NRI
വൈക്കം: പിതാവിന്റെ ഓർമദിനത്തിൽ അംഗപരിമിതർക്ക് വീൽചെയർ സമ്മാനിച്ച് അമേരിക്കൻ മലയാളിയും കുടുംബവും. വൈക്കം സ്വദേശിയായ സാജുമോൻ മത്തായിയും ഭാര്യ ഷീബയുമാണ് വൈക്കം നിയോജകമണ്ഡലത്തിൽ താമസിക്കുന്ന പത്ത് അംഗപരിമിതർക്ക് വീൽചെയർ വിതരണം ചെയ്തത്.
വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന യോഗം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. 45 വർഷമായി അമേരിക്കയിലുള്ള സാജുമോൻ മത്തായി കോവിഡുകാലത്തടക്കം നിരവധി സഹായവുമായി ജന്മനാടിനെ ചേർത്തുപിടിച്ചിരുന്നു. വൈക്കത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആശാപ്രവർത്തകരെ സി.കെ. ആശ ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈക്കം നഗരസഭാ കൗൺസിലർ അശോകൻ വെള്ളവേലി, ജോൺ വി. ജോസഫ്, ഫാ. പോൾ തോട്ടക്കാട് എന്നിവർ പ്രസംഗിച്ചു.
NRI
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പില്‍ നാലുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. സൗത്ത് കരോലിനയിലെ ദ്വീപിലെ തിരക്കേറിയ ബാറിലാണ് വെടിവയ്പുണ്ടായത്.
സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഞായറാഴ്ച അര്‍ധരാത്രി ഒന്നോടെയാണ് വെടിവയ്പുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വെടിവയ്പില്‍നിന്ന് രക്ഷപ്പെടാനായി ആളുകൾ അടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും അഭയംതേടുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോള്‍ പലരും വെടികൊണ്ട് പരിക്കേറ്റ നിലയിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് നാലുപേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 20 പേര്‍ക്കെങ്കിലും പരിക്കുണ്ട്.
ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
NRI
ഡാളസ്: വെസ്റ്റ് ഓക്ക് ക്ലിഫ് ഭാഗത്ത് ഡാളസ് പോലീസ് നടത്തിയ റെയ്ഡിൽ 162 കിലോഗ്രാം മെത്ത്അംഫെറ്റാമിൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും വൻ തുകയും ആയുധവും പിടിച്ചെടുത്തു. ഈ മാസം ആദ്യവാരം നടന്ന ഈ റെയ്ഡുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ലഹരിമരുന്ന് കടത്തുകാരനെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. പടിഞ്ഞാറൻ പട്രോൾ ടീം ഒരു ട്രാഫിക് സ്റ്റോപ്പിനിടെ വാഹനം പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ശേഖരവും ഒരു ലക്ഷം ഡോളർ തുകയും ഒരു തോക്കും കണ്ടെത്തിയത്.
160 കിലോയ്ക്ക് മുകളിൽ ലഹരിമരുന്ന് പിടികൂടുന്നത് വലിയൊരു വിജയം തന്നെയാണ് എന്ന് ഡെപ്യൂട്ടി ചീഫ് കൈലി ഹോക്സ് പ്രതികരിച്ചു. കുറ്റകൃത്യം കുറയ്ക്കുന്നതിൽ സമൂഹ സഹായം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.
NRI
ന്യൂയോർക്ക്: ചമ്പക്കുളം മണപ്രാ മാളിയേക്കൽ സെബാസ്റ്റ്യൻ തോമസിന്റെ (ബാബു) ഭാര്യ ആൻസമ്മ (60) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ന്യൂയോർക്ക് സെന്റ് തോമസ് സീറോമലബാർ കാത്തലിക് ചർച്ച് ബ്രോൺസിൽ. പരേത കൈനകരി കുറുപ്പശേരി കുടുംബാംഗം.
മക്കൾ: ഫാ. തോമസ് മാളിയേക്കൽ (ടോം, ചങ്ങനാശേരി അതിരൂപത), റ്റീനു സെബാസ്റ്റ്യൻ, റ്റിജോ സെബാസ്റ്റ്യൻ (ഇരുവരും യുഎസ്എ). മരുമക്കൾ: സെൽബിൻ പുതിയിടം (യുഎസ്എ), ഷെയ്ന ടോമി (ഒക്ലഹോമ, യുഎസ്എ).
ഫാ. ജോസഫ് കുറുപ്പശേരി സിഎംഐ (ഹെഡ്മാസ്റ്റർ, സെന്റ് ജോസഫ് എച്ച്സ് പുളിങ്കുന്ന്) സഹോദരനും ഫാ. ഡിന്നി കുറുപ്പശേരി ഒഎഫ്എം കപ്പൂച്ചിൻ സഹോദരപുത്രനുമാണ്.
NRI
ഫ്ലോറിഡ: ചങ്ങനാശേരി എസ്ബി കോളജ് കോമേഴ്സ് വിഭാഗത്തിന്റെ മുൻ മേധാവി പ്രഫ. ജോസഫ് എബ്രഹാം (ജോസ്കുട്ടി) കാക്കാൻതോട്ടിൽ ഫ്ലോറിഡയിൽ അന്തരിച്ചു.
ഭാര്യ: എൽസമ്മ പ്ലാക്കാട്ട് കുടുംബാംഗം. മക്കൾ: എബ്രഹാം, അനു, ലിസ. മരുമക്കൾ: ജോ കല്ലറക്കൽ, റ്റാനിയ വള്ളിയിരുപെത്തു, ഗാരി ചരിവുകാലയിൽ.
പൊതുദർശനവും സംസ്കാര ശുശ്രുഷകളും ഫ്ലോറിഡ സെന്റ് ജോസഫ് സീറോമലബാർ ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ 11.30ന് ആരംഭിക്കും .
കൂടുതൽ വിവരങ്ങൾക്ക്: ജോ കല്ലറക്കൽ - 347 278 5754.
NRI
ന്യൂയോര്‍ക്ക്: 2025ലെ പ്രഥമ ഇ-മലയാളി പുരസ്കാരം സാഹിത്യകാരന് മേതില്‍ രാധാകൃഷ്ണന്. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. ഈ മാസം 19ന് വൈകുന്നേരം മൂന്നിന് തൃശൂര്‍ പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ കാഷ് അവാര്‍ഡ് ചിന്തകനും എഴുത്തുകാരനുമായ കെ. വേണു മേതിലിനു സമ്മാനിക്കും.
ഫലകം സാഹിത്യ അക്കാദമി ചെയര്മാന് പ്രശസ്ത കവി കെ. സച്ചിദാനന്ദന് കൈമാറും. ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച കിടയറ്റ ലേഖനങ്ങളും നിര്‍മിതബുദ്ധി മുഖ്യവിഷയമാക്കി 1999-ല്‍ പ്രസിദ്ധീകരിച്ച "ദൈവം, മനുഷ്യന്, യന്ത്രം' എന്ന കൃതിയെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം നല്‍കുന്നത്.
കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാള സാഹിത്യത്തിനു പുതിയ ഭാവുകത്വം നല്കിയ എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണനെന്നും എഴുത്തില്‍ മലയാളി എന്നും സ്നേഹത്തോടെ ഓര്‍ക്കേണ്ട അപൂര്‍വ രചനകള്‍ മേതിലിനു മാത്രം സ്വന്തമാണെന്നും പുരസ്കാര സമിതി വിലയിരുത്തി.
NRI
ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൺ സുവിശേഷ സേവിക സംഘം യുവതികൾക്കായി പ്രത്യേക നടത്തപ്പെടുന്ന പ്രയർ മീറ്റിംഗ് ഇന്ന് വൈകുന്നേരം 7.30ന് (സൂമിലൂടെ) സംഘടിപ്പിക്കുന്നു.
"ഹൂ ആം ഐ?' എന്ന പ്രാർഥനായോഗത്തിന്റെ വിഷയം അവതരിപ്പിക്കുന്നത് ഡോ. ഗ്രേസ് സ്റ്റാൻലിയാണ്. മീറ്റിംഗ് ഐഡി: 769 985 0156, പാസ്കോഡ്: 123456.
എല്ലാവരേയും ഈ പ്രാർഥനാ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് - റെവ്. ഡോ. ജോസഫ് ജോൺ, സെക്രട്ടറി - ജൂലി എം. സക്കറിയ.
NRI
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു. മോട്ടല്‍ മാനേജറായ രാകേഷ് എഹാഗബന് (51) ആണ് കൊലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
പിറ്റ്സ്ബര്‍ഗിലെ മോട്ടല്‍ മാനേജറായ രാകേഷ്, സ്ഥാപനത്തിന് പുറത്ത് നടന്ന തര്‍ക്കത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്. സ്റ്റാന്‍ലി യൂജിന്‍ വെസ്റ്റ് (37) എന്നയാളാണ് രാകേഷിന് എതിരെ വെടിയുതിര്‍ത്തത്.
രാകേഷ് മാനേജറായ മോട്ടലിലെ അന്തേവാസിയായ സ്ത്രീയുമായിട്ടായിരുന്നു അക്രമിയുടെ വാക്കുതര്‍ക്കം. ഇതിൽ ഇടപെട്ട രാകേഷിന്റെ തലയ്ക്ക് നേരെ പോയിന്റ് ബ്ലാങ്കിൽ അക്രമി വെടിവയ്ക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് മരിച്ചു. സ്ത്രീക്ക് നേരെയും അക്രമി വെടിയുതിര്‍ത്തയായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ പിന്നീട് പോലീസ് എറ്റുമുട്ടിലൂടെയാണ് പിടികൂടിയത്. പോലീസിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു.
പോലീസുമായുള്ള ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അക്രമിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
NRI
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് ആർട്സ് ആൻഡ് സയൻസ് കോളജ് അലുമ്നി യുഎസ്എയുടെ പൂർവ വിദ്യാർഥി കുടുംബ സംഗമം പോക്കനോസ് മൗണ്ടനിൽ ഈ മാസം 17 മുതൽ 19 വരെ നടക്കും.
എംഎകോളജിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികൾക്ക് സഹപാഠികളെയും സമകാലികരെയും കണ്ടുമുട്ടുന്നതിനും ജീവിതാനുഭവങ്ങൾ പങ്കിടുന്നതിനും ലഭിക്കുന്ന സന്ദർഭമായിരിക്കും ഈ സംഗമം.
എംഎ കോളജ് മുൻ പ്രിൻസിപ്പലും നിലവിൽ കോളജ് അസോസിയേഷൻ സെക്രട്ടറിയുമായ ഡോ. വിന്നി വർഗീസ്, മുൻ ഫിസിക്കൽ എജ്യൂക്കേഷൻ മേധാവിയും പൂർവ വിദ്യാർഥിയുമായ പ്രഫ. പി.ഐ. ബാബു എന്നിവർ മുഖ്യാതിഥികളായി സംഗമത്തിൽ പങ്കെടുക്കും.
ദ വുഡ്ലാൻഡ്സ് ഇന്നിൽ നടക്കുന്ന ഈ കുടുംബസംഗമത്തിൽ വിവിധ കലാപരിപാടികളും അരേങ്ങറും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: സാബു സ്കറിയ (പ്രസിഡന്റ്) - 267 980 7923, ജോബി മാത്യു (സെക്രട്ടറി) - 301 624 9539, ജോർജ് വർഗീസ് (ട്രഷറർ) - 954 655 4500.
NRI
ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മലയാളത്തിലെ സുപ്രസിദ്ധ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയ് പുത്തൂർ, മെറിൻ ഗ്രിഗറി, മരിയ കോലാടി എന്നിവർ നയിക്കുന്ന "സ്നേഹ സങ്കീർത്തനം' എന്ന ക്രിസ്തിയ സംഗീത വിരുന്ന് ഞായറാഴ്ച ന്യൂയോർക്കിൽ നടക്കും.
വെെകുന്നേരം അഞ്ചിന് ന്യൂയോർക്ക് എൽമോന്റ് സീറോമലങ്കര കാത്തലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്(1510, DePaul Street, Elmont, NY 11003) പരിപാടി നടക്കുന്നത്.
യേശുദാസ് ജോർജ്, ജേക്കബ് സാമുവേൽ, ഹരികുമാർ പന്തളം, എബി ജോസഫ് എന്നിവർ നേതൃത്വം നൽകുന്ന ലൈവ് ഓർക്കസ്ട്രായും സംഗീത വിരുന്നിന് മികവേകും.
ഡിവൈൻ മ്യൂസിക് ആൻഡ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ഈ സംഗീത വിരുന്നിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും പ്രവേശന പാസ് കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
സൗജന്യ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ലാജി തോമസ് - 516 849 0368.
NRI
ഡാളസ്: യുഎസിൽ ഇന്ത്യൻ വിദ്യാർഥി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (27) ആണ് മരിച്ചത്. ഡാളസിൽ ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
ഹൈദരാബാദിൽ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖർ തുടർപഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റൽ പിജി കോഴ്സ് പൂർത്തിയാക്കിയിരുന്നു. മുഴുവൻ സമയ ജോലിക്കായി കാത്തിരിക്കുന്നതിനിടെ താത്കാലികമായി ഗ്യാസ് സ്റ്റേഷനിൽ ജോലിചെയ്തുവരികയായിരുന്നു.
മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. ബിആർസ് എംഎൽഎ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി. ഹരീഷ് റാവു എന്നിവർ ചന്ദ്രശേഖറിന്റെ വീട്ടിലെത്തി. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
NRI
കൊപ്പേൽ: ശനിയാഴ്ച സംഘടിപ്പിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപതയുടെ മൂന്നാം വാർഷികത്തിന് ഒരുക്കങ്ങളായി. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രജത ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഈ പരിപാടിക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. അന്നേദിവസം രാവിലെ 9.45ന് മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് പറപ്പള്ളിൽ പതാക ഉയർത്തുന്നതോടുകൂടി പരിപാടികൾക്ക് തുടക്കമാകും.
കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് ഏവർക്കും സ്വാഗതം ആശംസിക്കും. മിഷൻ ലീഗ് അംഗങ്ങൾക്കായി നടക്കുന്ന സെമിനാറിൽ രൂപതാ ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എംഎസ്എംഐ, ഫാ. ഡായി കുന്നത്ത് എന്നിവർ ക്ലാസുകൾ നയിക്കും.
തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ ഷിക്കാഗോ രൂപതാ ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തും വിവിധ ഇടവകളിൽ നിന്നുമുള്ള വൈദികരും സഹകാർമികരാകും.
ഉച്ചകഴിഞ്ഞു 1.30ന് നടക്കുന്ന പ്രേഷിത റാലിയിൽ ടെക്സസ്, ഒക്ലഹോമ സംസ്ഥാനങ്ങളിലെ ഇടവകളിൽ നിന്നുള്ള 600ൽ പരം കുട്ടികളും മുതിർന്നവരും പങ്കുചേരും. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ചെമഞ്ഞ പതാകയുമായി കുട്ടികൾ അണിചേരുന്ന റാലി തന്നെയാകും വാർഷികത്തിലെ മുഖ്യ ആകർഷണം.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോയ് ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണവും മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കിൽ മുഖ്യപ്രഭാഷണവും നടത്തും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, കൊപ്പേൽ യൂണിറ്റ് പ്രസിഡന്റ് ലില്ലിയൺ സംഗീത്, ആൻ റ്റോമി, റോസ്മേരി ആലപ്പാട്ട് എന്നിവർ സംസാരിക്കും. മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയിലായിരിക്കുന്ന ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് പ്രത്യേക ആദരവുകൾ അർപ്പിക്കും.
NRI
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇടവകകളുടെ കൂട്ടായ്മയായ മാർത്തോമ്മാ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 2025ലെ റീജിയണൽ കൺവൻഷൻ അനുഗ്രഹപ്രദമായി സമാപിച്ചു.
സെപ്റ്റംബർ 26, 27, 28 തീയതികളിൽ യഥാക്രമം ശാലേം മാർത്തോമ്മാ പള്ളി (ഈസ്റ്റേൺ ലോംഗ് ഐലൻഡ്), എപ്പിഫനി മാർത്തോമ്മാ പള്ളി (ഓസോൺ പാർക്ക്), സെന്റ് ജെയിംസ് മാർത്തോമ്മാ പള്ളി (റോക്ക്ലാൻഡ്) എന്നീ ഇടവകകളിലാണ് സുവിശേഷ യോഗങ്ങൾ നടന്നത്.
കൺവൻഷൻ യോഗങ്ങളുടെ ഉദ്ഘാടനം ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിച്ചു. മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനും ഫരീദാബാദ് ധർമ്മജ്യോതി വിദ്യാപീഠം പ്രിൻസിപ്പളുമായ റവ. ഡോ. എബ്രഹാം സ്കറിയ മുഖ്യ പ്രസംഗകനായിരുന്നു.
സുവിശേഷത്തിന്റെ സാരാംശം വേർതിരിക്കപ്പെട്ട മനുഷ്യരോടുള്ള ക്രിസ്തുവിന്റെ ഇടപെടലാണെന്നും ഇരയാക്കപ്പെടുന്നവരുടെ പക്ഷത്തു ക്രിസ്തു നിൽക്കുന്നു എന്നും അതിരുകൾക്കപ്പുറം വരെ വ്യാപിക്കുന്നതാണ് ക്രിസ്തുവിന്റെ സ്നേഹമെന്നും പരിധിയില്ലാത്തതാണ് ക്രിസ്തുവിന്റെ കാരുണ്യമെന്നും തന്റെ പ്രഭാഷണങ്ങളിൽ അദ്ദേഹം ഓർമപ്പെടുത്തി.
കൺവൻഷന്റെ സമാപനദിനമായ ഞായറാഴ്ച ഈ മേഖലയിലെ എല്ലാ ഇടവകകളും ചേർന്ന് നടത്തിയ കുർബാനയ്ക്ക് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നേതൃത്വം നൽകി.
NRI
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപതാ ഓർഗനൈസേർസ് മീറ്റ് സംഘടിപ്പിച്ചു. ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്തു.
ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ സ്വാഗതവും രൂപതാ ജനറൽ സെക്രട്ടറി റ്റിസൺ തോമസ് നന്ദിയും പറഞ്ഞു.
രൂപതാ ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എംഎസ്എംഐ, എക്സിക്യൂട്ടീവ് അംഗങ്ങളായ സോണിയ ബിനോയ്, ആൻ ടോമി എന്നിവർ സംസാരിച്ചു.
രൂപതയിലെ വിവിധ ഇടവകളിൽ നിന്നുള്ള മിഷൻ ലീഗിന്റെ വൈസ് ഡിറക്ടർമാരും ഓർഗനൈസർമാരും ജോയിന്റ് ഓർഗനൈസർമാരും മീറ്റിംഗിൽ പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
NRI
ന്യൂയോർക്ക്: പിറവം മുളക്കുളം കീരിച്ചേരിൽ എലിയാസ് മാത്യു (83 റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) ന്യൂയോർക്കിൽ അന്തരിച്ചു. ഭാര്യ ചിന്നമ്മ പാറശേരിയിൽ മുളക്കുളം.
മക്കൾ: ഷാജി, ഷിബു (ന്യൂയോർക്ക്), ഷീബ (പിറവം). മരുമക്കൾ: ഉഷ, സോയ, സാബു. കൊച്ചുമക്കൾ: ഏയ്ഞ്ചൽ, സിറിൽ, അലയിന, ആൻജെലിന, ജെയ്സൺ, ജസ്റ്റിൻ.
സംസ്കാര ശുശ്രുഷകൾ പിന്നീട് നാട്ടിൽ. കൂടുതൽ വിവരങ്ങൾക്ക്: ഷാജി +1 516 312 5042.
NRI
ടെക്സസ്: യുഎസ് സംസ്ഥാനങ്ങളായ ടെക്സസിലും അലബാമയിലും ഏതാനും മിനിറ്റികളുടെ വ്യത്യാസത്തിൽ രണ്ട് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി.
ഒരു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ ടെക്സസിൽ ബ്ലെയ്ൻ മിലാമിനെ വിഷം കുത്തിവച്ചും ഗ്യാസ് സ്റ്റേഷൻ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അലബാമയിൽ ജോഫ്രി വെസ്റ്റിനെ നൈട്രജൻ വാതകം ഉപയോഗിച്ചുമാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
ഈ വർഷം ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഇതോടെ യുഎസിൽ ഈ വർഷം ആകെ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 33 ആയി.
2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മാറിയതാണ് വധശിക്ഷകൾ വർധിക്കാൻ കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
NRI
ഡാളസ്: ഷാരൺ തോമസ് മാങ്കോട്ടിൽ (32) ഡാളസിൽ അന്തരിച്ചു. മാത്യു തോമസ് - ടെസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സോണിയ, സീന.
പൊതുദർശനം ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ റോട്ടൺ ഫ്യൂണറൽ ഹോമിലും തുടർന്ന് സംസ്കാരം 11.30ന് ഫർണിയക്സ് സെമിത്തേരിയിലും നടക്കും.
NRI
ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാരത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റർ എ സംഘവാര കൺവൻഷൻ ഇന്ന് മുതൽ ശനിയാഴ്ച വരെ രാത്രി ഏഴ് മുതൽ 8.30 വരെ ഡാളസ്, ഒക്ലഹോമ മാർതോമ്മ ദേവാലയങ്ങളിൽ വച്ച് നടക്കും.
റവ. എബ്രഹാം വി. സാംസൺ (വികാരി, ഫാർമേഴ്സ് ബ്രാഞ്ച് എംടിസി), റവ. റെജിൻ രാജു (വികാരി, സെന്റ് പോൾസ് എംടിസി, മെസ്ക്വിറ്റ്), ജോയ് പുല്ലാട് എന്നിവർ കൺവൻഷനിൽ വചന ശുശ്രുഷ നിർവഹിക്കും.
എല്ലാവരെയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ റവ. എബ്രഹാം വി. സാംസൺ, ഷാജി എസ് രാമപുരം, അലക്സ് കോശി എന്നിവർ അറിയിച്ചു.
NRI
ടെക്സസ്: ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ കൗൺസിൽ ജനറൽ(സിജിഐ) പി.സി. മഞ്ജുനാഥ് മുഖ്യാതിഥിയായിരുന്നു. അമേരിക്കയിൽ ചെലവഴിച്ച വർഷത്തിനിടയിൽ ഒരു ഓണാഘോഷത്തിലും ഇത്രയും ജനപങ്കാളിത്തം കണ്ടിട്ടില്ലെന്ന് മഞ്ജുനാഥ് പറഞ്ഞു.
ക്ഷേത്ര കമ്മിറ്റിയുടെ സമർപ്പണത്തെയും ഹൂസ്റ്റണിലെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനുള്ള പരിശ്രമത്തെയും മഞ്ജുനാഥ് അഭിനന്ദിച്ചു. കേരളത്തിലെ പാചക വിദഗ്ധൻ അംബി സ്വാമിയുടെ നേതൃത്വത്തിൽ ക്ഷേത്ര വോളന്റിയർ ചേർന്നൊരുക്കിയ 32 വിശിഷ്ട വിഭവങ്ങളോടു കൂടിയായിരുന്നു ഓണസദ്യ. പരമ്പരാഗത വസ്ത്രധാരണത്തിലും യഥാർഥ വാഴയിലയിലുമാണ് സദ്യ വിളമ്പിയത്.
Leader Page
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗോള രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര മേഖലകളെയാകെ ഇളക്കിമറിക്കുകയാണ്. എച്ച്-1 ബി വീസ ഫീസ് 88 ലക്ഷം രൂപയായി ഉയര്‍ത്തിയതു മുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ വരെയുള്ള തീരുമാനങ്ങളിലൂടെ ഇന്ത്യക്കെതിരായ നടപടികള്‍ ട്രംപ് വീണ്ടും കടുപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രിയ സുഹൃത്താണെന്നു പറയുമ്പോഴും ഇന്ത്യാവിരുദ്ധ നടപടികള്‍ക്കു കുറവില്ല.
ബ്രാന്‍ഡഡ് ആയതും പേറ്റന്റ് ചെയ്തതുമായ മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം തീരുവയാണു ട്രംപ് പുതുതായി ചുമത്തിയത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇരട്ടിത്തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ പ്രഖ്യാപിച്ചു. അമേരിക്കയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാത്ത എല്ലാ മരുന്നുകമ്പനികള്‍ക്കും 100 ശതമാനം തീരുവ ചുമത്തും. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം അധികതീരുവ കൊണ്ട് ഇന്ത്യയോടുള്ള ട്രംപിന്റെ കലിപ്പു തീരുന്നില്ലെന്നു പുതിയ പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നു.
വീണ്ടും 100% തീരുവ
അമേരിക്കയുമായുള്ള വ്യാപാരത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വ്യവസായങ്ങളിലൊന്നാണ് ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല. പേറ്റന്റുള്ളതും ബ്രാന്‍ഡഡ് ആയതുമായ മരുന്നുകള്‍ ഇന്ത്യയില്‍നിന്നു വന്‍തോതില്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. അമേരിക്കയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളെ മാത്രമാണു അധികതീരുവയില്നിന്ന് ഒഴിവാക്കുക. അമേരിക്കയില്‍ ഫാക്ടറിയുടെ നിര്‍മാണം തുടങ്ങുകയെങ്കിലും ചെയ്തില്ലെങ്കില്‍ തീരുവ ചുമത്തും.
അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയായ ജനറിക് മരുന്നുകള്‍ കടലാസില്‍ ഒഴിവാക്കപ്പെട്ടെങ്കിലും ഈ നീക്കം യുഎസ് ജനറിക് മരുന്നുകളുടെ ഏകദേശം 40 ശതമാനം വിതരണം ചെയ്യുന്ന 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തെ കാര്യമായി ബാധിക്കും. അടുക്കള കാബിനറ്റുകളുടെയും ബാത്ത്റൂം വാനിറ്റികളുടെയും ഇറക്കുമതിക്ക് 50 ശതമാനവും, അപ്ഹോള്‍സ്റ്ററി ചെയ്ത ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവയും അമേരിക്ക ചുമത്തി.
ഇരട്ടത്താപ്പുകളുടെ രാജാവ്
ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളും നടപടികളും വായാടിത്തവും അവകാശവാദങ്ങളും രാഷ്ട്രത്തലവന്മാര്ക്കു പതിവില്ലാത്ത രീതികളിലാണ്. അമേരിക്കയുടെ ബിസിനസ് താത്പര്യത്തിനായി ഏതറ്റം വരെയും പോകുന്ന തീവ്രനിലപാടുകള്‍ ഇതര രാജ്യങ്ങള്‍ക്കു തലവേദനയാണ്. അന്താരാഷ്ട്ര നയതന്ത്ര മര്യാദകളൊന്നും ട്രംപിനു പ്രശ്നമല്ല. അതിലേറെ, യുദ്ധം മുതല്‍ വ്യാപാരം വരെ പലതിലും ട്രംപിന്റെ ഇരട്ടത്താപ്പുകളാണു കാണേണ്ടത്. ഇന്ത്യ-പാക്കിസ്ഥാന് അടക്കം ലോകത്താകെ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ വാദം ഇന്ത്യ അംഗീകരിക്കില്ല.
ഐക്യരാഷ്ട്ര പൊതുസഭയില്‍ കഴിഞ്ഞ ദിവസവും ഈ അവകാശവാദം ട്രംപ് ആവര്‍ത്തിച്ചു. ആണവശക്തികളായ ഇന്ത്യ- പാക് സംഘര്‍ഷവും മറ്റ് ആറെണ്ണവും താന്‍ അവസാനിപ്പിച്ചുവെന്നാണ് യുഎന്നിലെ ട്രംപിന്റെ പ്രസംഗം. ആയിരങ്ങളെ കൊന്നൊടുക്കിയിരുന്ന 36, 37 വര്‍ഷമായി തുടരുന്ന അവസാനിക്കാത്ത ഏഴു യുദ്ധങ്ങളാണു താന്‍ അവസാനിപ്പിച്ചതെന്നാണു ട്രംപ് അവകാശപ്പെട്ടത്.
ഇസ്രയേലിന്റെ കവചം ട്രംപ്
ഗാസയില്‍ പലസ്തീനികളെ കൊന്നൊടുക്കാന്‍ ഇസ്രയേലിനു മറയില്ലാതെ പിന്തുണ നല്കുന്ന ട്രംപ് ആണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി ശ്രമിക്കുന്നത്! സമാധാനത്തിന്റെ മാടപ്രാവ് യുദ്ധക്കൊതിയനു കുട പിടിക്കുന്നു. എന്തൊരു വിരോധാഭാസം! ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിലും ട്രംപിനു പലപ്പോഴും വ്യത്യസ്ത സമീപനമാണ്. യുക്രെയ്ന് യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നുവെന്ന പേരില്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതികള്‍ക്ക് 50 ശതമാനം അധികതീരുവ ഏര്‍പ്പെടുത്തിയതിലെ ഇരട്ടത്താപ്പ് പ്രകടമാണ്.
റഷ്യയില്‍നിന്നു പ്രതിവര്‍ഷം രണ്ടു ബില്യണ്‍ ഡോളറിന്റെ വളങ്ങള്‍ (ഫെര്‍ട്ടിലൈസര്‍) ഇറക്കുമതി ചെയ്യുന്ന അമേരിക്കയാണു റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നതെന്നു ഡോ. ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നു. റഷ്യയില്‍നിന്ന് യുറേനിയം ഹെക്സാഫ്ലൂറൈഡും കാറ്റലറ്റിക് കണ്വെര്ട്ടറുകള്ക്ക് ആവശ്യമായ പല്ലേഡിയവും യുഎസ് ധാരാളം വാങ്ങുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെ മാത്രം റഷ്യയില്‍നിന്നുള്ള യുഎസ് ഇറക്കുമതി 2.4 ബില്യണ്‍ ഡോളറാണെന്നു തരൂര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണിത്.
പ്രവചനാതീതമായ കാപട്യം
പിഴത്തീരുവ അടക്കം ഇന്ത്യക്കെതിരായ ട്രംപിന്റെ നടപടികള്‍ തികഞ്ഞ കാപട്യമാണെന്നു തുറന്നടിക്കാന്‍ തരൂര്‍ മടിച്ചില്ല. ഇന്ത്യയുടെ പണം യുക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന് ഇന്ധനം നല്‍കുന്നുവെന്ന് ട്രംപിന് എങ്ങനെ വാദിക്കാന്‍ കഴിയും? അദ്ദേഹത്തിന്റെ അമേരിക്കന്‍ ഡോളറുകള്‍ അങ്ങനെയല്ലേയെന്ന് തരൂര്‍ ചോദിക്കുന്നു. അതിനാല്‍ അമേരിക്കക്കാരുമായി നമ്മള് ഇരുന്നു സംസാരിക്കേണ്ടിവരുമെന്നാണു പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി തലവനായ തരൂര്‍ പറഞ്ഞത്.
പ്രവചനാതീതനും പ്രകോപിതനുമായ ചര്‍ച്ചക്കാരനാണ് ട്രംപ് എന്നുകൂടി തരൂര്‍ ഓര്‍മിപ്പിക്കുന്നു. ട്രംപിന്റെ ചില ഭാഷ വളരെ ഇകഴ്ത്തുന്നതായിരുന്നു. ആത്മാഭിമാനമുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണിതെന്ന് തരൂര്‍ പറഞ്ഞതാണു ശരി. 200 വര്‍ഷത്തെ കൊളോണിയലിസത്തിനുശേഷം ഇതുപോലെ ആജ്ഞാപിക്കാന്‍ ആരെയും ഇന്ത്യ അനുവദിക്കില്ലെന്നു തരൂര്‍ പറയുന്നു.
മോദി-ട്രംപ് കൂട്ടെവിടെ?
ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിനായി ന്യൂയോര്‍ക്കിലെത്തിയ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും അമേരിക്കയുടെ ഇരട്ടത്താപ്പിനെ പരോക്ഷമായി വിമര്‍ശിച്ചു. റഷ്യന്‍ ഊര്‍ജം (എണ്ണ) വാങ്ങുന്നതില്‍ ഇരട്ട നിലപാടുകള്‍ പ്രകടമാണെന്നാണു ജയശങ്കര്‍ പറഞ്ഞത്. രാജ്യത്തിന്റെ ഊര്ജലഭ്യത മുതല്‍ ചെലവുകള്‍ വരെയുള്ളവയെ ദോഷകരമായി ബാധിക്കുന്നതാണ് ഇരട്ടത്താപ്പുകളെന്ന് അമേരിക്കയുടെ പേരെടുത്തു പറയാതെ വിദേശകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യയുമായുള്ള അമേരിക്കയുടെ തന്ത്രപരമായ ബന്ധത്തിനും മോദി- ട്രംപ് കൂട്ടിനും എന്തു സംഭവിച്ചുവെന്ന ചോദ്യം ബാക്കിയാണ്. ചൈനയുമായി യുഎസിന് ഉണ്ടാകുമെന്നു കരുതിയിരുന്ന ഭൗമരാഷ്ട്രീയ വൈരാഗ്യത്തിന് എന്തു സംഭവിച്ചുവെന്നതും ചോദ്യമാണ്. പഴയ ചില അനുമാനങ്ങള്‍ പുനര്‍വിചിന്തനം ചെയ്യേണ്ടിവരും.
കൂട്ടിയത് അമ്പതിരട്ടി ഫീസ്
എച്ച്-1 ബി വീസ ഫീസ് ഏകദേശം അമ്പതിരട്ടി കൂട്ടിയാണ് ഒരു ലക്ഷം ഡോളറാക്കിയത്. പുതിയ അപേക്ഷകള്‍ക്കു മാത്രമേ കൂടിയ ഫീസ് ബാധകമാകൂ എന്നും ഒറ്റത്തവണയേ ഉള്ളൂവെന്നും വിശദീകരണം വരുന്നതു വരെ സിലിക്കണ്‍ വാലി കമ്പനികളും ജീവനക്കാരും പരിഭ്രാന്തിയിലായിരുന്നു. എച്ച്-1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യ ആയതിനാല്‍ ഏറ്റവും ആശങ്കയിലായതും ഇന്ത്യയാണ്.
കഴിഞ്ഞ വര്‍ഷത്തെ എച്ച്- 1ബി അപേക്ഷകളില്‍ 71 ശതമാനവും ഇന്ത്യക്കാരുടേതാണ്. യുഎസ് ഗവണ്മെന്റ് ഡേറ്റ പ്രകാരം 11.7 ശതമാനമുള്ള ചൈന രണ്ടാം സ്ഥാനത്താണ്. മൂന്നു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ 2024ല്‍ യുഎസില്‍ എച്ച്- 1 ബി വീസകളില്‍ ജോലി ചെയ്യുന്നുണ്ട്. എച്ച്-1 ബി അപേക്ഷകളില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് മുന്നില്‍. ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ എന്നിവയാണു തൊട്ടുപിന്നില്‍.
ഐടിക്കാരുടെ ഉച്ചിയിലടി
അമേരിക്കയില്‍നിന്നു വരുമാനത്തിന്റെ ഏകദേശം 57 ശതമാനവും നേടുന്ന ഇന്ത്യയുടെ 283 ബില്യണ്‍ ഡോളറിന്റെ ഐടി മേഖലയ്ക്കു പുതിയ നടപടി കനത്ത തിരിച്ചടിയാണ്. ഇന്ത്യന്‍ ഐടി സേവന കമ്പനികളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും യുഎസ് വിപണിയില്‍ നിന്നാണ്. ബിര്‍ളാസോഫ്റ്റ് (86.3%), ഇൻഫോസിസ് (83.5%), പെര്‍സിസ്റ്റന്റ് സിസ്റ്റംസ് (79.8%), എല്‍ടിഐമൈന്‍ഡ്ട്രീ (74.4%) എന്നിവയാണ് യുഎസിനെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്.
ആപ്പിള്‍, ജെപി മോര്ഗന് ചേസ്, വാള്‍മാര്‍ട്ട്, മൈക്രോസോഫ്റ്റ്, മെറ്റാ, ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ തുടങ്ങിയ ക്ലയന്റുകളുള്ള ഐടി സ്ഥാപനങ്ങള്‍ ഇനി ഇന്ത്യയില്‍നിന്നുള്ള വിദഗ്ധരെ നിയമിക്കുന്നതു കുറയുമെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരിമൂല്യത്തില്‍ ഇടിവുണ്ടാകാനുള്ള സാധ്യതയും തള്ളാനാകില്ല.
ഇന്ത്യന്‍ കുതിപ്പു തടയാനോ?
പ്രതിവര്‍ഷം 5,500 എച്ച്- 1ബി വീസകള്‍ വരെ കുറയുമെന്നാണ് ജെപി മോര്ഗന് സാമ്പത്തിക വിദഗ്ധരായ മൈക്കല്‍ ഫെറോളിയും അബിയല്‍ റെയ്ന്ഹാര്ട്ടും ആശങ്കപ്പെട്ടത്. അമേരിക്കയില്‍ പഠിക്കുന്നതില്‍നിന്നു വിദേശ വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയും ബിരുദാനന്തര ബിരുദ തൊഴിലവസരങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പു നല്കുന്നു.
ആല്‍ഫബെറ്റില്‍ സുന്ദര്‍ പിച്ചൈയും മൈക്രോസോഫ്റ്റില്‍ സത്യ നഡെല്ലയും ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ കോര്‍പറേറ്റ് നായകരെ സൃഷ്ടിച്ചത് എച്ച്- 1ബി പദ്ധതിയാണെന്നതു ട്രംപിന് അറിയാഞ്ഞിട്ടല്ല. ആഗോള ശക്തിയായി ഉയരുന്ന ഇന്ത്യയുടെ കുതിപ്പു തടയുകയാണോ ട്രംപിന്റെ ലക്ഷ്യമെന്നു സംശയിക്കുന്നവരുണ്ട്. പാക്കിസ്ഥാനുമായുള്ള അമേരിക്കയുടെ പുതിയ ചില ഇടപാടുകളും ചൈനയോടുള്ള മൃദുസമീപനവും സംശയം ജനിപ്പിക്കും.
തീരുവ കൂട്ടിയതടക്കം വഷളാകുന്ന ട്രംപ്-മോദി ബന്ധം കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ് എച്ച്-1ബി വീസ ഫീസ് കൂട്ടിയ നടപടി. ഇന്ത്യയുടെ കയറ്റുമതി അധിഷ്ഠിത മേഖലകളെ ഉയര്‍ന്ന തീരുവകളും ബാധിച്ചു. ഐടി, തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ മുതല്‍ കേരളത്തിനു വലിയ തോതില്‍ നേട്ടമായിരുന്ന സമുദ്രോത്പന്ന കയറ്റുമതിവരെ കടുത്ത പ്രതിസന്ധിയിലാകും.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗോള രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര മേഖലകളെയാകെ ഇളക്കിമറിക്കുകയാണ്. എച്ച്-1 ബി വീസ ഫീസ് 88 ലക്ഷം രൂപയായി ഉയര്‍ത്തിയതു മുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ വരെയുള്ള തീരുമാനങ്ങളിലൂടെ ഇന്ത്യക്കെതിരായ നടപടികള്‍ ട്രംപ് വീണ്ടും കടുപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രിയ സുഹൃത്താണെന്നു പറയുമ്പോഴും ഇന്ത്യാവിരുദ്ധ നടപടികള്‍ക്കു കുറവില്ല.
ബ്രാന്‍ഡഡ് ആയതും പേറ്റന്റ് ചെയ്തതുമായ മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം തീരുവയാണു ട്രംപ് പുതുതായി ചുമത്തിയത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇരട്ടിത്തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ പ്രഖ്യാപിച്ചു. അമേരിക്കയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാത്ത എല്ലാ മരുന്നുകമ്പനികള്‍ക്കും 100 ശതമാനം തീരുവ ചുമത്തും. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം അധികതീരുവ കൊണ്ട് ഇന്ത്യയോടുള്ള ട്രംപിന്റെ കലിപ്പു തീരുന്നില്ലെന്നു പുതിയ പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നു.
വീണ്ടും 100% തീരുവ
അമേരിക്കയുമായുള്ള വ്യാപാരത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വ്യവസായങ്ങളിലൊന്നാണ് ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല. പേറ്റന്റുള്ളതും ബ്രാന്‍ഡഡ് ആയതുമായ മരുന്നുകള്‍ ഇന്ത്യയില്‍നിന്നു വന്‍തോതില്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. അമേരിക്കയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളെ മാത്രമാണു അധികതീരുവയില്നിന്ന് ഒഴിവാക്കുക. അമേരിക്കയില്‍ ഫാക്ടറിയുടെ നിര്‍മാണം തുടങ്ങുകയെങ്കിലും ചെയ്തില്ലെങ്കില്‍ തീരുവ ചുമത്തും.
അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയായ ജനറിക് മരുന്നുകള്‍ കടലാസില്‍ ഒഴിവാക്കപ്പെട്ടെങ്കിലും ഈ നീക്കം യുഎസ് ജനറിക് മരുന്നുകളുടെ ഏകദേശം 40 ശതമാനം വിതരണം ചെയ്യുന്ന 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തെ കാര്യമായി ബാധിക്കും. അടുക്കള കാബിനറ്റുകളുടെയും ബാത്ത്റൂം വാനിറ്റികളുടെയും ഇറക്കുമതിക്ക് 50 ശതമാനവും, അപ്ഹോള്‍സ്റ്ററി ചെയ്ത ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവയും അമേരിക്ക ചുമത്തി.
ഇരട്ടത്താപ്പുകളുടെ രാജാവ്
ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളും നടപടികളും വായാടിത്തവും അവകാശവാദങ്ങളും രാഷ്ട്രത്തലവന്മാര്ക്കു പതിവില്ലാത്ത രീതികളിലാണ്. അമേരിക്കയുടെ ബിസിനസ് താത്പര്യത്തിനായി ഏതറ്റം വരെയും പോകുന്ന തീവ്രനിലപാടുകള്‍ ഇതര രാജ്യങ്ങള്‍ക്കു തലവേദനയാണ്. അന്താരാഷ്ട്ര നയതന്ത്ര മര്യാദകളൊന്നും ട്രംപിനു പ്രശ്നമല്ല. അതിലേറെ, യുദ്ധം മുതല്‍ വ്യാപാരം വരെ പലതിലും ട്രംപിന്റെ ഇരട്ടത്താപ്പുകളാണു കാണേണ്ടത്. ഇന്ത്യ-പാക്കിസ്ഥാന് അടക്കം ലോകത്താകെ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ വാദം ഇന്ത്യ അംഗീകരിക്കില്ല.
ഐക്യരാഷ്ട്ര പൊതുസഭയില്‍ കഴിഞ്ഞ ദിവസവും ഈ അവകാശവാദം ട്രംപ് ആവര്‍ത്തിച്ചു. ആണവശക്തികളായ ഇന്ത്യ- പാക് സംഘര്‍ഷവും മറ്റ് ആറെണ്ണവും താന്‍ അവസാനിപ്പിച്ചുവെന്നാണ് യുഎന്നിലെ ട്രംപിന്റെ
NRI
ഫിലഡൽഫിയ: ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കോട്ടയം സ്വദേശികളുടെ സംഘടനയായ ഫിലഡൽഫിയ കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം ശനിയാഴ്ച നടക്കും.
വൈകുന്നേരം 5.30ന് വെൽഷ് റോഡിലുള്ള സെന്റ് തോമസ് സീറോമലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജൂബിലി ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
പരിപാടിയോടനുബന്ധിച്ചു നടത്തുന്ന പബ്ലിക് മീറ്റിംഗിൽ അഞ്ചൽ സെന്റ് ജോൺസ് കോളജ് പ്രിൻസിപ്പലായിരുന്ന പ്രഫ. സാം പനംകുന്നേൽ മുഖ്യ പ്രഭാഷകനായിരിക്കും. തുടർന്ന് മ്യൂസിക്കൽ ആൻഡ് ഡാൻസ് ഗ്രൂപ്പായ ഡിഎച്ച്ഒ ക്രിയേറ്റീവിന്റെ സ്റ്റേജ് ഷോയും നടക്കും
തുടർന്ന് വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികളും വിമൻസ് ഫോറം ഭാരവാഹികളും ആഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി 215 327 7153, 215 479 2400, 267 237 4118, 610 457 5868, 215 776 6787 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
NRI
ന്യൂഡൽഹി: ഒമ്പതുമാസത്തിനിടെ യുഎസിൽ നിന്ന് 2,417 ഇന്ത്യക്കാരെ നാട്ടിലേക്കു തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം. അനധികൃത കുടിയേറ്റത്തിനെതിരേയാണു രാജ്യമെന്നും നിയമപരമായി മറ്റു രാജ്യങ്ങളിലേക്കു കടക്കാനുള്ള രീതിയെ ആണു പിന്തുണയ്ക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രഞ്ജിത് ജയ്സ്വാൾ അറിയിച്ചു.
യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം 27 ഇന്ത്യക്കാർ ഉള്ളതായും അദ്ദേഹം പറഞ്ഞു. ഇവരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുകയാണ്. റഷ്യൻ സൈന്യത്തിൽ ഏതാനും പേർകൂടി ഉൾപ്പെട്ടതായി അവരുടെ കുടുംബാംഗങ്ങളിൽനിന്നാണ് അറിഞ്ഞത്. റഷ്യൻ സർക്കാരുമായും ഡൽഹിയിലെ റഷ്യൻ എംബസിയുമായും ഇക്കാര്യത്തിൽ ആശയവിനിമയം തുടരുകയാണ് -മന്ത്രാലയം വക്താവ് അറിയിച്ചു.
സ്റ്റുഡന്റ് വീസയിലും സന്ദർശകവീസയിലും കഴിഞ്ഞ ആറുമാസത്തിനിടെ റഷ്യയിലെത്തിയ 15 പേർ യുദ്ധമുന്നണിയിലെത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്നാണു വിശദീകരണം. നിർമാണജോലിക്കായാണ് ഒരു എജന്റ് ഇവരെ റഷ്യയിലേക്കു കൊണ്ടുപോയത്.
NRI
വാഷിംഗ്ടൺ: യുഎസിൽ അനധികൃതമായി എത്തുകയും നിരവധി വാഹനാപകടങ്ങൾക്ക് കാരണക്കാരനാകുകയും ചെയ്ത പ്രതാപ് സിംഗ് എന്ന ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തു. 2024 ജൂണിൽ കലിഫോർണിയയിൽ ഇയാൾ ഓടിച്ചിരുന്ന ട്രക്ക് ഇടിച്ച് അഞ്ച് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കുട്ടിയുടെ രണ്ടാനച്ഛനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അന്ന് നിരവധി വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സാഹചര്യവുമുണ്ടായി. മൂന്നാഴ്ചയോളം കോമയിൽ കഴിഞ്ഞ കുട്ടിക്ക് ആറു മാസം നീണ്ട ചികിൽസയും വേണ്ടിവന്നു.
തലയോട്ടിക്ക് ക്ഷതമേറ്റ കുട്ടിക്ക് ജീവിതാവസാനം വരെ തെറാപ്പി ആവശ്യമാണ്. 2022 ഒക്ടോബറിൽ അനധികൃതമായി തെക്കൻ അതിർത്തി കടന്നെത്തിയ ഇയാളെ ജോ ബൈഡൻ സർക്കാർ സമൂഹത്തിലേക്കു തുറന്നുവിട്ടുവെന്നു ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് (ഡിഎച്ച്എസ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അപകടകരമായ വേഗതയിൽ ട്രക്ക് ഓടിക്കുകയാണു പ്രതാപ് സിംഗ് ചെയ്തതെന്നും വിവരമുണ്ട്. കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസമിന്റെ മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റാണ് ഇത്തരക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതെന്ന് ഡിഎച്ച്എസ് മേധാവി ക്രിസ്റ്റി നോഎം ആരോപിച്ചു.
NRI
ഹൂസ്റ്റൺ: ടെക്സസിലെ ഗ്രേറ്റർ ഹൂസ്റ്റൺ ഏരിയയിൽ ആരംഭിച്ചിരിക്കുന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ പ്രഥമ ഓണാഘോഷം "ഓണനിലാവ്' എന്ന പേരിൽ ശനിയാഴ്ച വൈകുന്നേരം നാല് മുതൽ ട്രിനിറ്റി മാർത്തോമ്മ ചർച്ച് ഹാളിൽ നടക്കും.
മിസൗറി സിറ്റി മേയർ റോബിൻ ഏലക്കാട്ട് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും വാഗ്മിയുമായ എ.സി. ജോർജ് ആശംസ അർപ്പിക്കും. ആനയും വെഞ്ചാമരവും ചെണ്ടമേളവും മുത്തുക്കുടകളും താലപ്പൊലിയുമായി മാവേലി മന്നന്റെ എഴുന്നെള്ളത്ത് പരിപാടികൾക്ക് കൊഴുപ്പേകും.
യുവാക്കളുടെ തിരുവാതിരയും കുട്ടികളുടെ ഡാൻസുകളും പാട്ടുകളും കപ്പിൾ ഡാൻസും കൂടാതെ സ്വന്തമായി നിർമിച്ച വള്ളത്തിൽ വഞ്ചിപ്പാട്ടോടുകൂടിയ വള്ളംകളിയും നടത്തപ്പെടും. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. എല്ലാ കുറവിലങ്ങാട് നിവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ഷാജി ചിറത്തടം - 346 770 5460, സെക്രട്ടറി ടാസ്മോൻ - 281 691 1868, ട്രഷറർ സിനു വെട്ടിയാനി - 407 435 6539.
NRI
ന്യൂയോർക്ക്: ഒക്ടോബർ അഞ്ചിന് വൈകുന്നേരം അഞ്ചിന് ന്യൂയോർക്കിൽ നടക്കുന്ന "സ്നേഹ സങ്കീർത്തനം' ക്രിസ്ത്യൻ സംഗീത നിശയുടെ ടിക്കറ്റ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു.
ഇവന്റ് അസോസിയേറ്റ് സ്പോൺസറായ നോഹാ ജോർജിന് (ഗ്ലോബൽ കൊളിഷൻ ബോഡി വർക്സ്) ആദ്യ ടിക്കറ്റ് നൽകി റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ഉദ്ഘാടനം നിർവഹിച്ചു.
NRI
പിറ്റ്സ്ബർഗ്: ഇളങ്ങുളം നരിതൂക്കിൽ പി.കെ. ജോസഫ് (93) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച അമേരിക്കയിലെ പിറ്റ്സ്ബർഗിൽ. ഭാര്യ: അർലീൻ. മക്കൾ: ലിസാ, കുര്യൻ, ലെസ്ലി. മരുമക്കൾ: സ്റ്റീവ്, മിഷേൽ, റോബർട്ട്.
സഹോദരങ്ങൾ: പരേതനായ പി.കെ. ചാക്കോ, പി.കെ. കുര്യൻ, ഡോ. അന്നക്കുട്ടി പൊര്യത്ത് (യുഎസ്എ), മറിയക്കുട്ടി കോക്കാട്ട്, പരേതനായ പി.കെ. മാത്യു, പി.കെ. തോമസ്, ഏലിക്കുട്ടി ചൂരാപ്പുഴ (യുഎസ്എ).
NRI
കാഞ്ഞിരപ്പള്ളി: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയും എൽസേവിയറും ചേർന്ന് തയാറാക്കിയ 2025ലെ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഡീന്‍ റിസർച്ചും സെന്റർ ഫോർ നാനോ സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറുമായ ഡോ. സോണി സി. ജോർജ് ഇടം പിടിച്ചു.
ഇതിനോടകം നേടിയിട്ടുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങളുടെയും പ്രബന്ധങ്ങളുടെയും ശാസ്ത്ര ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും ഗുണനിലവാരവും സ്വാധീനവും വിലയിരുത്തുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം. പോളിമർ കോമ്പസിറ്റുകൾ, സൂപ്പർ കപ്പാസിറ്റേഴ്സ്, പോളിമർ മെംബ്രെയിനുകള്‍ എന്നിവയിലെ ഗവേഷണം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക പ്രശംസയും നേടി.
25 വർഷമായി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഡോ. സോണി സി. ജോർജിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ ദേശീയ അധ്യാപക അവാർഡും (2022) എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ മികച്ച ഗവേഷകനുള്ള അവാർഡും (2018) ലഭിച്ചിട്ടുണ്ട്.
NRI
ഫ്ലോറിഡ: ഒര്‍ലാന്‍ഡോ ആസ്ഥാനമായുള്ള മലയാളി സംഘടനയായ ഒര്‍ലാന്‍ഡോ റീജണല്‍ യൂണൈറ്റഡ് മലയാളി അസോസിയേഷന്റെ ആയിരത്തോളംപേര്‍ പങ്കെടുത്ത ഓണാഘോഷം ഒരുമയുടെ പുതുചരിത്രമായി മാറി.
സംഘടനാമികവും കലാചാതുര്യവും ഒത്തിണങ്ങിയ കലാപരിപാടികള്‍ ഏവര്‍ക്കും കേരളസ്മരണയുളവാക്കി. മലയാളിത്തനിമയുള്ള വേഷവിധാനങ്ങളില്‍ അവതരിപ്പിച്ച മെഗാ തിരുവാതിര സദസിനെയും അതിഥികളെയും ഒരുപോലെ ആസ്വാദ്യമാക്കി.
അസോസിയേഷന് പ്രസിഡന്റ് ജിബി ചിറ്റേടം, സെക്രട്ടറി ജസ്റ്റിന് ആന്റണി, വൈസ് പ്രസിഡന്റ് ക്രിസ് നോയല്‍, ട്രഷറര്‍ ടോമി മാത്യു, ജോയിന്റ് സെക്രട്ടറി നീത പ്രവിബ് എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.
NRI
ഒഹായോ: കൊളംബസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷിച്ചു. ഈ മാസം 14ന് രണ്ടിന് പ്രസുദേന്തിമാരുടെ വാഴ്ചയ്ക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിച്ചു.
ഫാ. എബി തമ്പി പ്രധാന കാർമികത്വം വഹിച്ചു. ഫാ. നിബി കണ്ണായി, ഫാ. ആന്റണി, ഫാ.ജിൻസ് കുപ്പക്കര എന്നിവർ സഹകാർമികരായും തിരുനാൾ കുർബാനയിൽ പങ്കെടുത്തു.
കന്യകാമറിയത്തോടുള്ള മാധ്യസ്ഥ പ്രാർഥനയുടെ പ്രാധാന്യം തിരുനാൾ സന്ദേശത്തിലൂടെ ഫാ. അനീഷ് ഓർമിപ്പിച്ചു. കുർബാനയ്ക്ക് ശേഷം ലദീഞ്ഞ് ചൊല്ലിയത് ഫാ. ജിൻസ് ആയിരുന്നു.
ഫാ. ആന്റണി ഉണ്ണിയപ്പം നേർച്ച വെഞ്ചരിച്ചു. മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണായി എട്ടാമിടത്തിലെ തിരുക്കർമങ്ങളെക്കുറിച്ച് ഓർമിപ്പിച്ചു. ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് 58 പ്രസുദേന്തിമാരായിരുന്നു.
പ്രീസ്റ്റ് ഇൻ-ചാർജ് ഫാ. നിബി കണ്ണായി, തിരുനാൾ കൺവീനർമാരായ ജിൽസൺ ജോസ്, സിനോ പോൾ, ചെറിയാൻ മാത്യു, ജോസഫ് സെബാസ്റ്റ്യൻ, ട്രസ്റ്റീമാരും വിവിധ വകുപ്പ് ലീഡേഴ്സും ചേർന്ന തിരുനാൾ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്.
ജിൽസൺ ജോസ് സ്വാഗതപ്രസംഗം നടത്തി. തിരുനാൾ ആഘോഷങ്ങളുടെ ഉദ്ഘാടനം കൊളംബസ് കത്തോലിക്കാ ബിഷപ് മാർ ഏൾ കെ. ഫെർണാണ്ടസ് നിർവഹിച്ചു.
പള്ളിക്കുവേണ്ടി ഫാ. നിബി കണ്ണായി ആശംസകൾ നേർന്നു. ട്രസ്റ്റി ജോസഫ് സെബാസ്റ്റ്യൻ അവസാന ഒരു വർഷത്തെ റിപ്പോർട്ട് വായിച്ചു. ട്രസ്റ്റി ചെറിയാൻ നന്ദി പ്രസംഗം നടത്തി.
NRI
ന്യൂയോര്‍ക്ക്: മല്ലപ്പള്ളി വലിയ പവ്വത്തികുന്നേല്‍ ഡോ. തോമസ് ബെയ്ന്‍സ് (73) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒന്പതിനു എപ്പിഫാനി മാര്‍ തോമ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് നസാവു നോള്‍സ് സെമിത്തേരിയില്‍.
ഭാര്യ: ലിസി. മക്കള്‍: ബോബി, ബ്രാഡി, ബിജോയ്.
NRI
ഫ്ലോറിഡ: കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ (പൂവഞ്ചി) പരേതനായ ഡോ. ജോർജ് തോമസിന്റെ ഭാര്യ ഗ്രേസ് ജോർജ് (85) അമേരിക്കയിലെ ഫ്ലോറിഡയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 11ന് ഫ്ലോറിഡ സെന്റ് പാട്രിക്സ് പള്ളി പാം ബീച്ച് ഗാർഡൻസിൽ.
പരേത കോഴിക്കോട് കൈനടിയിൽ കുടുംബാംഗം. മക്കൾ: ഡോ. സന്തോഷ് (യുഎസ്എ), ഡോ. സാബു (യുഎസ്എ). മരുമക്കൾ: മേരി ആൻ (യുഎസ്എ), ഡോ. മഞ്ജു (യുഎസ്എ).
NRI
ഫ്ലോറിഡ: പുല്ലാട് കുളത്തുമറ്റയ്ക്കൽ പരേതനായ ഏബ്രഹാം വർഗീസിന്റെ ഭാര്യ സൂസനാമ്മ വർഗീസ് (81) ഒർലാൻഡോയിൽ അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഐപിസി ഒർലാൻഡോ ദൈവസഭയിൽ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യൂവിന്റെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച് 12.30ന് ഓസിയോള മെമ്മറി ഗാർഡൻസ് സെമിത്തേരിയിൽ.
പരേത ഉള്ളനാട് തടത്തുവിളയിൽ കുടുംബാംഗം. മക്കൾ: അനിൽ ഏബ്രഹാം (ബംഗളൂരു), ആനി തോമസ് (യുഎസ്എ). മരുമക്കൾ: സ്റ്റീജ, ജോജി തോമസ് കളത്തിൽ (ചിങ്ങവനം).
NRI
ന്യൂയോർക്ക്: യുഎസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മാതമംഗലം സ്വദേശിയായ വി.വി. ശരത്(42) ആണ് മരിച്ചത്.
ശങ്കരൻകുട്ടി (റിട്ട. സെൻട്രൽ ഡിഫൻസ് അക്കൗണ്ടന്റ്സ്) - വത്സല (റിട്ട. അധ്യാപിക) ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജലി (യുഎസ്). മക്കൾ: ഇന്ദ്ര, സാറ (ഇരുവരും യുഎസിൽ വിദ്യാർഥിനികൾ).
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
ട്രിനിറ്റി ദേവാലയത്തിൽ(5810, Almeda Genoa Rd, Houston, TX 77048) നടക്കുന്ന കൺവൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വൈകുന്നേരം ഏഴിന് ആരംഭിക്കും.
പ്രമുഖ ദൈവശാസ്ത്ര ചിന്തകനും കൺവൻഷൻ പ്രസംഗകനും മിഷൻസ് ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഡോ. ജോർജ് ചെറിയാൻ(തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും.
കൺവൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജു എം. ജേക്കബ് (വികാരി) - 832 898 8699, റവ. ജീവൻ ജോൺ (അസി. വികാരി) - 713 408 7394, ജോൺ കുരുവിള (വൈസ് പ്രസിഡന്റ്) - 281 615 7603, എബ്രഹാം ഇടിക്കുള (സെക്രട്ടറി) - 713 614 9381, ബാബു ടി. ജോർജ് (ട്രഷറർ) - 281 723 1606.
NRI
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ ചന്ദ്ര നാഗമല്ലയ്യ (50) യുടെ കൊലപാതകത്തിനു കാരണം ജോ ബൈഡൻ ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങളാണെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ).
“ക്യൂബയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് സ്വന്തം കുടുംബം നോക്കിനിൽക്കേ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയത്. ഈ ക്രിമിനലിനെ ക്യൂബ തിരിച്ചെടുക്കാൻ വിസമ്മതിച്ചപ്പോൾ, ബൈഡൻ ഭരണകൂടം അയാളെ അമേരിക്കയുടെ തെരുവുകളിലേക്കു തുറന്നുവിട്ടു”- ഐസിഇ എക്സിൽ കുറിച്ചു.
ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിൽവച്ച് സഹപ്രവർത്തകനായ യോർഡാനിസ് കോബോസ് മാർട്ടിനേസ് (37) ആണ് ചന്ദ്ര നാഗമല്ലയ്യയെ അദ്ദേഹത്തിന്റെ ഭാര്യയുടെയും കുട്ടിയുടെയും മുന്നിൽ വച്ച് തലയറത്തു കൊന്നത്.
NRI
ഡാളസ്: കൊല്ലം ആയൂർ പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി. സ്കറിയയുടെ ഭാര്യ തങ്കമ്മ സ്കറിയ(98) ഡാളസിൽ അന്തരിച്ചു. മക്കൾ: സൂസി വർഗീസ്, ജേക്കബ് സ്കറിയ, ഗ്രേസമ്മ ജോർജ്, പരേതനായ സാമുവൽ സ്കറിയ, ലിസി തോമസ്, മേഴ്സി ചാൾസ്.
മരുമക്കൾ: മാമൻ വർഗീസ്, വത്സമ്മ ജേക്കബ്, ജോർജ് മാത്യു, സൂസമ്മ സാമുവൽ, പരേതനായ തോമസ് ജോർജ്, ചാൾസ് ജോർജ്.
പൊതുദർശനം ബുധനാഴ്ച വെെകുന്നേരം ആറ് മുതൽ ഒമ്പത് വരെ മെട്രോ ചർച്ച് ഓഫ് ഗോഡിൽ നടക്കും. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മെട്രോ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഹിൽടോപ് മെമ്മോറിയൽ പാർക്കിൽ.
NRI
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു. കുറുമുള്ളൂർ കണിയാംപറന്പിൽ പരേതനായ സിറിയക്കിന്റെയും മോളി ചെമ്മാച്ചേലിന്റെയും മകൻ നവീഷ് ലൂക്ക് സിറിയക്(42) ആണ് മരിച്ചത്.
സംസ്കാരം ചൊവ്വാഴ്ച ഷിക്കാഗോയിൽ. ഭാര്യ ജിനു പിറവം വെള്ളാപ്പള്ളിൽ കുടുംബാംഗം. മക്കൾ: നേതൻ, ജയിംസ്, ജിയാന. സഹോദരങ്ങൾ: നവീൻ, പ്രറ്റി മുടിക്കുന്നേൽ (ഇരുവരും അമേരിക്ക).
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പരേതന്റെ ആത്മശാന്തിക്കായി കുർബാനയും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും.
NRI
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മകന്റെയും മുന്നിൽ കഴുത്തറത്ത് കൊന്നു. കർണാടക സ്വദേശിയായ മോട്ടൽ മാനേജർ ചന്ദ്രമൗലി നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്.
സഹപ്രവർത്തകനും ക്യൂബക്കാരനുമായ യോർദാനിസ് കൊബോസ് മാർട്ടിനസാണ് (37) ചന്ദ്രമൗലിയെ കൊലപ്പെടുത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു.
വാഷിംഗ് മെഷീൻ തകർന്നതിനെത്തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വടിവാൾ ഉപയോഗിച്ചാണ് യോർദാനിസ് ആക്രമണം നടത്തിയത്.
ചന്ദ്രമൗലിയുടെ ഭാര്യയും പതിനെട്ടുകാരനായ മകനും ഇടപെടാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി തലയറത്ത് മാറ്റുകയായിരുന്നു.
ഉടലിൽനിന്നു വേർപെടുത്തിയ തല നിലത്തിട്ട് ചവിട്ടിയ ശേഷം മാലിന്യക്കൂനയിൽ തള്ളുകയും ചെയ്തു.
NRI
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക കോഓർഡിനേറ്റർമാരായ നിഷ നായർ, പ്രെജി സുരേഷ് നായർ, സുനിത ഹരി, ഗ്രൂപ്പ് ഇവന്റ് ലീഡർമാരായ അംഗിത മേനോൻ, ശ്രീകു നായർ, രാധ നായർ, അർച്ചന നായർ, പ്രെജി നായർ, മനോജ് നായർ രാജേഷ്, വിദ്യ നായർ, ഉണ്ണികൃഷ്ണ പിള്ള, രാജു നായർ, ശ്രീകല വിനോദ്, അജിത് പിള്ള, മുരളി പള്ളിക്കര, അപ്പത്ത് ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് സുനിൽ രാധമ്മ, സെക്രട്ടറി അഖിലേഷ് നായർ എന്നിവർ നേതൃത്വം നൽകി.
മഹാബലിയായി സുരേഷ് കരുണാകരനെ ശ്രീകു നായർ അണിയിച്ചൊരുക്കി. ഒനിയേൽ കുറുപ്പ്, പ്രെജി സുരേഷ് നായർ, സിന്ധു മേനോൻ, നിഷ നായർ, മനോജ് (എസ്ജിടി), ശ്രീകല വിനോദ്, സുരേഷ് കരുണാകരൻ, സുനിത ഹരി, ജയശ്രീ നായർ, ശ്രീകു നായർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
തിരുവാതിര നൃത്തസംവിധാനം ഷിംന നവീൻ നിർവഹിച്ചു. അങ്കിത മേനോൻ, അൻവേഷ് മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള അലങ്കാര കമ്മിറ്റിയും മീനാക്ഷി നായരും ചേർന്നാണ് വേദിയൊരുക്കിയത്.
NRI
ലോസ് ആഞ്ചലസ്: കടയ്ക്കു സമീപം മൂത്രമൊഴിക്കുന്നത് തടഞ്ഞ ഇന്ത്യക്കാരനായ സെക്യൂരിറ്റി ഗാർഡ് അമേരിക്കയിൽ വെടിയേറ്റു മരിച്ചു. കലിഫോർണിയ സംസ്ഥാനത്തായിരുന്നു സംഭവം.
ഹരിയാന സ്വദേശി കപിൽ(26) ആണ് മരിച്ചത്. ചോദ്യംചെയ്യൽ ഇഷ്ടപ്പെടാതിരുന്നയാൾ വാഗ്വാദത്തിൽ ഏർപ്പെടുകയും പിന്നാലെ തോക്കെടുത്തു വെടിവയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
കപിൽ മൂന്നു വർഷം മുന്‍പ് മെക്സിക്കോ അതിർത്തിവഴി അനധികൃതമായി അമേരിക്കയിൽ എത്തിയതാണ്. ആദ്യം അറസ്റ്റിലായ ഇദ്ദേഹം നിയമനടപടികൾക്കു ശേഷം മോചിതനാവുകയായിരുന്നു.
NRI
ലോസ് ആഞ്ചലസ്: ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്മാനത്തുകയുമായി പവർബോൾ ജാക്ക്പോട്ട് 1.7 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ രാത്രി നടന്ന നറുക്കെടുപ്പിൽ ആർക്കും വിജയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സമ്മാനത്തുക വർധിച്ചത്.
നറുക്കെടുത്ത ആറ് നമ്പറുകളായ 3, 16, 29, 61, 69, പവർബോൾ 22 എന്നിവയുമായി ഒരു ടിക്കറ്റും ഒത്തുനോക്കാത്തതിനെ തുടർന്നാണ് ആർക്കും വിജയിക്കാൻ സാധിക്കാതെ വന്നത്.
ജാക്ക്പോട്ട് നേടാനുള്ള സാധ്യത 292.2 ദശലക്ഷത്തിൽ ഒന്ന് മാത്രമാണ്. അടുത്ത നറുക്കെടുപ്പ് ശനിയാഴ്ച രാത്രി നടക്കും. ജാക്ക്പോട്ടിന്റെ ഏകദേശ മൂല്യം 770.3 ദശലക്ഷം ഡോളറാണ്.
Editorial
കള്ളപ്പണം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നോട്ട് നിരോധനം, കള്ളപ്പണക്കാരേക്കാൾ വെള്ളപ്പണക്കാരെ വലച്ചതിനെ ഓർമിപ്പിക്കുന്ന സ്ഥിതിയാണ് അമേരിക്കയിൽ. ട്രംപിന്റെ അധികതീരുവ അമേരിക്കക്കാർക്കും അധിക ബാധ്യതയായി.
ഇതരരാജ്യങ്ങളെ പാഠം പഠിപ്പിക്കാൻ ട്രംപ് ഇറക്കിയ അധികതീരുവ, അധികബാധ്യതയായത് മുഖ്യമായും അമേരിക്കക്കാർക്കാണെന്നാണ് സൂചന. വിലക്കയറ്റവും തൊഴിൽനഷ്ടവും ഉയരുകയാണ്. പ്രസിഡന്റിന്റെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിക്കുകയും ചെയ്തു.
കള്ളപ്പണം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നോട്ട് നിരോധനം, കള്ളപ്പണക്കാരേക്കാൾ വെള്ളപ്പണക്കാരെ വലച്ചതിനെ ഓർമിപ്പിക്കുന്ന സ്ഥിതിയാണ് അമേരിക്കയിൽ. മിക്ക സുഹൃദ്രാജ്യങ്ങളെയും ട്രംപ് പിണക്കി. പ്രശ്നപരിഹാരത്തിന് അദ്ദേഹത്തിനു പദ്ധതികളുണ്ടാവാം. പക്ഷേ, ആഗോള-ആഭ്യന്തര വിപണിയിലെ അരാജകത്വവും അതിനെ ചെറുക്കാൻ രൂപംകൊള്ളുന്ന പുതിയ അന്തർദേശീയ കൂട്ടുകെട്ടുകളും അമേരിക്കയെ തുണയ്ക്കുമോയെന്നു കാത്തിരുന്നു കാണണം.
നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിനല്ല, യുഎസ് കോൺഗ്രസിനാണെന്നും ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നുമാണ് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ട് വിധിച്ചത്. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കേണ്ട അധികാരം ദുരുപയോഗിച്ച് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാരലംഘനവുമാണെന്ന് കോടതി പറഞ്ഞു.
കീഴ്ക്കോടതി വിധിക്കെതിരേയുള്ള അപ്പീലിലാണ് തിരിച്ചടി. അധികതീരുവ കോടതി റദ്ദാക്കിയില്ല എന്നതാണ് ട്രംപിന്റെ ആശ്വാസം. സുപ്രീംകോടതിയെ സമീപിക്കുമെന്നും അവസാനം അമേരിക്ക വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കുന്ന പ്രതിപക്ഷവും വിലക്കയറ്റത്തിന്റെയും തൊഴിൽനഷ്ടത്തിന്റെയും കെടുതി അനുഭവിക്കുന്ന ജനവും കോടതിയുമൊക്കെ അമേരിക്കതന്നെയാണെന്ന യാഥാർഥ്യം അദ്ദേഹം മറച്ചുവയ്ക്കുകയാണ്. ഭരണാധികാരിയുടെ തെറ്റായ തീരുമാനങ്ങളെ രാജ്യസ്നേഹത്തിന്റെ പരിചകൊണ്ടു തടയാൻ ശ്രമിക്കുന്ന രാഷ്ട്രീയ കുതന്ത്രം!
അധികതീരുവയെ തുടർന്ന് ഇറക്കുമതി കുറഞ്ഞതോടെ അമേരിക്കയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില 2.6 ശതമാനം വർധിച്ചത് വർഷാവസാനത്തോടെ 3.4 ശതമാനമാകുമെന്നും ഇതു കഴിഞ്ഞ 20 വർഷത്തെ ശരാശരിയായ 2.9 ശതമാനം കവിയുമെന്നുമാണ് വിദഗ്ധാഭിപ്രായം.
വൈദ്യുതി, തുണി, ചെരിപ്പ്, മുട്ട തുടങ്ങി പലതിനും ചെലവേറി. സാധാരണക്കാർക്ക് പ്രതിമാസ അധികച്ചെലവ് 2,400 ഡോളറായി. ട്രംപിന്റെ തീരുവനയത്തിന്റെ പ്രത്യാഘാതം നേരിട്ടുതുടങ്ങിയെന്ന് വൻകിട കന്പനികൾ പറഞ്ഞു. ത്രൈമാസ വരുമാനത്തിൽ 9,570 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജനറൽ മോട്ടോഴ്സ് വെളിപ്പെടുത്തി. ട്രംപ് ഭരണത്തിലെ എട്ടു മാസത്തിനിടെ ജോലി നഷ്ടമായവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു. കോവിഡിനുശേഷമുള്ള ഏറ്റവും വലിയ തൊഴിൽ നഷ്ടമാണിത്.
അന്തർദേശീയ തലത്തിലും ട്രംപിന്റെ എടുത്തുചാട്ടം പ്രത്യാഘാതങ്ങളുണ്ടാക്കി. എഴുപതിലധികം രാജ്യങ്ങൾക്ക് 10 മുതൽ 50 ശതമാനംവരെ തീരുവയാണ് ട്രംപ് ചുമത്തിയത്. ഉയർന്ന ഇറക്കുമതിതീരുവ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി എന്നിവ ആരോപിച്ച് ഏറ്റവും വലിയ നിരക്കാണ് ഇന്ത്യക്ക് ഏർപ്പെടുത്തിയത്. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യ ആഭ്യന്തരമായും അന്തർദേശീയമായും ചടുലനീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
അമേരിക്കയുടെയും ഇന്ത്യയുടെയും ശത്രുരാജ്യമായി കണക്കാക്കിയിരുന്ന ചൈനയുമായി പുതിയ ബന്ധങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടു. ഏഴു വർഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി മോദി ചൈന സന്ദർശിച്ചു. റഷ്യയുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കി. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് അധികച്ചുങ്കം ഏർപ്പെടുത്താൻ ട്രംപ് യൂറോപ്യൻ യൂണിയനിലും സമ്മർദം ചെലുത്തുകയാണ്.
ട്രംപ് ഫ്രണ്ടല്ലെന്ന തിരിച്ചറിവിൽ, പ്രതിസന്ധിയെ അവസരമാക്കാനുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശ്രമം വിജയിച്ചാൽ അമേരിക്കയ്ക്കു മേൽക്കൈ ഉണ്ടായിരുന്ന ലോകക്രമത്തിൽ മാറ്റമുണ്ടാകും. അത്, അമേരിക്കയുടെ സാന്പത്തിക- സൈനിക ആജ്ഞാശക്തിയെ ദുർബലമാക്കും.
തെരഞ്ഞെടുപ്പുകൾക്കു മധ്യേയുള്ള കാലം പ്രതിപക്ഷം വിശ്രമത്തിന്റേതാക്കുന്ന അമേരിക്കൻ രാഷ്ട്രീയമാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ദുർബല പ്രതികരണത്തിൽ തെളിയുന്നത്. ആഗോളവത്കരണത്തിന്റെ വക്താവായിരുന്ന അമേരിക്കയെ തനിച്ചു വളരാമെന്നു കരുതുന്ന മൗഢ്യത്തിലേക്കാണ് ട്രംപ് നയിക്കുന്നത്. കയറ്റുമതിയെ മാത്രം ആശ്രയിച്ച് നിലനിൽക്കാനാവില്ലെന്നാണ് അവിടത്തെ പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ ട്രംപിനെ ഉപദേശിക്കുന്നത്.
മറ്റു രാജ്യങ്ങളുടെയും സ്വന്തം പൗരന്മാരുടെയും പാർട്ടിയുടെയും കോടതികളുടെയും മുന്നറിയിപ്പുകളെ അവഗണിച്ച് ട്രംപ് മുന്നോട്ട് നീങ്ങുന്നത്ര രാജ്യം പിന്നോട്ടു പോകുന്നതിന്റെ ലക്ഷണം ദൃശ്യമാണ്. ആഗോള ജനാധിപത്യ കെട്ടുറപ്പിൽ ട്രംപ് സൃഷ്ടിച്ച വിള്ളൽ നികത്താൻ കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളെത്തുന്നതും സമാന്തര കാഴ്ചയാണ്. ട്രംപ് തിരുത്തിയില്ലെങ്കിൽ പ്രശ്നം സാന്പത്തികം മാത്രമായിരിക്കില്ല.
NRI
ഡാളസ്: 2025ലെ മാർത്തോമ്മ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ് പുരുഷന്മാരുടെ വോളിബോൾ ടൂർണമെന്റിൽ ഡാളസിലെ സെന്റ് പോൾസ് മാർത്തോമ്മ പള്ളിക്ക് വിജയം.
എല്ലാ മത്സരങ്ങളിലും വിജയിച്ച ഡാളസ് സെന്റ് പോൾസ് ഫൈനലിൽ ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ നിന്നുള്ള മറ്റൊരു യുവ ടീമിനെ ആവേശകരമായ പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
NRI
ഡാളസ്: ഈ മാസം 30ന് ഡാളസിൽ നടക്കാനിരുന്ന "കിലുക്കം - 2025' എന്ന മോഹൻലാൽ ഷോ റദ്ദാക്കിയതായി ഗാലക്സി എന്റർടൈൻമെന്റ് അറിയിച്ചു.
മോഹൻലാലിന്റെ ടീമിലെ ഏതാനും അംഗങ്ങൾക്ക് വീസ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടതാണ് ഷോ റദ്ദാക്കാൻ കാരണമെന്നാണ് വിവരം.
ടിക്കറ്റുകളുടെയും സ്പോൺസർഷിപ്പിന്റെയും തുക തിരികെ നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Leader Page
ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാരക്കരാർ പ്രഖ്യാപിച്ച്, മടക്കയാത്രയിൽ മാലിദ്വീപുമായും പുതിയ ഉടന്പടിയുണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിക്കഴിഞ്ഞു. പക്ഷേ, അമേരിക്കയുമായി ഇതുപോലൊരു വാണിജ്യക്കരാറിനുവേണ്ടി ഉഭയകക്ഷി ചർച്ചകൾ ഏപ്രിൽ മുതൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. വിവിധ തലങ്ങളിൽ അഞ്ചോ ആറോ റൗണ്ട് ചർച്ചകൾ നടന്നുകഴിഞ്ഞു.
ആവശ്യം ഉഭയകക്ഷി ചർച്ചകൾ
ഇക്കൊല്ലം ജനുവരിയിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി പദവി ഏറ്റപ്പോൾത്തന്നെ പ്രഖ്യാപിച്ചതാണ് Make America Great Again (MAGA) എന്നതാണ് തന്റെ ലക്ഷ്യമെന്ന്. അതിനുവേണ്ടി ആദ്യം അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി കുറച്ചുകൊണ്ടുവരണം. എന്നിട്ട് ക്രമേണ അമേരിക്ക ഒരു വാണിജ്യമിച്ചമുള്ള രാജ്യമായിത്തീരണം. ഇന്ന് അമേരിക്കയുടെ ഉത്പന്നങ്ങൾക്കു മറ്റു രാജ്യങ്ങൾ വലിയ ഇറക്കുമതിച്ചുങ്കമാണ് ചുമത്തുന്നത്.
അതേസമയം, അമേരിക്ക അവരുടെ ഉത്പന്നങ്ങളെല്ലാം നിസാരമായ ചുങ്കത്തിൽ ഇറക്കുമതി ചെയ്യുന്നു. ഇരുകൂട്ടർക്കും ഒരേ നിരക്കുകൾ ബാധകമാകണം. ഉഭയകക്ഷി ചർച്ചകൾ നടത്തി ഇരുകൂട്ടർക്കും നീതിയുക്തമായ ചുങ്കനിരക്കുകൾ നിർണയിക്കുന്ന പുതിയ കരാറുകൾ പ്രഖ്യാപിക്കണം. ഇതിനകം അമേരിക്ക ചൈനയോടു പ്രത്യേക ചർച്ച നടത്തി കരാർ ഉണ്ടാക്കിക്കഴിഞ്ഞു. പിന്നീട് ജപ്പാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള കരാറുകളും പ്രഖ്യാപിച്ചു. ഏറ്റവുമാദ്യം ഏപ്രിലിൽതന്നെ ഉഭയകക്ഷി ചർച്ചകൾക്കു തുടക്കംകുറിച്ചത് ഇന്ത്യയായിരുന്നു. പക്ഷേ ഇപ്പോൾ കരാറുണ്ടാക്കാൻ കഴിയാതെ അമേരിക്ക ഇന്ത്യക്കുമേൽ അധികതീരുവ ചുമത്തിയിരിക്കുകയാണ്.
വ്യാപാരക്കമ്മി
ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയാണ് അമേരിക്ക. ആണ്ടിൽ 130 ലക്ഷം കോടി ഡോളർ (130 ബില്യണ്‍). നമ്മുടെ പ്രധാന ഇറക്കുമതി ഇനങ്ങൾ ചില പ്രത്യേക മരുന്നുകൾ, ഇലക്ട്രോണിക്സ് യന്ത്രങ്ങൾ, ക്രൂഡ്ഓയിൽ, കണ്ണാടി, രാസവസ്തുക്കൾ, റബർ ഉത്പന്നങ്ങൾ എന്നിവയാണ്. ഇത് 42 ബില്യണ്‍ ഡോളർ വരും. നമ്മുടെ കയറ്റുമതി അണ്ടിപ്പരിപ്പ്, സുഗന്ധദ്രവ്യങ്ങൾ, കുരുമുളക്, ബസുമതി അരി, പഴവർഗങ്ങൾ, പച്ചക്കറി, സ്വർണാഭരണം, വസ്ത്രങ്ങൾ എന്നിവ. ഇതാകട്ടെ 88 ബില്യണ്‍ ഡോളറും. അതായത് അമേരിക്കയ്ക്കു നമ്മളുമായുള്ള വ്യാപാരത്തിൽ വ്യാപാരക്കമ്മിയാണ്. അവരുടെ ഉത്പന്നങ്ങൾ കൂടുതലായി നാം ഇറക്കുമതി ചെയ്ത് വ്യാപാരക്കമ്മി നികത്താനാണ് ട്രംപ് ആവശ്യപ്പെടുന്നത്. അവരുടെ ചോളം, ഗോതന്പ്, സോയാബീൻ, പാൽ, പാൽ ഉത്പന്നങ്ങൾ, കോഴിക്കാൽ, ആയുധങ്ങൾ, യുദ്ധവിമാനം മുതലായവ ഇറക്കുമതി ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇത് പ്രായോഗികമാക്കാൻ ഇവയുടെയെല്ലാം ചുങ്കം കുറയ്ക്കണം. അങ്ങനെ കമ്മി നികത്താൻ അവരെ സഹായിക്കണം.
അമേരിക്കൻ കൃഷിസ്ഥലങ്ങൾ അതിവിസ്തൃതം, യന്ത്രവത്കൃതം. ആധുനിക ടെക്നോളജി ഉപയോഗിച്ച് കാര്യക്ഷമമായി നടത്തുന്നു. സർക്കാരിന്റെ വൻതോതിലുള്ള സഹായവും അവർക്കു ലഭിക്കുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണു കൃഷിക്കാർ. ഇന്ത്യയിലാണെങ്കിൽ കൃഷിസ്ഥലങ്ങളുടെ വിസ്തൃതി വളരെ ചെറുത്. കർഷകരെല്ലാം പാവപ്പെട്ടവർ. 70 കോടി ജനങ്ങൾ കൃഷിയെ ആശ്രയിച്ചു കഴിയുന്നു. ആധുനിക സാങ്കേതികവിദ്യകൾ എത്തിനോക്കുന്നതേയുള്ളൂ. ഇന്ത്യൻ കാർഷികവിപണി അമേരിക്കൻ ഉത്പന്നങ്ങൾക്കു തുറന്നുകൊടുത്താൽ അത്താഴപ്പട്ടിണിക്കാരായ നമ്മുടെ 70 കോടി കർഷകരുടെ സ്ഥിതി വഷളാകും. വലിയ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളുണ്ടാകും. ഇരുകൂട്ടരും ഇങ്ങനെ ബലംപിടിച്ചുനിൽക്കുന്നു. നമ്മുടെ കർഷകരെ ബാധിക്കാത്തതും അതേസമയം, ട്രംപിന് ഒരു വലിയ കൈത്താങ്ങായിത്തീരുന്നതുമായ ഒരു കാര്യം ഇവിടെ പ്രസക്തമാണ്. ഭക്ഷ്യഎണ്ണയുടെ കാര്യമാണത്.
ഇന്ത്യയിൽ ഇന്ന് പെട്രോളിയം, സ്വർണം ഇവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശനാണ്യം ചെലവാക്കി നാം ഇറക്കുമതി ചെയ്യുന്ന ഉത്പന്നമാണ് ഭക്ഷ്യ എണ്ണ. പാംഓയിൽ, സോയാബീൻ ഓയിൽ മുതലായവയാണ് ഇങ്ങനെ ഇറക്കുമതി ചെയ്യുന്നത്.
ഭക്ഷ്യ എണ്ണ ഇറക്കുമതി
ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ ഡിമാൻഡ് ആണ്ടുതോറും ഉയരുന്നു. ലോകത്തിൽ ഏറ്റവും വലിയ സോയാബീൻ ഉത്പാദകർ അമേരിക്കയാണ്. അവരുടെ സോയാബീൻ മുഴുവൻ ചൈനയാണു വാങ്ങിക്കൊണ്ടിരുന്നത്. പക്ഷേ, ഇക്കൊല്ലം ട്രംപ് അധികാരമേറ്റയുടനെ ചുങ്കനിരക്കുകളെല്ലാം ഉയർത്തി താരിഫ് യുദ്ധം തുടങ്ങിയപ്പോൾ കുപിതരായ ചൈനക്കാർ സോയാബീൻ ഇറക്കുമതി ചെയ്യാൻ അമേരിക്കയുമായി ഉണ്ടാക്കിയ കരാറുകളെല്ലാം റദ്ദ് ചെയ്തു. പകരം അവർ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽനിന്നു സോയാബീൻ വാങ്ങി. അപ്പോൾ ഏറ്റവുമുധികം സോയാബീൻ ഉത്പാദിപ്പിക്കുന്ന അമേരിക്കയിൽ പ്രതിസന്ധിയായി, വിൽക്കാൻ കഴിയുന്നില്ല. ഈ വിഷമാവസ്ഥയിൽ നാം അമേരിക്കൻ സോയാബീൻ ഇറക്കുമതി ചെയ്താൽ പാചകത്തിനാവശ്യമായ എണ്ണ ലഭിക്കും. കാലിത്തീറ്റയ്ക്കു സോയാപ്പിണ്ണാക്കും ലഭിക്കും. തുറമുഖങ്ങൾക്കടുത്തു സോയാബീനിൽനിന്നും എണ്ണ പിഴിഞ്ഞെടുക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുക വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം.
പക്ഷേ, സോയാബീൻ ഇറക്കുമതി ചെയ്യാൻ രണ്ടു പ്രതിബന്ധങ്ങളാണ് നമ്മുടെ മുന്നിൽ. ഒന്ന്, അമേരിക്കൻ സോയാബീൻ കൃഷി മിക്കവാറും അത്യുത്പാദന ശേഷിയുള്ള ജിഎം (Genetically Modified) വിത്തുകൾ ഉപയോഗിച്ചാണ് നടത്തുന്നത്. നമ്മുടെ നാട്ടിൽ പരിസ്ഥിതി സംരക്ഷകർക്കു ജനിതകമാറ്റം വരുത്തിയ വിത്തുകളോടു വിരോധമാണ്.
വിപ്ലവം സൃഷ്ടിച്ച ജിഎം വിത്തുകൾ
പക്ഷേ, പരുത്തി ഉത്പാദനമേഖലയിൽ ജിഎം വിത്തുകൾ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത് ചരിത്രം. അമേരിക്കയെയും ചൈനയെയും പിന്തള്ളി ഇന്ത്യക്ക് ലോകത്തിൽ ഒന്നാംസ്ഥാനം നേടിക്കൊടുത്തത്, ബിടി കോട്ടണ്‍ എന്ന ജനതികമാറ്റം വരുത്തിയ പരുത്തിവിത്തുകളാണ്. ഈ വിത്ത് കൂടുതൽ ഉത്പാദനം നൽകുന്നു. പരുത്തിച്ചെടിയുടെ വലിയ ശത്രുവായ ബോൾ വോം എന്ന പുഴുവിനെയിത് ചെറുക്കുന്നു. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ വരവോടെ കർഷകർക്കു കീടനാശിനിച്ചെലവ് ഒഴിവായിക്കിട്ടി. അതേസമയം, ഉത്പാദനം പെരുകി. പക്ഷേ, ആണ്ടുതോറും പുതിയ വിത്ത് വാങ്ങണം. മുന്‍പ് ചെയ്തിരുന്നതുപോലെ പരുത്തിവയലിൽനിന്ന് ശേഖരിക്കുന്ന വിത്ത് ഉപയോഗിച്ചാൽ മേൽപ്പറഞ്ഞ പ്രയോജനങ്ങളൊന്നും ലഭിക്കില്ല.
സർക്കാർ പരീക്ഷണാർഥം ഉപയോഗിക്കാൻ േണ്ടി മാത്രം ബിടി കോട്ടണ്‍ വിത്തുകൾ വിതരണം ചെയ്തു. പുതിയ വിത്തുകൾ വച്ചു നടത്തിയ കൃഷിയുടെ ഗുണഫലങ്ങൾ നേരിട്ടു കണ്ട കർഷകർ സർക്കാരിന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ മോണ്‍സാന്റോ കന്പനിയുടെ വിത്ത് വാങ്ങി എല്ലായിടത്തും ബിടി കോട്ടണ്‍ കൃഷി തുടങ്ങി. പിന്നീടു സംഭവിച്ചത് ചരിത്രമാണ്. ഇന്ത്യക്ക് പരുത്തി ഉത്പാദനത്തിൽ ലോകത്ത് ഒന്നാംസ്ഥാനം. മറ്റു പല കൃഷികൾക്കും ജനിതക വിത്തുകൾ വികസിപ്പിച്ചെടുത്തെങ്കിലും (വഴുതന) പ്രചരിപ്പിക്കാൻ സർക്കാരിന്റെ അനുവാദം ഇതുവരെ കിട്ടിയിട്ടില്ല. ബ്രസീലിൽനിന്നും അർജന്റീനിയിൽനിന്നും മുൻ വർഷങ്ങളിൽ ഇറക്കുമതി ചെയ്തിരുന്ന സോയാ എണ്ണ ആ രാജ്യങ്ങളിൽ കൃഷി ചെയ്തുണ്ടാക്കിയ ജനിതകമാറ്റം വരുത്തിയ സോയാപ്പയറിൽനിന്നും സംസ്കരിച്ചെടുത്ത എണ്ണയായിരുന്നു എന്ന കാര്യം ഇപ്പോൾ പ്രസക്തമാകുന്നു.
ഇനി രണ്ടാമത്തെ പ്രശ്നം. ഇന്ന് ക്രൂഡ് പാംഓയിൽ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് അതു ശുദ്ധീകരിച്ച് പാംഓയിൽ വിതരണം ചെയ്യുന്ന പ്രധാന കക്ഷി നമ്മുടെ അദാനി ഗ്രൂപ്പിന്റെ ഒരു കന്പനിയാണ്. അവരുടെ പ്രശ്നം മറികടക്കാൻ പ്രയാസമുണ്ടാകില്ല, അമേരിക്കയിൽനിന്നു വരുന്ന സോയാബീൻ പിഴിഞ്ഞെടുത്ത് എണ്ണ ഉത്പാദിപ്പിക്കുന്ന ദൗത്യം അദാനിയെ ഏൽപ്പിച്ചാൽ മതിയല്ലോ.
അങ്ങനെ തെക്കേ അമേരിക്കയിൽ ബ്രസീലിൽനിന്ന് ജനതികമാറ്റം വരുത്തിയ സോയാബീനിൽനിന്ന് പിഴിഞ്ഞെടുക്കുന്ന സോയാ എണ്ണ വാങ്ങി ഉപയോഗിക്കുന്നതിനു പകരം വടക്കേ അമേരിക്കയിൽനിന്നു ജനിതകമാറ്റം വരുത്തിയ സോയാപ്പയർ വാങ്ങി നമ്മൾതന്നെ സംസ്കരിച്ച് ഭക്ഷ്യ എണ്ണ ജനങ്ങൾക്കു ലഭ്യമാക്കുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ലല്ലോ.
അതേസമയം, നമുക്ക് ട്രംപിനെ ഒരു പ്രതിസന്ധിയിൽ രക്ഷിച്ചു എന്ന് അവകാശപ്പെടാം. കാർഷികമേഖല മുഴുവൻ അമേരിക്കയ്ക്കു തുറന്നുകൊടുക്കണം എന്ന് ആവശ്യപ്പെടുന്ന ട്രംപിന് അതു മുഴുവൻ സാധിച്ചുകൊടുത്തില്ലെങ്കിലും സോയാബീൻ എങ്കിലും നാം വാങ്ങുന്നുണ്ടല്ലോ എന്നുപറഞ്ഞ് സമാധാനിപ്പിച്ച് കരാർ ഉണ്ടാക്കി മുന്നോട്ടു പോകുകയും ചെയ്യാം.
Leader Page
അമേരിക്കയാണ് ലോകത്തിന്റെ കാവൽക്കാരനായ പോലീസുകാരൻ എന്ന് പണ്ട് പറയാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ കരുതലില്ലാത്ത ക്രൂരനായ പോലീസുകാരൻ എന്നു പറയേണ്ടിവരും. അമേരിക്കയെ ലോകരാജ്യങ്ങളിൽ ഒന്നാമതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ട്രംപിന്റെ തീരുവതീരുമാനം എത്രമാത്രം ഫലവത്താകുമെന്നു കണ്ടറിയണം. കാരണം, ഈ തീരുവചുമത്തൽ മറ്റു രാജ്യങ്ങളോട് പൊതുവെയും ഇന്ത്യയോടു പ്രത്യേകിച്ചുമുള്ള വാണിജ്യ യുദ്ധപ്രഖ്യാപനം പോലെയാണ് തോന്നുന്നത്. അമേരിക്കയിലെ സൈനിക-വ്യവസായ ലോബി (ആയുധക്കച്ചവട സമ്മർദക്കൂട്ടം), കർഷക ലോബി, ഐടി ലോബി, ആരോഗ്യ-മരുന്ന് ലോബി എന്നീ കൂട്ടരുടെ സമ്മർദമാകാം ഒരുപക്ഷേ, ട്രംപിനെ ഇതിനു പ്രേരിപ്പിച്ചത്. അമേരിക്കൻ സമൂഹത്തിൽ ഇന്ത്യൻ വംശജർ ചെയ്യുന്ന സേവനങ്ങളെ പാടേ മറന്നുകൊണ്ടാണ് ട്രംപ് ഈ സാഹസത്തിനു മുതിരുന്നത്.
ക്ലിന്റൺ വിലാപം
അമേരിക്കയുടെ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ച് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഒരിക്കൽ വിലപിച്ചുകൊണ്ട് പറഞ്ഞുവത്രേ, “പതിനാലു വയസുള്ള ആൺകുട്ടികൾ കൈത്തോക്കുമായും പതിമൂന്നു വയസുള്ള പെൺകുട്ടികൾ ഗർഭനിരോധന ഉറകളുമായും ക്ലാസ്മുറികളിൽ വരുന്നു എന്നതാണ് അമേരിക്കയുടെ ശാപം” എന്ന്. അമേരിക്കയിലെ വിദ്യാലയങ്ങളിൽ നടക്കുന്ന നിരന്തരമായ വെടിവയ്പ് സംഭവങ്ങളും, ഒപ്പംതന്നെ അമേരിക്കയിലെ കൗമാരക്കാർക്കിടയിലുള്ള ലൈംഗിക അരാജകത്വവും മേൽപ്പറഞ്ഞ വിമർശനങ്ങളെ ശരിവയ്ക്കുന്നു. ഇതിന്റെ ഫലമായി വിദ്യാഭ്യാസരംഗത്ത് താരതമ്യേന അച്ചടക്കം പാലിക്കുന്ന ഇന്ത്യൻ വംശജരായ കുട്ടികളുടെ പ്രകടനം അമേരിക്കൻ കുട്ടികളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കുന്നു.
അമേരിക്കയിലെ ഈ ശാപത്തെക്കുറിച്ച് ബോധ്യമുള്ള പലരും പല താരതമ്യ പഠനങ്ങളും അമേരിക്കയിലെ ഇന്ത്യൻ വംശജരെക്കുറിച്ച് നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യക്കാർ പുലർത്തുന്ന കുടുംബസ്നേഹത്തെക്കുറിച്ചുള്ള വീക്ഷണം. ഇന്ത്യൻ സമൂഹവും ഇപ്പോൾ അമേരിക്കൻ സമൂഹത്തെപ്പോലെയാകാൻ ശ്രമിക്കുന്നു എന്നുള്ളത് മറ്റൊരു യാഥാർഥ്യം.
ഇന്ത്യൻ വംശജർ അമേരിക്കൻ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമേയുള്ളൂ. പക്ഷേ, അമേരിക്കയിലെ ബിസിനസ്, വിദ്യാഭ്യാസം, ഗവേഷണം, രാഷ്ട്രീയം, സംസ്കാരം, സേവന മേഖലകൾ എന്നീ രംഗങ്ങളിൽ ജനസംഖ്യയുടെ അനുപാതത്തേക്കാൾ ബഹുമടങ്ങു സംഭാവനകൾ ചെയ്തുകൊണ്ട് ഇന്ത്യൻ വംശജർ ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരിക്കുന്നു. 2024ൽ ഇന്ത്യ ടുഡേ നടത്തിയ ഒരു പഠനത്തിൽ, ‘ഇൻഡ്യസ്പോറ’ (അമേരിക്കയിലെ ഇന്ത്യൻ സമൂഹം) അമേരിക്കൻ സമൂഹത്തിൽ നടത്തുന്ന അത്ഭുതാവഹമായ പ്രവർത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ട്.
സാമ്പത്തിക സംഭാവന
ജൂതന്മാർ കഴിഞ്ഞാൽ അമേരിക്കയിലെ ഏറ്റവും സമ്പന്നസമൂഹമായി ഇന്ത്യൻ വംശജർ മാറിയിരിക്കുന്നു. 2025ലെ ഇക്കണോമിക് ടൈംസിന്റെ ജൂലൈ ലക്കത്തിൽ പറയുന്നത് അമേരിക്കയെ സമ്പന്നമാക്കുന്നതിൽ ഏറ്റവും മുന്പിലുള്ളത് ഇന്ത്യക്കാരാണെന്നാണ്. 2025ലെ ഫോർബ്സ് മാസികയുടെ ലിസ്റ്റനുസരിച്ച് ഇന്ത്യയാണ് 12 ശതകോടീശ്വരന്മാരെ സംഭാവന ചെയ്തുകൊണ്ട് അമേരിക്കൻ കുടിയേറ്റക്കാരിൽ ഒന്നാമതു നിൽക്കുന്നത്!
ഇന്ത്യൻ വംശജർ തലപ്പത്തുള്ള അമേരിക്കയിലെ ബിസിനസ് സ്ഥാപനങ്ങൾ 2.7 ദശലക്ഷം തൊഴിലവസരങ്ങളും, രണ്ടു ട്രില്ല്യൻ (രണ്ടു ലക്ഷം കോടി) ഡോളർ വരുമാനവും നൽകുന്നു. 648 യൂണികോണുകളിൽ (നൂറു കോടി ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ), 195 ബില്യൺ ഡോളർ മൂല്യം വരുന്ന 72 എണ്ണം (11.1 %), ഏകദേശം 55,000 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. അമേരിക്കയിലെ 60 ശതമാനം ഹോട്ടലുകൾ ഇന്ത്യൻ വംശജരുടെയാണ്. അമേരിക്കയിലെ ആകെ നികുതിദായകരിൽ 5-6 ശതമാനം വരുന്ന ഇന്ത്യൻ വംശജർ കൊടുക്കുന്നത്, 250-300 ബില്യൺ ഡോളറാണ്.
വിദ്യാഭ്യാസ-സാംസ്കാരിക രംഗം
അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങളിൽ വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ സമൂഹമാണ്. 2023ൽ ദേശീയ ആരോഗ്യ ഗ്രാന്റ് കിട്ടിയ 11 ശതമാനം വരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരാണ് അമേരിക്കയിലെ 13 ശതമാനം ശാസ്ത്രഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി അധ്യാപകരിൽ 2.6 ശതമാനം ഇന്ത്യൻ വംശജരാണ്. 2023ൽ അവിടത്തെ പത്തു ശതമാനം ആളുകൾ സ്വാമി വിവേകാനന്ദൻ പത്തൊൻപതാം നൂറ്റാണ്ടിൽ പ്രചരിപ്പിച്ച യോഗാ പരിശീലിക്കുന്നു. കൂടാതെ, അമേരിക്കൻ സെനറ്റിലും വൈറ്റ് ഹൗസിലുമൊക്കെ ഭാരതീയ ഉത്സവങ്ങളായ ഹോളിയും ദീപാവലിയും ആഘോഷിക്കപ്പെടുന്നു.
2023-24ൽ 3,31,602 വിദ്യാർഥികളെ പഠിക്കാനയച്ചുകൊണ്ടു ചൈനയെ പിന്തള്ളി ഇന്ത്യക്കാർ അമേരിക്കൻ വിദ്യാഭ്യാസത്തിലെ നക്ഷത്രത്തിളക്കമായി. ഇപ്പോൾ അമേരിക്കൻ സമൂഹത്തിൽ എണ്ണത്തിന് ആനുപാതികമായി ഗുണപരമായ സംഭാവനയും ഇന്ത്യൻ സമൂഹം കൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ ഫാഷൻ രംഗത്ത് ഇന്ത്യൻ പരമ്പരാഗത അലങ്കാരങ്ങളും വേഷങ്ങളുമായ ഹെന്ന, ലെഹങ്ക മുതലായവ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഫല്‍ഗുനി ഷാനെ പീകോക്ക് ഉൾപ്പെടെയുള്ള നിരവധി ഭാരതീയ ഡിസൈനേഴ്സ് കമ്പനികൾ ന്യൂയോർക്ക് ഫാഷൻ വീക്കിൽ പ്രദർശനം നടത്തി, അമേരിക്കൻ ജനശ്രദ്ധ ആകർഷിക്കുന്നു.
ഭരണ-രാഷ്ട്രീയ രംഗം
രാഷ്ട്രീയരംഗത്ത് അമേരിക്കയിലെ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെ 150 പേർ അത്യുന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഇന്നും അതേ പ്രവണത തുടരുന്നു. ഇപ്പോഴത്തെ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാൻസ് (അമേരിക്കയിലെ ദ്വിതീയ വനിത) ഇന്ത്യൻ വംശജയാണ്. 2013ൽ അമേരിക്കൻ രാഷ്ട്രീയത്തിലെ വെറും 13 താക്കോൽ സ്ഥാനങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഇന്ത്യൻ വംശജർ 2023ൽ അത് 60 സ്ഥാനങ്ങളായി ഉയർത്തി. ട്രംപിന്റെ ഭരണകൂടത്തിൽ, തുളസി ഗബ്ബാർഡ് (അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ), കശ്യപ് പട്ടേൽ (ഡയറക്ടർ ഓഫ് എഫ്ബിഐ), ഹർമീത് ധില്ലൻ (അസിസ്റ്റന്റ് അറ്റോർണി ജനറൽ), ജയ് ഭട്ടാചാര്യ (ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്), വിവേക് രാമസ്വാമി (ഡയറക്ടർ, ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ്) എന്നിവർ അവരിൽ ചിലർ മാത്രം. അമേരിക്കൻ ഭരണകൂടത്തിന്റെ മറ്റു പല പ്രധാന സ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ആയിരക്കണക്കിന് ഇന്ത്യൻ വംശജർ അധികാരം കൈയാളുന്നുണ്ട്.
ഇന്ത്യയെ തഴയാൻ പറ്റുമോ?
അമേരിക്കയിൽ മാത്രമല്ല, ലോകത്താകെയുള്ള പ്രധാന ആഗോള കോർപറേറ്റുകളുടെ താക്കോൽസ്ഥാനങ്ങളിൽ വളരെയധികം ഇന്ത്യക്കാരുണ്ടെന്നുള്ളത് ചെറിയ കാര്യമല്ല. ആഗോള ദേശീയ ബിസിനസ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മിന്റ് മാസികയുടെ 2025 ഫെബ്രുവരി ലക്കം ആഗോള ബിസിനസിൽ ഇന്ത്യക്കാരുടെ തിളക്കം വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
വൻകിട ലോക കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ, (സി സ്യുട്ട് എക്സിക്യൂട്ടീവുകൾ) എന്നീ സുപ്രധാന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ഡയറക്ടർമാരും ഉൾപ്പെടുന്ന ഉന്നതശ്രേണിയിലെ അഞ്ചിൽ മൂന്നു പേരും ഇന്ത്യക്കാരാണ്. ഫോർച്ചുൺ 500 കമ്പനികളിൽ, 60 എണ്ണത്തിലും ഇന്ത്യക്കാരാണ് സിഇഒമാർ.
മൈക്രോസോഫ്റ്റിന്റെ സത്യനദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചായി, എൻവിഎസിന്റെ വസന്ത നരസിംഹൻ, അഡോബിലെ ശന്തനു നാരായൺ, ഐബിഎമ്മിലെ അരവിന്ദ് കൃഷ്ണ, ചാനെൽ കമ്പനിയുടെ ലീന നായർ, വെർട്ടെക്സിലെ രേഷ്മ കേവൽരമണി, മൈക്രോണിലെ സഞ്ജയ് മെഹറോത്ര, കേഡൻസിലെ അനിരുദ്ധ് ദേവ്ഗൺ, പാലോ ആൾട്ടോയിലെ നികേഷ് അറോറ എന്നിവരാണ് മുഖ്യ താരങ്ങൾ. ഈ കമ്പനിയുടെ നേതൃനിരയിലുള്ള ആളുകളെല്ലാംതന്നെ ഇന്ത്യയിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയവരും, പിന്നീട് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ ഉന്നതവിദ്യാഭ്യാസത്തിനായി പോയവരുമാണ്.
ലോകനിക്ഷേപങ്ങളെക്കുറിച്ച് പഠിക്കുന്ന ഇൻവെസ്റ്റോപീഡിയ.കോം പറയുന്നത് ഭാരതീയ എക്സിക്യൂട്ടീവുകൾ ആഗോള ബിസിനസ് രംഗത്തു തരംഗങ്ങളല്ല, തിരമാലകളാണ് സൃഷ്ടിക്കുന്നതെന്നാണ്. പല രാജ്യങ്ങളുടെയും ദേശീയ വരുമാനത്തേക്കാൾ കൂടുതലാണ് ഈ ആഗോള ബിസിനസ് ഭീമന്മാരുടെ ആസ്തി.
ഇത്രയൊക്കെ ക്ഷമതയുള്ള ഇന്ത്യൻസമൂഹത്തെ ട്രംപിന് കണ്ടില്ലെന്നു നടിക്കാൻ കഴിയുമോ? മാത്രമല്ല, ഒന്നാമത്, എണ്ണത്തിലും ഗുണത്തിലും ലോകത്തിലുള്ള ഏറ്റവും നല്ല മനുഷ്യവിഭവം ഇന്ത്യയിലാണ്. അവരാണ് ഭാവി ലോകത്തെ ഗവേഷണ-പഠനങ്ങളിൽ കൂടി നിയന്ത്രിക്കാൻ പോകുന്നത്. രണ്ടാമത്, അമേരിക്കയിലും യൂറോപ്പിലുമുള്ളത്രയും ഉപഭോക്താക്കൾ ഭാരതത്തിൽ മാത്രമായുണ്ട്. അപ്പോൾ ഇന്ത്യൻ വിപണി ഒരു രാജ്യത്തെ ബഹിഷ്കരിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ, എത്ര ശക്തമായ രാഷ്ട്രമാണെങ്കിലും അൽപം ബുദ്ധിമുട്ടും. മനുഷ്യവിഭവ ശേഷിയിലും പ്രകൃതിവിഭവങ്ങളിലും സാങ്കേതിക വിദ്യയിലും സർവോപരി ഇപ്പോൾ രാഷ്ട്രീയ ഇച്ഛാശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയെ മാറ്റിനിർത്തിക്കൊണ്ട് ട്രംപിന് ചിലപ്പോൾ താത്കാലിക ആശ്വാസം കിട്ടിയേക്കാം, പക്ഷേ ദീർഘകാലത്തിൽ എത്രത്തോളം ആശ്വാസകരമാണ് ഈ നയമെന്നത് കണ്ടറിഞ്ഞാൽ പോരാ, കൊണ്ടുതന്നെ അറിയണം.
Leader Page
ഇന്ത്യ-അമേരിക്ക ബന്ധം ഭദ്രവും ദിവസേന ഇഴയടുപ്പം കൂടുന്ന ഒന്നുമായാണ് ഏതാനും ആഴ്ച മുൻപുവരെ കണ്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നല്ല മൈത്രി. കണ്ടാലുടനെ കെട്ടിപ്പിടിക്കും, എന്റെ മിത്രം എന്നു പറയും. ബന്ധം ഉലയ്ക്കാവുന്ന പല വിഷയങ്ങളും ഒന്നുമല്ലാതെ പോവുകയോ ശീതീകരണിയിലേക്കു മാറ്റുകയോ ചെയ്ത് ട്രംപ് അടുപ്പം ദൃഢമാക്കി.
പക്ഷേ, വ്യാപാരവും തീരുവയും വിഷയമായപ്പോൾ കഥ മാറി. ട്രംപ് പഴയ പ്രസിഡന്റുമാരെപ്പോലെ അല്ല. അദ്ദേഹം "ഡീലു'കളിൽ വിശ്വസിക്കുന്ന ആളാണ്. "ഡീൽ' ആണ് ഏകലക്ഷ്യം എന്നും പറയാം.
കരാറിനു പകരം മൂലധന നിക്ഷേപം
വ്യാപാരക്കാര്യത്തിൽ പല രാജ്യങ്ങളോടും കരാർ ഉണ്ടാക്കിയതു നോക്കിയാൽ ഇതു മനസിലാക്കാം. 1945ൽ കീഴടക്കിയതു മുതൽ ജപ്പാൻ അമേരിക്കയുടെ സൈനിക സംരക്ഷണ ഉടമ്പടിയിൽ ഉള്ള രാജ്യമാണ്. പരസ്പര വാണിജ്യവും വളരെ വലുത്. എന്നിട്ടും ട്രംപ് 15 ശതമാനം ചുങ്കം അവിടെനിന്നുള്ളവയ്ക്കു ചുമത്തി. അമേരിക്ക ഉത്പാദിപ്പിക്കുന്ന ജാപ്പോണിക്ക അരി തീരുവയില്ലാതെ വാങ്ങാൻ ജപ്പാൻ സമ്മതിച്ചു. അമേരിക്കൻ കാറുകളുടെ ചുങ്കവും താഴ്ത്തി. പുറമേ ജപ്പാൻ 55,000 കോടി ഡോളർ മൂലധന നിക്ഷേപം അമേരിക്കയിൽ നടത്താം എന്നും സമ്മതിച്ചു.
യൂറോപ്യൻ യൂണിയൻ 75,000 കോടി ഡോളറിന്റെ ഇന്ധനം (ക്രൂഡ് ഓയിൽ, പ്രകൃതിവാതകം) വാങ്ങാനും 60,000 കോടി ഡോളർ നിക്ഷേപം നടത്താനും സമ്മതിച്ചിട്ടാണു 15 ശതമാനം ചുങ്കത്തിൽ ഒതുങ്ങിയത്. ദക്ഷിണകൊറിയ 25ൽനിന്നു 15 ശതമാനത്തിലേക്കു ചുങ്കം കുറച്ചെടുത്തത് 35,000 കോടി ഡോളർ നിക്ഷേപംകൂടി വാഗ്ദാനം ചെയ്തിട്ടാണ്.
ഇന്തോനേഷ്യയുടെ കഥ
വികസ്വര രാജ്യങ്ങളുടെ കാര്യം വന്നപ്പോൾ മൂലധനനിക്ഷേപ നിബന്ധന ട്രംപ് ഒഴിവാക്കി. പകരം യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഗുണപരിശോധന അടക്കമുള്ള സാധാരണ നടപടികളെല്ലാം ഒഴിവാക്കിയെടുത്തു. ഇന്തോനേഷ്യ ഉദാഹരണമാണ്. അമേരിക്കയിൽനിന്നുള്ള 99 ശതമാനം ഇറക്കുമതിക്കും ചുങ്കം ഒഴിവാക്കാനും എല്ലാവിധ കാർഷികോത്പന്നങ്ങളും സമുദ്രോത്പന്നങ്ങളും ചുങ്കമില്ലാതെ വാങ്ങാനും സമ്മതിച്ചിട്ടാണ് ഇന്തോനേഷ്യക്ക് കരാർ ഉണ്ടാക്കാനായത്. എന്നിട്ടും അവരുടെ സാധനങ്ങൾക്കു 19 ശതമാനം ചുങ്കം നൽകണം.
ഇറക്കുമതി വ്യവസ്ഥകൾ വിശദമായി നോക്കുമ്പോഴാണ് ഇന്തോനേഷ്യ എത്രമാത്രം വഴങ്ങി എന്നു മനസിലാകുക: വാഹനങ്ങൾക്ക് അമേരിക്കയിലെ മാനദണ്ഡങ്ങൾ മാത്രം ബാധകമാക്കണം. സ്വദേശി ഘടകങ്ങൾ വേണമെന്നു നിർബന്ധിക്കരുത് മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും യുഎസ് മാനദണ്ഡം മാത്രമേ നോക്കാവൂ. ഇറക്കുമതിക്കു മുൻപുള്ള പരിശോധനകൾ ഒഴിവാക്കണം. ബൗദ്ധിക സ്വത്തവകാശക്കേസുകൾ യുഎസ് ചട്ടപ്രകാരം തീർക്കണം. ഭക്ഷ്യ-കാർഷിക ഇറക്കുമതികൾക്കു യുഎസ് നിബന്ധനകൾ മാത്രം പാലിക്കണം.
വിയറ്റ്നാമും ബംഗ്ലാദേശുമൊക്കെ ഇത്തരം വ്യവസ്ഥകൾക്കു വഴങ്ങിയാണ് ഇരുപതും 19ഉം ശതമാനം ചുങ്കം അംഗീകരിച്ചത്.
മുൻപേ തുടങ്ങി, പക്ഷേ
മറ്റു രാജ്യങ്ങൾക്കു മുമ്പേ ട്രംപുമായി വ്യാപാരക്കരാർ ഉണ്ടാക്കാനും വ്യാപാരം ഇരട്ടിപ്പിക്കാനും ഉത്സാഹിച്ച രാജ്യമാണ് ഇന്ത്യ. മോദി ഫെബ്രുവരി 13ലെ കൂടിക്കാഴ്ചയിൽ ഇതു സമ്മതിച്ചു. ചർച്ചകൾ മുന്നോട്ടു പോയപ്പോൾ ചില വിഷയങ്ങളിൽ ഒഴികെ എല്ലാറ്റിലും യോജിപ്പിനു വഴി കണ്ടു എന്ന് ഇന്ത്യൻ സംഘം കരുതി. അതനുസരിച്ചു മാധ്യമങ്ങളിൽ വാർത്ത വരുത്തിക്കുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് ഒന്ന് അടുക്കുകയും ഇന്ത്യയുടെ കരാർ ട്രംപ് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തപ്പോൾ നമ്മുടെ തന്ത്രവും ധാരണയും തെറ്റിയെന്നു മനസിലായി. അപ്പോഴേക്ക് യൂറോപ്യൻ യൂണിയനും ജപ്പാനും ഏഷ്യയിലെ വലിയ കയറ്റുമതിരാജ്യങ്ങളും ട്രംപ് പറഞ്ഞതു സ്വീകരിച്ച് കരാർ ഉണ്ടാക്കിക്കഴിഞ്ഞു.
പോരാത്തതിന് പാക്കിസ്ഥാനു നേരേയുള്ള ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിലെ ട്രംപിന്റെ അവകാശവാദം ഇന്ത്യ പലവട്ടം പരസ്യമായി തള്ളിപ്പറഞ്ഞു. അതു ട്രംപിനു രസിച്ചിട്ടില്ല. മറ്റു രാജ്യങ്ങൾക്കു മുമ്പേ ഇന്ത്യക്കു പിഴച്ചുങ്കം ചുമത്തിയതിന് ഇതു കാരണമാണെന്ന് നയതന്ത്ര മേഖലയിൽ സംസാരമുണ്ട്.
ഇന്ത്യ സമ്മതിച്ചവ
തീരുവ മാത്രമല്ല ട്രംപ് വിഷയമാക്കിയത്. അമേരിക്കൻ വ്യാവസായിക ഉത്പന്നങ്ങൾക്ക് ഉടനേ ചുങ്കം ഒഴിവാക്കാനും കാറുകൾക്കും മദ്യത്തിനും ക്രമേണ ചുങ്കം കുറച്ചുകൊണ്ടുവരാനും ഇന്ത്യ സമ്മതിച്ചതായാണു യുഎസ് വക്താക്കൾ ഇപ്പോൾ പറയുന്നത്. (ക്രമേണ എന്നതു ട്രംപിനു സ്വീകാര്യമല്ല). കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തിൽ സ്വതന്ത്ര ഇറക്കുമതി അനുവദിക്കാൻ ഇന്ത്യ തയാറായില്ല. സസ്യ എണ്ണപോലെ ചുരുക്കം ചില ഇനങ്ങളിൽ മാത്രം വിട്ടുവീഴ്ച ആകാം എന്ന നിലപാട് എടുത്തു. അതേസമയം, കൂടുതൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയും യുദ്ധവിമാനങ്ങൾ അടക്കം പ്രതിരോധ സാമഗ്രികളും വാങ്ങാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇവകൊണ്ട് ട്രംപ് തൃപ്തനാകും എന്നു കരുതി.
ഇന്ത്യക്കു വേറെ ആവശ്യങ്ങളും ഉണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾ അസ്വീകാര്യമായി ഇന്ത്യ പ്രഖ്യാപിച്ചു. മാംസം ചേർത്ത അമേരിക്കൻ കാലി-കോഴി തീറ്റകളും പറ്റില്ല. സ്റ്റീൽ, അലൂമിനിയം എന്നിവയുടെ 50 ശതമാനം ചുങ്കം മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
വിപണി തുറക്കാൻ...
ഇന്ത്യയുടെ വിശാലവിപണി തുറന്നുകിട്ടുക എന്നതാണു ട്രംപ് ലക്ഷ്യമിട്ടത്. ചർച്ചയിലൂടെ അതു പറ്റില്ല എന്നായപ്പോൾ അദ്ദേഹം നിലപാട് മാറ്റി. ഇന്ത്യ വഴങ്ങാൻ തക്ക സമ്മർദത്തിനു വഴി കണ്ടു. അതാണ് 25 ശതമാനം ചുങ്കത്തിലേക്കും മറ്റൊരു 25 ശതമാനം പിഴച്ചുങ്കത്തിലേക്കും നയിച്ചത്. ട്രംപ് ഇന്ത്യയുമായി കരാർ ഉണ്ടാക്കാൻതന്നെയാണ് ആഗ്രഹിക്കുന്നത്. 143 കോടി ജനങ്ങളുള്ള, വളരുന്ന ഒരു രാജ്യത്തിന്റെ വിപണി തള്ളിക്കളയാൻ അദ്ദേഹം തയാറാവില്ല. തുടർചർച്ചയിൽ ഇന്ത്യ വഴങ്ങിക്കൊടുക്കാനാണ് സമ്മർദം കൂട്ടുന്നത്.
പകരം വാങ്ങലുകാർ ഇല്ല
വർഷം 9000 കോടി ഡോളറിന്റെ (ഏകദേശം എട്ടു ലക്ഷം കോടി രൂപ) ഉത്പന്നങ്ങൾ വാങ്ങുന്ന അമേരിക്കയിലേക്കാണ് ഇന്ത്യൻ കയറ്റുമതിയുടെ അഞ്ചിലൊന്നു പോകുന്നത്. അതിനു പകരം ഒരു വിപണി കണ്ടെത്തുക ഇന്ത്യക്ക് എളുപ്പമല്ല. അപ്പോൾ ഇന്ത്യ വഴങ്ങിയേ മതിയാകൂ-ഇതാണ് ട്രംപ് കരുതുന്നത്. അമേരിക്കൻ മൂലധനം ഇന്ത്യയിൽ സമീപവർഷങ്ങളിൽ വലിയ നിക്ഷേപമായി വന്നു ലക്ഷക്കണക്കിനു തൊഴിൽ ഉണ്ടാക്കുന്നതും ട്രംപിന് അറിയാം.
ചൈനയ്ക്കു ബദലായി തന്റെ മുൻഗാമികൾ കണ്ട ഇന്ത്യയോടു ട്രംപിന് ആ നിലയ്ക്കു വലിയ താത്പര്യം കാണുന്നില്ല. ട്രംപിന് ലോകം മുഴുവൻ സൈനിക മേധാവിത്വം അല്ല, സാമ്പത്തിക സാങ്കേതിക മേധാവിത്വമാണ് ആവശ്യം. യൂറോപ്പിൽ റഷ്യയെ അധീശശക്തിയായി അംഗീകരിക്കാൻ ട്രംപ് ഒരുങ്ങിയതാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പിടിവാശി മൂലം ആ സാധ്യത തട്ടിത്തെറിപ്പിച്ച മട്ടാണ്. ഇനി ചൈനയെ ഏഷ്യയിലെ വൻശക്തിയായി കണക്കാക്കി കാര്യങ്ങൾ നീക്കാനും ട്രംപിനു മടിയില്ല. സൈദ്ധാന്തിക പിടിവാശികൾ ഇല്ലാത്ത കച്ചവട മനഃസ്ഥിതിക്കാരന്‍ അതിൽ ചിന്താഭാരവും ഉണ്ടാകില്ല.
ഒടുവിൽ "ഡീൽ' വരുമോ?
രണ്ടു ദശകമായി അമേരിക്കയോടു ചേർന്നുനിൽക്കുന്ന ഇന്ത്യയെ ഒരു മമതയും ഇല്ലാതെ കൈകാര്യം ചെയ്യുന്നത് ഇന്ത്യ എതിർപക്ഷത്തു പോകട്ടെ എന്നു കരുതിയല്ല. പഴയ ശീതയുദ്ധകാലത്തേതുപോലെ ഇന്ത്യക്കു കയറിച്ചെല്ലാൻ വേറെ ശക്തമായ ചേരി ഇല്ല എന്നു ട്രംപിനും മോദിക്കും അറിയാം. ആയുധങ്ങൾ മാത്രമല്ല പണവും ഉണ്ടായാലേ ചേരികൾ രൂപപ്പെടൂ.
റഷ്യയിലേക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പോയതിനോ ചൈനയിൽ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പോയതിനോ അമിത പ്രാധാന്യം ഇന്ത്യയോ ചൈനയോ നൽകുന്നില്ല. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യിൽ പങ്കെടുക്കാൻ മോദി പോകുന്നതിനും കൂടുതൽ അർഥമില്ല. അതെല്ലാം സമ്മർദതന്ത്രങ്ങളുടെ ഇന്ത്യൻ പതിപ്പു മാത്രം.
അതിനു മുൻപ് ഓഗസ്റ്റ് 25ന് യുഎസ് സംഘം ഇന്ത്യയിൽ ചർച്ചയ്ക്കു വരുന്നുണ്ട്. അതിൽ ധാരണ ഉണ്ടാക്കി പിഴച്ചുങ്കം നീക്കാനും ചില ഇനങ്ങളുടെ ചുങ്കം കുറയ്ക്കാനും ശ്രമമുണ്ടാകും. അതിനായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കാനുള്ള വിട്ടുവീഴ്ചകൾ ഇന്ത്യയും നടത്തിയേക്കാം. അത് ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതു ചർച്ചപോലെ സങ്കീർണമായ കാര്യമാണ്.
NRI
ഹാരിസ്ബർഗ്: കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹാരിസ്ബർഗിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ സംസ്കാരം ശനിയാഴ്ച. കോട്ടയം കുമരകം വാക്കയിൽ സി. ജി. പ്രസാദ് (76), ഭാര്യ ആനി പ്രസാദ് (73) എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ശീതീകരണ സംവിധാനത്തിലെ തകരാർ മൂലം വാതക ചോർച്ചയുണ്ടായി മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. ഫിലാഡൽഫിയ സെന്റ് പീറ്റഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ പൈൻഗ്രൂവ് സെമിത്തെരിയിലാണ് സംസ്കാരം നടക്കുക.
മക്കൾ: സന്ധ്യ, കാവ്യ (ഇരുവരും യുഎസ്എ). മരുമകൻ: ഡോൺ കാസ്ട്രോ.
NRI
ന്യൂയോർക്ക്: ഫോമയിൽ പുതിയതായി ആറ് അസോസിയേഷനുകൾക്ക് അംഗത്വം നൽകി. ഇതോടുകൂടി ഫോമയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മലയാളി അസോസിയേഷനുകളുടെ എണ്ണം 96 ആയി ഉയർന്നു.
ഒക്വിൽ ഓർഗനൈസേഷൻ ഓഫ് ഓൾ കേരളൈറ്റ്സ് (ഒന്റാറിയോ കാനഡ), സാന്റാ ക്ലാരിറ്റ ഗാതറിംഗ് ഓഫ് മലയാളി (സരിഗമ വലൻസിയ, കലിഫോർണിയ), സാൻ അന്റോണിയോ യുണൈറ്റഡ് മലയാളി അസോസിയേഷൻ (ടെക്സസ് ),
നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, സാക്രമെന്റോ സ്പോർട്സ് ആൻഡ് ചാരിറ്റി ക്ലബ് (കലിഫോർണിയ), മലയാളി അസോസിയേഷൻ ഓഫ് ക്യുബെക് (കാനഡ) എന്നീ സംഘനകൾക്കാണ് പുതിയതായി അംഗത്വം ലഭിച്ചത്.
ചെയർമാൻ വിജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ, സെക്രട്ടറി ടോജോ തോമസ്, കോഓർഡിനേറ്റർ തോമസ് കർത്തനാൽ, കമ്മിറ്റി അംഗങ്ങളായ ജോൺ പട്ടപതി, ചാക്കോച്ചൻ ജോസഫ് എന്നിവർ അടങ്ങിയ ഫോമ ക്രെഡൻഷ്യൽസ് കമ്മിറ്റി സൂക്ഷ്മ പരിശോധനകൾക്കു ശേഷം നൽകിയ ശുപാർശ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
പുതിയതായി അംഗത്വം ലഭിച്ച ആറ് അസോസിയേഷനുകളെയും ഫോമയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Leader Page
ഇന്ത്യയോടുള്ള ബന്ധത്തിൽ നിർണായക മാറ്റം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ചൈനയോട് അടുക്കാൻ പോകുകയാണെന്നും അദ്ദേഹം പറയാതെ പറഞ്ഞു. ഇന്ത്യയോടു തീരുവവിഷയത്തിൽ കാണിക്കുന്ന എതിർപ്പ് വ്യാപാരവിഷയത്തിൽ മാത്രം ഉള്ളതല്ലെന്നും ചൈനയെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും ഇന്നലെ ഒരു അഭിമുഖത്തിലെ ട്രംപിന്റെ പ്രസ്താവനകൾ കാണിച്ചു.
24 മണിക്കൂറിനകം ഇന്ത്യയുടെ മേൽ കനത്ത ചുങ്കം ചുമത്തുമെന്ന് ട്രംപ് ഇന്നലെ വെെകുന്നേരം സിഎൻബിസി ടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നാളെയാണ് ട്രംപിന്റെ പുതിയ തീരുവകൾ നടപ്പിൽവരിക.ചൈനയുമായി വ്യാപാരകരാർ ഉടനെ ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു.
വഴിത്തിരിവ്
അമേരിക്കൻ വിദേശനയത്തിലെ ഒരു വഴിത്തിരിവാണ് ട്രംപിന്റെ ഇന്നലത്തെ പ്രസ്താവനയിലുള്ളത്. രണ്ടാം തവണ പ്രസിഡന്റായ ശേഷം ട്രംപ് ചൈനയുമായി തീരുവകാര്യത്തിൽ പോരടിച്ചു തുടങ്ങിയ ഭരണം ഇപ്പോൾ അവരെ പ്രീതിപ്പെടുത്തുന്ന നിലയിലേക്കു മാറുകയാണ്.
അമേരിക്കയുടെ ആശ്രിത രാജ്യമായി നിൽക്കുന്ന തായ്വാന്റെ പ്രസിഡന്റും പ്രതിരോധമന്ത്രിയും ഈയിടെ അമേരിക്ക വഴി ദക്ഷിണ അമേരിക്കയിലേക്കു പോകാൻ പ്ലാനിട്ടത് റദ്ദാക്കേണ്ടി വന്നു. ചൈനയുടെ എതിർപ്പ് മൂലം, ട്രംപ് ഭരണകൂടം അവർക്ക് അമേരിക്കയിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതാണ് കാരണം.
നിർമിതബുദ്ധിയും
നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഏറ്റവും നവീനവും ശക്തവുമായ എച്ച്20 ചിപ്പുകൾ ചൈനയ്ക്കു വിൽക്കുന്നതിനുണ്ടായിരുന്ന വിലക്ക് ട്രംപ് ഈയിടെ മാറ്റി. സിവിലിയൻ, പ്രതിരോധ ഉപയോഗങ്ങൾ ഉള്ളതാണ് എൻവിഡിയ കമ്പനി നിർമിക്കുന്ന ഈ പ്രോസസറുകൾ. പ്രതിരോധ വകുപ്പിന്റെ എതിർപ്പ് മറികടന്നാണു നടപടി. നിർമിതബുദ്ധിയിൽ ചൈനയെ മുന്നിലെത്തിക്കാൻ ഇതു വഴിതുറക്കും.
വ്യാപാരയുദ്ധം മുറുകിയപ്പോൾ അപൂർവധാതുക്കൾ നൽകുന്നതു ചൈന നിർത്തിവച്ചു. ഇതു ഭാഗികമായി പുനരാരംഭിക്കാനാണ് എച്ച്20 വിൽപ്പന അനുവദിച്ചത് എന്നു വ്യാഖ്യാനമുണ്ട്. അപൂർവധാതുക്കൾ കിട്ടാതെ വന്നാൽ വാഹനങ്ങൾ മുതൽ മിസൈലുകൾ വരെ നിർമിക്കാൻ പറ്റാതെവരും.
വെടി നിർത്തൽ
ചൈനയ്ക്കു യുഎസ് പ്രഖ്യാപിച്ച 145 ശതമാനം തീരുവ 30 ശതമാനമായി കുറച്ചും യുഎസ് സാധനങ്ങൾക്കു 10 ശതമാനം ചുങ്കം ചുമത്താൻ ചൈനയെ അനുവദിച്ചും ആണ് വ്യാപാരയുദ്ധത്തിൽ ആദ്യ വെടിനിർത്തൽ ഉണ്ടായത്. അതു സ്ഥിരമാക്കാനുള്ള ചർച്ച നിർണായക ഘട്ടത്തിലെത്തി എന്നാണ് ട്രംപ് പറഞ്ഞത്.
ചൈന റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെ ട്രംപ് ഈ ദിവസങ്ങളിൽ കുറ്റപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ മാത്രമാണു കുറ്റപ്പെടുത്തിയതും പിഴച്ചുങ്ക ഭീഷണി മുഴക്കിയതും. ചൈനയ്ക്കു ബദൽ ആയി ഇന്ത്യയെ കണക്കാക്കി ബന്ധം നന്നാക്കാൻ തുടങ്ങിയത് ജോർജ് ബുഷിന്റെ കാലത്താണ് (2001-09). തുടർന്നു വന്ന പ്രസിഡന്റുമാർ (ട്രംപ് അടക്കം) അതു തുടർന്നു.
ഇന്തോ-പസഫിക്കിലെ മലബാർ സൈനിക അഭ്യാസവും ക്വാഡ് (യുഎസ്, ഇന്ത്യാ ജപ്പാൻ, ഓസ്ട്രേലിയ) കൂട്ടായ്മയുമൊക്കെ അതിന്റെ ഫലമാണ്. അതെല്ലാം മാറ്റിവച്ചോ മറന്നോ ആണ് ട്രംപ് നീങ്ങുന്നത്.
അഴിച്ചുപണി തുടങ്ങുന്നു
വ്യാപാരതർക്കം ആഗോള ശാക്തിക ബന്ധങ്ങളെ അഴിച്ചു പണിയുന്നതിന്റെ പുതിയ തുടക്കമാകും ഇത്.
ആഗോളവത്കരണത്തെ നിരാകരിക്കുന്ന ട്രംപ് വ്യാപാര ഉദാരവത്കരണം വഴി ഉണ്ടായ വലിയ സാമ്പത്തിക വളർച്ചയ്ക്കും കോട്ടം വരുത്തുകയാണ്. അതിന്റെ തുടക്കം ഇന്ത്യയിലാക്കിയതും ചൈനയെ പ്രീണിപ്പിക്കാനാണോ എന്നു സംശയിക്കണം. ചൈനയുടെ ചട്ടുകമായി വർത്തിക്കാറുള്ള പാക്കിസ്ഥാനോടുള്ള ട്രംപിന്റെ വർധിച്ച സ്നേഹവും ഇതോടു കൂട്ടിച്ചേർത്തു മനസിലാക്കണം.
NRI
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂജഴ്സി നഗരത്തിലാകെയും ന്യൂയോർക് നഗരത്തിലും അനുഭവപ്പെട്ടു. എന്നാൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല.
ന്യൂജഴ്സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കയിലെ ജിയോളജിക്കൽ സർവേ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്.
തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്. കഴിഞ്ഞാഴ്ചയും ജൂലൈ 22നും ന്യൂജഴ്സി നഗരത്തിന് അടുത്തുള്ള ഹസ്ബ്രൂക് ഹൈറ്റ്സിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Leader Page
ഡോണൾഡ് ജോൺ ട്രംപിനു മുമ്പിൽ കീഴടങ്ങാൻ ഇന്ത്യ തയാറല്ല. അതാണ് ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. വെറുതേ പറയുകയല്ല, കുറേക്കാലമായി ഉറക്കെ പറയാതിരുന്ന സ്വദേശി, നാടൻ, സ്വയം പര്യാപ്തത തുടങ്ങിയവ വീണ്ടും ഉച്ചത്തിൽ പറഞ്ഞുതുടങ്ങി. കഴിഞ്ഞ ശനിയാഴ്ച തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ പൊതുയോഗത്തിൽ മോദി ആഹ്വാനം ചെയ്തത് ജനങ്ങൾ സ്വദേശി ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കണം എന്നാണ്. “കാരണം, ആഗോള സാഹചര്യം അസ്ഥിരമാണ്. ഓരോ രാജ്യവും സ്വന്തംകാര്യം മാത്രമാണു നോക്കുന്നത്”-മോദി പറഞ്ഞു.
ബദൽ കരുതിയില്ല
ട്രംപിന്റെ തീരുവ ആക്രമണം എന്ന അപ്രതീക്ഷിത പ്രഹരത്തോടുള്ള ഇന്ത്യയുടെ പ്രതികരണമാണിത്. ഇങ്ങനെയാകും കാര്യങ്ങൾ എന്ന് ഇന്ത്യ ചിന്തിച്ചിരുന്നില്ല. അതിനാൽ ബദൽ വഴികൾ രൂപപ്പെടുത്തിയതുമില്ല. ഈ സാഹചര്യത്തിലാണു സ്വദേശിയിലേക്കുള്ള മടക്കം. സ്വാതന്ത്ര്യാനന്തര കാലത്തു ദശകങ്ങളോളം നാം ഉയർത്തിപ്പിടിച്ചിരുന്ന മുദ്രാവാക്യമാണത്. പക്ഷേ, കുറേക്കാലമായി അത് ഉപേക്ഷിച്ച മട്ടായിരുന്നു.
വിദേശബന്ധങ്ങൾ വഷളാകുമ്പോഴും ഇറക്കുമതി താങ്ങാനാവാതെ വരുമ്പോഴും ഒക്കെ ഇന്ദിരാഗാന്ധിയുടെ ഭരണകൂടം സ്വദേശിക്കുവേണ്ടി ശബ്ദമുയർത്തിയിരുന്നു. “നാടൻ വാങ്ങി നാടു നന്നാക്കൂ” എന്നതുപോലുള്ള മുദ്രാവാക്യങ്ങളും അക്കാലത്തു കേട്ടിരുന്നു. ട്രംപിന്റെ ദുഃശ്ശാഠ്യം അവയിലേക്ക് ഇന്ത്യയെ തിരിച്ചു നടത്തുന്നു.
ചൈനയ്ക്കു ബദലോ?
ട്രംപുമായി മോദിക്കുണ്ടായിരുന്ന അടുപ്പവും ഇന്ത്യയുടെ സൈനിക പ്രാധാന്യവും ഇന്ത്യൻ വിപണിയുടെ വലിപ്പവും തീരുവ ചുമത്തൽ തീരുമാനത്തെ സ്വാധീനിച്ചില്ല. ചൈനയ്ക്കു ബദലായി ഇന്ത്യയെ സൈനിക സഖ്യകക്ഷിയാക്കിയാണു രണ്ടുദശകമായി അമേരിക്ക നീങ്ങിയിരുന്നത്.
ചൈനയിൽനിന്ന് പിന്മാറുന്ന കമ്പനികൾ ഇന്ത്യയിൽ ഫാക്ടറികൾ തുറക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു എന്നു നമ്മൾ വിശ്വസിച്ചു. അതെല്ലാം അസ്ഥാനത്താക്കിയാണ് ട്രംപ് ഇന്ത്യക്ക് 25 ശതമാനം ചുങ്കം ചുമത്തിയത്. റഷ്യയോട് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന്റെയും ബ്രിക്സ് കൂട്ടായ്മയിൽ നിൽക്കുന്നതിന്റെയും പേരിൽ പ്രഖ്യാപിച്ച, ഇനിയും നിരക്ക് വ്യക്തമാക്കാത്ത പിഴച്ചുങ്കവും വരും.
പാക്കിസ്ഥാന്റെ കളി
അയൽ രാജ്യങ്ങളേക്കാൾ കൂടിയ ചുങ്കം ഇന്ത്യക്കു നാണക്കേടായി. ഈ മുറിവ് കൂടുതൽ ആഴപ്പെടുത്തുന്ന രീതിയിൽ പാക്കിസ്ഥാനുമായി അമേരിക്ക ചങ്ങാത്തം കൂട്ടി. അവർക്കു ചുങ്കം 19 ശതമാനമായി കുറച്ചു. കരയിലും കടലിലും എണ്ണ പര്യവേക്ഷണ കരാർ ഉണ്ടാക്കി. കലാപമേഖലയായ ബലൂചിസ്ഥാനിലാണ് കരയിലെ പ്രധാന പര്യവേക്ഷണം. പാക്കിസ്ഥാൻ ചെെനയുമായി അടുത്ത ബന്ധം പുലർത്തുന്നതൊന്നും ട്രംപിനു പ്രശ്നമായില്ല. (നൊബേൽ പുരസ്കാരത്തിന് തന്റെ പേരു നിർദേശിച്ചതിന്റെ സന്തോഷം ട്രംപിനുണ്ടായിരിക്കും.) ഇതേപ്പറ്റി കടുത്ത വിമർശനംപോലും നടത്താൻ പറ്റാത്ത നിലയിലായി ഇന്ത്യ.
തന്റെ ഭീഷണിയെത്തുടർന്ന് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി എന്ന് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. പക്ഷേ, ഇന്ത്യ അതു നിഷേധിച്ചു. യുക്രെയ്ൻ യുദ്ധത്തിനു മുമ്പു റഷ്യയിൽനിന്നു നാമമാത്രമായ എണ്ണ ഇറക്കുമതിയേ ഇന്ത്യക്ക് ഉണ്ടായിരുന്നുള്ളൂ. ഉപരോധം മൂലം റഷ്യ ഗണ്യമായി വില കുറച്ചപ്പോൾ ഇന്ത്യ വാങ്ങാൻ തുടങ്ങി. കഴിഞ്ഞ വർഷം എണ്ണ ഇറക്കുമതിയുടെ 30 ശതമാനം റഷ്യയിൽ നിന്നായിരുന്നു. ഈയിടെ റഷ്യ വില കൂട്ടിയപ്പോൾ അൽപം കുറച്ചെങ്കിലും റഷ്യതന്നെ മുഖ്യഎണ്ണ ദാതാവ്. ജൂലൈയിൽ 41 ശതമാനം എണ്ണ റഷ്യയിൽ നിന്നായിരുന്നു. പ്രതിദിനം 17.5 ലക്ഷം ബാരൽ. ഇറാക്ക് ഒൻപതു ലക്ഷവും സൗദി അറേബ്യ ഏഴു ലക്ഷവും ബാരൽ ദിവസേന തന്നു.
എണ്ണ മാത്രമല്ല വിഷയം
റഷ്യൻ എണ്ണ മാത്രമല്ല അമേരിക്കയുടെ വിഷയം. റഷ്യയുമായുള്ള സൈനിക സഹകരണവും അവിടെനിന്ന് ആയുധങ്ങൾ വാങ്ങുന്നതും ട്രംപിനും യുഎസ് പ്രതിരോധ കമ്പനികൾക്കും ഇഷ്ടപ്പെടുന്നില്ല. റഷ്യൻ ബന്ധവും ഉപകരണങ്ങളും പെട്ടെന്ന് ഉപേക്ഷിക്കാൻ പറ്റില്ലെന്ന് ഇന്ത്യ വിശദീകരിക്കുന്നു. റഷ്യയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യ കഴിഞ്ഞ ഒന്നര ദശകമായി കുറച്ചു വരുകയാണ്. അമേരിക്കയിൽനിന്നുള്ളതു കൂട്ടുന്നുമുണ്ട്. റഷ്യയിൽനിന്നുള്ള ഇറക്കുമതി 2010-14ൽ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 72 ശതമാനമായിരുന്നത് 2015-19ൽ 55ഉം 2020-24ൽ 36ഉം ശതമാനമായി കുറഞ്ഞു.
റഷ്യ മാത്രമല്ല ട്രംപിന്റെ വിഷയം. അമേരിക്കയിൽനിന്നു ധാന്യങ്ങളടക്കം എല്ലായിനം കാർഷിക ഉത്പന്നങ്ങളും ക്ഷീര ഉത്പന്നങ്ങളും ചുങ്കമില്ലാതെയോ നാമമാത്ര ചുങ്കത്തിലോ ഇന്ത്യ ഇറക്കുമതി ചെയ്യണം എന്ന ആവശ്യമുണ്ട്. ചുരുക്കം ചില ഇനങ്ങൾ മാത്രം അനുവദിക്കാം എന്നാണ് ഇന്ത്യൻ നിലപാട്. അതിനപ്പുറം അനുവദിച്ചാൽ ഇന്ത്യൻ കർഷക സമൂഹം ദുരിതത്തിലാകും. അമേരിക്കയുടെ മിക്ക കാർഷികോത്പന്നങ്ങളും ജനിതകമാറ്റം വരുത്തിയ വിളകളിൽനിന്നുള്ളതാണ് എന്ന വിഷയവുമുണ്ട്. പരുത്തി ഒഴികെ ഒന്നിലും ജനിതകമാറ്റം വരുത്തിയവ ഇന്ത്യ അനുവദിച്ചിട്ടില്ല.
പേറ്റന്റും ടെക് ഭീമന്മാരും
ഔഷധമേഖലയിലടക്കം പേറ്റന്റ് നിയമങ്ങൾ അമേരിക്കൻ നിയമങ്ങൾക്കനുസരിച്ചു മാറ്റണം എന്നതാണു മറ്റൊരു ഡിമാൻഡ്. ആദ്യ പേറ്റന്റ് കാലാവധി കഴിയുമ്പോൾ നിർബന്ധിത ലൈസൻസിംഗിലൂടെ കുറഞ്ഞ വിലയിലുള്ള ജനറിക് പതിപ്പുകളുണ്ടാക്കി ഉപയോഗിക്കാനും കയറ്റുമതി ചെയ്യാനും അനുവദിക്കുന്ന നിലവിലെ വ്യവസ്ഥ അവസാനിപ്പിക്കാനും ട്രംപ് ആഗ്രഹിക്കുന്നു. ഇന്തോനേഷ്യയും വിയറ്റ്നാമും മലേഷ്യയുമൊക്കെ ഇത് സ്വീകരിച്ചിട്ടുണ്ട്. പേറ്റന്റ് കാലാവധി കഴിയുമ്പോൾ ചെറിയ മാറ്റം വരുത്തി കാലാവധി നീട്ടിയെടുത്തു ജനറിക് നിർമാണം തടയാനുള്ള വ്യവസ്ഥയും ട്രംപ് ആവശ്യപ്പെടുന്നു.
ഗൂഗിളും മെറ്റായും പോലുള്ള ടെക്നോളജി കമ്പനികൾ ഇടപാടുകാരുടെ ഡാറ്റാ ഇന്ത്യയിൽതന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥ മാറ്റണം, അവർക്കെതിരേ യൂറോപ്യൻ മാതൃകയിൽ നികുതി ചുമത്തരുത് തുടങ്ങിയവയാണ് ട്രംപിന്റെ മറ്റ് ആവശ്യങ്ങൾ. ഇവയൊന്നും അനുവദിക്കാൻ എളുപ്പമല്ല. കരാർ ഉണ്ടാക്കാൻ സാധിക്കും എന്ന ധാരണയിൽ അമേരിക്കൻ ഡിമാൻഡുകൾ പരസ്യപ്പെടുത്താതെയാണു ഗവൺമെന്റ് തുടക്കം മുതൽ നീങ്ങിയത്. ഇതു മൂലം വേണ്ടത്ര ജനാഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞില്ല എന്നതൊരു വസ്തുതയാണ്. ഇതുവരെ അമേരിക്കാ ബന്ധത്തെ പ്രകീർത്തിച്ചിരുന്നവർ പെട്ടെന്നു വിമർശകരാകുന്ന കൗതുക രംഗങ്ങൾക്കും രാജ്യം സാക്ഷിയാകും.
ഭായിമാർ ഇല്ല
ശേഷം എന്ത് എന്ന ചോദ്യത്തിനു സർക്കാർ ഉത്തരം കണ്ടിട്ടില്ല. ട്രംപിനെ ഏകധ്രുവ ലോകം എന്ന മായയിൽനിന്നു മാറ്റി ബഹുധ്രുവ ലോകം എന്ന യാഥാർഥ്യത്തിലേക്കു വരുത്താൻ തത്കാലം ശ്രമിച്ചിട്ടു കാര്യമില്ല. റഷ്യ പഴയ ബദൽ ശക്തിയായ സോവ്യറ്റ് യൂണിയന്റെ നിഴൽ മാത്രമാണ് - സൈനികമായും സാമ്പത്തികമായും. രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈന നമുക്കു ‘ഭായി’ ആക്കാൻ പറ്റിയതുമല്ല. അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഈയിടെ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും ചൈന സന്ദർശിച്ചതു പ്രധാന കാര്യമാണ്.
റഷ്യയുമായുള്ള ബന്ധം കുറേക്കൂടി ബലപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ മാസം റഷ്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതു ശ്രദ്ധേയമാണ്. പാക്കിസ്ഥാന്റെ കൂടെയാണ് അമേരിക്ക എന്നു കാണിക്കുന്ന നടപടികളോടുള്ള പ്രതിഷേധപ്രകടനം മാത്രവുമാകാം അത്.
മറുപടി നൽകിയില്ല
“റഷ്യയുടേതുപോലെ ചത്ത സമ്പദ്ഘടന” തുടങ്ങിയ പരിഹാസങ്ങൾക്കോ, 500 ശതമാനം ചുങ്കം ചുമത്തുമെന്ന തരം ഭീഷണികൾക്കോ ഇന്ത്യ ഇനിയും മറുപടി നൽകിയിട്ടില്ല. ട്രംപ് ഒടുവിൽ മയപ്പെടും എന്ന പ്രതീക്ഷയിലാകാം അത്. യുഎസ് ബന്ധത്തിൽ ഉലച്ചിൽ നീണ്ടുനിന്നാൽ ഇന്ത്യൻ സമ്പദ്ഘടനയെ അതു സാരമായി ബാധിക്കും. അമേരിക്കയിൽനിന്നുള്ള നിക്ഷേപസ്ഥാപനങ്ങൾ വിപണിയിൽനിന്നും വ്യവസായങ്ങളിൽനിന്നും പിന്മാറുന്നതടക്കം പലതും സംഭവിക്കാം. നമ്മുടെ ദീർഘകാല സ്വപ്നങ്ങൾക്ക് അതു ഭീഷണിയാകും. സ്വദേശികൊണ്ടു മാത്രം വികസിത ഭാരതം സാധ്യമാവില്ല.
തീരുവയുദ്ധം തുടർന്നാൽ...
തീരുവയുദ്ധം തുടർന്നാൽ ഇന്ത്യൻ സാമ്പത്തിക വളർച്ച എന്താകും? സാരമില്ലെന്നു സർക്കാർ പറയുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ പകുതി ഇനങ്ങൾക്കേ പ്രശ്നമുള്ളൂ. 8,500 കോടി ഡോളർ കയറ്റുമതി ഒരു വർഷം നടക്കുന്നതിൽ 4,500 കോടിക്കു താഴെ മാത്രമേ ഉയർന്ന ചുങ്കത്തിൽ വരൂ. അതുമൂലം അങ്ങോട്ടുള്ള കയറ്റുമതി 30 ശതമാനം വരെ കുറയാം. അതു ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചയിൽ 0.30 ശതമാനം കുറവേ വരുത്തൂ. 6.4 ശതമാനം വളർച്ച പ്രതീക്ഷിച്ചത് 6.1 ശതമാനമാകാം. അത്ര വിഷമിക്കാനില്ല. ഇതാണു സർക്കാർ ഭാഷ്യം.
അത്ര ലളിതവും നിസാരവുമാണോ വിഷയം? 1998 മേയിൽ പൊഖ്റാനിലെ രണ്ടാമത്തെ ആണവപരീക്ഷണത്തെത്തുടർന്ന് പാശ്ചാത്യ ശക്തികൾ ഇന്ത്യക്ക് ഉപരോധം പ്രഖ്യാപിച്ചപ്പോഴും സർക്കാർ പറഞ്ഞതു വളർച്ചയ്ക്കു കോട്ടം വരില്ല എന്നായിരുന്നു. കണക്കുകൾ കാണിച്ചതു മറിച്ചാണ്. 1994-95ലും 95-96ലും 7.3ഉം 96-97ൽ 7.8ഉം ശതമാനം വളർച്ച ഇന്ത്യക്കുണ്ടായി.
1997ലെ പൂർവേഷ്യൻ തകർച്ചയെ തുടർന്ന് 97-98ൽ വളർച്ച 4.8 ശതമാനമായി കുറഞ്ഞു. 98-99ൽ ഇന്ത്യ 6.5 ശതമാനം വളർന്നു. തലേ വർഷം മോശമായതും കാർഷികോത്പാദനം ബംപർ അടിച്ചതും സഹായിച്ചു. പിന്നങ്ങോട്ടു തളർച്ച തന്നെ. 1999-2000ൽ വളർച്ച 6.1 ശതമാനമായി കുറഞ്ഞു. പിറ്റേ വർഷം 4.4%, 2001-02ൽ 5.8%, 2002-03ൽ 4.0% എന്നിങ്ങനെ വളർച്ച കൂപ്പുകുത്തി. ചരിത്രം ആവർത്തിക്കുമോ?
NRI
ന്യൂയോർക്ക്: അമേരിക്കയിൽ കാണാതായ വയോധികരായ നാല് ഇന്ത്യൻ വംശജരെ കാറപകടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ന്യൂയോർക്ക് ബഫലോ സ്വദേശികളായ ആശാ ദിവാൻ-കിഷോർ ദിവാൻ, ഗീതാ ദിവാൻ-ശൈലേഷ് ദിവാൻ ദന്പതികളാണു മരിച്ചത്.
വെസ്റ്റ് വിർജീനിയയിലെ മാർഷൽ കൗണ്ടിയിൽ ഇവരുടെ കാറും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. ന്യൂയോർക്കിൽനിന്ന് വെസ്റ്റ് വിർജീനിയയിലെ പ്രഭുപാദ പാലസ് ഓഫ് ഗോൾഡ് തീർഥാടന കേന്ദ്രത്തിലേക്കു പുറപ്പെട്ടതായിരുന്നു.
കഴിഞ്ഞമാസം 29ന് പെൻസിൽവേനിയയിലെ ഒരു റസ്റ്ററന്റിലാണ് ഇവരെ അവസാനമായി കണ്ടത്.
Leader Page
ഇന്ത്യ-യുഎസ് ബന്ധം കുറേക്കാലമായി ഒരു ഞാണിൻമേൽകളിയാണ്. ഒരു വശത്ത് പരസ്പരം പങ്കുവയ്ക്കുന്ന ജനാധിപത്യ മൂല്യങ്ങൾ, മറുവശത്ത് പലപ്പോഴും വേറിട്ടുനിൽക്കുന്ന ദേശീയ താത്പര്യങ്ങൾ. എന്നാൽ, സമീപകാലത്ത് നയതന്ത്രബന്ധങ്ങളിലുണ്ടായ വിഭ്രമങ്ങൾ ഇന്ത്യയെ അസ്വസ്ഥമാക്കി. ഈ കൂട്ടുകെട്ട് വഴിത്തിരിവിലെത്തിയോ എന്ന് ചിന്തിക്കുന്ന അവസ്ഥ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാഷ്ട്രീയത്തിൽ വെറുപ്പിക്കുന്ന ‘വല്യമ്മാവൻ’ കളിക്കുകയാണെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ കരുതുന്നത്. അതിന്റെ ഭാഗമായാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം തടഞ്ഞത് താനാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം. അതും, വ്യാപാരബന്ധം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രേ സാധിച്ചത്. ഇത് ഇന്ത്യയെ ചൊടിപ്പിച്ചു. കാരണം, ഇന്ത്യക്ക് സ്വന്തം പരമാധികാരം പരമപ്രധാനമാണ്. അതുമാത്രമല്ല, ട്രംപിന്റെ ഈ അവകാശവാദത്തിന് ഒരു അടിസ്ഥാനവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പറഞ്ഞതുപോലെ, സംഘർഷസമയത്ത് ട്രംപ് അവരെ ഫോണിൽ വിളിച്ചിട്ടുപോലുമില്ല. ഏറ്റുമുട്ടലിന്റെ സമയത്ത് ഒരു യുഎസ് ഉദ്യോഗസ്ഥനും ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചും മിണ്ടിയിട്ടില്ല.
അളന്നുതൂക്കി തിരിച്ചടിച്ചു
സംഘർഷം തീർക്കാൻ ട്രംപ് പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തിയിരിക്കാം. എന്നാൽ, അതിന് ഇന്ത്യയെ പ്രേരിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം സാന്പത്തിക വികസനത്തിൽ ശ്രദ്ധിക്കുന്ന തലപ്പൊക്കമുള്ള ശക്തി എന്ന നിലയിൽ ഇന്ത്യക്ക് നീണ്ടുനിൽക്കുന്ന സംഘർഷം ആവശ്യമില്ല.
അതിനാൽ, ഏപ്രിലിൽ പാക് ഭീകരർ പഹൽഗാമിൽ ഇന്ത്യക്കാരെ കൊന്നപ്പോൾ അതിവേഗത്തിൽ, ശക്തവും കൃത്യവുമായ തിരിച്ചടി നല്കി. പാക്കിസ്ഥാൻ മണ്ണിലെ അറിയപ്പെടുന്ന ഒന്‍പത് ഭീകരക്യാന്പുകളും മറ്റു കേന്ദ്രങ്ങളും ലക്ഷ്യമിട്ട ‘ഓപ്പറേഷൻ സിന്ദൂർ’, ഇന്ത്യൻ വിനോദസഞ്ചാരികളെ ആക്രമിച്ച പാക് ഭീകരരോടുള്ള പ്രതികാരമായിരുന്നു. അല്ലാതെ, പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു നാന്ദി കുറിച്ചതായിരുന്നില്ലെന്ന് എപ്പോഴും വ്യക്തമായിരുന്നു.
വിവേചനമില്ലാത്ത ആക്രമണങ്ങളിലൂടെ പാക്കിസ്ഥാൻ തിരിച്ചടിച്ചപ്പോൾ ഇന്ത്യ അളന്നുതൂക്കി തലയ്ക്കുതന്നെ അടിച്ചു. ഇത്തവണ പാക്കിസ്ഥാന്റെ 11 വ്യോമകേന്ദ്രങ്ങളിൽ. ഒരുപക്ഷേ, പാക്കിസ്ഥാനുമേൽ അമേരിക്ക ചെലുത്തിയ സമ്മർദത്തോടൊപ്പം ഇന്ത്യയുടെ ഈ നീക്കമാണ് പിൻവാങ്ങാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. ഇക്കാര്യത്തിൽ ട്രംപിനൊരു കേമത്തവും പറയാനില്ല.
എന്നിട്ടും പതിവുപോലെ അദ്ദേഹമതു സ്വന്തമാക്കാൻ ശ്രമിക്കുന്നു. പക്ഷേ, ട്രംപിന്റെ പൊങ്ങച്ചം ഇന്ത്യൻ അധികൃതർ അർഥശങ്കയില്ലാത്തവിധം തള്ളി. ഇന്ത്യ സ്വന്തം സ്വാതന്ത്ര്യത്തിൽ അഭിമാനിക്കുന്നു. അതുകൊണ്ട് ട്രംപിന്റെ ഭീഷണിക്കോ പ്രലോഭനത്തിനോ വഴങ്ങി എന്ന ധ്വനി ഒരുകാരണവശാലും സഹിക്കാനാകില്ല.
ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടം
ഇന്ത്യയെ ചിന്തിപ്പിച്ച ട്രംപിന്റെ ഒരേയൊരു നീക്കമല്ല ഇത്. ജൂണിൽ അദ്ദേഹം പാക്കിസ്ഥാൻ സൈനികമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് ആതിഥ്യമരുളി. ഇന്ത്യയുടെ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒരുപോലെ കടുത്ത ഇസ്ലാമിക സൈദ്ധാന്തികനായി കണക്കാക്കുന്ന ആളാണ് അസിം മുനീർ. പാക്കിസ്ഥാന്റെ സിവിലിയൻ നേതൃത്വം ആ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നില്ല.
ചൈനയോടുള്ള ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടവും ഇന്ത്യക്ക് പ്രശ്നമാണ്. ആദ്യ ഭരണകാലയളവിൽ വിശ്വസനീയമായ കടുത്ത നിലപാടാണ് അദ്ദേഹത്തിന് ചൈനയോടുണ്ടായിരുന്നത്. എന്നാൽ, ട്രംപ് 2.0ൽ ചൂടും തണുപ്പും മാറിമാറി വീശുകയാണ്. ഒരു നിമിഷം ചൈനയ്ക്കെതിരേ കടുത്ത താരിഫ് ഏർപ്പെടുത്തുന്നു. അടുത്ത നിമിഷം വ്യാപാരപരമായ സമാധാനത്തിനു ചർച്ചയ്ക്കൊരുങ്ങുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചാൽ ബെയ്ജിംഗ് സന്ദർശിക്കുമെന്നും പറയുന്നു.
ഈ കണക്കുകൂട്ടലുകൾക്കിടയിൽ ഇന്ത്യക്കെവിടെയാണ് സ്ഥാനം എന്നതൊരു ചോദ്യമാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്തും ജോ ബൈഡന്റെ കാലത്തും അമേരിക്ക ഇന്ത്യയെ ഇൻഡോ-പസഫിക് മേഖലയിലെ ഒരു പ്രധാന പങ്കാളിയായി കണ്ടിരുന്നു. അതുപോലെ, ചൈനയ്ക്കെതിരേയുള്ള ജനാധിപത്യപരമായ ഒരു എതിർശക്തിയായും അവർ ഇന്ത്യയെ പരിഗണിച്ചു.
ഇന്ത്യ തങ്ങളുടെ വിദേശനയങ്ങളിലെ തന്ത്രപരമായ സ്വയംഭരണം കാത്തുസൂക്ഷിക്കുകയും ചൈനയുമായി ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തപ്പോഴും, ഈ മേഖലയിൽ അമേരിക്കയുടെ ഇടപെടലിനെ ഇന്ത്യ സ്വാഗതം ചെയ്തു. കൂടാതെ, 2017ൽ ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘ക്വാഡ്’ സഖ്യത്തിന്റെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കാരണം, ഇന്ത്യക്ക് ചൈനയുമായി സ്വന്തമായ പ്രശ്നങ്ങളുണ്ട്. വർഷങ്ങളായി തർക്കത്തിലുള്ള അതിർത്തികളിൽ ചൈനയുടെ കൈയേറ്റം കൂടിവരികയാണ്. കൂടാതെ, പാക്കിസ്ഥാന് നിർണായക സഹായം നൽകുന്നതും ചൈനയാണ്.
ചൈന ഒരു ഭീഷണി?
ഇപ്പോൾ ചൈന നേരിട്ട് ഇന്ത്യൻ വ്യവസായമേഖലയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിലേക്കുള്ള എൻജിനിയർമാരുടെ ഒഴുക്കു തടഞ്ഞും ഇന്ത്യൻ ഫാക്ടറികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചൈനീസ് യന്ത്രസാമഗ്രികൾ ലഭ്യമാക്കാതെയുമാണിത്. ഇലക്ട്രോണിക്സ്, ഉത്പാദന മേഖലകളിൽ ഇതിന്റെ പ്രത്യാഘാതം ഇപ്പോൾതന്നെ കാണാം. അതേസമയം, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലായി ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം വർധിച്ചുവരികയാണ്.
ഇന്ത്യൻ ഉദ്യോഗസ്ഥരും വ്യവസായസ്ഥാപനങ്ങളും ചൈനയെ ഒരു ഭീഷണിയായി കാണുന്നു. എന്നാൽ, അമേരിക്കയുടെ നിലപാട് മനസിലാക്കാൻ പ്രയാസമാണ്. പ്രത്യേകിച്ച്, ചൈന പാക്കിസ്ഥാനു നൽകിയ ഇന്റലിജൻസ് സഹായത്തെ ട്രംപ് പരസ്യമായി വിമർശിക്കാത്ത സാഹചര്യത്തിൽ. ഈയിടത്തെ സംഘർഷത്തിൽ പാക്കിസ്ഥാന് ചൈന തത്സമയ ഉപഗ്രഹ ഡാറ്റ നൽകിയത് ഇന്ത്യൻ സൈനിക താവളങ്ങളെ ആക്രമിക്കാൻ പാക്കിസ്ഥാനെ സഹായിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ നിലപാടുകൾ മാറ്റിയേക്കാം
ഇന്ത്യ പരിഭ്രാന്തരാകില്ല, പക്ഷേ, നിലപാടുകൾ മാറ്റിയേക്കാം. കരാറുകളുടെ കെട്ടുപാടുകളില്ലാത്തതിനാൽ, ജപ്പാൻ, ദക്ഷിണ കൊറിയ പോലുള്ള യുഎസിന്റെ ഔദ്യോഗിക സഖ്യകക്ഷികളെക്കാൾ സ്വാതന്ത്ര്യം ഇന്ത്യക്കുണ്ട്. ഈ സാധ്യത ഉപയോഗിച്ച് ഇന്ത്യയുടെ വിദേശനയം ക്രമീകരിക്കാൻ സാധ്യതയുണ്ട്. ജൂലൈയിൽ ജയ്ശങ്കർ ബെയ്ജിംഗ് സന്ദർശിച്ചത് ചൈനയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ആഗ്രഹവുമായാണ്. അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ രണ്ടാംകിടയായി കാണുന്നില്ലെങ്കിലും, ഇപ്പോൾ സ്വയംപര്യാപ്തതയ്ക്കാണ് ഊന്നൽ. ഇത് ഒരുപക്ഷേ, ആദർശങ്ങളേക്കാൾ താത്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉഭയകക്ഷി ബന്ധത്തിലേക്കു നയിച്ചേക്കാം.
ഇന്ത്യൻ വിദേശനയം മോദിയുടെ പുതിയ തന്ത്രപരമായ നിലപാടുകളായ പ്രതിരോധം, ഉറച്ച തീരുമാനമെടുക്കൽ, ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലായ്മ എന്നിവയിൽ അടിയുറച്ചതായിരിക്കും. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരേയുള്ള ഇന്ത്യയുടെ ആക്രമണം ഈ പ്രതിബദ്ധതയുടെ ഉറച്ച അടിത്തറ വ്യക്തമാക്കുന്നു. അമേരിക്കയുമായുള്ള ബന്ധത്തിൽ ഇന്ത്യ വളരെ സൂക്ഷ്മതയോടെതന്നെ മുന്നോട്ടുപോകും. ഈ ബന്ധം എപ്പോൾ വേണമെങ്കിലും അപകടത്തിലാകാം എന്ന കാര്യം ഇന്ത്യക്ക് നന്നായി അറിയാം.
അമേരിക്ക വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളി
വ്യാപാരത്തിന്റെ കാര്യത്തിൽ പലപ്പോഴും ശത്രുരാജ്യങ്ങളെക്കാൾ കർശനമായ നിലപാടാണ് ട്രംപിന് പങ്കാളികളോടുള്ളത്. ജൂലൈ 30ന് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25% താരിഫ് പ്രഖ്യാപിച്ചു. ഇത് ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിൽ വന്നു. കൂടാതെ, റഷ്യയിൽനിന്ന് ഊർജവും സൈനിക ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നത് തുടരുന്നതിനാൽ അതിനു മറ്റൊരു ‘പിഴ’ (ഒരുപക്ഷേ 10% അധികം) ചുമത്തുമെന്നും പറഞ്ഞു. വ്യാപാരം ഒരു ആയുധമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, പ്രതിരോധബന്ധങ്ങളെയും അങ്ങനെ ചെയ്യാൻ കഴിഞ്ഞേക്കും.
ട്രംപിന്റെ ഈ ചാഞ്ചല്യം ഇന്ത്യയുടെ തന്ത്രപരമായ ആശങ്കകൾ കൂട്ടുന്നു. വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളിയാണെന്ന് അമേരിക്ക മുന്‍പും തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 1999ലെ കാർഗിൽ യുദ്ധത്തിൽ, അമേരിക്ക ഇന്ത്യക്ക് നിർണായകമായ ജിപിഎസ് ഡാറ്റ നൽകിയിരുന്നില്ല. ഇതു കാരണം ഇന്ത്യക്കു സ്വന്തമായി ജിപിഎസ് സംവിധാനം വികസിപ്പിക്കേണ്ടിവന്നു.
ഇപ്പോൾ, ഇന്ത്യൻ നയരൂപകർത്താക്കൾ ആശയക്കുഴപ്പത്തിലാണ്: ഇന്ത്യ ചൈനയുമായി അകന്ന് അമേരിക്കയെ വിശ്വസിച്ച് മുന്നോട്ടുപോകണോ, അതോ അമേരിക്ക ചൈനയുമായി അടുക്കുമോ എന്ന ഭയത്തിൽ ചൈനയുമായി പ്രായോഗികമായി ഇടപെഴകണോ? ഇത് കൂടുതൽ അടിസ്ഥാനപരമായ ഒരു ചോദ്യമുയർത്തുന്നു: ഒരു വ്യക്തിയുടെ തന്നിഷ്ടങ്ങൾക്ക് വിധേയമാകുന്ന കൂട്ടുകെട്ടിന് എന്ത് മൂല്യമാണുള്ളത്?
NRI
ഇല്ലിനോയി: ചങ്ങനാശേരി ചീരഞ്ചിറ പടനിലം പരേതരായ പ്രഫ. പി.ജെ. ദേവസ്യ-മേരി ദമ്പതികളുടെ മകൻ ബേസിൽ ആന്റണി (65, ചാർട്ടേഡ് അക്കൗണ്ടന്റ്, ഇല്ലിനോയി സ്റ്റേറ്റ് യുഎസ്എ) യുഎസിൽ അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച 11.30ന് സ്പ്രിംഗ്ഫീൽഡ് ഇല്ലിനോയിൽ ക്രൈസ്റ്റ് ദി കിംഗ് പള്ളിയിൽ. ഭാര്യ ആൻ ബേസിൽ (ലിജി) കൈനകരി ചക്കനാട് കുടുംബാംഗം.
മക്കൾ: ടോം ബേസിൽ, ഡോ. ജോൺ ബേസിൽ. മരുമക്കൾ: ശിവാനി ടോം, സിഡ്നി ജോൺ.
NRI
അലബാമ: മോണ്ട്ഗോമറി പോലീസ് ഓഫീസറായിരുന്ന തനിഷ പഗ്സ്ലിയെ(27) കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രാൻഡൻ വെബ്സ്റ്ററിന് ജീവപര്യന്തം തടവ്. 2020ലാണ് വെബ്സ്റ്റർ തന്റെ മുൻ കാമുകിയായ തനിഷയെ കൊലപ്പെടുത്തിയത്.
പരോൾ ലഭിക്കാത്ത വിധമാണ് വെബ്സ്റ്ററിന് കോടതി ശിക്ഷ വിധിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരാളെ വെടിവയ്ക്കാൻ വെബ്സ്റ്റർ ശ്രമിച്ചെങ്കിലും അയാൾ രക്ഷപ്പെട്ടിരുന്നു.
ഷിക്കാഗോ സ്വദേശിനിയായ തനിഷ, മോണ്ട്ഗോമറി പോലീസ് ഡിപ്പാർട്ട്മെന്റിൽ നാല് വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
NRI
മയാമി: മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയത്തില്‍ ധ്യാനഗുരു റവ. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന ഇടവകധ്യാനം ഈ മാസം 24ന് വൈകുന്നേരം ആരംഭിക്കും.
നാല് ദിവസം നീണ്ടു നില്ക്കുന്ന ഈ ആത്മീയ ധ്യാനശുശ്രൂഷയില്‍ ഏവര്‍ക്കും പങ്കെടുക്കുവാന്‍ കഴിയുമെന്ന് ഫോറോനാ വികാരി റവ. ഫാ. ജോര്‍ജ്ജ് ഇളംബാശേരി അറിയിച്ചു.
24ന് വൈകുന്നേരം ആറ് മുതല്‍ ഒമ്പത് വരെയും 25ന് വൈകുന്നേരം അഞ്ച് മുതല്‍ ഒമ്പത് വരെയും 26ന് രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയും. 27ന് രാവിലെ ഒമ്പത് മുതല്‍ നാലു വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഈ ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ പ്രത്യേക രജിസ്ട്രേഷന് ആവശ്യമില്ല. ധ്യാന ദിവസങ്ങളില്‍ ധ്യാനഗുരുവിനെ കണ്ട് പ്രാര്‍ഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
ധ്യാനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി വികാരിയച്ചനെയും ട്രസ്റ്റിമാരെയും ബന്ധപ്പെടാവുന്നതാണ്.
വികാരി ഫാ. ജോര്‍ജ് ഇളംബാശേരില് - (248) 7944343, ജോഷി ജോസഫ് - (954) 2540024, ജോബി പനയ്ക്കല്‍ - (954) 7781021, കംഗ്സിലി കോയിപറമ്പില്‍ - (305) 8907463, ബെന്നി മാത്യു - (954) 8900084.
NRI
വാഷിംഗ്ടൺ: അമേരിക്കയിൽ വിമാനയാത്രക്കാരുടെ ഷൂസ് അഴിച്ചുള്ള സുരക്ഷാപരിശോധന നിർത്തലാക്കി. ആഭ്യന്തര സുരക്ഷാവിഭാഗം സെക്രട്ടറി ക്രിസ്റ്റി നൊയെം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തീരുമാനം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായും അവർ അറിയിച്ചു. ഇതുവഴി ചെക്ക് പോയിന്റുകളിൽ യാത്രക്കാരുടെ നീണ്ട കാത്തിരിപ്പ് ഒഴിവാകും. 2006 ഓഗസ്റ്റ് മുതലാണ് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ യാത്രക്കാരുടെ ഷൂസ് അഴിച്ചുള്ള പരിശോധന നിർബന്ധമാക്കിയത്.
2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിനു പിന്നാലെ ഇതേ വർഷം ഡിസംബർ 22ന് മിയാമിയിൽനിന്നു പാരീസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യവേ ‘ഷൂ ബോംബർ’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഇസ്ലാമിക തീവ്രവാദി റിച്ചാർഡ് റീഡ് തന്റെ ഷൂസിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ തീപ്പെട്ടികൊണ്ടു കത്തിക്കാൻ ശ്രമിക്കവേ പിടിയിലായിരുന്നു.
ഈ സംഭവത്തോടെയാണു അഞ്ചു വർഷത്തിനുശേഷം ഷൂസ് അഴിച്ചുള്ള പരിശോധന നിർബന്ധമാക്കിയത്.
International
ഡാളസ്: അമേരിക്കയിലെ ഡാളസിനടുത്ത് ഗ്രീൻ കൗണ്ടിയിലുണ്ടായ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദിനടുത്ത ത്രിമുൾഗേരി സ്വദേശി ബി. ശ്രീവെങ്കട്ട് (40), ഭാര്യ തേജസ്വിനി (36), മക്കളായ സിതാര (9), മ്രിത (7) എന്നിവരാണു മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ശ്രീവെങ്കട്ടിന്റെ അറ്റ്ലാന്റയിൽ താമസിക്കുന്ന സഹോദരി ദീപികയെ സന്ദർശിച്ചശേഷം ഡാളസിനടുത്ത് ഓബ്രെയിലെ സട്ടൺഫീൽഡ്സിലുള്ള വീട്ടിലേക്ക് മടങ്ങവേ ഇവരുടെ എസ്യുവിയിൽ ദിശ തെറ്റി വന്ന മിനി ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിനു തീപിടിക്കുകയും നാലുപേരും വെന്തുമരിക്കുകയുമായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തി. ഡിഎൻഎ പരിശോധനയ്ക്കുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കും.
മൂന്നു വർഷം മുന്‍പാണ് ശ്രീവെങ്കട്ടും കുടുംബവും അമേരിക്കയിലേക്കു പോയത്. ശ്രീവെങ്കിട്ടിന്റെ മാതാപിതാക്കളായ പശുപതിനാഥിനും ഗിരിജയ്ക്കുമൊപ്പം കഴിഞ്ഞ നാലിനാണ് കുടുംബം അറ്റ്ലാന്റയിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോയത്. തുടർന്ന് മാതാപിതാക്കളെ സഹോദരി ദീപികയ്ക്കൊപ്പമാക്കിയശേഷം മടങ്ങവേയായിരുന്നു ദുരന്തം.
International
ന്യൂയോർക്ക്: ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് മേൽ നടന്ന യുഎസ് ആക്രമണം അവയെ തകർത്തിട്ടില്ലെന്നും ആണവപദ്ധതിയെ ഏതാനും മാസങ്ങൾ പിന്നോട്ടടിക്കുക മാത്രമാണ് ചെയ്തതെന്നും പെന്റഗണിന്റെ ഇന്റലിജൻസ് വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ വിലയിരുത്തൽ പുറത്തുവന്നു.
ആദ്യമിറങ്ങിയ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഈ വിലയിരുത്തൽ യുഎസ് സെൻട്രൽ കമാൻഡ് നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കരുതപ്പെടുന്നു. ആക്രമണം ഇറാന്റെ ആണവപദ്ധതിയെ തകർത്തുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണിത്.
എന്നാൽ ഇത്തരമൊരു വിലയിരുത്തൽ ഉണ്ടായിരുന്നുവെങ്കിലും അതിനോടു യോജിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് സിഎൻഎന്നിനോട് പറഞ്ഞു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ തെറ്റാണ്. രഹസ്യരേഖയായി സൂക്ഷിച്ചിരുന്ന ഇത് ഇന്റലിജൻസിലെ ആരോ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയായിരുന്നു. പ്രസിഡന്റിനെ കരിവാരിത്തേക്കാനും ആക്രമണങ്ങൾ നടത്തിയ ധീരരായ പൈലറ്റുകളെ ചെറുതാക്കാനുമുള്ള നീക്കമാണിത്. 30,000 പൗണ്ടുള്ള പതിനാല് ബോംബുകൾ വർഷിച്ചാൽ സന്പൂർണനാശമാണുണ്ടാകുകയെന്ന് എല്ലാവർക്കുമറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനികാക്രമണമാണ് യുഎസ് നടത്തിയതെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.