ലുലു സമാജം വോളി ഫെസ്റ്റിന് അൽഐനിൽ അരങ്ങ് ഒരുങ്ങുന്നു
അനിൽ സി. ഇടിക്കുള
Monday, April 7, 2025 5:02 PM IST
അൽ ഐൻ: മലയാളി സമാജം ലുലു ഗ്രൂപ്പ് ഇന്റർനാഷണലുമായി ചേർന്നു സംഘടിപ്പിക്കുന്ന ലുലു സമാജം വോളി ഫെസ്റ്റ് സീസൺ നാലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു.
ഞായറാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പ്രശസ്തരായ ഇന്റർനാഷണൽ താരങ്ങൾ, യുഎഇയിലെ പ്രമുഖ ടീമുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സംഘാടകസമിതി യോഗത്തിൽ പ്രസിഡന്റ് ഡോ. സുനീഷ് കൈമല അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സലിം ബാബു, ട്രഷറർ രമേശ് കുമാർ, ലുലു റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ധീൻ, ലുലു റീജിയണൽ മാനേജർ ഉണ്ണി കൃഷ്ണൻ, ലുലു പബ്ലിക് റിലേഷൻ ഓഫിസർ ഉമർ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി,
ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, മലയാളി സമാജം ഉപദേശക സമിതി കൺവീനർ ഇ.കെ. സലാം, സ്പോർട്സ് സെക്രട്ടറി ഷിയാസ്, അസിസ്റ്റന്റ് സെക്രട്ടറി ജുനൈസ്, വേൾഡ് ലിങ്ക് ഓട്ടോ സെന്റർ ഉടമ ഷംസുദീൻ, ഐഎസ്സി മുൻ പ്രസിഡന്റ് മുബാറക് മുസ്തഫ എന്നിവർ പങ്കെടുത്തു.