ക്യുകെഐസി റംസാൻ മത്സരങ്ങൾ; വിജയികളെ പ്രഖ്യാപിച്ചു
Monday, April 7, 2025 4:48 PM IST
ഖത്തർ കേരള ഇസ്ലാഹി സെന്റർ റംസാനിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ക്യുഎച്ച്എൽഎസ് വിംഗ് സംഘടിപ്പിച്ച റംസാൻ ക്വിസിൽ നജ്ഫ നൗഷാദ് ഒന്നാം സ്ഥാനവും ഹിന ആഷിഫ്, മുഹമ്മദ് ശരീഫ് എൻ.കെ എന്നിവർ രണ്ടാം സ്ഥാനവും നജ്മുദ്ധീൻ കെ.ടി. മൂന്നാം സ്ഥാനവും നേടി.
പരിശുദ്ധ റംസാൻ മാസത്തിൽ 20 ദിവസങ്ങളിലായി പീസ് റേഡിയോ പ്രോഗാമുകളും ക്യുകെഐസി ക്യു-ടോക് റംസാൻ മൊഴികളും അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.
എഡ്യുക്കേഷൻ വിംഗിനു കീഴിൽ അൽമനാർ മദ്റസ വിദ്യാർഥകൾക്കായി നടത്തിയ "തൻസീൽ' റംസാൻ ക്വിസിൽ സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഇഹാൻ (എട്ടാം ക്ലാസ്) ഒന്നാം സ്ഥാനവും ഫാത്ത്വിമത്തു സുഹറ (ഏഴാം ക്ലാസ്) രണ്ടാം സ്ഥാനവും ഹിന ആഷിഫ് (എട്ടാം ക്ലാസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂണിയർ വിഭാഗത്തിൽ ഇഹാൻ അബ്ദുൽ വഹാബ്, മുഹമ്മദ് സഈം (ഇരുവരും അഞ്ചാം ക്ലാസ്), ത്വൽഹ അബ്ദുല്ലത്തീഫ് (നാലാം ക്ലാസ്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.
വിജയികളെ ക്യുകെഐസി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി, ജന. സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, അൽമനാർ മദ്റസ വൈസ് പ്രിൻസിപ്പാൾ സ്വലാഹുദ്ധീൻ സ്വലാഹി, ക്യുഎച്ച്എൽഎസ് കൺവീനർ മുഹമ്മദ് അബ്ദുൽ അസീസ്, എഡ്യുക്കേഷൻ വിംഗ് കൺവീനർ ശബീറലി അത്തോളി എന്നിവർ അഭിനന്ദിച്ചു.