ഭാരതത്തിൽ പ്രത്യേകിച്ച് കേരളം, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ധാരാളമായി വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (ഞാറമരം). വളരെയധികം ഔഷധയോഗ്യമായ ഈ വൃക്ഷം ഇരുപതു മീറ്റർ ഉയരത്തിൽ വളരുന്നു.
മാർച്ച് - ഏപ്രിൽ മാസങ്ങളിൽ പുഷ്പിക്കുകയും ജൂണ്- ഓഗസ്റ്റ് മാസത്തോടെ പഴുത്ത കായകൾ ലഭിക്കുകയും ചെയ്യും. പുളിയും മധുരവും ഒത്തിണങ്ങിയ ഇരുണ്ട പർപ്പിൾ നിറമുള്ള ഇതിന്റെ ഫലത്തിന് അണ്ഡാകൃതിയാണ്.
ഫലങ്ങൾ താഴെ വീഴാതെ വലയോ തുണിയോ വലിച്ചുകെട്ടി ചില്ലുകൾ ഉലച്ചുവേണം പറിച്ചെടുക്കാൻ. നന്നായി പഴുത്ത പഴം നേരിട്ട് സംസ്കരിച്ചും രണ്ടാഴ്ചവരെ ഫ്രിഡ്ജിലും സൂക്ഷിച്ചശേഷം ഉപയോഗിക്കാവുന്നതാണ്.
ജൂസ്, ജെല്ലി, ജാം, ലസി, സർബത്ത്, ഐസ്ക്രീം, വൈൻ, വിനാഗിരി എന്നിവയെല്ലാം ഞാവൽപഴം ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്. ഞാവലിന്റെ ഇലകൾക്ക് സുഗന്ധമുണ്ട്.
ഇതിന്റെ ചെറിയ പൂക്കൾ മങ്ങിയ നിറത്തോടെ കുലകുലയായി കാണപ്പെടുന്നു. ഞാവൽപഴത്തിൽ ഒരു വിത്തുണ്ട്. ഉപയോഗത്തെ അടിസ്ഥാനമാക്കി ആയുർവേദത്തിൽ ഞാവലിനെ പ്രമേഹഘ്നൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പല പേരുകൾ: ജാംബവം, മഹാനീലഃ, ഫലേന്ദ്രഹഃ, നന്ദീ, രാജജംബുഃ, സുപ്രതീപത്ര എന്നിങ്ങനെ സംസ്കൃതത്തിലും ജാമുൻട്രീ എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു. "മിർട്ടേസി’ സസ്യകുടുംബമായ ഞാവലിന്റെ ശാസ്ത്രനാംമ ’സിസിജിയകുമിനി’ എന്നാണ്. ഞാവലിന്റെ തൊലി, ഇല, ഫലം, വിത്ത് എന്നിവ ഔഷധയോഗ്യമാണ്.
രസാദിഗുണങ്ങൾ: മധുരരസവും ഗുരുഗുണവും ശീതവീര്യവും വിപാകത്തിൽ മധുരവും എന്നിങ്ങനെയാണ് രസാദിഗുണങ്ങൾ. രാസഘടകങ്ങൾ: ഞാവൽപഴത്തിൽ പ്രോട്ടീൻ, ധാതുക്കൾ, ഇരുന്പ്, വിറ്റാമിനുകൾ (എ, ബി, സി), അന്നജം, തൊലിയിൽ ബെറ്റുലിനിക് അമ്ലം, ഹൈലിക് അമ്ലം, ബീറ്റാസിറ്റോസ്റ്റിലേ ടാനിൻ എന്നീ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഞാവൽവിത്തിൽ ജാരെബാലിൻ എന്ന ഗ്ലൂക്കോയിയും അലൂജിക് എന്ന അമ്ലവും സുഗന്ധതൈലവും അടങ്ങിയിരിക്കുന്നു.
ഔഷധഗുണങ്ങൾ: പ്രമേഹം, അതിസാരം, കഫപിത്തങ്ങൾ, പൊള്ളൽ എന്നിവയെ ഞാവൽ ശമിപ്പിക്കും. ഞാവൽമരത്തിന്റെ തൊലി, ഞാവൽപഴം എന്നിവ വയറിളക്കം, വിരശല്യം എന്നിവയ്ക്ക് ഉത്തമ ഔഷധമാണ്.
ഔഷധപ്രയോഗങ്ങൾ: കുട്ടികളുടെ വയറിളക്കം, അതിസാരം, രക്താതിസാരം എന്നിവ ശമിക്കാൻ: ഞാവൽത്തൊലി വിധിപ്രകാരം കഷായംവച്ച് അതിൽ തേനും ചേർത്ത് 25 മി.ലി. വീതം ദിവസം രണ്ടുനേരം കഴിക്കുക.
വയറിളക്കം ശമിക്കാൻ: ഞാവലിന്റെ പച്ചത്തൊലി ഇടിച്ചുപിഴിഞ്ഞ നീരിൽ ആട്ടിൻപാൽ ചേർത്ത് കൊടുക്കുക.
രീതി: കാൽ ലിറ്റർ പാലിൽ ചോളമാവ് കലക്കിവയ്ക്കുക. ബാക്കി പാൽ തിളപ്പിച്ച് ചോളം- മാവ് മിശ്രിതം ചേർത്ത് ഇളക്കി കുറുക്കുക. ചെറിയ തീയിൽ കുറുക്കി എടുക്കുക.
അതിൽ പഞ്ചസാരയും ഞാവൽപഴ കുഴന്പും ചേർത്ത് നന്നായി ഇളക്കി വായു കയറാത്ത ഒരു പാത്രത്തിൽ വച്ച് അഞ്ചു മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കുക.
പിന്നീട് അത് വീണ്ടും മിക്സിയിൽ അടിച്ച് വീണ്ടും പാത്രത്തിലാക്കി കട്ടിയാവുന്നതുവരെ ഫ്രീസറിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഞാവൽ ഐസ്ക്രീം എടുത്ത് ഉപയോഗിക്കാം.
2. ഞാവൽപഴം പച്ചടി
ചേരുവുകൾ: കുരു കളഞ്ഞ് ചെറുതായരിഞ്ഞ ഞാവൽപ്പഴം- അര കപ്പ്, തൈര്- ഒരു കപ്പ്, ഉപ്പ്- പാകത്തിന്, ചെറുതായി അരിഞ്ഞ എരിവുള്ള പച്ചമുളക്- ഒരെണ്ണം, വറുത്ത ജീരകം- അര ടീസ്പൂണ്.
രീതി: എല്ലാ ചേരുവകളും ഒരുമിച്ചുചേർത്ത് നന്നായി ഇളക്കി ഫ്രിഡ്ജിൽവച്ച് തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാം.
3. ഞാവൽപഴം ജ്യൂസ്
ചേരുവകൾ: ഞാവൽപഴം- 6 കപ്പ്, വെള്ളം- ആറ് കപ്പ്, സർവസുഗന്ധിപൊടി- ഒരു ടീസ്പൂണ്, കറുവപ്പട്ട ഒരു ചെറിയ കഷണം, ഗ്രാന്പൂ- 3 എണ്ണം.
രീതി: ഒരു തടി തവി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി അരിമാറ്റിയ ഞാവൽപഴത്തിൽ ആറു കപ്പ് വെള്ളം ഒഴിക്കുക. സർവസുഗന്ധി, കറുവപ്പട്ട, ഗ്രാന്പൂ എന്നിവ ചേർത്ത് ഇളക്കി തിളപ്പിക്കുക.
ഒരു രാത്രി മൂടിവച്ച് തണുപ്പിക്കുക. പിറ്റേദിവസം അരിച്ച് കുപ്പികളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഉപയോഗിക്കുക.
4. ഞാവൽപഴ സർബത്ത്
ചേരുവകൾ: ഞാവൽപഴം- ഒരു കപ്പ്, വെള്ളം- രണ്ട് കപ്പ്, പഞ്ചസാര- നാല് ടീസ്പൂണ്, കുരുമുളകുപൊടി- അര ടീസ്പൂണ്, ജീരകപ്പൊടി- ഒരു ടീസ്പൂണ്, നാരങ്ങ-1, ഐസ് - 3 എണ്ണം, ഉപ്പ്- പാകത്തിന്
രീതി: ഞാവൽപഴം ഒരു കപ്പ് വെള്ളത്തിൽ വേവിച്ച് കുരു കളഞ്ഞ് മിക്സിയിൽ അടിച്ച് പൾപ്പ് എടുക്കുക. ഒരു കപ്പ് വെള്ളത്തിൽ കുരുമുളക്, നാരങ്ങാനീര്, പഞ്ചസാര, ജീരകപ്പൊടി എന്നിയിട്ട് ഞാവൽപഴത്തിന്റെ പൾപ്പും ഒഴിച്ച് നന്നായി ഇളക്കി ഗ്ലാസിലൊഴിച്ച് ഐസ്ക്യൂബിട്ട് ഉപയോഗിക്കുക.
Tags : Jamun Agriculture