കൈരളി ഫുജൈറ വനിതാ സംഗമം സംഘടിപ്പിച്ചു
Friday, April 11, 2025 11:56 AM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം നടന്നു. കൈരളി ഫുജൈറ ഓഫീസിൽ വച്ച് നടന്ന വനിതാ സംഗമം മാധ്യമ പ്രവർത്തക സോണിയ ഷിനോയ് പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ഡോ. സിനി അച്ചുതൻ മുഖ്യാതിഥിയായി പങ്കെടുത്തു. കൈരളി സെൻട്രൽ കമ്മിറ്റി വനിതാ കൺവീനർ രഞ്ജിനി മനോജ് അദ്ധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ കമ്മറ്റി അംഗം ഷജറത്ത് ഹർഷൽ, ശ്രീവിദ്യ ടീച്ചർ, സോജ നിസാം എന്നിവർ ആശംസകൾ അറിയിച്ചു.
സെൻട്രൽ കമ്മിറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ് സ്വാഗതവും ഗോപിക അജയ് നന്ദിയും പറഞ്ഞു. നീതു ശിവ പ്രസാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി നൽകി. കൈരളി ദിബ്ബ, ഫുജൈറ, ഖോർഫക്കാൻ യുണിറ്റുകളിലെ വനിതാ വിഭാഗം അവതരിപ്പിച്ച കലാപരിപാടികളോടെ വനിതാ സംഗമത്തിന് സമാപനം കുറിച്ചു.
ബിന്ദു സൗന്ദരാജ് ഒരുക്കിയ കരകൗശല പ്രദർശനം ഏറെ ശ്രദ്ധേയമായി. കൈരളിയുടെ വിവിധ യൂണിറ്റുകളിൽ നിന്ന് വനിതാ പ്രവർത്തകരും കുടുംബാംഗങ്ങളും വലിയ ആവേശത്തോടെയാണ് വനിതാ സംഗമത്തിൽ പങ്കെടുത്തത്.