ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ
Saturday, October 26, 2024 3:32 PM IST
പി.പി. ചെ​റി​യാ​ൻ
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.45ന് ​ബാ​ൾ​ട്ടി​മോ​റി​ന​ടു​ത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച 46 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ ഹോ​വാ​ർ​ഡ് കൗ​ണ്ടി ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റും മേ​രി​ലാ​ൻ​ഡ് ആ​രോ​ഗ്യ വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രോ​ഗി​ക​ളു​ടെ നി​ല ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.