ദുബായിയിൽ ഗ്ലോബൽ ബിസിനസ് മീറ്റ് ഓഫ് അങ്കമാലി സംഘടിപ്പിക്കുന്നു
Friday, April 11, 2025 5:20 PM IST
അങ്കമാലി: വിവിധ രാജ്യങ്ങളിൽ ബിസിനസുകാരായുള്ള അങ്കമാലിക്കാരെ കൂട്ടിയിണക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി എൻആർഐ അസോസിയേഷൻ 27ന് ദുബായിയിൽ ഗ്ലോബൽ ബിസിനസ് മീറ്റ് ഓഫ് അങ്കമാലി സംഘടിപ്പിക്കുന്നു. ക്രൗൺ പ്ലാസാ ഹോട്ടലിൽ നടക്കുന്ന ബിസിനസ് മീറ്റിൽ വിവിധ മേഖലകളിൽ നിന്നുമുള്ള സംരംഭകർ പങ്കെടുക്കും.
അങ്കമാലി മുനിസിപ്പാലിറ്റി, സമീപപഞ്ചായത്തുകളായ കറുകുറ്റി, മൂക്കന്നൂർ, കൊരട്ടി, തുറവൂർ, പാറക്കടവ്, മഞ്ഞപ്ര, അയ്യമ്പുഴ, കാലടി, മലയാറ്റൂർ-നീലീശ്വരം, കാഞ്ഞൂർ, ശ്രീമൂലനഗരം, നെടുമ്പാശേരി എന്നിവിടങ്ങളിൽ നിന്നും നാട്ടിലും വിദേശത്തുമുള്ള ബിസിനസുകാർക്ക് പങ്കെടുക്കാം.
അങ്കമാലിയിൽ സമീപഭാവിയിൽ വരാനി രിക്കുന്ന പദ്ധതികളുടെയും വികസനങ്ങളുടെയും വെളിച്ചത്തിൽ ഉണ്ടായേക്കാവുന്ന നിക്ഷേപ സാധ്യതകൾ മീറ്റിൽ ചർച്ച ചെയ്യപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.