ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: അനുശോചനം അറിയിച്ച് യുഎഇ ഭരണാധികാരികൾ
Tuesday, April 22, 2025 4:34 PM IST
ദുബായി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് യുഎഇ ഭരണാധികാരികൾ. ലോക സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ജീവിതം സമർപ്പിച്ച മാർപാപ്പയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
മാർപ്പാപ്പയുടെ നിര്യാണത്തിൽ ഏറെ ദുഃഖം രേഖപ്പെടുത്തുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച മാർപാപ്പയുടെ കാരുണ്യവും എളിമയും മതാന്തര ഐക്യവും ലോകമെമ്പാടുമുള്ള ജനങ്ങളെ ഇനിയും സ്വാധീനിക്കുമെന്നും അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു.