ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ
Saturday, October 26, 2024 3:27 PM IST
പി.​പി. ചെ​റി​യാ​ൻ
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ ജോ​ഷ് ഷാ​പ്പി​റോ. പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ദീ​പാ​വ​ലി, തി​ഹാ​ർ, ബ​ന്ദി ചോ​ർ ദി​വ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദീ​പാ​വ​ലി​ക്ക് അ​വ​ധി ന​ൽ​കു​ന്ന ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ച​ത്.

ഈ ​ബി​ല്ലി​ൽ ഒ​പ്പി​ടു​ന്ന​തി​ലൂ​ടെ ദീ​പാ​വ​ലി​യു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​യു​ക മാ​ത്ര​മ​ല്ല, സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ നി​ര​വ​ധി സം​ഭാ​വ​ന​ക​ളും പെ​ൻ​സി​ൽ​വേ​നി​യ ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.


"വി​ള​ക്കു​ക​ളു​ടെ ഉ​ത്സ​വം' എ​ന്ന​റി​യ​പ്പെ​ടു​ന്ന ദീ​പാ​വ​ലി ദ​ക്ഷി​ണേ​ഷ്യ​ൻ സം​സ്കാ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.