ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിവസത്തെ മത്സരം അവസാനിപ്പിച്ചപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 എന്ന നിലയിലാണ് ഇന്ത്യ.
യശ്വസി ജയ്സ്വാളും ശുഭ്മാൻ ഗില്ലുമാണ് ക്രീസിലുള്ളത്. കെ. എൽ. രാഹുലിന്റെയും സായ് സുദർശന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജയ്സ്വാളിന്റെ സെഞ്ചുറിയുടെയും സായ് സുദർശന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്.
ക്രീസിലുള്ള ജയ്സ്വാൾ 173 റൺസ് എടുത്തിട്ടുണ്ട്. ഇതുവരെ 22 ബൗണ്ടറിയും ജയ്സ്വാൾ നേടിയിട്ടുണ്ട്. 87 റൺസെടുത്താണ് സായ് സുദർശൻ പുറത്തായത്. രാഹുൽ 38 റൺസും എടുത്തു. ഗിൽ 20 റൺസുമായി ക്രീസിലുണ്ട്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ജോമെൽ വാരിക്കാനാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
Tags : india vs west indies yashaswi jaiswal sai sudarshan shubman gill