കു​വൈ​റ്റ്‌ സി​റ്റി: മ​ര​ണ​ത്തെ ജ​യി​ച്ച​വ​നാ​യ ക്രി​സ്തു മാ​ന​വ​രാ​ശി​ക്ക് ന​ൽ​കി​യ സ​മാ​ധാ​ന​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടേ​യും സ​ന്ദേ​ശ​ത്തെ അ​നു​സ്മ​രി​ച്ച്‌ കു​വൈ​റ്റ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ സ​മൂ​ഹം ഉ​യ​ർ​പ്പ്‌ പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി.





സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഉ​യ​ർ​പ്പ്‌ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്കും തു​ട​ർ​ന്ന്‌ ന​ട​ന്ന സ​മൂ​ഹ​ബ​ലി​ക്കും മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ, സ​ഹ​വി​കാ​രി റ​വ. ഫാ. ​മാ​ത്യൂ തോ​മ​സ്‌, റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ്‌ ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.