മെട്രോയ്ക്കൊപ്പം ഈദ് പരിപാടി ഗംഭീരമായി
അബ്ദുല്ല നാലുപുരയിൽ
Monday, April 7, 2025 2:49 PM IST
കുവൈറ്റ് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച "മെട്രോയ്ക്കൊപ്പം ഈദ്' പരിപാടി ജനപങ്കാളിത്തം കൊണ്ട് ചരിത്രം സൃഷ്ടിച്ചു. അതിവിപുലമായ ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്ന കുവൈറ്റിലെ ആദ്യത്തെ പ്രൈവറ്റ് സ്ഥാപനമായി മാറി മെട്രോ മെഡിക്കൽ ഗ്രൂപ്പ്.
വിഐപികൾ, കുവൈറ്റ് ഇന്റീരിയർ മിനിസ്ട്രി അധികാരികൾ, അസോസിയേഷൻ പ്രതിനിധികൾ, കോർപ്പറേറ്റ് ഉടമകൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെയുള്ള വൻ ജനാവലി പരിപാടിയിൽ പങ്കെടുത്തു.
പ്രശസ്ത മെന്റലിസ്റ്റ് അനന്തുവിന്റെ സാന്നിധ്യം ജനക്കൂട്ടത്തെ ആകർഷിച്ചു. നിസാം തളിപ്പറമ്പും കുടുംബവും അവതരിപ്പിച്ച സംഗീത നിശ, നസീർ കൊല്ലത്തിന്റെ മാപ്പിളപ്പാട്ട്, മെട്രോ ജീവനക്കാരുടെ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് നിറം പകർന്നു.

ക്രിമിനൽ ഇൻവെസ്റ്റികഷൻ ഡിപ്പാർട്മെന്റ് മേധാവി ഫഹദ് അൽ ഖലീഫ, ട്രാഫിക് ഡിപ്പാർട്മെന്റ് മേധാവി യൂസുഫ് അൽ ഷെമരി എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. മെഗാ ലക്കി ഡ്രോയിലൂടെ തെരഞ്ഞെടുത്ത് ആറു പേർക്ക് സ്വർണ നാണയങ്ങൾ സമ്മാനിച്ചു.
റംസാൻ ക്വിസിലെ വിജയികളെ ആദരിക്കുകയും പ്രത്യേക സമ്മാനങ്ങൾ നൽകുകയും ചെയ്തു. മെട്രോ ജീവനക്കാരുടെ മാതാപിതാക്കൾക്കുള്ള പെൻഷൻ പദ്ധതി ചെയർമാൻ ആൻഡ് സിഇഒ മുസ്തഫ ഹംസ പ്രഖ്യാപിച്ചു.