ഹാരീസ് ദേവദാസിന് കേളി യാത്രയയപ്പ് നൽകി
Wednesday, April 9, 2025 12:07 PM IST
റിയാദ്: 29 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസാഹ്മിയ ഏരിയ അൽ ഖുവയ്യ യൂണിറ്റ് അംഗം ഹാരീസ് ദേവദാസിന് കേളി കലാ സാംസ്കാരിക വേദി യാത്രയയപ്പ് നൽകി.
യൂണിറ്റ് തലത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കർ മൊമെന്റോ നൽകി.
കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, കേന്ദ്ര കമ്മിറ്റി അംഗവും ബത്ത ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണൻ, മുസാഹ്മിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലമന്തോൾ, മുസാഹ്മിയ ഏരിയ സെക്രട്ടറി നിസാറുദ്ധീൻ, ഏരിയ, യൂണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
കൂടാതെ നിരവധി യൂണിറ്റംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. ചടങ്ങിന് ഹാരിസ് ദേവദാസ് നന്ദി പറഞ്ഞു.