പ്രവാസിക്ക് ഭവനദാന പദ്ധതിയുമായി ഇന്ത്യൻ മീഡിയ
Monday, April 14, 2025 1:11 PM IST
അബുദാബി: അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടില്ലാത്ത പ്രവാസിക്ക് വീട് നിർമിച്ച് നൽകാൻ അബുദാബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി.
15 ലക്ഷം ഇന്ത്യൻ രൂപ ചെലവിൽ നിർമിക്കുന്ന വീടിനായി അടച്ചുറപ്പുള്ള വീടില്ലാത്ത 30 വർഷത്തിൽ കുറയാതെ വിദേശത്തുള്ള പ്രവാസികളെയാണ് പരിഗണിക്കുക.
ഗൾഫിലെ പ്രമുഖ സംരംഭകനും വിപിഎസ് ഹെൽത്ത് സ്ഥാപകനും എംഡിയുമായ ഡോ. ഷംഷീർ വയലിലിന്റെ പിന്തുണയോടെയാണ് വീട് വച്ച് നൽകുക.
കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ മീഡിയ അബുദാബി (ഇമ) പ്രസിഡന്റ് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാശിദ് പൂമാടം (00971558018821) എന്നിവരുമായി ബന്ധപ്പെടാം.