കുവൈറ്റിൽ നേരിയ ഭൂചലനം
അബ്ദുല്ല നാലുപുരയിൽ
Wednesday, April 9, 2025 7:33 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ തെക്ക് പടിഞ്ഞാറുള്ള മനാഖീഷ് പ്രദേശത്ത് റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം രേഖപെടുത്തിയതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കെഐഎസ്ആർ) അറിയിച്ചു.
തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 11.45ന് ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് കെഐഎസ്ആർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.