട്ടു ഗ്രേ​ഡു​ക​ളി​ലാ​യു​ള്ള തേ​യി​ല​പ്പൊ​ടി​യാ​ണ് ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് വി​വി​ധ ഫ്ളേ​വ​റു​ക​ളി​ൽ പാ​യ്ക്ക​റ്റു​ക​ളാ​ക്കു​ന്നു.

Agriculture

ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി​യി​ൽ പൊ​ന്നു​വി​ള​യി​ച്ച് പ്ര​വാ​സി

ഡ്രാ​ഗ​ൺ ഫ്രൂ​ട്ടി​ൽ പൊ​ന്നു​വി​ള​യി​ച്ച് പ്ര​വാ​സി​യു​ടെ കൃ​ഷി​യി​ടം. അ​മ്പ​ല​പ്പാ​റ​യി​ലാ​ണ് ഒ​ന്ന​ര​യേ​ക്ക​റി​ൽ എ​ണ്ണൂ​റി​ലേ​റെ ഡ്രാ​ഗ​ൺ​ഫ്രൂ​ട്ട് ചെ​ടി​ക​ൾ വ​ള​ർ​ത്തി ഉ​ട​മ രാ​മ​ച​ന്ദ്ര​ൻ ലാ​ഭം കൊ​യ്യു​ന്ന​ത്.

സീ​സ​ണാ​യാ​ൽ 700 കി​ലോ​യി​ലേ​റെ ഡ്രാ​ഗ​ൺ​ഫ്രൂ​ട്ട് ല​ഭി​ക്കും. വി​പ​ണി​ക്കും അ​ല​യേ​ണ്ട. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ അ​ത്ര സു​പ​രി​ചി​ത​മ​ല്ലാ​തി​രു​ന്ന കൃ​ഷി​യെ വീ​ട്ടു​പ​റ​മ്പി​ൽ വി​ള​യി​ച്ച ക​ട​മ്പൂ​ർ ല​ക്ഷം​വീ​ട് ജം​ഗ്ഷ​ൻ വ​രി​ക്കോ​ട്ടി​ൽ കി​ഴ​ക്കേ​ക്ക​ര രാ​മ​ച​ന്ദ്ര​ൻ (66) മ​റ്റു​ള്ള​വ​ർ​ക്കും മാ​തൃ​ക​യാ​ണ്.

പ​ത്തു​വ​ർ​ഷം മു​മ്പ്പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ തു​ട​ർ ജീ​വി​ത​ത്തി​ന് കൃ​ഷി​യാ​ണ് രാ​മ​ച​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. നെ​ല്ല്, റ​ബ്ബ​ർ, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ യാ​ദൃ​ശ്ചി​ക​മാ​യാ​ണ് രാ​മ​ച​ന്ദ്ര​ൻ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി​യി​ലേ​ക്ക്‌ തി​രി​ഞ്ഞ​ത്.

2022ൽ ​അ​മ്പ​ല​പ്പാ​റ കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് ല​ഭി​ച്ച 240 തൈ​ക​ളു​മാ​യി അ​ര​യേ​ക്ക​റി​ലു​ണ്ടാ​യി​രു​ന്നു ആ​ദ്യം ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി. പി​ന്നീ​ട് അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ ബ്യൂ​ട്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കൂ​ടു​ത​ൽ ചെ​ടി​ക​ളെ​ത്തി​ച്ചു.

അ​ക​ക്കാ​ന്പി​ന് റോ​സ് നി​റ​മു​ള്ള പ​ഴ​ങ്ങ​ളാ​ണ് വി​ള​യു​ന്ന​ത്. പൂ​വി​ട്ടാ​ൽ 30 ദി​വ​സം​കൊ​ണ്ട് പ​ഴം​ല​ഭി​ക്കു​മെ​ന്നു രാ​മ​ച​ന്ദ്ര​ൻ പ​റ​യു​ന്നു. ന​ന്നാ​യി പ​രി​പാ​ലി​ച്ചാ​ൽ എ​ട്ടു​മാ​സം​കൊ​ണ്ട് ഡ്രാ​ഗ​ൺ​ഫ്രൂ​ട്ട് വി​ള​യു​മെ​ന്നും രാ​മ​ച​ന്ദ്ര​ന്‍റെ അ​നു​ഭ​വ​സാ​ക്ഷ്യം. ക​ട​മ്പ​ഴി​പ്പു​റ​ത്തും ഒ​റ്റ​പ്പാ​ല​ത്തു​മാ​ണ് വി​ൽ​ക്കാ​റു​ള്ള​ത്.

ആ​വ​ശ്യ​ക്കാ​ർ​ക്ക് തൈ​ക​ളും ന​ൽ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം മൂ​വാ​യി​ര​ത്തോ​ളം തൈ​ക​ളാ​ണ് ചാ​വ​ക്കാ​ട്, നി​ല​മ്പൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തി​ച്ച​ത്. അ​വ​ക്കാ​ഡോ, റം​ബു​ട്ടാ​ൻ, ജെ​ബോ​ട്ടി​ക്ക, അ​ബി​യു എ​ന്നീ പ​ഴ​വ​ർ​ഗ​ക്കൃ​ഷി​യി​ലേ​ക്കു​കൂ​ടി തി​രി​ഞ്ഞി​രി​ക്ക​യാ​ണ് രാ​മ​ച​ന്ദ്ര​ൻ.

Agriculture

ഓ​ണ​ത്തി​നാ​യി വ​ട്ട​വ​ട ചെ​യ്ത​ത് 1,800 ഏ​ക്ക​ർ പ​ച്ച​ക്ക​റി കൃ​ഷി

ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു വ​ട്ട​വ​ട​യി​ൽ കൃ​ഷി ചെ​യ്ത​ത് 1,800 ഏ​ക്ക​ർ ശീ​ത​കാ​ല പ​ച്ച​ക്ക​റി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും ആ​ദ്യം തി​രി​ച്ച​ടി​യാ​യെ​ങ്കി​ലും വി​ല മെ​ച്ച​പ്പെ​ട്ട​തു ക​ർ​ഷ​ക​ർ​ക്കു നേ​ട്ട​മാ​യി.

വി​ള​വെ​ടു​പ്പി​ന്‍റെ സ​മ​യ​മാ​യ​പ്പോ​ൾ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​താ​ണ് ക​ർ​ഷ​ക​ർ​ക്കു മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്കും മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​മാ​ണ് വ​ട്ട​വ​ട​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി കൂ​ടു​ത​ലാ​യി ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത്. അ​വി​ടെ​നി​ന്ന് അ​തു കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തും.

വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന കാ​ർ​ഷി​ക മേ​ഖ​ല​ക​ളാ​യ വ​ട്ട​വ​ട, കോ​വി​ലൂ​ർ, ചി​ല​ന്തി​യാ​ർ, ക​ട​വ​രി, കൊ​ട്ട​ക്ക​ന്പൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്.

കാ​ര​റ്റ്, കാ​ബേ​ജ്, ബ​ട്ട​ർ ബീ​ൻ​സ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, വെ​ളു​ത്തു​ള്ളി, ബീ​ൻ​സ് എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പാ​ണ് നി​ല​വി​ൽ ന​ട​ന്ന​ത്.

ക​ന​ത്ത മ​ഴ​യി​ൽ ആ​ദ്യം ന​ട്ട പ​ച്ച​ക്ക​റി​ത്തൈ​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ചു ന​ഷ്ടം വ​ന്നെ​ങ്കി​ലും ഓ​ണ​സീ​സ​ൺ ക​ണ​ക്കി​ലെ​ടു​ത്തു വീ​ണ്ടും കൃ​ഷി​യി​റ​ക്കി. പി​ന്നീ​ട് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ മെ​ച്ച​പ്പെ​ട്ട വി​ള​വ് ല​ഭി​ച്ചു.

ഹോ​ർ​ട്ടി​കോ​ർ​പി​ന്‍റെ അ​നാ​സ്ഥ

വി​എ​ഫ്പി​സി​കെ​യി​ൽ അം​ഗ​ങ്ങ​ളാ​യ ക​ർ​ഷ​ക​രാ​ണ് ഇ​വി​ടെ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, സം​ഭ​രി​ച്ച പ​ച്ച​ക്ക​റി​യു​ടെ വി​ല ഹോ​ർ​ട്ടി​കോ​ർ​പ് ഏ​താ​നും വ​ർ​ഷ​മാ​യി ന​ൽ​കാ​ത്ത​തി​നാ​ൽ പ​ച്ച​ക്ക​റി ഇ​വ​ർ​ക്കു ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ട​നി​ല​ക്കാ​രാ​ണ് ഇ​പ്പോ​ൾ ക​ർ​ഷ​ക​രി​ൽ​നി​ന്നു പ്ര​ധാ​ന​മാ​യി പ​ച്ച​ക്ക​റി ശേ​ഖ​രി​ക്കു​ന്ന​ത്. മു​ൻ​കൂ​ട്ടി പ​ണ​വും മ​റ്റും ന​ൽ​കി സം​ഭ​രി​ക്കു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും ഇ​വ​ർ നി​ശ്ച​യി​ക്കു​ന്ന വി​ല​യ്ക്കു ഉ​ത്പ​ന്നം വി​ൽ​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കും.

ഇ​ട​നി​ല​ക്കാ​ർ സം​ഭ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​യാ​ക​ട്ടെ ത​മി​ഴ്നാ​ട് മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കാ​ണ് ക​യ​റ്റി​വി​ടു​ന്ന​ത്.

കു​ടി​ക​ളി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ്

വ​ട്ട​വ​ട​യി​ലെ കു​ടി​ക​ളി​ലാ​ണ് ഉ​രു​ള​ക്കി​ഴ​ങ്ങ് കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ ഉ​രു​ള​ക്കി​ഴ​ങ്ങ്, കാ​ര​റ്റ്, കാ​ബേ​ജ് എ​ന്നി​വ​യാ​യി​രു​ന്നു മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന്‍റെ ഉ​ത്പാ​ദ​നം ഇ​പ്പോ​ൾ വ​ലി​യ തോ​തി​ൽ കു​റ​ഞ്ഞു.

വ​ന്യ​മൃ​ഗ​ശ​ല്യം പ​ച്ച​ക്ക​റി കൃ​ഷി​ക്കു വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ഇ​വ കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ന്നാ​ൽ, ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ വെ​ളു​ത്തു​ള്ളി കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

വെ​ല്ലു​വി​ളി​ക​ൾ കൂ​ടി​യ​തോ​ടെ വ​ട്ട​വ​ട​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ​ല​രും ടൂ​റി​സം റി​സോ​ർ​ട്ടു​ക​ളി​ലും മ​റ്റും ജോ​ലി തേ​ടി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന ന​ല്ലൊ​രു ശ​ത​മാ​നം ക​ർ​ഷ​ക​ർ ഇ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ട്.

Agriculture

പൂ​കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വു​മാ​യി ക​ണ്ണ​ങ്കേ​രി​ൽ രാ​ജു

പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ മി​ക​വ് തെ​ളി​യി​ച്ച കു​ല​ശേ​ഖ​ര​മം​ഗ​ലം ക​ണ്ണ​ങ്കേ​രി​ൽ രാ​ജു​വി​ന് പൂ ​കൃ​ഷി​യി​ലും നൂ​റു​മേ​നി വി​ള​വ്.

വ​ർ​ഷ​ങ്ങ​ളാ​യി പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ തു​ട​ച്ച​യാ​യി വി​ജ​യം കൊ​യ്യു​ന്ന രാ​ജു പൂ​കൃ​ഷി​യി​ൽ​നി​ന്നു വ​രു​മാ​നം ല​ഭി​ച്ച​തോ​ടെ പ​ച്ച​ക്ക​റി​ക്കൊ​പ്പം ഏ​താ​നും വ​ർ​ഷ​മാ​യി പൂ​കൃ​ഷി​യും ചെ​യ്തു വ​രു​ന്നു.

വി​വി​ധ​യി​നം ബ​ന്ദി​യും വാ​ടാ​മ​ല്ലി​യും പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ന്ന രാ​ജു​വി​ന്‍റ​അ്ര​എ പൂ​ന്തോ​ട്ട​ത്തി​ലേ​ക്ക് ദൂ​രെ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ പൂ​ക്ക​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്നു.

കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ നേ​ട്ടം ക​ണ​ക്കി​ലെ​ടു​ത്ത് മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ക​ണ്ണ​ങ്കേ​രി രാ​ജു​വി​നെ​ആ​ദ​രി​ച്ചി​രു​ന്നു.

Agriculture

ഗ്വാ​ട്ടി​മാ​ല​യി​ൽ ഏ​ലം വി​ള​യു​ന്ന​തു ഏ​റെ​യും വീ​ട്ടു​വ​ള​പ്പു​ക​ളി​ൽ

ഒ​ട്ടു​മി​ക്ക ഏ​ലം ക​ർ​ഷ​ക​രും, ആ ​കൃ​ഷി​യോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള​വ​രും ഏ​ലം ഉ​ത്പാ​ദ​ന​ത്തി​ൽ ലോ​ക​ത്ത് ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ ക്കു​ന്ന മ​ധ്യ​അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഗ്വാ​ട്ടി​മാ​ല കാ​ണ​ണ​മെ​ന്നും അ​വി​ടു​ത്തെ കൃ​ഷി രീ​തി​ക​ൾ ക​ണ്ടു മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹ​മു​ള്ള​വ​രാ​ണ്.

എ​ന്നാ​ൽ, ദു​ർ​ബ​ല​മാ​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും മാ​ഫി​യ ഭ​ര​ണ​വും ആ ​നാ​ടി​നെ തി​ക​ച്ചും ഒ​റ്റ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഗ്വാ​ട്ടി​മാ​ല സ​ന്ദ​ർ​ശ​നം അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. എ​പ്പോ​ഴെ​ങ്കി​ലും അ​വ​സ​രം കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ​യാ​ണ്, അ​വി​ടെ​യു​ള്ള ഏ​ലം ക​യ​റ്റു​മ​തി​ക്കാ​ര​നാ​യ സു​ഹൃ​ത്തി​ന്‍റെ ക്ഷ​ണം ല​ഭി​ച്ച​ത്.

ആ ​ക്ഷ​ണം സ്വീ​ക​രി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​കാ​ര്യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഏ​പ്രി​ൽ 28- മേ​യ് 2 വ​രെ ഗ്വാ​ട്ടി​മാ​ല​യി​ൽ താ​മ​സി​ച്ച് ഏ​ല​ത്തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​ഞ്ഞു. നേ​രി​ട്ടു വി​മാ​ന സ​ർ​വീ​സി​ല്ലാ​ത്ത​തി​നാ​ൽ ആ​ദ്യം അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ എ​ത്തി​യ​ശേ​ഷം അ​വി​ടെ നി​ന്നാ​ണ് ഗ്വാ​ട്ടി​മാ​ല​യി​ലേ​ക്കു പോ​യ​ത്.

സു​ഗ​ന്ധ​വി​ള​ക​ളു​ടെ പേ​രി​ൽ പൗ​രാ​ണി​ക കാ​ലം മു​ത​ൽ വി​ദേ​ശി​ക​ളു​ടെ മ​ന​സി​ൽ കു​ടി​യേ​റി​യി​ട്ടു​ള്ള കേ​ര​ള​ത്തി​ൽ നി​ന്നാ​ണ് ഏ​ല​ത്ത​ട്ട​ക​ൾ (വി​ത്ത്) ഗ്വാ​ട്ടി​മാ​ല​യി​ലെ​ത്തി​യ​ത്. 1914-ൽ ​കേ​ര​ളം സ​ന്ദ​ർ​ശി​ച്ച ഗ്വാ​ട്ടി​മാ​ല​യി​ലെ കാ​പ്പി​ത്തോ​ട്ട ഉ​ട​മ​യാ​യ ജ​ർ​മ​ൻ സാ​യി​പ്പാ​ണ് ചെ​ടി​ക​ൾ ശേ​ഖ​രി​ച്ച് ഗ്വാ​ട്ടി​മാ​ല​യി​ലെ​ത്തി​ച്ചു പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി തു​ട​ങ്ങി​യ​ത്.

തി​ക​ച്ചും അ​നു​കൂ​ല​മാ​യ കാ​ല​വ​സ്ഥ​യി​ൽ ആ​ർ​ത്തു വ​ള​ർ​ന്ന ഏ​ല​ച്ചെ​ടി​ക​ൾ ര​ണ്ടു മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​യ്ച്ചു തു​ട​ങ്ങു​ക​യും ചെ​യ്തു. ഇ​തു​ക​ണ്ട നാ​ട്ടു​കാ​രി​ൽ പ​ല​രും പു​തി​യ കൃ​ഷി​യി​ൽ ആ​കൃ​ഷ്ട​രാ​യി.

1980ക​ളി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും കൃ​ഷി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ച്ചെ​ന്നു മാ​ത്ര​മ​ല്ല, ക​യ​റ്റു​മ​തി​യും തു​ട​ങ്ങി. അ​തോ​ടെ, ഏ​ലം കൃ​ഷി​യി​ൽ കു​ത്ത​ക അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന ഇ​ന്ത്യ​യ്ക്ക് ഗ്വാ​ട്ടി​മാ​ല വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യും ചെ​യ്തു.

ഗ്വാ​ട്ടി​മാ​ല​യി​ലെ അ​ഞ്ചി​ലേ​റെ ജി​ല്ല​ക​ളി​ൽ ഏ​ലം കൃ​ഷി​യാ​ണ് മു​ഖ്യം. ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ൽ കാ​പ്പി​യും. ത​ല​സ്ഥാ​ന​മാ​യ ഗ്വാ​ട്ടി​മാ​ല സി​റ്റി​യി​ൽ നി​ന്ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ൾ​ട്ട വെ​റാ​പ്പ​സ് ജി​ല്ല​യി​ലെ കോ​ബാ​ൻ മ​ല​നി​ര​ക​ളി​ലാ​ണ് ഏ​ലം കൃ​ഷി കൂ​ടു​ത​ലു​ള്ള​ത്.

ഏ​ക്ക​ർ ക​ണ​ക്കി​നു വ​രു​ന്ന വ​ലി​യ തോ​ട്ട​ങ്ങ​ളു​ണ്ടെ​ങ്കി​ലും വീ​ട്ടു​വ​ള​പ്പു​ക​ളി​ലെ ചെ​റി​യ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് ഏ​റെ​യും. കു​റ​ച്ച് ഏ​ല​ച്ചെ​ടി​ക​ളെ​ങ്കി​ലും ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ല്ലെ​ന്നു പ​റ​യാം.

 

Agriculture

അ​മേ​രി​ക്ക​യി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​ർ; ക​ൽ​പ്പ​റ്റ​യി​ൽ ക്ഷീ​ര​സം​രം​ഭ​ക​ൻ

അ​മേ​രി​ക്ക​യി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഐ​ടി ക​ന്പ​നി​യി​ൽ സൂ​പ്പ​ർ കം​പ്യൂ​ട്ടിം​ഗ് സെ​മി ക​ണ്ട​ക്ട​ർ വി​ഭാ​ഗ​ത്തി​ൽ എ​ൻ​ജി​നീ​യ​റാ​ണ് അ​നൂ​പ്. അ​തേ​സ​മ​യം, വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യ്ക്ക​ടു​ത്ത് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഡെ​യ​റി ഫാ​മും, ഡെ​യ​റി പ്ലാ​ന്‍റും, പാ​ലു​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ ഔ​ട്ട്ലെ​റ്റു​ക​ളു​മൊ​ക്കെ​യാ​യു​ള്ള ക്ഷീ​ര​സം​രം​ഭ​ക​നു​മാ​ണ് അ​ദ്ദേ​ഹം.

കാ​ലി​ഫോ​ർ​ണി​യ​യി​ൽ ജോ​ലി ല​ഭി​ച്ച​തോ​ടെ കു​ടും​ബ​സ​മേ​തം അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റാ​നി​രു​ന്ന​താ​ണ് അ​നൂ​പ്. എ​ന്നാ​ൽ, ആ ​മോ​ഹ​ങ്ങ​ൾ​ക്ക് ത​ട​സ​മാ​യ​ത് 2020ലെ ​കോ​വി​ഡി​ന്‍റെ വ​ര​വാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​യി​ലെ വൈ​റ്റ് കോ​ള​ർ ജോ​ലി വ​ർ​ക്ക് ഫ്രം ​ഹോം ആ​യി. അ​തോ​ടെ, കാ​ലി​ഫോ​ർ​ണി​യ​ൻ ക​ന്പ​നി​യി​ലെ ജോ​ലി ക​ൽ​പ്പ​റ്റ​യി​ലി​രു​ന്നു ചെ​യ്തു തു​ട​ങ്ങി.

കോ​വി​ഡി​നു ശേ​ഷ​വും ജോ​ലി​യു​ടെ രീ​തി​ക്ക് മാ​റ്റം വ​ന്നി​ല്ല. മൂ​ന്നോ നാ​ലോ മാ​സം കൂ​ടു​ന്പോ​ൾ അ​വി​ടെ പോ​ക​ണ​മെ​ന്നു മാ​ത്രം. വീ​ട്ടി​ൽ ഇ​രു​ന്നു​ള്ള ജോ​ലി​ക്കൊ​പ്പം നാ​ട്ടി​ൽ ഒ​രു സം​രം​ഭം കൂ​ടി തു​ട​ങ്ങ​ണ​മെ​ന്ന ആ​ലോ​ച​ന ഇ​തി​നി​ട​യി​ൽ ശ​ക്ത​മാ​യി. അ​തി​ൽ നി​ന്നാ​ണ് ഡെ​യ​റി​ഫാം എ​ന്ന ആ​ശ​യ​മു​ണ്ടാ​യ​ത്.

തു​ട​ക്കം പോ​ത്തി​ൽ

അ​ഞ്ചു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു മൂ​ന്ന് പോ​ത്തു​ക​ളെ വാ​ങ്ങി​യാ​യി​രു​ന്നു തു​ട​ക്കം, പി​ന്നീ​ട് പോ​ത്തു​ക​ളെ മാ​റ്റി മൂ​ന്നു പ​ശു​ക്ക​ളെ വാ​ങ്ങി. സൂ​പ്പ​ർ കം​പ്യൂ​ട്ടിം​ഗ് സെ​മി ക​ണ്ട​ക്ട​ർ മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ​ൻ ആ​ണെ​ങ്കി​ലും പ​ശു​വ​ള​ർ​ത്ത​ലി​ൽ വ​ലി​യ അ​റി​വൊ​ന്നും അ​നൂ​പി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ കു​റെ​ക്കാ​ലം പ​ശു​വ​ള​ർ​ത്ത​ലി​നെ കു​റി​ച്ച് പ​ഠി​ക്കാ​ൻ മാ​റ്റി​വ​ച്ചു. ക്ര​മേ​ണ സം​രം​ഭം വി​പു​ല​പ്പെ​ടു​ത്തി. ഇ​ന്ന് കി​ടാ​ക്ക​ളും കി​ടാ​രി​ക​ളും പ​ശു​ക്ക​ളു​മെ​ല്ലാ​മാ​യി എ​ഴു​പ​തോ​ളം ഉ​രു​ക്ക​ൾ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ട​ക്കി​മ​ല​യി​ലു​ള്ള കു​ന്പ​ലാ​ട് ഡെ​യ​റി എ​ന്ന് പേ​രി​ട്ട അ​നൂ​പി​ന്‍റെ ഫാ​മി​ലു​ണ്ട്.

പ്ര​തി​ദി​നം 600 ലി​റ്റ​റോ​ള​മാ​ണ് പാ​ലു​ത്പാ​ദ​നം. ഫാ​മി​ന്‍റെ സ​മീ​പം ത​ന്നെ​യാ​ണ് ഡ​യ​റി പ്ലാ​ന്‍റ്. ഫാം ​ഫ്ര​ഷ് ന​റും​പാ​ൽ മു​ത​ൽ ന​റും​നെ​യ്യ് വ​രെ വി​വി​ധ​ങ്ങ​ളാ​യ പാ​ലു​ത്പ​ന്ന​ങ്ങ​ളാ​ണ് ഡെ​യ​റി ഡെ​യിം എ​ന്ന ബ്രാ​ൻ​ഡി​ൽ ഇ​വി​ടെ നി​ന്നും വ​യ​നാ​ട് ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

ടെ​ക്നോ​ള​ജി​യു​ടെ ക​രു​ത്തി​ൽ വൈ​റ്റ് റെ​വ​ല്യൂ​ഷ​ൻ

കം​പ്യൂ​ട്ട​ർ എ​ഞ്ചി​നീ​യ​ർ ആ​യ​തു​കൊ​ണ്ട് ത​ന്നെ ഡെ​യ​റി ഫാ​മി​ലും ടെ​ക്നോ​ള​ജി പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​നൂ​പി​ന്‍റെ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. പ​ശു​ക്ക​ൾ​ക്ക് നി​ത്യേ​ന വേ​ണ്ട കാ​ലി​ത്തീ​റ്റ​യൊ​രു​ക്കാ​ൻ ചെ​റി​യൊ​രു ഫീ​ഡ് മി​ല്ലും ഫീ​ഡ് പ്ലാ​ന്‍റും ഫാ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഫീ​ഡ് പ്ലാ​ന്‍റി​ലേ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണ്. ചോ​ളം, ഡി.​ഡി. ജി. ​എ​സ്. ധാ​ന്യ​ങ്ങ​ൾ, ക​ട​ല​പ്പി​ണ്ണാ​ക്ക്, ത​വി​ടു​ക​ൾ, ബൈ​പ്പാ​സ് പ്രോ​ട്ടീ​ൻ, ബ​ഫ​റു​ക​ൾ, ടോ​ക്സി​ക് ബൈ​ൻ​ഡ​ർ, മി​ന​റ​ൽ മി​ക്സ്ച​ർ തു​ട​ങ്ങി 12 ഓ​ളം ഘ​ട​ക​ങ്ങ​ൾ ചേ​ർ​ത്ത് തീ​റ്റ​ക്കൂ​ട്ടൊ​രു​ക്കി​യാ​ണ് കാ​ലി​ത്തീ​റ്റ ത​യാ​റാ​ക്കു​ന്ന​ത്.

പ​ശു​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ്രോ​ട്ടീ​ൻ, ഊ​ർ​ജം തു​ട​ങ്ങി​യ​വ മ​തി​യാ​യ അ​ള​വി​ൽ ഉ​റ​പ്പാ​ക്കി പ്ര​ത്യേ​കം ഫീ​ഡ് ഫോ​ർ​മു​ലേ​ഷ​ൻ ത​യ്യാ​റാ​ക്കി​യാ​ണ്തീ​റ്റ ഒ​രു​ക്കു​ന്ന​ത്. പ​ശു​ക്ക​ൾ​ക്ക് തീ​റ്റ ത​യ്യാ​റാ​ക്കു​ന്പോ​ൾ പ​രി​ഗ​ണി​ക്കേ​ണ്ട മാ​റ്റ​ർ, ക്രൂ​ഡ് പ്രോ​ട്ടീ​ൻ, ടോ​ട്ട​ൽ ഡൈ​ജ​സ്റ്റ​ബി​ൾ ന്യൂ​ടി​യ​ന്‍റ്സ്(​ടി​ഡി​എ​ൻ) തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം അ​നൂ​പ് അ​റി​വ് നേ​ടി​ക്ക​ഴി​ഞ്ഞു.

ഒ​രു ലി​റ്റ​ർ പാ​ലു​ത്പാ​ദി​പ്പി​ക്കാ​ൻ 400 ഗ്രാം ​കാ​ലി​ത്തീ​റ്റ എ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നാ​ൽ അ​നൂ​പി​ന്‍റെ ഫാ​മി​ൽ പ​ശു​ക്ക​ൾ​ക്ക് ഒ​രു ലി​റ്റ​ർ പാ​ലു​ത്പാ​ദ​ന​ത്തി​ന് 300 ഗ്രാം ​എ​ന്ന് തോ​തി​ലാ​ണ് തീ​റ്റ ന​ൽ​കു​ന്ന​ത്. മി​ക​ച്ച തീ​റ്റ​ക്കൂ​ട്ടു​ക​ൾ കൃ​ത്യ​മാ​യ അ​നു​പാ​ത​ത്തി​ൽ ചേ​ർ​ത്തു​ണ്ടാ​ക്കി​യ പോ​ഷ​ക​സാ​ന്ദ്ര​ത ഉ​യ​ർ​ന്ന തീ​റ്റ​യാ​യ​തി​നാ​ലാ​ണ് അ​ള​വ് കു​റ​ച്ച് ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത്.

കാ​ലി​ത്തീ​റ്റ​യെ​ക്കാ​ൾ പ്ര​ധാ​ന​മാ​ണ് തീ​റ്റ​പ്പു​ല്ല്. കാ​ര​ണം പ​ശു​ക്ക​ളു​ടെ ആ​രോ​ഗ്യം അ​വ​യു​ടെ പ​ണ്ട​ത്തി​ന്‍റെ അ​ഥ​വാ റൂ​മ​ന്‍റെ ആ​രോ​ഗ്യ​വു​മാ​യി അ​ടു​ത്തു ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. തീ​റ്റ​യി​ൽ പു​ല്ലി​ന്‍റെ​യും നാ​രി​ന്‍റെ​യും അ​നു​പാ​ത​വും അ​ള​വും കൂ​ടി​യാ​ൽ പ​ണ്ട​ത്തി​ന്‍റെ ആ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടും, ചാ​ണ​കം ന​ല്ല​രീ​തി​യി​ൽ മു​റു​കി​യ രീ​തി​യി​ൽ പു​റ​ത്തു​വ​രും.

എ​ട്ടേ​ക്ക​ർ സ്ഥ​ല​ത്താ​ണ് അ​നൂ​പി​ന്‍റെ സൂ​പ്പ​ർ നേ​പ്പി​യ​ർ പു​ൽ​കൃ​ഷി. ദി​വ​സ​വും 40 കി​ലോ​യോ​ളം തീ​റ്റ​പ്പു​ല്ല് പ​ശു​ക്ക​ൾ​ക്ക് ന​ൽ​കും. ചാ​ഫ് ക​ട്ട​റി​ൽ അ​രി​ഞ്ഞാ​ണ് തീ​റ്റ​പ്പു​ല്ല് കൊ​ടു​ക്കു​ന്ന​ത്. കാ​ലി​ത്തീ​റ്റ​യും പു​ല്ലും വെ​വ്വേ​റെ ന​ൽ​കാ​തെ ഒ​രു​മി​ച്ച് ന​ൽ​കു​ന്ന​താ​ണ് ഫാ​മി​ലെ രീ​തി.

പ​ശു​ക്ക​ളു​ടെ തീ​റ്റ​ത്തൊ​ട്ടി​യി​ൽ ആ​ദ്യം അ​രി​ഞ്ഞ പു​ല്ലി​ട്ട് അ​തി​നു​മു​ക​ളി​ൽ കാ​ലി​ത്തീ​റ്റ വി​ത​റി വീ​ണ്ടും ഒ​രു നി​ര​കൂ​ടി പു​ല്ലി​ടും. ടോ​ട്ട​ൽ മി​ക്സ​ഡ് റേ​ഷ​ൻ അ​ഥ​വാ ടി​എം​ആ​ർ എ​ന്ന് വി​ളി​ക്കു​ന്ന കാ​ലി​വ​ള​ർ​ത്ത​ലി​ലെ പു​തി​യ തീ​റ്റ ടെ​ക്നോ​ള​ജി​യു​ടെ ഒ​രു രൂ​പം ത​ന്നെ​യാ​ണി​ത്.

പ​ശു​ക്ക​ളു​ടെ ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ഴ്ച​യി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ പ്രോ​ബ​യോ​ട്ടി​ക്കാ​യി ആ​ക്ടി​വേ​റ്റ​ഡ് ഇ.​എം. സൊ​ല്യൂ​ഷ്യ​ൻ ന​ൽ​കു​ന്ന​തും പ​തി​വാ​ണ്. ര​ണ്ട് ലി​റ്റ​ർ ഇ.​എം. ലാ​യ​നി​യി​ൽ 8 ലി​റ്റ​ർ വെ​ള്ള​വും ശ​ർ​ക്ക​ര​യും ചേ​ർ​ത്താ​ണ് ആ​ക്ടി​വേ​റ്റ​ഡ് ഇ. ​എം. സൊ​ല്യൂ​ഷ്യ​ൻ ത​യാ​റാ​ക്കു​ന്ന​ത്.

 

 

Agriculture

ന​മ്മു​ടെ പൂ​ക്ക​ളം ത​മി​ഴ​ര്‍​ക്ക് പ​ണ​ക്ക​ളം

ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ലെ​യും ക​ര്‍​ണാ​ട​ക​ത്തി​ലെ​യും പൂ​പ്പാ​ട​ങ്ങ​ളി​ല്‍​നി​ന്നു പൂ​ക്ക​ളെ​ത്തി​ത്തു​ട​ങ്ങി. ക​മ്പം, തേ​നി, ശീ​ല​യം​പെ​ട്ടി, ചി​ന്ന​മ​ന്നൂ​ര്‍, തോ​വാ​ള, ചെ​ങ്കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മ​ധ്യ​കേ​ര​ള​ത്തി​ലേ​ക്ക് പൂ​ക്ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. തൃ​ശൂ​ര്‍ മു​ത​ല്‍ വ​ട​ക്കോ​ട്ട് ഗു​ണ്ട​ല്‍​പെ​ട്ടി​ല്‍​നി​ന്നും ബ​ന്ദി​പ്പൂ​രി​ല്‍ നി​ന്നും പൂ​ക്ക​ളെ​ത്തും.

കാ​ണം വി​റ്റും ഓ​ണം കൊ​ള്ള​ണം എ​ന്നാ​ണ് കേ​ര​ള​ത്തി​ലെ ചൊ​ല്ല്. എ​ന്നാ​ല്‍ ഓ​ണം ത​മി​ഴ​ര്‍​ക്ക് അ​വ​രു​ടെ പൂ​ക്ക​ള്‍​വി​റ്റ് പ​ണം നി​റ​യ്ക്കു​ന്ന വേ​ള​യാ​ണ്. ഓ​ണ​വി​പ​ണി​ക്കാ​യി ക​മ്പ​ത്തെ​യും ശീ​ല​യം​പെ​ട്ടി​യി​ലെ​യും പൂ​പ്പാ​ട​ങ്ങ​ള്‍ ഒ​രു​ങ്ങി നി​ല്‍​ക്കു​ക​യാ​ണ്.

തേ​നി ജി​ല്ല​യി​ലെ ശീ​ല​യം​പെ​ട്ടി​യി​ലും ക​മ്പ​ത്തു​മാ​ണ് വ​ന്‍​തോ​തി​ല്‍ പൂ​കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ജ​മ​ന്തി, ബ​ന്തി, വാ​ടാ​മു​ല്ല, അ​ര​ളി എ​ന്നി​വ​യാ​ണ് പ്ര​ധാ​നം. മ​ഴ തോ​ര്‍​ന്ന് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ അ​തി​ര​റ്റ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ പൂ​ക​ര്‍​ഷ​ക​ര്‍.

ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​ണ് ശീ​ല​യം​പെ​ട്ടി​യി​ലും ചി​ന്ന​മ​ന്നൂ​രി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ വ്യാ​പാ​രം ല​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ വി​ല്‍​ക്കു​ന്ന പൂ​ക്ക​ളെ​ല്ലാം ഓ​ണം അ​ടു​ക്കു​മ്പോ​ള്‍ ഇ​ര​ട്ടി വി​ല​യാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.

ജ​മ​ന്തി -80, വെ​ള്ള ജ​മ​ന്തി-300, ചെ​ത്തി-180, അ​ര​ളി-250, വെ​ള്ള അ​ര​ളി-400, വാ​ടാ​മു​ല്ല-150-180, ട്യൂ​ബ് റോ​സ് (വെ​ള്ള)-450, മു​ല്ല- 1800, ബ​ന്തി-200 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ല​ത്തെ വി​ല​നി​ല​വാ​രം. ഓ​ണ​ത്തി​ന് മു​ല്ല​പ്പൂ പൂ​ക്ക​ള​ത്തി​ലേ​ക്ക് മാ​ത്ര​മ​ല്ല ത​ല​യി​ല്‍ ചൂ​ടാ​നും വേ​ണം. അ​പ്പോ​ള്‍ വി​ല 3000 ക​ട​ന്നാ​ലും അ​തി​ശ​യം വേ​ണ്ട.

ഇ​നി​യു​ള്ള ഓ​രോ ദി​വ​സ​വും പൂ​വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​കും. ശീ​ല​യം​പെ​ട്ടി മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നു​മാ​ത്രം മാ​സം ശ​രാ​ശ​രി 30 ട​ണ്‍ പൂ​ക്ക​ള്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കു​ന്നു​ണ്ട്. മ​ധ്യ​കേ​ര​ള​ത്തി​ലേ​ക്ക് പൂ​ക്ക​ളെ​ത്തു​ന്ന മ​റ്റൊ​രു സ്ഥ​ല​മാ​ണ് തോ​വാ​ള.

നാ​ഗ​ര്‍​കോ​വി​ലി​ല്‍ നി​ന്നു തി​രു​നെ​ല്‍​വേ​ലി പാ​ത​യി​ല്‍ ര​ണ്ടു വ​ശ​ങ്ങ​ള്‍ വേ​ര്‍​തി​രി​ക്കു​ന്ന ചു​ര​മ ഇ​വി​ടെ​യും വ്യാ​പ​കാ​മ​യി കൃ​ഷി​യു​ണ്ട്. ഇ​വി​ടെ ഇ​രു​നൂ​റോ​ളം ക​ര്‍​ഷ​ക​ര്‍ ആ​യി​ര​ക്ക​ണി​ക്കി​ന് ഏ​ക്ക​ര്‍ പൂ​കൃ​ഷി ന​ട​ത്തു​ന്നു.

ഓ​ണ​ത്തി​നു മൂ​ന്നു മാ​സം മു​മ്പേ ത​മി​ഴ്‌​നാ​ട്ടി​ല്‍ പൂ​വ് കൃ​ഷി തു​ട​ങ്ങും. പാ​ട​ത്തും വ​ര​മ്പ​ത്തും വീ​ട്ടു​മു​റ്റ​ത്തു​മൊ​ക്കെ പൂ​ത്തു​ല​ഞ്ഞ് ജ​മ​ന്തി​യും പി​ച്ചി​യും മു​ല്ല​യും. ഗ്രാ​മ​ങ്ങ​ളി​ലെ ആ​ബാ​ല​വൃ​ദ്ധം പേ​രും കൃ​ഷി​യി​ല്‍ സ​ജീ​വ​മാ​ണ്.

പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ശീ​ലാ​യം​പെ​ട്ടി, ക​മ്പം, ചി​ന്ന​മ​ന്നൂ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍ ഉ​ണ​രും. ഇ​വി​ടെ നി​ന്നു ചാ​ക്കി​ല്‍ പൂ​ക്ക​ള്‍ ലോ​റി​യി​ല്‍ കേ​ര​ള​ത്തി​ല്‍ വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തും. കേ​ര​ള​ത്തി​ല്‍ പൂ​കൃ​ഷി അ​ടു​ത്ത​നാ​ളു​ക​ളി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കി​ല്ല.

ഇ​ത്ത​വ​ണ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തി​നാ​ല്‍ കാ​ര്യ​മാ​യ വി​ള​വും ല​ഭി​ച്ചി​ട്ടി​ല്ല. കു​ട​മു​ല്ല പൂ​വി​ന് ഉ​ല്‍​പാ​ദ​നം കു​റ​വാ​യ​തി​നാ​ല്‍ വി​ല കൂ​ടു​ത​ലാ​ണ്. 1500 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ വി​ല. ഓ​ണം അ​ടു​ക്കു​മ്പോ​ള്‍ വി​ല മൂ​ന്നി​ര​ട്ടി വ​രെ കൂ​ടാം.

Agriculture

പ​ന​ങ്കു​രു ഉ​ണ്ടോ, കാ​ശു​വാ​രാം

ഹൈ​റേ​ഞ്ചി​ൽ പ​ന​ങ്കു​രു​വി​ന് ആ​വ​ശ്യ​ക്കാ​രേ​റു​ന്നു. പ​ച്ച​ക്കു​രു​വി​ന് 12 രൂ​പ മു​ത​ൽ 15 രൂ​പ വ​രെ വ്യാ​പാ​രി​ക​ൾ ന​ൽ​കും. പ​ന​ങ്കു​രു ചീ​യി​ച്ച് തൊ​ലി​ക​ള​ഞ്ഞ് പ​രി​പ്പാ​ക്കി​ക്കൊ​ടു​ത്താ​ൽ 40 മു​ത​ൽ 60 രൂ​പ വ​രെ​യും വി​ല ല​ഭി​ക്കും.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ പ​ന​ങ്കു​രു വാ​ങ്ങു​ന്ന​വ​ർ നി​ര​വ​ധി​യു​ണ്ട്. ന​ല്ല വി​ല ല​ഭി​ക്കു​മെ​ങ്കി​ലും ഇ​തി​ന്‍റെ വി​ള​വെ​ടു​പ്പ് ക​ഠി​ന​മാ​ണ്. പ​ന​ങ്കു​ല വെ​ട്ടി ക​യ​റി​ൽ തൂ​ക്കി​യി​റ​ക്ക​ണം.

പി​ന്നീ​ട് ഇ​തി​ന്‍റെ വ​ള്ളി​ക​ൾ കാ​യോ​ടൊ​പ്പം മു​റി​ച്ചെ​ടു​ത്ത് പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ കെ​ട്ടി ഒ​രാ​ഴ്ച​യോ​ളം സൂ​ക്ഷി​ച്ചു​വ​ച്ചാ​ൽ കാ​യു​ടെ തൊ​ലി അ​ഴു​കും. പി​ന്നീ​ട് വ​ള്ളി​യി​ൽ​നി​ന്ന് കാ​യെ​ടു​ത്ത് ഇ​വ കൂ​ട്ടി​യി​ട്ട് ജീ​പ്പ് ക​യ​റ്റി തൊ​ലി​ക​ൾ നീ​ക്കം ചെ​യ്യും.

ശേ​ഷം വെ​ള്ള​ത്തി​ൽ ക​ഴു​കി വാ​രി​യാ​ണ് പ​ന​ങ്കു​രു ശേ​ഖ​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ആ​ളു​ക​ൾ പ​ന​ങ്കു​ല വെ​ട്ടി​യി​റ​ക്കി ചാ​ക്കി​ലാ​ക്കി വ്യാ​പാ​രി​ക​ൾ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് പ​തി​വ്.

700 കി​ലോ തൂ​ക്ക​മു​ള്ള പ​ന​ങ്കു​ല​വ​രെ ല​ഭി​ച്ച​വ​രു​ണ്ട്. പ​ന​ങ്കു​ല വെ​ട്ടി​യെ​ടു​ക്കു​മ്പോ​ൾ അ​സ​ഹ​നീ​യ​മാ​യ ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ പ​ല​രും ഇ​തി​ന് ത​യാ​റാ​വി​ല്ല.

ത​മ്പാ​ക്ക്, സു​ഗ​ന്ധ മു​റു​ക്കാ​ൻ തു​ട​ങ്ങി​യ​വ​യ്ക്ക് പ​ന​ങ്കു​രു ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. പ​ന​ങ്കു​രു​വി​ന്‍റെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​താ​ണ് അ​ട​യ്ക്ക വി​ല​യി​ടി​യാ​ൻ കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു​ണ്ട്.

Agriculture

ഓണ​ക്ക​ള​ങ്ങ​ൾ നി​റ​യ്ക്കാ​ൻ പൂ​പ്പാ​ട​ങ്ങ​ൾ ഒ​രു​ങ്ങി

ഓ​ണ​ത്തി​ന് കേ​ര​ള​ത്തി​ലേ​ക്കു പൂ​ക്ക​ൾ എ​ത്തി​ക്കാ​ൻ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലെ പൂ​പ്പാ​ട​ങ്ങ​ൾ ഒ​രു​ങ്ങി. ഓ​ണ​ക്കാ​ലം ത​മി​ഴ്നാ​ട്ടി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യും പൂ ​ക​ർ​ഷ​ക​ർ​ക്ക് ചാ​ക​ര​ക്കാ​ല​മാ​ണ്. വി​വാ​ഹ സീ​സ​ണ്‍​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​പ്പോ​ൾ​ത്ത​ന്നെ വി​പ​ണി​യി​ൽ പൂ​വി​ല ഉ​യ​ർ​ന്നു​തു​ട​ങ്ങി.

ഓ​ണ​വി​പ​ണി​ക്കാ​യി ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ തോ​വാ​ള, തേ​നി ജി​ല്ല​യി​ലെ ശീ​ല​യം പെ​ട്ടി, മ​ധു​ര​യി​ലെ മാ​ട്ടു​ത്താ​വ​ണി, കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ലാ​യി പൂ​ക്ക​ളെ​ത്തു​ന്ന​ത്.

ഇ​തി​നു പു​റ​മേ ക​ർ​ണാ​ട​ക​യി​ലെ ഗു​ണ്ട​ൽ​പേ​ട്ട്, ഹൊ​സൂ​ർ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ പൂ​പ്പാ​ട​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ പൂ​ക്ക​ളു​ടെ കൃ​ഷി​യും വി​പ​ണ​ന​വും ന​ട​ക്കു​ന്നു​ണ്ട്. വി​വി​ധ ത​ര​ത്തി​ലു​ള്ള പൂ​ക്ക​ളാ​ണ് നൂ​റു ക​ണ​ക്കി​ന് ഏ​ക്ക​ർ സ്ഥ​ല​ത്തു കൃ​ഷി ചെ​യ്യു​ന്ന​ത്.

ഇ​ര​ട്ടി വി​ല

ശീ​ല​യം​പെ​ട്ടി മാ​ർ​ക്ക​റ്റി​ൽ ചെ​ണ്ടു​മ​ല്ലി ഇ​പ്പോ​ൾ കി​ലോ​യ്ക്ക് 100 രൂ​പ​യ്ക്കു ല​ഭി​ക്കും. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ 200 രൂ​പ​യാ​ണ് വി​ല. ത​മി​ഴ് നാ​ട്ടി​ലെ പൂ ​മാ​ർ​ക്ക​റ്റി​ൽ ഓ​രോ മ​ണി​ക്കൂ​റി​ലും വി​ല​യി​ൽ വ്യ​തി​യാ​ന​മു​ണ്ടാ​കും.

ഈ ​പൂ​ക്ക​ൾ കേ​ര​ള​ത്തി​ലെ​ത്തു​ന്പോ​ൾ വി​ല ഇ​ര​ട്ടി​യാ​കും. ക​ർ​ഷ​ക​രി​ൽ​നി​ന്നു കു​റ​ഞ്ഞ വി​ല​യ്ക്കെ​ടു​ക്കു​ന്ന പൂ​ക്ക​ൾ ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന എ​ത്തു​ന്പോ​ഴാ​ണ് വി​ല കു​തി​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ടി​ന്‍റെ അ​തി​ർ​ത്തി ജി​ല്ല​ക​ളി​ൽ​നി​ന്ന് ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്കു പൂ​ക്ക​ൾ ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്.

അ​ത്തം മു​ത​ൽ

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പൂ​ക്ക​ളു​ടെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന സ​മ​യ​മാ​ണ് ഓ​ണ​ക്കാ​ലം. അ​ത്തം മു​ത​ൽ തി​രു​വോ​ണം വ​രെ പൂ​ക്ക​ൾ വാ​ങ്ങാ​നാ​യി ആ​വ​ശ്യ​ക്കാ​രേ​റും. സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ല​ങ്കാ​ര​ത്തി​നും പൂ​ക്ക​ള​മി​ടാ​നു​മാ​ണ് ഏ​റ്റ​വും ആ​വ​ശ്യം.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ക്ല​ബു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ അ​ത്തം മു​ത​ൽ പൂ​ക്ക​ള​മൊ​രു​ക്കിത്തു​ട​ങ്ങും.

ഇ​തി​നു പു​റ​മേ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ചി​ങ്ങ​ത്തി​ലെ വി​വാ​ഹ​സീ​സ​ണ്‍ കൂ​ടി​യാ​കു​ന്ന​തോ​ടെ ആ​വ​ശ്യ​ക്കാ​രേ​റും.

കേ​ര​ള​ത്തി​ലും

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ പ​ല ജി​ല്ല​ക​ളി​ലും പ്ര​ാദേ​ശി​ക​മാ​യി ജ​മ​ന്തി​യും മ​റ്റും കൃ​ഷി ചെ​യ്തു വ​രു​ന്നു​ണ്ട്.

പ​ല​രും മ​ട്ടു​പ്പാ​വി​ൽ പൂ​ക്കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും പൂ​ക്കൃ​ഷി​യു​ണ്ട്.

പൂ​ക്ക​ള​മൊ​രു​ക്കാ​നു​ള്ള തു​ന്പ​യും തു​ള​സി​യും മു​ക്കു​റ്റി​യും കാ​ക്ക​പ്പൂ​വും പോ​ലെ​യു​ള്ള നാ​ട്ടു​പൂ​ക്ക​ൾ അ​ന്യ​മാ​യ​തോ​ടെ​യാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന പൂ​ക്ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റി​യ​ത്.

ജ​മ​ന്തി​യാ​ണ് താ​രം

ഓ​ണ​ക്കാ​ല​ത്ത് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള​ത് ചെ​ണ്ടു​മ​ല്ലി, ജ​മ​ന്തി, റോ​സ്, അ​ര​ളി, മു​ല്ല, വാ​ടാ​മു​ല്ല, കോ​ഴി​പ്പൂ​വ് തു​ട​ങ്ങി​യ​വ​യ്ക്കാ​ണ്. നി​ല​വി​ൽ ചെ​ണ്ടു​മ​ല്ലി -200-220, ജ​മ​ന്തി- 400-450, വാ​ടാ​മു​ല്ല-250, കോ​ഴി​പ്പൂ​വ്-250, ബ​ട്ട​ണ്‍ റോ​സ് -400 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല്പ​ന വി​ല.

മു​ല്ല​പ്പൂ​വി​ന് ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത വി​ല​യാ​ണ്. ഒ​രു മു​ഴം മു​ല്ലൂ​പ്പൂ​വി​ന് 45-50 രൂ​പ​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ ഈ​ടാ​ക്കു​ന്ന​ത്.

ചി​ങ്ങം ഒ​ന്നി​ന് തൊ​ടു​പു​ഴ മാ​ർ​ക്ക​റ്റി​ൽ 70 രൂ​പ​യാ​യി​രു​ന്നു ഒ​രു മു​ഴം മു​ല്ല​പ്പൂ​വി​ന്‍റെ വി​ല.

Agriculture

പു​ര​പ്പു​റം നി​റ​യെ പ​ച്ച​ക്ക​റി​ക​ളു​മാ​യി ര​മാ​ദേ​വി​യു​ടെ കാ​ർ​ഷി​ക വി​പ്ല​വം

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന ആ​വ​ണി​യി​ല്‍ ര​മാ​ദേ​വി​യു​ടെ ര​ണ്ടു വീ​ടു​ക​ള്‍ നി​റ​യെ വി​ള​ഞ്ഞു​നി​ല്‍​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ ക​ണ്‍​കു​ളി​ര്‍​ക്കു​ന്ന ഹ​രി​താ​ഭ കാ​ഴ്ച​യാ​ണ്. മ​ത്ത​ങ്ങ, വ​ഴു​ത​ന, കു​ല​വ​ഴു​ത​ന, ഓ​ണാ​ട്ടു​വ​ഴു​ത​ന, വ​യ​ല​റ്റ് നീ​ള​ന്‍, മാ​ലാ​ഖ, കോ​ഴി​ക്കോ​ട​ന്‍ വെ​ങ്ങ​രി തു​ട​ങ്ങി എ​ട്ടി​ന​ങ്ങ​ളി​ലാ​ണ് വ​ഴു​ത​ന വി​ള​ഞ്ഞി​രി​ക്കു​ന്ന​ത്.

വെ​ണ്ട ആ​ണെ​ങ്കി​ല്‍ ആ​ന​ക്കൊ​മ്പ​ന്‍ (പ​ച്ച, ചു​വ​പ്പ്), അ​രു​ണ, ക​സ്തൂ​രി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ള്‍. ഉ​ജ്വ​ല, ജ്വാ​ല​സ​ഖി, വെ​ള്ള​ക്കാ​ന്താ​രി, വ​യ​ല​റ്റ് തു​ട​ങ്ങി എ​രി​വ് കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ മു​ള​കി​ന​ങ്ങ​ള്‍. അ​രു​ണ, മ​യി​ല്‍​പ്പീ​ലി, സു​ന്ദ​രി, മോ​ഹി​നി, പൊ​ന്നാ​ങ്ക​ണി തു​ട​ങ്ങി അ​ര​ഡ​സ​ന്‍ ചീ​ര ഇ​ന​ങ്ങ​ള്‍.

പെ​രു​ന്ന സു​ബ്ര​മ​ണ്യം​സ്വാ​മി ക്ഷേ​ത്രം റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് പ​തി​മൂ​ന്ന​ര സെ​ന്‍റി​ലു​ള്ള ര​ണ്ടു വീ​ടു​ക​ളു​ടെ മ​ട്ടു​പ്പാ​വു​ക​ളി​ലെ ര​മാ​ദേ​വി​യു​ടെ കൃ​ഷി​യി​ടം‍. മം​ഗ​ള, ലോ​ല, ഗീ​തി​ക, അ​ന​ശ്വ​ര, കാ​ര്‍​ക്കൂ​ന്ത​ല്‍ തു​ട​ങ്ങി​യ പ​യ​റി​ന​ങ്ങ​ളും ഈ ​വീ​ട്ട​മ്മ​യു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ തി​ങ്ങി​വി​ള​യു​ന്നു.

പ​ന്ത​ളം സ്വ​ദേ​ശി​നി​യാ​യ ര​മാ​ദേ​വി ബോ​ട്ട​ണി​യി​ല്‍ ബി​രു​ദാ​ന​ന്ദ​ര ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. മു​ത്ത​ശി കാ​ര്‍​ത്ത്യാ​യ​നി​യി​ല്‍​നി​ന്നു നേ​ടി​യ കൃ​ഷി അ​റി​വാ​ണ് പെ​രു​ന്ന​യി​ലെ ആ​വ​ണി വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​നെ​യും പ​രി​സ​ര​ങ്ങ​ളെ​യും ക​ഴി​ഞ്ഞ കാ​ല്‍ നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യി​ലേ​ക്കു ന​യി​ച്ച​ത്.

മ​ഞ്ഞ​ള്‍, മു​രി​ങ്ങ, അ​രി​നെ​ല്ലി, വി​വി​ധ​ത​രം നാ​ര​കം, ഓ​മ​ക്ക, സ​പ്പോ​ര്‍​ട്ട, പേ​ര, ആ​ത്ത, പീ​ന​ട്ട് ബ​ട്ട​ര്‍, ചെ​റി തു​ട​ങ്ങി​യ​വ​യെ​ല്ലാം ഈ ​പു​ര​പ്പു​റ​ത്ത് 365 ദി​വ​സ​വും വി​ള​യു​ന്നു. ചാ​ക്ക്, എ​ച്ച്ഡി​പി ബാ​ഗ്, പ്ലാ​സ്റ്റി​ക് ബേ​സ​ണ്‍, ക​ണ്ടെ​യ്‌​ന​റു​ക​ള്‍, തെ​ര്‍​മോ​കോ​ള്‍ പെ​ട്ടി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ തി​ക​ച്ചും ശാ​സ്ത്രീ​യ​വും ജൈ​വ രീ​തി​യി​ലു​മാ​ണ് കൃ​ഷി.

പു​ര​പ്പു​റ​ത്ത് വി​ള​യു​ന്ന കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നൊ​പ്പം "ര​മ ടെ​റ​സ് ഗാ​ര്‍​ഡ​ന്‍’​എ​ന്ന ബ്രാ​ന്‍​ഡി​ല്‍ ഈ ​വീ​ട്ട​മ്മ വ​ന്‍​തോ​തി​ല്‍ വി​ത്തി​ന​ങ്ങ​ളും വി​റ്റു​വ​രു​ന്നു.

ര​മാ​സ് ടെ​റ​സ് ഗാ​ര്‍​ഡ​ന്‍ എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ളും വി​ത്തി​ന​ങ്ങ​ളും വി​ല്‍​ക്കു​ന്ന​തി​നൊ​പ്പം പു​ത്ത​ന്‍ കാ​ര്‍​ഷി​ക അ​റി​വു​ക​ള്‍ വീ​ട്ട​മ്മ​മാ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​ക​രാ​നും ര​മാ​ദേ​വി​ക്കു ക​ഴി​യു​ന്നു.

കാ​ര്‍​ഷി​ക മി​ക​വി​ന് നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും ര​മാ​ദേ​വി​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷം കോ​ട്ട​യം ജി​ല്ല​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഫോ​ണ്‍. 9446468569.

Agriculture

അ​ശ്വ​തി​ക്ക് കാ​ഞ്ഞി​രം

ക​യ്പി​ന്‍റെ പ​ര്യാ​യ​മാ​യി​ട്ടാ​ണ് കാ​ഞ്ഞി​ര മ​ര​ത്തെ കാ​ണു​ന്ന​ത്. അ​തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ൾ​ക്കും അ​ത്ര​യ്ക്കാ​ണ് ക​യ്പ്. വാ​യു​ക്ഷോ​ഭം, ഗ്യാ​സ്ട്രൈ​റ്റി​സ്, ദ​ഹ​ന​ക്കേ​ട്, പി​ത്ത​സ​ഞ്ചി എ​ന്നീ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ​ക്കും ആ​മ​വാ​തം, ത്വ​ക്ക് രോ​ഗ​ങ്ങ​ൾ, ദ​ഹ​ന​നാ​ള​ത്തി​ലെ വീ​ക്കം സ്ത​നാ​ർ​ബു​ദം എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്കും കാ​ഞ്ഞി​രം ഔ​ഷ​ധ​മാ​ണ്.

ആ​യൂ​ർ​വേ​ദം, അ​ലോ​പ്പ​തി, ഹോ​മി​യോ​പ്പ​തി തു​ട​ങ്ങി എ​ല്ലാ ചി​കി​ത്സാ രീ​തി​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ഷ​ധ​മാ​ണ് കാ​ഞ്ഞി​രം. സ്ട്രി​സ്നോ​സ്ന​ക്സ് - വൊ​മി​ക്ക ലി​ൻ എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന കാ​ഞ്ഞി​രം ലൊ​ഗാ​നി​യേ​സി കു​ടും​ബ​ത്തി​ൽ​പ്പെ​ടു​ന്നു.

ത​ണ​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന കാ​ഞ്ഞി​രം ന​ന​വു​ള്ള മ​ണ്ണി​ലും ന​ന്നാ​യി വ​ള​രും. കാ​ഞ്ഞി​ര​മ​രം ഒ​ന്നി​ച്ച് ഇ​ല പൊ​ഴി​ക്കാ​റി​ല്ല, അ​തി​ന്‍റെ ഇ​ല​ക​ൾ ക​ന്നു​കാ​ലി​ക​ൾ തി​ന്നാ​റു​മി​ല്ല. വ​ര​ൾ​ച്ച​യെ സ​ഹി​ക്കാ​നു​ള്ള ക​ഴി​വ് ഏ​റെ​യാ​ണ്.

ഇ​തു കൃ​ഷി ചെ​യ്യാ​റി​ല്ല. വ​ന​ങ്ങ​ളി​ലും കാ​വു​ക​ളി​ലു​മാ​ണ് സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന​ത്. വി​ത്തും തൊ​ലി​യു​മാ​ണ് എ​ണ്ണ​യ്ക്കും ഔ​ഷ​ധ​ങ്ങ​ൾ നി​ർ​മി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ത​ടി​ക്ക് ന​ല്ല ഉ​റ​പ്പും ഈ​ടു​മു​ണ്ട്.

കാ​ത​ൽ ചി​ത​ലെ​ടു​ക്കി​ല്ല. കൃ​ഷി ആ​യു​ധ​ങ്ങ​ൾ​ക്ക് പി​ടി​യി​ടാ​നും, ക​ട്ടി​ലു​ക​ൾ, ആ​യു​ർ​വേ​ദ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യു​ള്ള എ​ണ്ണ​ത്തോ​ണി​ക​ൾ, വി​ത്തു​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള പെ​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ നി​ർ​മി​ക്കാ​നും കാ​ഞ്ഞി​ര​ത്തി​ന്‍റെ ത​ടി ഉ​പ​യോ​ഗി​ക്കു​ന്നു.

കാ​ഞ്ഞി​രം ന​ട്ടു​വ​ള​ർ​ത്താ​വു​ന്ന മ​ര​മാ​ണ്. വി​ത്ത് ശേ​ഖ​രി​ച്ച് കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ടു​ന്ന​താ​ണ് ഉ​ചി​തം. ന​ടു​ന്ന​തി​നു മു​ന്പ് 12 മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ൽ മു​ക്കി വ​യ്ക്ക​ണം. മു​ള​പ്പി​ച്ച തൈ​ക​ൾ കാ​ല​വ​ർ​ഷാ​രം​ഭ​ത്തോ​ടെ അ​ര മീ​റ്റ​ർ വ​ലു​പ്പ​ത്തി​ലു​ള്ള കു​ഴി​യെ​ടു​ത്ത് ആ​വ​ശ്യ​ത്തി​ന് വ​ളം നി​റ​ച്ച് അ​തി​ൽ ന​ടാം.

20-30 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ത്തു​ക​ൾ മു​ള​ക്കും. ഒ​രു കു​ഴി​യി​ൽ ആ​രോ​ഗ്യ​മു​ള്ള ഒ​രു തൈ ​എ​ന്ന​താ​ണ് ക​ണ​ക്ക്. ഇ​രു​പ​ത് മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന കാ​ഞ്ഞി​ര​ത്തി​ന്‍റെ ഇ​ല​ക​ൾ​ക്ക് ന​ല്ല പ​ച്ച​നി​റ​വും തി​ള​ക്ക​വു​മു​ണ്ട്.

അ​വ​യ്ക്ക് മ​ധ്യ​ഭാ​ഗ​ത്തെ അ​പേ​ക്ഷി​ച്ച് അ​ഗ്ര​ഭാ​ഗ​ങ്ങ​ൾ​ക്കു വീ​തി കു​റ​വാ​ണ്. ഇ​ല​ക​ൾ​ക്ക് എ​ട്ടു സെ​ന്‍റീ​മീ​റ്റ​ർ മു​ത​ൽ 15 സെ​ന്‍റീ​മീ​റ്റ​ർ വ​രെ നീ​ള​വും, അ​ഞ്ചു സെ​ന്‍റീ​മീ​റ്റ​ർ മു​ത​ൽ പ​ത്തു സെ​ന്‍റീ​മീ​റ്റ​ർ വ​രെ വീ​തി​യും ഉ​ണ്ടാ​കും.

സാ​ധാ​ര​ണ അ​ഞ്ചാം വ​ർ​ഷം മു​ത​ൽ കാ​യ്ച്ചു തു​ട​ങ്ങും. ഫെ​ബ്രു​വ​രി - ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ പൂ​വി​ടും. ദ്വി​ലിം​ഗ പു​ഷ്പ​ങ്ങ​ൾ​ക്ക് പ​ച്ച​ക​ല​ർ​ന്ന വെ​ള്ള​നി​റ​ത്തോ​ടു​കൂ​ടി​യ അ​ഞ്ച് ബാ​ഹ്യ​ദ​ള​ങ്ങ​ളും അ​ഞ്ചു കേ​സ​ര​ങ്ങ​ളും കാ​ണും.

ന​വം​ബ​ർ - മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ കാ​യ്ക​ൾ വി​ള​യും വി​ള​ഞ്ഞ കാ​യ്ക്ക് ഒ​റ​ഞ്ചി​ന്‍റെ നി​റ​മാ​ണ്. ഒ​രു കാ​യി​ൽ മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ വി​ത്തു​ക​ളു​ണ്ടാ​കും. വി​ത്തു​ക​ൾ​ക്ക് പ​ര​ന്ന രൂ​പ​മാ​ണ്. അ​വ​യി​ൽ ന്ധ​സ്ട്രി​ക് നൈ​ൽ, ബ്രൂ​സൈ​ൻ ’ എ​ന്നീ അ​ൽ​ക്ക​ലോ​യി​ഡു​ക​ളു​ണ്ട്.

Agriculture

പാ​മ്പാ​ടി​യി​ൽ പോ​കാം; അ​രി​ഞ്ഞെ​ടു​ത്ത ക​റി​ക്കൂ​ട്ട് വാ​ങ്ങാം

പ​തി​നൊ​ന്നു കൂ​ട്ടം പ​ച്ച​ക്ക​റി​ക​ള​ട​ങ്ങി​യ അ​വി​യ​ൽ കൂ​ട്ട്, വെ​ണ്ട​യ്ക്ക​യും കി​ഴ​ങ്ങും ത​ക്കാ​ളി​യു​മെ​ല്ലാ​മാ​യി സാ​ന്പാ​ർ കൂ​ട്ട്, പൊ​ളി​ച്ചെ​ടു​ത്ത ഉ​ള്ളി, തോ​ര​നും മെ​ഴു​ക്കു​വ​ര​ട്ടി​ക്കു​മു​ള്ള പ​യ​ർ, ബി​ൻ​സ്, ചേ​ന, ബീ​റ്റ്റൂ​ട്ട്, കാ​ര​റ്റ്, ചി​ര​കി​യ തേ​ങ്ങ, അ​രി​ഞ്ഞ ച​ക്ക തീ​ർ​ന്നി​ല്ല, തോ​ര​നു​ള്ള വാ​ഴ​ച്ചു​ണ്ട്, ക​പ്പ​ള​ങ്ങ എ​ന്നി​വ​യു​മു​ണ്ട്.

വാ​ങ്ങു​ക, പാ​കം ചെ​യ്യു​ക, ക​ഴി​ക്കു​ക. ഇ​തു കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ ജോ​ലി​ക്കാ​രാ​യ വീ​ട്ട​മ്മ​മാ​ർ​ക്കും ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന മു​തി​ർ​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​മാ​കു​മെ​ന്ന കാ​ര്യം ഉ​റ​പ്പ്. കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ന്പാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​യ "റെ​ഡി ടു ​കു​ക്ക്’ എ​ന്ന ഈ ​ആ​ശ​യം ര​ണ്ടു മാ​സം പി​ന്നി​ടു​ന്പോ​ൾ വി​പ​ണി​യി​ൽ വ​ൻ ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു സം​രം​ഭം. അ​വി​യ​ൽ കൂ​ട്ടി​ന് 60 രൂ​പ​യാ​ണു വി​ല. ചി​ര​വി​യ തേ​ങ്ങ പാ​യ്ക്ക​റ്റി​നും 60 രൂ​പ കൊ​ടു​ക്ക​ണം. തൂ​ക്കം 300-400 ഗ്രാം ​വ​രും. ഏ​ത്ത​യ്ക്ക അ​രി​ഞ്ഞ​തി​നു 50 രൂ​പ​യും പ​യ​റി​നു 40 രൂ​പ​യും ക​പ്പ​ള​ങ്ങ അ​രി​ഞ്ഞ​തി​നു 30 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ലാ​ണ് റെ​ഡി ടു ​കൂ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. മാ​ർ​ക്ക​റ്റി​ൽ നി​ന്നും ക​ർ​ഷ​ക​രി​ൽ നി​ന്നും നേ​രി​ട്ടാ​ണു പ​ച്ച​ക്ക​റി വാ​ങ്ങു​ന്ന​ത്. തി​ക​യാ​തെ വ​രു​ന്ന​ത് വ​ട്ട​വ​ട, ഊ​ട്ടി, മേ​ട്ടു​പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​രു​ത്തും.

ഇ​ങ്ങ​നെ വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ പാ​മ്പാ​ടി​ക്കു സ​മീ​പം കു​റ്റി​ക്ക​ലി​ലെ മെ​യി​ൻ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും വി​നാ​ഗി​രി​യും ചേ​ർ​ത്ത് പ​ല​ത​വ​ണ ക​ഴു​കി വെ​ടി​പ്പാ​ക്കും. ഇ​തി​നു വ​ലി​യ കാ​നു​ക​ളു​ണ്ട്.

വൃ​ത്തി​യ​ക്കി​യെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ പു​ളി​ത്ത​ടി​യി​ൽ സ്റ്റീ​ൽ പി​ച്ചാ​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് അ​രി​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​വി​യ​ലി​നും സാമ്പാറി​നും തോ​ര​നു​മൊ​ക്കെ പ്ര​ത്യേ​ക രീ​തി​യി​ലാ​ണ് അ​രി​യു​ന്ന​ത്.

അ​രി​ഞ്ഞ പ​ച്ച​ക്ക​റി​ക​ൾ തൂ​ക്കി കൂ​ട്ടി​ലാ​ക്കി ഔ​ട്ട്‌​ലെ​റ്റി​ലെ പ്ര​ത്യേ​ക റ​ഫ്രി​ജ​റേ​റ്റ​റി​ൽ സൂ​ക്ഷി​ക്കും. ഇ​പ്പോ​ൾ ദി​വ​സേ​ന 60 മു​ത​ൽ 80 വ​രെ കി​ലോ​യു​ടെ പ​ച്ച​ക്ക​റി​യാ​ണു വി​ൽ​ക്കു​ന്ന​ത്.

 

Agriculture

മാ​ങ്കോ​സ്റ്റി​ൻ ക​ഴി​ക്കാ​ൻ പ​ഴം കു​ടി​ക്കാ​ൻ ചാ​യ

പ​ഴ​വ​ർ​ഗ ക​ർ​ഷ​ക​രു​ടെ ഇ​ട​യി​ൽ പ്ര​ചു​ര​പ്ര​ചാ​രം നേ​ടി​യ മാ​ങ്കോ​സ്റ്റി​ൻ, പ​ഴ​വി​പ​ണി​യി​ൽ മാ​ത്ര​ല്ല, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളി​ലും ശ്ര​ദ്ധ നേ​ടി​ത്തു​ട​ങ്ങി. രു​ചി​യും ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും ഏ​റെ​യു​ള്ള മാ​ങ്കോ​സ്റ്റി​ൻ പ​ഴ​ങ്ങ​ൾ​ക്കു ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ മാ​ർ​ക്ക​റ്റു​ക​ളി​ൽ വ​ലി​യ ഡി​മാ​ൻ​ഡാ​ണ്.

വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും നി​രോ​ക്സി​കാ​രി​ക​ളും അ​ട​ങ്ങി​യ മാ​ങ്കോ​സ്റ്റി​ൻ പ​ഴ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ. ക​ട്ടി​യു​ള്ള പു​റം​തോ​ടി​നു​ള്ളി​ൽ കു​ടം​പു​ളി​യു​ടെ ഉ​ള്ളി​ലെ മാം​സ​ള​മാ​യ ഭാ​ഗം​പോ​ലെ മൃ​ദു​ല​മാ​യ അ​ല്ലി​ക​ളു​ടെ പ​ൾ​പ്പാ​ണ് ക​ഴി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പു​റം​തോ​ട് പു​റ​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞു ക​ള​യു​ക​യും ചെ​യ്യും. അ​ങ്ങ​നെ വെ​റു​തെ ക​ള​യു​ന്ന പു​റം​തോ​ടി​ൽ നി​ന്നു തൃ​ശൂ​ർ ചാ​ല​ക്കു​ടി പ​രി​യാ​രം മു​ത്തേ​ട​ൻ തോം​സ​ണും മ​ക​ൻ മി​ഥു​നും ചേ​ർ​ന്ന് താ​യ്ല​ൻ​ഡ് രീ​തി​യി​ൽ നി​ർ​മി​ച്ചെ​ടു​ക്കു​ന്ന ചാ​യ​പ്പൊ​ടി​യാ​ണ് മാ​ർ​ക്ക​റ്റി​ലെ ഇ​പ്പോ​ഴ​ത്തെ താ​രം.

2017-ലാ​ണ് മാ​ങ്കോ​സ്റ്റി​ൻ ചാ​യ​പ്പൊ​ടി​യു​ടെ ഉ​ത്പാ​ദ​നം തു​ട​ങ്ങു​ന്ന​ത്. ഇ​തു​വ​ഴി ഇ​രു​വ​രും നേ​ടു​ന്ന​തു മി​ക​ച്ച വ​രു​മാ​നം.

തു​ട​ക്കം

പ​ര​ന്പ​രാ​ഗ​ത​മാ​യി മാ​ങ്കോ​സ്റ്റി​ൻ ക​ർ​ഷ​ക​രാ​ണു മൂ​ത്തേ​ട​ൻ തോം​സ​ണും കു​ടും​ബ​വും. ഏ​ക​ദേ​ശം നൂ​റ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് സി​ലോ​ണ്‍ സ​ന്ദ​ർ​ശ​ന​ത്തി​നു പോ​യ വ​ല്യ​പ്പ​ൻ ജേ​ക്ക​ബ് മൂ​ത്തേ​ട​നാ​ണ് മാ​ങ്കോ​സ്റ്റി​ൻ തൈ​ക​ൾ നാ​ട്ടി​ലെ​ത്തി​ച്ച​ത്.

അ​ദ്ദേ​ഹം അ​ന്നു ന​ട്ട മ​ര​ങ്ങ​ളി​ൽ ചി​ല​ത് ഇ​പ്പോ​ഴും തോം​സ​ണ്‍ സം​ര​ക്ഷി​ച്ചു വ​ള​ർ​ത്തു​ന്നു​ണ്ട്. പ​ഴ​ങ്ങ​ൾ​ക്കൊ​പ്പം തൈ ​ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും പ​ണ്ടു മു​ത​ൽ​ക്കെ​യു​ണ്ട്. അ​ന്പ​ത് വ​ർ​ഷ​ത്തി​ലേ​റെ പ്രാ​യ​മു​ള്ള​തും മി​ക​ച്ച വി​ള​വ് ന​ൽ​കു​ന്ന​തു​മാ​യ മ​ര​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ​ഴ​ങ്ങ​ളാ​ണ് വി​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഉ​ഴു​ത് മ​റി​ച്ച സ്ഥ​ല​ത്താ​ണ് വി​ത്തു​ക​ൾ പാ​കി മു​ള​പ്പി​ക്കു​ന്ന​ത്. ഇ​വ പി​ന്നീ​ട് ക​വ​റു​ക​ളി​ലാ​ക്കി ര​ണ്ടു വ​ർ​ഷം വ​ള​ർ​ത്തി വി​ൽ​ക്കു​ന്ന​താ​ണ് രീ​തി. ഗ്രാ​ഫ്റ്റ് തൈ​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​യ്ക്ക് വ​ള​ർ ച്ച​യും വി​ള​വും താ​ര​ത​മ്യേ​ന കു​റ​വാ​യി​രി​ക്കും.

കൃ​ഷി രീ​തി

ന​ല്ല നീ​ർ​വാ​ർ​ച്ച​യും ധാ​രാ​ളം ജൈ​വാം​ശ​വു​മു​ള്ള മ​ണ്ണാ​ണ് ഉ​ത്ത​മം. മ​ങ്കോ​സ്റ്റി​ന്‍റെ വേ​രു​ക​ൾ ഉ​പ​രി​ത​ല​ത്തി​ലാ​ണ് കൂ​ടു​ത​ലാ​യും വ​ള​രു​ന്ന​ത്. അ​തു​കൊ​ണ്ട് മ​ണ്ണി​ന് ഇ​ള​ക്കം ഉ​ണ്ടാ​ക്ക​രു​ത്. ന​ല്ല സൂ​ര്യ​പ്ര​കാ​ശം വേ​ണം.

എ​ന്നാ​ൽ, ന​ട്ട് ഒ​രു വ​ർ​ഷം വ​രെ ത​ണ​ൽ അ​വ​ശ്യ​മാ​ണ്. ഏ​ക വി​ള​യാ​ണെ​ങ്കി​ൽ തൈ​ക​ൾ ത​മ്മി​ൽ മു​പ്പ​ത​ടി അ​ക​ല​മു​ണ്ടാ​വ​ണം. താ​യ് ല​ൻ​ഡ് രീ​തി​യി​ൽ പ്രൂ​ണ്‍ ചെ​യ്ത് ഉ​ത്പാ​ദ​നം കൂ​ട്ടു​ന്ന രീ​തി​യി​ലാ​ണെ​ങ്കി​ൽ ഇ​രു​പ​ത് അ​ടി അ​ക​ലം മ​തി. മൂ​ന്നു വ​ർ​ഷ​ത്തി​ലേ​റെ പ്രാ​യ​മു​ള്ള​തും വ​ള​ർ​ച്ച​യു​ള്ള​തു​മാ​യ തൈ​ക​ളാ​ണ് ന​ടാ​ൻ ന​ല്ല​ത്.

ഒ​രു മി​റ്റ​റോ​ളം സ​മ​ച​തു​ര​ത്തി​ലും ആ​ഴ​ത്തി​ലു​മു​ള്ള കു​ഴി​ക​ളെ​ടു​ത്ത് ശീ​മ​ക്കൊ​ന്ന​യി​ല​ക​ൾ നി​റ​ച്ച് (ജൈ​വ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​കാം) ചാ​ണ​ക​വും കോ​ഴി​വ​ള​വും വേ​പ്പി​ൻ പി​ണ്ണാ​ക്കും എ​ല്ലു​പൊ​ടി​യും ചേ​ർ​ത്ത് മ​ഴ​യു​ടെ​തു​ട​ക്ക​ത്തി​ൽ സ​മ​നി​ര​പ്പി​ൽ നി​ന്ന് അ​ല്പം ഉ​യ​ര​ത്തി​ൽ മ​ണ്ണി​ട്ട് മൂ​ടി തൈ​ക​ൾ ന​ടാം. മ​ഴ​ക്കാ​ല​ത്ത് ചു​വ​ട്ടി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്ക​രു​ത്.

ഇ​ല​ക​ൾ മ​ണ്ണി​ൽ അ​ലി​ഞ്ഞ് ചേ​രു​ന്ന​ത​നു​സ​രി​ച്ച് ആ​വ​ശ്യ​ത്തി​ന് മ​ണ്ണി​ട്ടു ന​ൽ​ക​ണം. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​വ​ളം മ​തി​യാ​കും. പ​ച്ച​ചാ​ണ​ക​മാ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യം. മ​ര​ങ്ങ​ളു​ടെ ചു​വ​ട് ക​ള​ക്ക​രു​ത്.

വ​ള​ങ്ങ​ൾ ചു​വ​ട്ടി​ൽ വി​ത​റി​യ​ശേ​ഷം അ​തി​ന് മു​ക​ളി​ൽ മ​ണ്ണ് വി​ത​റു​ന്ന രീ​തി​യാ​ണ് ന​ല്ല​ത്. ക​ടു​ത്ത വേ​ന​ലി​ൽ ന​ന അ​ത്യാ​വ​ശ്യം. പൊ​തു​വെ രോ​ഗ​കീ​ട​ബാ​ധ കു​റ​വാ​ണ്. തെ​ങ്ങി​ൻ തോ​ട്ട​ങ്ങ​ളി​ലും മാ​ങ്കോ​സ്റ്റി​ൻ കൃ​ഷി ചെ​യ്യാം.

 

Agriculture

ന​ള​ന്ത​യി​ലെ കൃ​ഷി എ​ന്നും സു​ന്ദ​രം

കൃ​ഷി​യി​ലെ ലാ​ഭ​ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​തെ സു​ന്ദ​ര​മാ​യി കൃ​ഷി ചെ​യ്യു​ന്ന​തു നി​യോ​ഗ​മാ​യി ക​രു​തു​ന്ന​യാ​ളാ​ണ് കോ​ട്ട​യം ജി​ല്ല​യി​ൽ വൈ​ക്കം മ​റ​വ​ൻ​തു​രു​ത്ത് കു​ല​ശേ​ഖ​ര​മം​ഗ​ലം ന​ള​ന്ദ​യി​ൽ സു​ന്ദ​ര​ൻ.

76 കാ​ര​നാ​യ ഇ​ദ്ദേ​ഹം അ​ര​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി സ​മ്മി​ശ്ര കൃ​ഷി​യി​ൽ വ്യാ​പൃ​ത​നാ​ണ്. ര​ണ്ടേ​മു​ക്കാ​ൽ ഏ​ക്ക​റി​ൽ പാ​വ​ൽ, കോ​വ​ൽ, പ​ട​വ​ലം, മ​ത്ത​ൻ, കു​ന്പ​ളം, കു​ക്കും​ബ​ർ വെ​ള്ള​രി, പ​യ​ർ, ചീ​ര, ചേ​ന്പ്, ചേ​ന, തു​ട​ങ്ങി​യ​വ​യാ​ണ് സു​ന്ദ​ര​ൻ കൃ​ഷി ചെ​യ്യു​ന്ന​ത്.

കോ​ട്ട​യം ജി​ല്ല​യി​ലെ മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഇ​ദ്ദേ​ഹ​ത്തെ വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തും മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നാ​യി നി​ര​വ​ധി ത​വ​ണ തെ​ര​ഞ്ഞെ​ടു​ത്ത് ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

കൃ​ഷി​യോ​ടു​ള്ള സു​ന്ദ​ര​ൻ ന​ള​ന്ദ​യു​ടെ സ​മ​ർ​പ്പ​ണ​ത്തി​ന് കു​ടും​ബ​വും പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​രും പൂ​ർ​ണ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്നു.

വെ​ള്ള​പ്പൊ​ക്ക​വും വെ​ള്ള​ക്കെ​ട്ടും ഭീ​ഷ​ണി

ഒ​രു ഭാ​ഗ​ത്ത് വേ​ന്പ​നാ​ട്ടു​കാ​യ​ലും മ​റു​ഭാ​ഗ​ത്ത് മു​വാ​റ്റു​പു​ഴ​യാ​റും അ​തി​രി​ടു​ന്ന മ​റ​വ​ൻ​തു​രു​ത്തി​ലെ കു​ല​ശേ​ഖ​ര​മം​ഗ​ലം കൊ​ടു​പ്പാ​ട​ത്താ​ണ് സു​ന്ദ​ര​ന്‍റെ കൃ​ഷി​യി​ടം. ക​ന​ത്ത മ​ഴ​യി​ൽ പു​ഴ​യും കാ​യ​ലും ക​വി​ഞ്ഞ് തോ​ടു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞാ​ൽ കൃ​ഷി​യി​ടം മു​ങ്ങും.

പ​ല​പ്പോ​ഴും മി​ക​ച്ച വി​ള​വെ​ടു​ത്തു തു​ട​ങ്ങു​ന്പോ​ഴാ​ണ് വെ​ള്ളം ക​യ​റി കൃ​ഷി​യി​ടം മു​ങ്ങു​ന്ന​ത്. ഇ​തു​വ​ഴി വ​ലി​യ ബാ​ധ്യ​ത നേ​രി​ട്ടാ​ലും വെ​ള്ള​മി​റ​ങ്ങു​ന്ന​തോ​ടെ സു​ന്ദ​ര​ൻ അ​ടു​ത്ത കൃ​ഷി​ക്ക് സ്ഥ​ലം ഒ​രു​ക്കും. അ​മ്പതു സെ​ന്‍റ് സ്ഥ​ല​ത്ത് 36 ത​ടം കോ​വ​ലാ​ണ് ഇ​ക്കു​റി ന​ട്ട​ത്.

ആ​ഴ്ച​യി​ൽ 250 കി​ലോ വീ​തം ഒ​ന്ന​ര മാ​സം വി​ള​വെ​ടു​ത്തു. കി​ലോ​യ്ക്ക് 50 രൂ​പ പ്ര​കാ​രം വി​ല​യും ല​ഭി​ച്ചു. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്നു ക​യ​റി​യ വെ​ള്ള​ത്തി​ൽ കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. നാ​ല​ര മാ​സം കൂ​ടി മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​മെ​ന്നി​രി​ക്കെ​യാ​ണ് വി​ള​നാ​ശ​മു​ണ്ടാ​യ​ത്.

70 സെ​ന്‍റ് സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത നാ​ലു​മാ​സം പി​ന്നി​ട്ട 150 ഏ​ത്ത​വാ​ഴ​ക​ളും ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി.

പാ​വ​ൽ

30 സെ​ന്‍റ് സ്ഥ​ല​ത്ത് വ​ലി​യ പ​ന്ത​ൽ തീ​ർ​ത്താ​ണ് പാ​വ​ൽ കൃ​ഷി ന​ട​ത്തി വ​രു​ന്ന​ത്. ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചു ന​ട​ത്തു​ന്ന കൃ​ഷി​യി​ൽ നി​ന്നും സാ​മാ​ന്യം ന​ല്ല വി​ള​വും ല​ഭി​ച്ചു. വി​ള​വെ​ടു​ക്കു​ന്ന പാ​വ​യ്ക്ക ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ് വി​റ്റു​പോ​കു​ന്ന​ത്.

പൂ​കൃ​ഷി​യി​ലും മി​ക​ച്ച വി​ള​വ്

ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ബ​ന്ദി പൂ ​കൃ​ഷി​യി​ലും സു​ന്ദ​ര​ൻ മി​ക​ച്ച വി​ള​വ് നേ​ടി. ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് മ​ഞ്ഞ, ഓ​റ​ഞ്ച് പൂ​ക്ക​ളു​ണ്ടാ​കു​ന്ന1500 ബ​ന്ദി ചെ​ടി​ക​ളാ​ണ് ന​ട്ട​ത്. 70 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ 70 ശ​ത​മാ​ന​ത്തി​ല​ധി​കം ചെ​ടി​ക​ളി​ൽ പൂ ​വി​രി​ഞ്ഞു.

പൂ ​കൃ​ഷി​യി​ലും ജൈ​വ രീ​തി​യാ​ണ് സു​ന്ദ​ര​ൻ പി​ന്തു​ട​ർ​ന്ന​ത്. കൃ​ഷി പ​രി​പാ​ല​ന​ത്തി​ന് ഭാ​ര്യ ഓ​മ​ന​യും സു​ന്ദ​ര​ന് ഒ​പ്പം എ​പ്പോ​ഴു​മു​ണ്ടാ​കും. പൂ​ക്ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ തോ​ട്ട​ത്തി​ലെ​ത്തി കി​ലോ​യ്ക്കു 150 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങി​യ​തി​നാ​ൽ വി​പ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല.

മ​ത്സ്യ​കൃ​ഷി

പ​ഴം പ​ച്ച​ക്ക​റി കൃ​ഷി​ക്ക് പു​റ​മെ ക​രി​മീ​ൻ, ഗി​ഫ്റ്റ് തി​ലോ​പ്പി​യ, വാ​ള തു​ട​ങ്ങി​യ​വ​യു​ടെ കൃ​ഷി​യി​ലും സു​ന്ദ​ര​ൻ വ്യാ​പൃ​ത​നാ​ണ്. വീ​ടി​നു സ​മീ​പ​ത്തെ വ​ലി​യ​കു​ള​ങ്ങ​ളി​ലും തോ​ടു​ക​ളി​ലു​മാ​ണ് മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​ത്.

ഇ​തി​ൽ നി​ന്നും മി​ക​ച്ച വ​രു​മാ​നം അ​ദ്ദേ​ഹം ഉ​റ​പ്പാ​ക്കു​ന്നു.

Agriculture

"പ​ങ്കീ​സി'​ന് അ​ഴ​കാ​യി നീ​ല​ക്കൊ​ടു​വേ​ലി

വാ​യ്മൊ​ഴി​ക​ളി​ലും പാ​ട്ടു​ക​ളി​ലു​മൊ​ക്കെ കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും നീ​ല​ക്കൊ​ടു​വേ​ലി​യെ​ന്ന ഔ​ഷ​ധ​സ​സ്യം ഒ​ട്ടു​മി​ക്ക മ​ല​യാ​ളി​ക​ൾ​ക്കും അ​ത്ര പ​രി​ചി​ത​മ​ല്ല. സ​ർ​വൈ​ശ്വ​ര്യ ദാ​യ​കി എ​ന്ന​റി​യ​പ്പെ​ടു​ന്ന നീ​ല​ക്കൊ​ടു​വേ​ലി നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലെ മ​ണ​ലൂ​രി​ൽ മു​ൻ ബി​സി​ന​സു​കാ​ര​നാ​യ ബി​നു ച​ന്ദ്ര​ന്‍റെ പ​ങ്കീ​സ് എ​ന്ന വീ​ടി​ന്‍റെ തൊ​ടി​യി​ലും പു​ര​യി​ട​ത്തി​ലും സ​മൃ​ദ്ധ​മാ​യു​ണ്ട്.

ഇ​ളം നീ​ല​നി​റ​ത്തി​ൽ പൂ​ക്ക​ൾ ചൂ​ടി നി​ൽ​ക്കു​ന്ന നീ​ല​ക്കൊ​ടു​വേ​ലി കാ​ഴ്ച​യി​ൽ അ​തി​മ​നോ​ഹ​ര​മാ​ണ്. ഇ​തി​നൊ​പ്പം ഔ​ഷ​ധ​സ​ന്പ​ന്ന​മാ​യ വ​യ​ന്പും പ​റ​ന്പി​ലു​ണ്ട്. ഇ​ളം വ​യ​ല​റ്റും റോ​സും ക​ല​ർ​ന്ന ഇ​ത​ളു​ക​ളു​ള്ള പൂ​ക്ക​ള​മാ​യി നി​ൽ​ക്കു​ന്ന വ​യ​ന്പ് അ​പൂ​ർ​വ കാ​ഴ്ച​യാ​ണ്.

നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ഇ​ന്നും ചു​മ​യ്ക്കും ജ​ല​ദോ​ഷ​ത്തി​നും ആ​സ്ത്മ​യ്ക്കു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന ആ​ട​ലോ​ട​കം, മു​ടി ക​റു​പ്പി​ക്കു​ന്ന നീ​ല​യ​മ​രി തു​ട​ങ്ങി​യ​വ​യും പ​ങ്കീ​സി​ന്‍റെ ചു​റ്റു​വ​ട്ട​ത്തു​ണ്ട്.

ദ​ഹ​ന പ്ര​ക്രി​യ​യ്ക്കും ശ്വ​സ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കും ചു​മ​യ്ക്കും ജ​ല​ദോ​ഷ​ത്തി​നും ആ​യൂ​ർ​വേ​ദം നി​ർ​ദേ​ശി​ക്കു​ന്ന പി​പ്പ​ലി​യും (തി​പ്പ​ലി) ഇ​വി​ടെ സ​മൃ​ദ്ധ​മാ​യി വ​ള​ർ​ന്നു കി​ട​ക്കു​ന്നു. വി​ഷ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന​ച്ചു​വ​ടി​യും ധാ​രാ​ള​മാ​യി ന​ട്ടി​ട്ടു​ണ്ട്.

പ​നി, വാ​തം തു​ട​ങ്ങി പ​ല​വി​ധ രോ​ഗ​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​യി നാ​ട്ടു ചി​കി​ത്സ​യി​ൽ നി​ർ​ദേ​ശി​ക്കു​ന്ന ക​രി​നൊ​ച്ചി​യും ധാ​രാ​ളം. ക​ന്പ് വെ​ട്ടി പ​റ​ന്പി​ൽ ന​ട്ടാ​ണ് ആ​ട​ലോ​ട​കം വ​ള​ർ​ത്തി​യ​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നു കി​ട്ടി​യ കി​ഴ​ങ്ങി​ൽ നി​ന്നാ​ണ് വി​ട്ടു​മു​റ്റ​ത്ത് വ​യ​ന്പ് എ​ത്തി​യ​ത്.

കൃ​ഷി​യോ​ടു പൊ​തു​വേ​യും ഔ​ഷ​ധ സ​സ്യ​ങ്ങ​ളോ​ട് പ്ര​ത്യേ​കി​ച്ചു​മു​ള്ള ബി​നു​ച​ന്ദ്ര​ന്‍റെ സ്നേ​ഹ​മാ​ണ് ഈ ​സ​സ്യ സ​മൃ​ദ്ധി​ക്കു കാ​ര​ണം. അ​ച്ഛ​നും പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ പ​ട്ടം ജി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ വീ​ടി​നു ചു​റ്റും ചെ​ടി​ക​ൾ ന​ടു​ന്ന​തു ക​ണ്ടാ​ണ് ബി​നു​ച​ന്ദ്ര​ന്‍റെ ഉ​ള്ളി​ൽ കൃ​ഷി സ്നേ​ഹം നി​റ​ഞ്ഞ​ത്.

കു​ട​കി​ൽ കു​റ​ച്ചു സ്ഥ​ലം വാ​ങ്ങി അ​വി​ടെ നി​റ​യെ ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഒൗ​ഷ​ധ​ചെ​ടി​ക​ളും സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ളും പു​ഷ്പ ചെ​ടി​ക​ളും വ​ച്ചു പി​ടി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ചെ​റു​പ്പ​ത്തി​ൽ ബി​നു​ച​ന്ദ്ര​ന്‍റെ മോ​ഹം.

കു​ട​കി​ലെ കൃ​ഷി ഭൂ​മി എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും വീ​ടി​നു ചു​റ്റും ബി​നു​ച​ന്ദ്ര​ൻ ഒ​രു ചെ​റി​യ കു​ട​കു ത​ന്നെ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. തീ​ർ​ന്നി​ല്ല, 20 കി​ലോ​മീ​റ്റ​ർ അ​പ്പു​റം ചെ​ന്പൂ​ര് ര​ണ്ടി​ട​ത്താ​യി ഒ​രേ​ക്ക​ർ ഭൂ​മി വാ​ങ്ങി അ​വി​ടെ​യും കൃ​ഷി ചെ​യ്തു വ​രു​ന്നു.

വീ​ട്ടു​പ​റ​ന്പി​ൽ മു​ഴു​വ​ൻ പ​ല​ത​രം ഫ​ല​വ​ർ​ഗ ചെ​ടി​ക​ളു​ടെ​യും മ​ര​ങ്ങ​ളു​ടെ​യും നി​റ​വ് കാ​ണാം. കോ​ട്ടു​ക്കോ​ണം വ​രി​ക്ക, മാ​വ്, മാ​ത​ളം, ബ​ട്ട​ർ​ഫ്രൂ​ട്ട്, ചെ​റി, മ​ൾ​ബ​റി, ഞാ​വ​ൽ, മു​ള്ളാ​ത്ത, പ്ലാ​വ്, റം​ബൂ​ട്ടാ​ൻ, ചാ​ന്പ, സ​പ്പോ​ട്ട, നെ​ല്ലി, കു​ടം​പു​ളി, അ​ന്പ​ഴം, ജാ​തി, ആ​ഫ്രി​ക്ക​ൻ മ​ല്ലി തു​ട​ങ്ങി അ​വ​യി​ൽ ചി​ല​തു മാ​ത്രം.

പ​ല​ത​രം ചെ​ത്തി, മു​ല്ല, കാ​ന, നി​ത്യ​ക​ല്ല്യാ​ണി തു​ട​ങ്ങി പൂ​ച്ചെ​ടി​ക​ളും സ​മൃ​ദ്ധ​മാ​യി പൂ​ത്ത് നി​ൽ​ക്കു​ന്നു​ണ്ട്. കൃ​ഷി​യി​ട​ത്തി​ൽ റ​ബ​റി​ന്‍റെ ഇ​ട​വി​ള​യാ​യി കു​രു​മു​ള​ക്, മ​ഞ്ഞ​ൾ, ഇ​ഞ്ചി എ​ന്നി​വ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

കൃ​ഷി പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ലൊ​ന്നും ബി​നു​ച​ന്ദ്ര​ൻ ഇ​തു​വ​രെ പോ​യി​ട്ടി​ല്ല. ക​ർ​ഷ​ക​രും, കൃ​ഷി​സ്നേ​ഹി​ക​ളും പ​റ​യു​ന്ന കൃ​ഷി അ​റി​വു​ക​ളും നാ​ട്ടു​ശീ​ല​ങ്ങ​ളു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി പാ​ഠം.

 

 

Agriculture

​ജൈ​വ​കൃ​ഷി​യി​ൽ കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​ഗാ​ഥ​യു​മാ​യി 93 കു​ടും​ബ​ങ്ങ​ൾ

രാ​സ​വ​ള​ങ്ങ​ളോ കീ​ട​നാ​ശി​നി​യോ അ​ല്​പംപോ​ലും ഉ​പ​യോ​ഗി​ക്കാ​തെ ത​ന്നാ​ണ്ടു​വി​ള​ക​ൾ ജൈ​വ​കൃ​ഷി​രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച് കാ​ർ​ഷി​കസ​മൃ​ദ്ധി​യു​ടെ പാ​ഠ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ള​പ്ര ഗ്രാ​മം.

ഉ​ണ​ർ​വ് റെസി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന് കീ​ഴി​ലു​ള്ള 93 കു​ടും​ബ​ങ്ങ​ളാ​ണ് കൂ​ട്ടാ​യ്മ​യു​ടെ ഇ​ഴ​ക​ൾ നെ​യ്ത് വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ന്ന​ത്. 2020-ലാ​ണ് റെസി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ത​ന്നാ​ണ്ട് വി​ള​ക​ളാ​യ ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, മ​ധു​ര​ക്കി​ഴ​ങ്ങ്, ഇ​ഞ്ചി, മ​ഞ്ഞ​ൾ, 1800 ചു​വ​ട് മ​ര​ച്ചീ​നി എ​ന്നി​വ​യാ​ണ് ഈ ​വ​ർ​ഷം കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

ചാ​ണ​കം, ചാ​രം, തേ​യി​ല​ച്ച​ണ്ടി, പ​ച്ചി​ലവ​ളം എ​ന്നി​വ​യാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും ചേ​ർ​ന്നാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ​യും കൃ​ഷികാ​ര്യ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കും.

പു​തു​ത​ല​മു​റ​യെ കൃ​ഷി​യോ​ട് ആ​ഭി​മു​ഖ്യമുള്ള​വ​രാ​യി വ​ള​ർ​ത്തു​ന്ന​തി​നാ​ണ് ഇ​വ​രെ കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​ത്. വി​വി​ധ വീ​ടു​ക​ളി​ൽനി​ന്ന് ശേ​ഖ​രി​ച്ച വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. കോ​ട്ട​യം ചു​ള്ളി, ആ​ന്പ​ക്കാ​ട​ൻ എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് മ​ര​ച്ചീ​നി കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മ​റ്റു​ വി​ള​ക​ളും നാ​ട​ൻ ഇ​ന​ങ്ങ​ളാ​ണ്. ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. 2023-ൽ ​ക​ര​നെ​ൽ​ക്കൃ​ഷി​യു​മു​ണ്ടാ​യി​രു​ന്നു. കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്ന് വാ​ങ്ങി​യ ക​ര​നെ​ൽ വി​ത്തി​ന്‍റെ വി​ത​യും പ​രി​പാ​ല​ന​വും ഇ​വ​ർ ത​നി​ച്ചാ​ണ് നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്.

കൂ​ട്ടാ​യ്മ​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​യോ​ഗശേ​ഷം മി​ച്ചം വ​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ഇ​വി​ടെ​യെ​ത്തി ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് വാ​ങ്ങു​ന്ന​തും പ​തി​വാ​ണ്.

റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ക​രി​ന്പാ​നി, സെ​ക്ര​ട്ട​റി അ​ഡ്വ. അ​ഞ്ജ​ന ച​ന്ദ്ര​ൻ പ​ടി​ഞ്ഞാ​റേ​ ചോ​നാ​ട്ട്, മാ​ത്യു ക​രി​ന്പാ​നി, പ്ര​സാ​ദ് മ​ന്നാ​ട്ട്, ച​ന്ദ്ര​ൻ പ​ടി​ഞ്ഞാ​റേ ​ചോ​നാ​ട്ട്, ഹ​രി​കു​മാ​ർ പൊ​ട്ട​നാം​കു​ന്നേ​ൽ, ജ​യ​ൻ ശ​ശി​വി​ലാ​സം, ഗോ​പാ​ല​പി​ള്ള പ​ടി​ഞ്ഞാ​റേ ​ചോ​നാ​ട്ട്, സു​രേ​ഷ് കോ​ല​ത്ത് എ​ന്നി​വ​രാ​ണ് കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഓ​ണ​ത്തി​ന് പ​ച്ച​ക്ക​റി സ്റ്റാ​ളും ക്രി​സ്മ​സി​ന് കേ​ക്കുമേ​ള​യും അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്നു​ണ്ട്. പാ​ലാ മ​രി​യ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് മാ​സം​തോ​റും അ​രി​യും മ​ര​ച്ചീ​നി​യും ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കും.

70 വ​യ​സാ​യ ഹ​രി​കു​മാ​ർ പൊ​ട്ട​നാം​കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​രു​ഷന്മാ​രു​ടെ തി​രു​വാ​തി​ര ഗ്രൂ​പ്പും സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്യൂ​ഷ​ൻ ഡാ​ൻ​സ് ഗ്രൂ​പ്പും ഇ​വി​ടെ​യു​ണ്ട്. ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ, പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നാ​യു​ള്ള ഇ​ട​പെ​ട​ൽ എ​ന്നി​വ​യ്ക്കും ഇ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഗ്രാ​മ​ത്തെ പ​ച്ച​പ്പ​ണി​യി​ക്കാ​നും കൂ​ട്ടാ​യ്മ​യി​ലൂ​ടെ കാ​ർ​ഷി​കസ​മൃ​ദ്ധി എ​ന്ന ആ​ശ​യം പ​ക​രാ​നും അം​ഗ​ങ്ങ​ളു​ടെ സു​ഖ​ദുഃ​ഖ​ങ്ങ​ളി​ൽ പ​ങ്കു​കൊ​ള്ളാ​നും ക​ഴി​യു​ന്നു​വെ​ന്ന​താ​ണ് ഉ​ണ​ർ​വ് റെസി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​നെ വേ​റി​ട്ട​താ​ക്കു​ന്ന​ത്.

Leader Page

പ​ത്ര​ത്തി​ൽ നെ​ടി​യ​രി, പാ​ത്ര​ത്തി​ൽ പൊ​ടി​യ​രി

അ​രി മു​ഖ്യ ആ​ഹാ​ര​മാ​യി ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കേ​ര​ള​ത്തി​ൽ പ​ണ്ടൊ​ക്കെ, എ​ന്നു പ​റ​ഞ്ഞാ​ൽ ഏ​താ​ണ്ടൊ​രു പ​ത്ത​റു​പ​തു വ​ർ​ഷം മു​ന്പ്, ഇ​ട​യ്ക്കി​ടെ അ​രി​ക്ക് വ​ലി​യ ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും ഉ​ണ്ടാ​വു​ക പ​തി​വാ​യി​രു​ന്നു. അ​ങ്ങ​നെ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​യാ​ലും ഇ​പ്പോ​ൾ ഉ​ള്ള​തു​പോ​ലെ കി​ലോ​യ്ക്ക് 50-60 രൂ​പ വ​രെ ഒ​ന്നും വി​ല ഉ​യ​രു​ക​യി​ല്ല. ഏ​റി​യാ​ൽ കി​ലോ​യ്ക്ക് നാ​ലോ അ​ഞ്ചോ രൂ​പ വ​രെ എ​ത്തും. അ​ത്ര​യേ ഉ​ള്ളൂ എ​ങ്കി​ലും അ​ന്ന​ത്തെ നി​ല​യി​ൽ അ​തു വ​ള​രെ ഉ​യ​ർ​ന്ന വി​ലത​ന്നെ ആ​യി​രു​ന്നു.​ അ​രി​ക്ക് അ​ങ്ങ​നെ ഉ​ണ്ടാ​കു​ന്ന വി​ല​വ​ർ​ധ​ന, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠി​പ്പു​മു​ട​ക്കു സ​മ​ര​വു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തി​നും സ​ർ​ക്കാ​ർ ബ​സു​ക​ൾ ത​ട​യു​ന്ന​തി​നും അ​ക്കാ​ല​ത്ത് ഒ​രു കാ​ര​ണ​മാ​കാ​റു​ണ്ട്. സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ‘അ​രി​യെ​വി​ടെ, തു​ണി​യെ​വി​ടെ? പ​റ​യൂ പ​റ​യൂ സ​ർ​ക്കാ​രേ’ എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​രി​ക്ക് അ​ന്നു​ണ്ടാ​കാ​റു​ള്ള വി​ല​വ​ർ​ധ​ന​യും ക്ഷാ​മ​വും ഒ​ക്കെ ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും നി​യ​ന്ത്രി​ക്കാൻ ക​ഴി​ഞ്ഞി​രു​ന്ന​ത് റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി​യു​ള്ള അ​രിവി​ത​ര​ണ​ത്തി​ലൂ​ടെ ആ​യി​രു​ന്നു. വ​ള​രെ കു​റ​ഞ്ഞ വി​ല​യേ അ​ന്ന് റേ​ഷ​നരി​ക്ക് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. വീ​ട്ടി​ലു​ള്ള​വ​രു​ടെ എ​ണ്ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​രി ന​ൽ​കി​യി​രു​ന്ന​ത്. മു​തി​ർ​ന്ന ഒ​രാ​ൾ​ക്കു ര​ണ്ട് യൂ​ണി​റ്റ് അ​രി കി​ട്ടും. കു​ട്ടി​ക​ൾ​ക്ക് ഒ​രു യൂ​ണി​റ്റും.

അ​ങ്ങ​നെ ല​ഭി​ച്ചി​രു​ന്ന റേ​ഷന​രി​യു​ടെ ഗു​ണ​മേ​ന്മ​യി​ൽ പ​ല​പ്പോ​ഴും വ​ലി​യ വ്യ​ത്യാ​സം കാ​ണാ​റു​ണ്ടാ​യി​രു​ന്നു. ചി​ല​പ്പോ​ൾ ന​ല്ല അ​രി ല​ഭി​ക്കും.​ എ​ന്നാ​ൽ, പ​ല​പ്പോ​ഴും ല​ഭി​ക്കാ​റു​ള്ള​ത് മോ​ശം അ​രി​യാ​ണ്. വി​ത​ര​ണ​ത്തി​നു​ള്ള അ​രി റേ​ഷ​ൻ​ക​ട​ക​ളി​ൽ എ​ത്തു​ന്പോ​ൾ മു​ത​ൽ അ​തി​ന്‍റെ ഗു​ണ​മേ​ന്മ​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ തി​ര​ക്കി​ക്കൊ​ണ്ടി​രി​ക്കും.

സ​ർ​ക്കാ​ർ ന​ൽ​കു​ന്ന റേ​ഷ​ന​രി​യു​ടെ ഗു​ണ​മേ​ന്മ​യെക്കു​റി​ച്ച് പ​ല​പ്പോ​ഴും പ​ത്ര​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ വാ​ർ​ത്ത​ക​ൾ വ​രാ​റു​മു​ണ്ടാ​യി​രു​ന്നു. അ​ത്ത​രം വാ​ർ​ത്ത​ക​ളി​ൽ ഏ​റെ​യും അ​രി​യു​ടെ മേ​ന്മ​യെ​ക്കു​റി​ച്ചാ​യി​രു​ന്നു വി​വ​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യു​ള്ള വാ​ർ​ത്ത​ക​ൾ പ​ത്ര​ത്തി​ൽ ക​ണ്ട് അ​തു വി​ശ്വ​സി​ച്ച് ഉ​ട​നെ​ത​ന്നെ അ​രി വാ​ങ്ങ​ണം എ​ന്നു ക​രു​തി പെ​ട്ടെ​ന്ന് ക​ട​യി​ൽ​ ചെ​ന്ന് അ​രി വാ​ങ്ങി​യ പ​ല​ർ​ക്കും മോ​ശം അ​രി കി​ട്ടാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, കി​ട്ടി​യ അ​രി മോ​ശ​മാ​യി​രു​ന്നു എ​ന്ന വ​സ്തു​ത അ​രി വാ​ങ്ങി​യ പ​ല​രും തി​രി​ച്ച​റി​യു​ന്ന​താ​വ​ട്ടെ അ​ത് പാ​കം​ചെ​യ്തു ക​ഴി​ക്കാ​നാ​യി പാ​ത്ര​ത്തി​ൽ മു​ന്പി​ലെ​ത്തു​ന്പോ​ൾ മാ​ത്ര​മാ​ണ് എ​ന്നും അ​ന്ന് ചി​ല​ർ പ​റ​ഞ്ഞി​രു​ന്നു.​ കി​ട്ടി​യ അ​രി​യു​ടെ ഗു​ണ​ത്തെക്കു​റി​ച്ചു​ള്ള പ​ത്ര​വാ​ർ​ത്ത​യും അ​തി​ന്‍റെ യ​ഥാ​ർ​ഥ ഗു​ണ​വും ത​മ്മി​ലു​ള്ള പൊ​രു​ത്ത​ക്കേ​ടി​നെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട്.

“പ​ത്ര​ത്തി​ൽ കാ​ണു​ന്പോ​ൾ നെ​ടി​യ​രി, പാ​ത്ര​ത്തി​ൽ വ​രു​ന്പോ​ൾ പൊ​ടി​യ​രി” എ​ന്നു​ള്ള ഹാ​സ്യ​വ​രി​ക​ൾ ജ​ന​ങ്ങ​ൾ അ​ന്ന് ആ​ല​ങ്കാ​രി​ക​മാ​യി പാ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ചെ​യ്യേ​ണ്ട അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ പോ​ലും ഫ​ല​പ്ര​ദ​മാ​യി ചെ​യ്യാ​തെ, വാ​ർ​ത്ത​ക​ളി​ലൂ​ടെ​യും പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും എ​ല്ലാ കാ​ര്യ​ങ്ങ​ളും വ​ള​രെ ന​ന്നാ​യി ന​ട​ക്കു​ന്ന​താ​യി വ​രു​ത്തി​ത്തീ​ർ​ത്ത് സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്നു - ഇ​താ​യി​രു​ന്നു അ​ന്ന് അ​വ​ർ ല​ളി​ത​മാ​യി പാ​ടി​യ ആ ​ഹാ​സ്യ ഈ​ര​ടി​യു​ടെ ധ്വ​നി.

പ​ണ്ട​ത്തെ ആ ​ഹാ​സ്യ​വ​രി​ക​ൾ​ക്ക് ഇ​ക്കാ​ല​ത്തും ഏ​റെ പ്ര​സ​ക്തി​യു​ണ്ട്. അ​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്തി​രു​ന്ന റേ​ഷ​ന​രി​യു​ടെ ഇ​ല്ലാ​ത്ത മേ​ന്മ​ക​ളെക്കു​റി​ച്ചു പ​ത്ര​ങ്ങ​ളി​ലൂ​ടെ​യും പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും ഒ​ക്കെ വാ​ർ​ത്ത​ക​ൾ ന​ൽ​കി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചി​രു​ന്നു എ​ങ്കി​ൽ ഇ​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി, ന​ട​പ്പി​ലാ​ക്കു​ന്നു, ന​ട​പ്പി​ലാ​ക്കും എ​ന്നൊ​ക്കെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന പ​ല വാ​ർ​ത്ത​ക​ളു​ടെ പി​ന്നി​ലും ഇ​ത്ത​രം ക​ബ​ളി​പ്പി​ക്ക​ൽ സ്വ​ഭാ​വം കാണാം.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന​ ജീ​വി​ത​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തു​ണ്ട്. അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ബാ​ധ്യ​ത ഭ​ര​ണ​കൂ​ട​ങ്ങ​ൾക്കു​ള്ള​താ​ണു​താ​നും. എ​ന്നാ​ൽ, അ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​തെ അ​വയെ​ല്ലാം വ​ള​രെ ന​ന്നാ​യി പ​രി​ഹ​രി​ച്ചി​രി​ക്കു​ന്നു, പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നു, ഉ​ട​ൻ പ​രി​ഹ​രി​ക്ക​പ്പെ​ടും എ​ന്നൊ​ക്കെ വാ​ർ​ത്ത​ക​ളി​ലൂ​ടെ​യും പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ക്കു​ക​മാ​ത്രം ചെ​യ്യു​ന്ന​തി​ലാ​ണു ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഇ​ന്ന് ഏ​റെ ശ്ര​ദ്ധി​ക്കു​ന്ന​ത്. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഖേ​ദ​ക​ര​മാ​യ മ​റ്റൊ​രു വ​സ്തു​ത​കൂ​ടി എ​ടു​ത്തുപ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. ചെ​യ്യാ​ത്ത ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്തു എ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻവേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളു​ടെ ചെ​ല​വു​കൂ​ടി ജ​ന​ക്ഷേ​മ​ത്തി​ന് എ​ന്ന പേ​രി​ൽ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​രി​ച്ചെ​ടു​ക്കു​ന്ന നി​കു​തിപ്പ​ണ​ത്തി​ൽനി​ന്ന് എ​ടു​ക്കു​ന്നു​ണ്ട് എ​ന്നു​ള്ള​താ​ണ് ആ ​വ​സ്തു​ത.

ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ

ഫ​ല​പ്ര​ദ​മാ​യി പ​രി​ഹ​രി​ക്കാ​തെ പ​രി​ഹ​രി​ച്ച​വ​യാ​യി പ​റ​ഞ്ഞു പ​ര​ത്തു​ന്ന എ​ല്ലാ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​വി​ടെ വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ! അ​തി​നാ​ൽ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി തെ​രു​വു​നാ​യ്, വ​ന്യ​മൃ​ഗ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഹ​രി​ച്ചി​ട്ടു​ള്ള രീ​തി​ക​ളെക്കു​റി​ച്ചു​മാ​ത്രം ഇ​വി​ടെ പ​റ​യു​ക​യാ​ണ്.

തെ​രു​വു​നാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ൽ

തെ​രു​വു​നാ​യ്ക്ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ​വേ​ണ്ടി ഭ​ര​ണ​കൂ​ട​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന ഒ​ട്ട​ന​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ധാ​രാ​ളം വാ​ർ​ത്ത​ക​ളും പ​ര​സ്യ​ങ്ങ​ളും വ​രു​ന്നു​ണ്ട്. തെ​രു​വു​നാ​യ്ക്ക​ളെ എ​ല്ലാം വ​ന്ധ്യം​ക​ര​ണം ചെ​യ്യും. അ​വ​യ്ക്ക് പാ​ർ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ആ​നി​മ​ൽ ഷെ​ൽ​ട്ട​റു​ക​ൾ തു​ട​ങ്ങും. മാ​ലി​ന്യ നി​വാ​ര​ണം ന​ട​ത്തും. അ​നി​മ​ൽ ബ​ർ​ത്ത് ക​ണ്‍​ട്രോ​ൾ (എ​ബി​സി) പ്രോ​ഗ്രാം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കും. പ​ഞ്ചാ​യ​ത്ത് മോ​ണി​റ്റ​റിം​ഗ് സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​വ​ശ്യ​മാ​യ ഫ​ണ്ട് നീ​ക്കി​വ​യ്ക്കും. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​വ​ർ​ക്ക് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കും. വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മു​റ​പ്പാ​കും... ഇ​ങ്ങ​നെ പോ​കു​ന്നു വാ​ഗ്ദാ​ന പെ​രു​മ​ഴ. എ​ന്നാ​ൽ, അ​ക്കൂ​ട്ട​ത്തി​ൽ​നി​ന്നു ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​വ തീ​ർ​ത്തും വി​ര​ള​മാ​ണ്. അ​തി​നാ​ൽ ഫ​ല​ത്തി​ൽ ഇ​പ്പോ​ൾ തെ​രു​വു​നാ​യ്ക്ക​ളെ പേ​ടി​ച്ച് ആ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. കു​ട്ടി​ക​ൾ​ക്ക് നാ​യ്പ്പേ​ടി മൂ​ലം വ​ഴി​യി​ൽ​കൂ​ടി ന​ട​ന്നു​പോ​കാ​നോ സ്കൂ​ൾ​മു​റ്റ​ത്തോ വീ​ട്ടു​മു​റ്റ​ത്തോ ക​ളി​ക്കാ​നോ വെ​റു​തെ ന​ട​ക്കാ​ൻ​ത​ന്നെ​യോ പ​റ്റാ​ത്ത സ്ഥി​തി​യാ​യി.

ഒ​രു അ​ങ്ക​ണ​വാ​ടിക്കു​ട്ടി​യു​ടെ ആ​ഗ്ര​ഹം പ​രി​ഗ​ണി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ ന​ഴ്സ​റി കു​ട്ടി​ക​ൾ​ക്കും അ​വ​ർ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ ബി​രി​യാ​ണി കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഒ​രു മ​ന്ത്രി വാ​ക്ക് കൊ​ടു​ത്ത സം​സ്ഥാ​ന​മാ​ണി​ത്. ഇ​വി​ട​ത്തെ ന​ഴ്സ​റി കു​ട്ടി​ക​ൾ​ക്ക് തെ​രു​വു​നാ​യ്ക്ക​ളെ പേ​ടി​ക്കാ​തെ സ്കൂ​ളി​ൽ പോ​കാ​നും ക്ലാ​സ് മു​റി​ക​ളി​ലും സ്കൂ​ൾ മു​റ്റ​ത്തും നാ​യ് ഭ​യം ഇ​ല്ലാ​തെ ക​ളി​ക​ളി​ലും പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട്ട് അ​വ​രു​ടെ ശാ​രീ​രി​ക, മാ​ന​സി​ക ആ​രോ​ഗ്യം വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നും പ​റ്റി​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്ന് ഒ​രു കു​ട്ടി​യ​ല്ല ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചാ​ൽ അ​വ​രു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചുകൊ​ടു​ക്കു​മോ എ​ന്ന് നി​ര​വ​ധി ആ​ളു​ക​ൾ ഇ​പ്പോ​ൾ ചോ​ദി​ക്കു​ന്നു​ണ്ട്.

വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ

വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​മെ​ന്നു പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചി​ല​ത് നോ​ക്കു​ക:

വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മ​നു​ഷ്യ​രെ​യും കൃ​ഷി​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​നാ​തി​ർ​ത്തി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും മു​ഖ്യ​മ​ന്ത്രി പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്ത് സ​മ​ഗ്ര​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കും. കാ​ട്ടാ​ന, കു​ര​ങ്ങ്, പ​ന്നി എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​ന് ആ​ന​മ​തി​ൽ, ആ​ന​ക്കി​ട​ങ്ങ്, സോ​ളാ​ർ വേ​ലി, സോ​ളാ​ർ തൂ​ക്കു​വേ​ലി, ഇ​രു​ന്പു​വേ​ലി തു​ട​ങ്ങി​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും. വന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങും. ദ്രു​ത​ക​ർ​മ​സേ​ന​യെ നി​യ​മി​ക്കും. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ​ക്ക് ഓ​ണ​റ​റി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്മാ​രു​ടെ അ​ധി​കാ​രം ന​ൽ​കും.

വ​ന്യ​മൃ​ഗ​ശ​ല്യം സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ർ​ളി വാ​ണിം​ഗ് സി​സ്റ്റം, എ​സ്എം​എ​സ് അ​ല​ർ​ട്ട് സി​സ്റ്റം എ​ന്നി​വ ന​ട​പ്പി​ലാ​ക്കും. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം മൂ​ലം ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും കൃ​ഷി​നാ​ശം ഉ​ണ്ടാ​കു​ന്ന​വ​ർ​ക്കും അ​ർ​ഹ​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം കാ​ല​താ​മ​സ​മി​ല്ലാ​തെ കൊ​ടു​ക്കും. നാ​യാ​ട്ടു ന​ട​ത്താ​ൻ അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കും. ഇ​വ കൂ​ടാ​തെ പാ​ന്പു​ക​ടി​യേ​റ്റു​ള്ള മ​ര​ണം സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കും. അ​തി​നു​വേ​ണ്ടി ‘പാ​ന്പ് വി​ഷ​ബാ​ധ ജീ​വ​ഹാ​നി​ര​ഹി​ത കേ​ര​ളം’ എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഇ​വ​യി​ൽ ഏ​റെ​യും ന​ട​പ്പി​ലാ​ക്കി, ബാ​ക്കി​യു​ള്ള​ത് വൈ​കാ​തെ ന​ട​പ്പി​ലാ​ക്കും എ​ന്നൊ​ക്കെ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

പ​രി​പാ​ടി​ക​ളു​ടെ ഫ​ല​പ്രാ​പ്തി

ഇ​വി​ടെ പ​റ​ഞ്ഞ​തു​പോ​ലെ​യു​ള്ള പ​രി​പാ​ടി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ തെ​രു​വു​നാ​യ, വ​ന്യ​മൃ​ഗ​ശ​ല്യം എ​ന്നി​വ വ​ലി​യൊ​ര​ള​വു​വ​രെ പ​രി​ഹ​രി​ക്ക​പ്പെ​ടും. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ആ​ർ​ജ​വ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കാ​തെ, പ​ത്ര​ങ്ങ​ളി​ലും വാ​ർ​ത്താ​ചാ​ന​ലു​ക​ളി​ലും നി​ര​ത്തി​യ​തു​കൊ​ണ്ടു​മാ​ത്രം പ്ര​ശ്നം ഒ​ട്ടും പ​രി​ഹ​രി​ക്ക​പ്പെ​ടാ​ൻ പോ​കു​ന്നി​ല്ല. വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തെ​രു​വു​നാ​യ, വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളെക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കു​ക​യും കാ​ണു​ക​യും ചെ​യ്യു​ന്പോ​ൾ ന​ട​പ്പി​ലാ​ക്കി, ന​ട​പ്പി​ലാ​ക്കും എ​ന്നൊ​ക്കെ പ​റ​യു​ന്ന പ​രി​പാ​ടി​ക​ൾ വെ​റും പ​ര​സ്യ​വാ​ക്യ​ങ്ങ​ൾ മാ​ത്ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​​ല്ലേ ഉ​ള്ളൂ എ​ന്നും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

Agriculture

പൊ​ന്നു വി​ള​യി​ക്കാ​ൻ രാ​ജ​നു​ണ്ട് ചി​ല വ​ഴി​ക​ൾ

കൃ​ഷി​യി​ൽ ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ മാ​ത്രം പ​റ​യു​ന്ന​വ​രു​ടെ ഇ​ട​യി​ൽ മ​ണ്ണി​നെ സ്നേ​ഹി​ച്ചും കൃ​ഷി ആ​ദാ​യ​ക​ര​മാ​ക്കി​യും ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ചെ​ങ്ങ​ന്നൂ​രി​ന​ടു​ത്ത് ആ​ല പ​ഞ്ചാ​യ​ത്തി​ലെ കോ​ടു​കു​ള​ഞ്ഞി കി​ടാ​യി​കു​ഴി​യി​ൽ കെ.​ജി. രാ​ജ​ൻ.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നെ​റ്റി​യി​ലെ വി​യ​ർ​പ്പ് ത​നി​ക്കും കു​ടും​ബ​ത്തി​നും അ​പ്പ​മാ​ക്കി മാ​റ്റു​ക​യാ​ണ് അ​ദ്ദേ​ഹം. 1989 മു​ത​ൽ കൂ​ലി​പ്പ​ണി​ക്കി​റ​ങ്ങേ​ണ്ടി വ​ന്ന രാ​ജ​ൻ, പി​താ​വ് കെ. ​ജി. ജോ​ർ​ജി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്നു കൃ​ഷി ജീ​വി​ത​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ​ന്‍റെ വി​യ​ർ​പ്പ് വീ​ഴു​ന്ന മൂ​ന്ന​ര ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട്ട​ഭൂ​മി​യി​ൽ 1700 മൂ​ട് ക​പ്പ​യും 1000 ഏ​ത്ത​വാ​ഴ​ക​ളും 120 ചേ​ന​ക​ളും സ​മൃ​ദ്ധ​മാ​യി വി​ള​യു​ന്നു. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് പ​ട​വ​ലം, പാ​വ​ൽ, വെ​ള്ള​രി, പ​യ​ർ എ​ന്നി​വ​യ കൃ​ഷി ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി.

ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു ചേ​ന്പി​ന്‍റെ വി​ള​വെ​ടു​പ്പ്. ഇ​തി​നു​പു​റ​മെ, സ്വ​ന്ത​മാ​യു​ള്ള അ​ൻ​പ​ത് സെ​ന്‍റ് പു​ര​യി​ട​ത്തി​ൽ പാ​ള​യം​കോ​ട​ൻ, ഞാ​ലി​പ്പൂ​വ​ൻ, പൂ​വ​ൻ തു​ട​ങ്ങി​യ വാ​ഴ​ക​ളും ജാ​തി​യും ക​മു​കു​മെ​ല്ലാം ന​ട്ടു​പ​രി​പാ​ലി​ക്കു​ന്നു. അ​ധി​ക വ​രു​മാ​ന​ത്തി​നാ​യി ര​ണ്ട് പ​ശു​ക്ക​ളു​മു​ണ്ട്.

ഭാ​ര്യ ജൂ​ലി, മ​ക്ക​ൾ ലി​ജി, ജി​നി, ജി​ബി​ൻ. ആ​ല പ​ഞ്ചാ​യ​ത്തും ആ​ല​പ്പു​ഴ ജി​ല്ല​യും കോ​ടു​കു​ള​ഞ്ഞി വി​പി​സി​കെ​യും മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

Agriculture

കൃ​ഷി​യി​ലും അ​ഭി​ന​യ​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ച് ക​രു​ണാ​ക​ര​ൻ

കൃ​ഷി​യി​ലും ക​ല​ക​ളി​ലും മി​ക​വ് തെ​ളി​യി​ച്ച് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​കു​ക​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ കാ​ങ്കോ​ൽ ആ​ല​പ്പ​ട​ന്പ് പ​യ്യാ​ട​ക്ക​ൻ ക​ണി​ച്ച​വീ​ട്ടി​ൽ വീ​ട്ടി​ൽ പി.​കെ. ക​രു​ണാ​ക​ര​ൻ.

ചെ​റു​പു​ഴ​യി​ലെ പാ​റോ​ത്തും നീ​രി​ൽ താ​മ​സി​ച്ച്, കാ​ങ്കോ​ൽ ആ​ല​പ്പ​ട​ന്പ് പ​ഞ്ചാ​യ​ത്തി​ലെ കു​റു​വേ​ലി​യി​ൽ കാ​ട് മൂ​ടി​ക്കി​ട​ന്ന നാ​ലേ​ക്ക​ർ സ്ഥ​ലം സ്വ​ന്ത​മാ​ക്കി കൃ​ഷി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ക​രു​ണാ​ക​ര​ന്‍റെ കൃ​ഷി വൈ​ഭ​വം നാ​ട്ടു​കാ​ർ മ​ന​സി​ലാ​ക്കി​യ​ത്.

കാ​ട് തെ​ളി​ച്ച് മ​ണ്ണൊ​രു​ക്കി​യ​ശേ​ഷം വ്യ​ത്യ​സ്ഥ കൃ​ഷി​ക​ൾ​ക്കാ​യി സ്ഥ​ലം പ​ല ഭാ​ഗ​ങ്ങ​ളാ​യി തി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ആ​ദ്യം ചെ​യ്ത​ത്. പ​ച്ച​ക്ക​റി​ക​ളും വാ​ഴ​ക​ളു​മാ​ണ് ആ​ദ്യം ന​ട്ട​ത്. അ​തു മി​ക​ച്ച വി​ള​വ് ന​ൽ​കി.

തു​ട​ർ​ന്നു കു​രു​മു​ള​ക്, തെ​ങ്ങ്, ക​മു​ക്, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ എ​ന്നി​വ ന​ട്ടു പി​ടി​പ്പി​ച്ചു. കാ​ലി​വ​ളം, കോ​ഴി​വ​ളം, പ​ച്ചി​ല​ക​ൾ, പ​ഞ്ച​ഗ​വ്യം, ഹ​രി​ത​ക​ഷാ​യം തു​ട​ങ്ങി​യ ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​രു​ണാ​ക​ര​ൻ കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ര​ത്ന​ഗി​രി ക​മു​ക്, ത​വി​ടി​ശേ​രി വ​ഴു​തി​ന, മു​ള​ക്, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ളും ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. കൃ​ഷി​യി​ലെ മി​ക​വി​ന്‍റെ പേ​രി​ൽ കൃ​ഷി​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത്, സ​രോ​ജി​നി ദാ​മോ​ദ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ലം മു​ത​ൽ ക്വി​ന്‍റ​ൽ ക​ണ​ക്കി​ന് പ​യ​ർ, മ​ത്ത​ൻ, കു​ന്പ​ളം, പാ​വ​യ്ക്ക, പ​ട​വ​ലം, ചീ​ര തു​ട​ങ്ങി​യ വി​റ്റ​ഴി​ച്ച് മി​ക​ച്ച വ​രു​മാ​ന​വും ക​രു​ണാ​ക​ര​ൻ നേ​ടു​ന്നു. ചേ​ന, മ​ഞ്ഞ​ൾ, ഇ​ഞ്ചി വി​ത്തു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

ക​ലാ​രം​ഗ​ത്തും ത​ന​തു മു​ദ്ര പ​തി​പ്പി​ച്ച ക​രു​ണാ​ക​ര​ൻ, ചെ​ഗ്വേ​ര, ത​ട​നം നാ​ട​കം, ചെ​ഞ്ചോ​ര പൂ​ക്ക​ൾ, നി​ല​വാ എ​ന്നീ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ ജ​ല​ജ​യു​ടെ​യും ഏ​ക​മ​ക​ൾ അ​ക്ഷ​യു​ടെ​യും (കോ​ള​ജ് വി​ദ്യാ​ർ​ഥി) പൂ​ർ​ണ സ​ഹ​ക​ര​ണം കൃ​ഷി​യി​ലും ക​ലാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും ക​രു​ണാ​ക​ര​ന് ല​ഭി​ക്കു​ന്നു​ണ്ട്.

ഫോ​ണ്‍: 9446460788.

Chocolate

ന​മു​ക്ക് ഇ​ക്കോ സ്മാ​ർ​ട്ടാ​കാം

കെ​നി​യാ​ക്കാ​രു​ടെ ഒ​രു സ്വ​ന്തം ക​ഥ​യു​ണ്ട്: ദൈ​വം ആ​ദി​യി​ൽ ഗി​ക്കു​യു​വി​നെ​യും മു​ന്പി​യേ​യും സൃ​ഷ്ടി​ച്ചു. അ​വ​ർ​ക്ക് കെ​നി​യ പ​ർ​വ​ത​ത്തി​ന​ടു​ത്ത് മ​നോ​ഹ​ര​മാ​യ ഒ​രു താ​ഴ്വ​ര താ​മ​സ​ത്തി​നാ​യി കൊ​ടു​ത്തു. അ​വ​ർ​ക്ക് പ​ത്ത് പെ​ണ്‍​മ​ക്ക​ളു​ണ്ടാ​യി. മ​ക്ക​ൾ​ക്ക് വി​വാ​ഹ​പ്രാ​യം എ​ത്തി​യ​പ്പോ​ൾ ഗി​ക്കു​യു വി​ശു​ദ്ധ​മാ​യ അ​ത്തി​മ​ര​ച്ചോ​ട്ടി​ൽ ചെ​ന്ന് ന​ല്ല മ​രു​മ​ക്ക​ൾ​ക്കാ​യി ദൈ​വ​ത്തോ​ട് പ്രാ​ർ​ത്ഥി​ച്ചു. ദൈ​വം ഗി​ക്കു​യു​വി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അ​വ​നോ​ട് പ​റ​ഞ്ഞു. “നി​ന്‍റെ പെ​ണ്‍​മ​ക്ക​ൾ കാ​ട്ടി​ൽ പോ​യി അ​വ​ന​വ​നോ​ളം വ​ലു​പ്പ​മു​ള്ള ഒ​രു മ​ര​ക്കൊ​ന്പ് വെ​ട്ടി​ക്കൊ​ണ്ടു​വ​രി​ക. അ​തി​ൻ​മേ​ൽ നീ​യൊ​രു ബ​ലി​യ​ർ​പ്പി​ക്കു​ക.” പെ​ണ്‍​മ​ക്ക​ൾ കാ​ട്ടി​ൽ പോ​യി ത​ന്നോ​ളം വ​ലു​പ്പ​മു​ള്ള മ​ര​ക്കൊ​ന്പു​ക​ളു​മാ​യി വ​ന്നു. ഗി​ക്കു​യു അ​ത്തി​മ​ര​ച്ചോ​ട്ടി​ൽ ആ ​ക​ന്പു​ക​ൾ കൊ​ണ്ട് ഒ​രു ബ​ലി​പീ​ഠം ഒ​രു​ക്കി ഒ​രാ​ട്ടി​ൻ​കു​ട്ടി​യെ അ​തി​നു​മു​ക​ളി​ൽ ദ​ഹി​പ്പി​ച്ചു. ആ​ട്ടി​ൻ​കു​ട്ടി​യു​ടെ മാം​സം തീ​യി​ൽ ഉ​രു​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​തി​ൽ നി​ന്ന് ഓ​രോ പു​രു​ഷ​ൻ​മാ​ർ വീ​തം പു​റ​ത്തേ​ക്ക് വ​ന്നു. ഓ​രോ പെ​ണ്‍​മ​ക്ക​ളും ത​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ​വ​രെ ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​ങ്ങ​നെ​യാ​ണ് പ​ത്തു ഗോ​ത്ര​ങ്ങ​ൾ കെ​നി​യ​യി​ൽ ഉ​ട​ലെ​ടു​ത്ത​ത്.

അ​തി​ലൊ​രു ഗോ​ത്ര​മാ​ണ് ഗി​ക്കു​യി. കൃ​ഷി​യും ആ​ടു​മാ​ടു​വ​ള​ർ​ത്ത​ലു​മാ​യി ന​ട​ന്ന ഗി​ക്കു​യി ഗോ​ത്ര​ത്തി​ൽ ഒ​രു പു​തു​മ​ഴ​ക്കാ​ല​ത്ത് ഒ​രു പെ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. ഒ​രു കു​ഞ്ഞ് പി​റ​ക്കു​ന്പോ​ൾ അ​തി​നെ മ​ണ്ണ് കാ​ണി​ക്കു​ന്നൊ​രു ച​ട​ങ്ങു​ണ്ട്. സ​മൃ​ദ്ധ​മാ​യ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി​ട്ടാ​ണ് ഈ ​ച​ട​ങ്ങു ന​ട​ത്തു​ന്ന​ത്. കു​ഞ്ഞി​നെ അ​വ​ർ മ​ണ്ണി​ൽ കി​ട​ത്തും. അ​മ്മ​യ്ക്ക് നീ​ല​ക്ക​രി​ന്പും ഉ​രു​ള​ക്കി​ഴ​ങ്ങും കൊ​ടു​ക്കും. പ​തി​വു​പോ​ലെ അ​ച്ഛ​ന്‍റെ അ​മ്മ​യു​ടെ പേ​ര് ഈ ​കു​ഞ്ഞി​നി​ട്ടു. ന്ധ​വം​ഗാ​രി’.
വം​ഗാ​രി എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ഭൂ​മി സ​മൃ​ദ്ധ​വും പ​ച്ച​പു​ത​ച്ച​തു​മാ​യി​രു​ന്നു. മ​ര​ങ്ങ​ളും കാ​യ്ക​ളും പ​ഴ​ങ്ങ​ളും എ​ല്ലാ​മു​ള്ള മ​ണ്ണ്. ക​ണ്ണീ​രു​പോ​ലു​ള്ള കു​ടി​വെ​ള്ളം. ചോ​ള​വും പ​യ​റും ഗോ​ത​ന്പും ന​ന്നാ​യി വി​ള​യു​ന്ന പാ​ട​ങ്ങ​ൾ. വി​ശ​പ്പെ​ന്ന വി​കാ​രം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. പ്ര​കാ​ശ​ത്തി​ന്‍റെ ആ​ല​യ​മാ​യി​രു​ന്നു കെ​നി​യ.

പ​ക്ഷെ കെ​നി​യ പ​തി​യെ ത​ള​രു​ക​യാ​യി​രു​ന്നു. വം​ഗാ​രി വ​ള​ർ​ന്ന് വ​ലു​താ​യ​പ്പോ​ഴേ​ക്കും കെ​നി​യ ത​ക​ർ​ന്നു. വ്യ​വ​സാ​യ​വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ വ​ന​വും മ​ണ്ണും ന​ശി​ച്ചു. വ​ന​ങ്ങ​ളു​ടെ സ്ഥാ​ന​ത്ത് ഏ​ക​വി​ള തോ​ട്ട​ങ്ങ​ളു​ണ്ടാ​യി. സ​സ്യ​വൈ​വി​ധ്യം ത​ക​ർ​ന്നു. രാ​സ​വ​ള​കൃ​ഷി വ്യാ​പ​ക​മാ​യി. പ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​ൽ​മാ​ത്രം ശ്ര​ദ്ധ​യു​ള്ള ജ​ന​ത​യാ​യി അ​വ​ർ മാ​റി. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളും ആ​ർ​ത്തി​യു​ടെ​യും വാ​ങ്ങി​ക്കൂ​ട്ട​ലി​ന്‍റെ​യും സം​സ്ക്കാ​രം വ​ള​ർ​ന്നു.
വം​ഗാ​രി എ​ന്ന പെ​ണ്‍​കു​ട്ടി ല​ഭി​ക്കാ​മാ​യി​രു​ന്ന സു​ഖ​സൗ​ക​ര്യ​ങ്ങ​ളെ വെ​ടി​ഞ്ഞ് നാ​ടി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി. മ​ര​ങ്ങ​ൾ വെ​ച്ചു പി​ടി​പ്പി​ക്കാ​നാ​രം​ഭി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ര​ങ്ങ​ൾ ന​ട്ടു. അ​ത്ത​ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക്കി. മ​രം കി​ളി​ർ​ത്ത​പ്പോ​ൾ മ​ണ്ണ് ന​ന്നാ​കാ​ൻ ആ​രം​ഭി​ച്ചു. വാ​യു ശു​ദ്ധ​മാ​കാ​ൻ തു​ട​ങ്ങി.

വം​ഗാ​രി ഒ​രു പു​ത്ത​ൻ ജീ​വി​ത​രീ​തി​യെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. പ​രി​സ്ഥി​തി​യ്ക്കി​ണ​ങ്ങു​ന്ന ആ​രോ​ഗ്യ​ക​ര​മാ​യൊ​രു ജീ​വി​ത​രീ​തി. അ​തി​നാ​യി സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ളു​ണ്ടാ​ക്കി.
വം​ഗാ​രി പ​റ​ഞ്ഞു. “മ​ണ്ണ് ന​ശി​ച്ചാ​ൽ നാ​ടു ന​ശി​ക്കും. അ​തി​നാ​ൽ മ​ണ്ണ് സം​ര​ക്ഷി​ക്കു​ക. മ​ണ്ണ് സം​ര​ക്ഷി​ക്കാ​ൻ മ​ര​ങ്ങ​ൾ ന​ടു​ക. അ​ങ്ങ​നെ ശു​ദ്ധ​വാ​യു പ്ര​വ​ഹി​ക്ക​ട്ടെ. പു​ഴ​ക​ളി​ലെ മാ​ലി​ന്യം മാ​റി ജ​ലം ശു​ദ്ധ​മാ​ക​ട്ടെ. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന കൃ​ഷി​രീ​തി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. രാ​സ​വ​ള​വും കീ​ട​നാ​ശി​നി​യു​മി​ല്ലാ​ത്ത ഭ​ക്ഷ​ണം ക​ഴി​ച്ചു ശീ​ലി​ക്ക​ണം. മാ​ലി​ന്യം ശ​രി​യാ​യ രീ​തി​യി​ൽ സം​സ്ക്ക​രി​ക്കു​ക. ജീ​വി​ത​ത്തെ ന​ല്ല മൂ​ല്യ​ചി​ന്ത​ക​ൾ​ക്ക​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്കു​ക. യാ​ത്ര​യ്ക്ക് ക​ഴി​വ​തും പൊ​തു​വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക, ല​ഹ​രി​വ​സ്തു​ക്ക​ൾ ഒ​ഴി​വാ​ക്കു​ക, അ​നാ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന രീ​തി ഉ​പേ​ക്ഷി​ക്കു​ക, ആ​ർ​ത്തി​യു​ടെ സം​സ്ക്കാ​രം വെ​ടി​യു​ക, ല​ളി​ത​മാ​യി ജീ​വി​ക്കു​ക, ക്രി​യാ​ത്മ​ക​മാ​യി ചി​ന്തി​ക്കു​ക, ന· ​ചെ​യ്യു​ക, ന​ല്ല വാ​ക്കും ന​ല്ല ചി​ന്ത​യും ന​ല്ല പ്ര​വൃ​ത്തി​യും ഉ​ണ്ടാ​ക​ട്ടെ”.
വം​ഗാ​രി​മാ​താ എ​ന്നാ​ണ് വം​ഗാ​രി​യു​ടെ മു​ഴു​വ​ൻ പേ​ര്. വം​ഗാ​രി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ; ജീ​വി​ത​ത്തി​ൽ സ്വ​യം ചെ​യ്തു​കാ​ട്ടി​യ​തു ക​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വം​ഗാ​രി​യെ പി​ന്തു​ണ​ച്ചു. വം​ഗാ​രി ഒ​രു ജ​ന​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ന്ത്രി​യാ​യി. ന​ല്ലൊ​രു മ​ന്ത്രി. നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ വം​ഗാ​രി​ക്ക് ല​ഭി​ച്ചു. അ​വ​സാ​നം സ​മാ​ധാ​ന​ത്തി​നു​ള്ള നോ​ബ​ൽ സ​മ്മാ​ന​വും ല​ഭി​ച്ചു.

പ്ര​കൃ​തി​യോ​ട് സ്നേ​ഹം തോ​ന്നു​ന്ന​വ​ർ പാ​രി​സ്ഥി​തി​ക ബു​ദ്ധി​വൈ​ഭ​വ​മു​ള്ള​വ​ർ (ഇ​ക്കോ ഇ​ന്‍റ​ലി​ജ​ൻ​സ്) ആ​ണ്. ഭൂ​മി​യെ​ക്കു​റി​ച്ചും ചു​റ്റു​പാ​ടി​നെ​ക്കു​റി​ച്ചും പു​ഴ​ക​ളെ​ക്കു​റി​ച്ചും ചെ​ടി​ക​ളെ​ക്കു​റി​ച്ചു​മൊ​ക്കെ ഏ​റെ ചി​ന്തി​ക്കു​ന്ന​വ​രാ​ണി​വ​ർ. പ്ര​കൃ​തി​യി​ലെ ഒ​രു ഘ​ട​കം മാ​ത്ര​മാ​ണ് മ​നു​ഷ്യ​ർ എ​ന്ന ചി​ന്ത​യാ​വും ഇ​വ​ർ​ക്കു​ള്ള​ത്. പ്ര​കൃ​തി​യു​ടെ ഘ​ട​ന​യും രൂ​പ​ഭാ​വ​ങ്ങ​ളും ഗൗ​ര​വ​ത്തി​ലും ആ​ഴ​ത്തി​ലും ഇ​വ​ർ പ​ഠി​ക്കും.

ഇ​ക്കോ സ്മാ​ർ​ട്ടി​നൊ​രു മാ​തൃ​ക​യാ​ണ് വം​ഗാ​രി. സു​ന്ദ​ർ​ലാ​ൽ ബ​ഹു​ഗു​ണ, മേ​ധാ​പ​ട്ക്ക​ർ, ജോ​ണ്‍ സി. ​ജേ​ക്ക​ബ്, ഡോ. ​വ​ന്ദ​നാ ശി​വ, ഡോ. ​സു​നി​താ നാ​രാ​യ​ണ​ൻ ഇ​വ​രൊ​ക്കെ ഇ​ക്കോ​സ്മാ​ർ​ട്ടു​ക​ളാ​ണ്...
പ​രി​സ്ഥി​തി ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക​ത്തി​ലെ വ​ലി​യ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലൊ​ക്കെ വ്യ​ത്യ​സ്ത​മാ​യ നി​ര​വ​ധി കോ​ഴ്സു​ക​ൾ കൂ​ട്ടു​കാ​ർ​ക്ക് പ​ഠി​ക്കാ​ൻ ക​ഴി​യും. വ​ലി​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളാ​ണ് ഇ​ക്കോ​സ്മാ​ർ​ട്ടു​കാ​ർ​ക്കു​ള്ള​ത്.

ഇ​ക്കോ​സ്മാ​ർ​ട്ടാ​കാ​ൻ കൂ​ട്ടു​കാ​ർ ചെ​യ്യേ​ണ്ട​ത്
ഡാ​റ്റ ശേ​ഖ​ര​ണം, ഫീ​ൽ​ഡ് ട്രി​പ്പ്, പ്ര​കൃ​തി വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​ണം, വ​നം-​പു​ഴ-​ക​ട​ൽ യാ​ത്ര​ക​ൾ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ൽ, ബോ​ധ​വ​ത്ക്ക​ര​ണം, പ്ര​കൃ​തി​ക്ക് പ​രി​ക്കേ​ല്ക്കാ​തെ​യു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ​ജീ​വി​തം, പ​രി​സ്ഥി​തി സ്നേ​ഹി​ക​ളെ ക​ണ്ടെ​ത്ത​ൽ, മ​രം ന​ട​ൽ, രാ​സ​വ​ള​വും കീ​ട​നാ​ശി​നി പ്ര​യോ​ഗ​വു​മി​ല്ലാ​തെ കൃ​ഷി, പു​ഴ​യും തോ​ടും കു​ള​വും വൃ​ത്തി​യാ​ക്ക​ൽ ഇ​വ​യൊ​ക്കെ ഇ​ക്കോ​സ്മാ​ർ​ട്ടാ​കാ​ൻ ന​ന്ന്.

Agriculture

കെ​വി​നും ഗ്രേ​സി​നും ഹെെ​ഡ്രോ​പോ​ണി​ക്സി​ൽ അ​ധി​ക​വ​രു​മാ​നം

വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള 12 സെ​ന്‍റ് സ്ഥ​ല​ത്ത് ഇ​ല​ക്ക​റി​ക​ളും മൈ​ക്രോ ഗ്രീ​ൻ​സും പ​ഴ​വ​ർ​ഗ​ങ്ങ​ളും കൃ​ഷി ചെ​യ്ത് അ​ധി​ക വ​രു​മാ​നം ക​ണ്ടെ​ത്തു​ക​യാ​ണു കോ​ട്ട​യം അ​മ​ല​ഗി​രി വ​ല്ലാ​ത്ത​റ വീ​ട്ടി​ൽ കെ​വി​ൻ സ​ജി​യും ഗ്രേ​സ് ആ​ന്‍റ​ണി​യും

ഹൈ​ഡ്രോ​പോ​ണി​ക്സ് രീ​തി​യി​ലാ​ണ് കൃ​ഷി. എ​റ​ണാ​കു​ള​ത്ത് റെ​സ്റ്റോ​റ​ന്‍റും ഓ​ഹ​രി വി​പ​ണി​യി​ൽ ട്രേ​ഡിം​ഗും ന​ട​ത്തു​ന്ന കെ​വി​നും മാ​ന്നാ​നം കോ​ള​ജി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഗ്രേ​സി​നും കൃ​ഷി​യോ​ടും കാ​ർ​ഷി​ക മേ​ഖ​ല​യോ​ടും ചെ​റു​പ്പം മു​ത​ൽ ത​ന്നെ പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു.

വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും മ​റ്റും സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന ഇ​വ​ർ​ക്കു കൊ​ച്ചി​യി​ലെ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ നി​ന്നു ല​ഭി​ച്ച അ​റി​വാ​ണ് ഹൈ​ഡ്രോ​പോ​ണി​ക്സ് കൃ​ഷി​യി​ലേ​ക്കു തി​രി​യാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്.

വി​ഷ​വും മാ​യ​വും നി​റ​ഞ്ഞ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ മാ​ത്രം കി​ട്ടു​ന്ന ഇ​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് വി​ഷ​മി​ല്ലാ​ത്ത ന​ല്ല ഭ​ക്ഷ​ണം ന​ൽ​കാ​ൻ സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്യ​ണം എ​ന്ന ചി​ന്ത​യാ​ണ് ആ​ദ്യം മ​ന​സി​ൽ വ​ന്ന​തെ​ങ്കി​ലും കൃ​ഷി ചെ​യ്യു​ന്പോ​ൾ അ​തൊ​രു വ​രു​മാ​നം കൂ​ടി​യാ​ക​ണ​മെ​ന്ന ചി​ന്ത​യും പി​ന്നീ​ടു​ണ്ടാ​യി.

ഇ​തോ​ടെ​യാ​ണ് ഹൈ​ഡ്രോ​പോ​ണി​ക്സ് കൃ​ഷി തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള 12 സെ​ന്‍റ് സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ത്ത് 2500 ച​തു​ര​ശ്ര അ​ടി​യു​ള്ള ഫാം ​ത​യാ​റാ​ക്കി. ഫെ​ബ്രു​വ​രി​യി​ൽ ഫാം ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി വി​ത്തു വി​ത​ച്ചു.

തൈ​ക​ൾ ന​ടു​ക​യും ചെ​യ്തു. ഓ​ക് ലീ​ഫ്, ലോ​ല റോ​സ്, ബ​ട്ടാ​വി​യ, പാ​ല​ക്, ചി​ക്ക​റി, ബോ​ക് ചോ​യ്, മി​ന്‍റ്, കാ​പ്സി​ക്കം, കു​ക്കും​ബ​ർ, കാ​ര​റ്റ്, ചെ​റി ടൊ​മാ​റ്റോ തു​ട​ങ്ങി​വ​യും മൈ​ക്രോ ഗ്രീ​ൻ​സ് ഇ​ന​ങ്ങ​ളാ​യ സ​ണ്‍​ഫ്ള​വ​ർ, മ​സ്റ്റാ​ഡ്, ബീ​റ്റ്സ്, തി​ന എ​ന്നി​വ​യു​മാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

 

 

Agriculture

റബർ വില ഉയരുന്നു: കർഷകർക്ക് ആശ്വാസം

സംസ്ഥാനത്തെ റബർ കർഷകർക്ക് ആശ്വാസമായി റബർ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര ഡിമാൻഡും വില വർദ്ധനവിന് കാരണമായി. ഏറെക്കാലമായി വിലത്തകർച്ച നേരിട്ട റബർ മേഖലയ്ക്ക് ഇത് വലിയ ഉണർവ്വ് നൽകിയിട്ടുണ്ട്.

റബർ ബോർഡിന്റെയും സർക്കാരിന്റെയും ഇടപെടലുകൾ റബർ കർഷകർക്ക് താങ്ങായിട്ടുണ്ട്. എന്നാൽ, ഉൽപ്പാദനച്ചെലവ് വർദ്ധിക്കുന്നതും കാലാവസ്ഥാ വ്യതിയാനവും ഇപ്പോഴും കർഷകർക്ക് വെല്ലുവിളിയാണ്. വില വർദ്ധനവ് സ്ഥിരമായി നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് റബർ കർഷക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

വില മുന്നോട്ട് പോവുകയാണെങ്കിൽ പുതിയ തോട്ടങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും നിലവിലുള്ള തോട്ടങ്ങൾ പരിപാലിക്കുന്നതിനും കർഷകർക്ക് താൽപ്പര്യമേറും. റബർ മേഖലയുടെ സമഗ്ര വികസനത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള നയങ്ങൾ ആവശ്യമാണ്.

Business

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിലയിടിവ്: കർഷകർ പ്രതിസന്ധിയിൽ

കേരളത്തിലെ കാർഷിക മേഖലയിൽ പല ഉൽപ്പന്നങ്ങൾക്കും വിലയിടിവ് നേരിടുന്നതായി റിപ്പോർട്ടുകൾ. റബ്ബർ, കുരുമുളക്, കാപ്പി തുടങ്ങിയ പരമ്പരാഗത വിളകൾക്ക് പുറമെ, പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും വേണ്ടത്ര വില ലഭിക്കാത്തത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളും വിപണിയിലെ അസ്ഥിരതകളുമാണ് ഇതിന് പ്രധാന കാരണങ്ങൾ.

ഉൽപ്പാദനച്ചെലവ് വർധിക്കുകയും ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കാതിരിക്കുകയും ചെയ്യുന്നത് കർഷകരുടെ വരുമാനം കുറയ്ക്കുന്നു. ഇത് കൃഷിയിൽ നിന്നുള്ള പിന്മാറ്റത്തിന് പോലും കാരണമായേക്കാം എന്ന ആശങ്കയുണ്ട്. സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.

വിളകൾക്ക് താങ്ങുവില ഉറപ്പാക്കുക, സംഭരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ കാർഷിക മേഖലയെ സംരക്ഷിക്കാനാകുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

 

Latest News

Up