എ. കബീറിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നല്കി
Tuesday, April 8, 2025 4:39 PM IST
കുവൈറ്റ് സിറ്റി: സ്വകാര്യ സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിച്ചേര്‍ന്ന സംസ്കാര സാഹിതി ജില്ലാ ചെയര്മാന് എ. കബീറിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നല്കി. ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് മനോജ് റോയ് അധ്യക്ഷത വഹിച്ച സ്വീകരണയോഗം ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘടനം ചെയ്തു.
ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ മൊമെന്റോ ജില്ലാ പ്രസിഡന്റ് മനോജ് റോയും ജനറല്‍ സെക്രട്ടറി കലേഷ് പിള്ളയും ചേര്‍ന്ന് നല്കി. സമകാലീന രാഷ്ട്രീയത്തില്‍ ആവിഷ്ക്കര സ്വാതന്ത്ര്യത്തിന് കുച്ചുവിലങ്ങിടുന്ന ഭരണകര്‍ത്താക്കള്‍ക്കെതിരേ കല സാംസ്കാരിക പ്രസ്ഥാനങ്ങളുടെ പ്രസക്തിയോഗം ഓര്‍മപ്പെടുത്തി.
നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് കൂടിയായ സംസ്കാര സാഹിതി ജില്ലാ ചെയര്മാന് എ. കബീറിന്റെ നേതൃതത്തിന് സാംസ്കാരിക രംഗത്ത് നിരവധി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയട്ടെ എന്ന് യോഗം ആശംസിച്ചു.
യോഗത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് മാരാമണ്‍, സെക്രട്ടറി സുരേഷ്മാത്തൂര്, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ വിപിന്‍ മങ്ങാട്ട്, ബിനോയ്ചന്ദ്രന്‍, ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ബത്താര്‍ വൈക്കം, ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ലിപിന്‍ മുഴക്കുന്ന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നാഷണല്‍ കൗണ്‍സില്‍ അംഗം തോമസ് പള്ളിക്കല്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി ബിജു പാറയില്‍, സുജിത് കായലോട്, സനില്‍ തയ്യില്‍, ഹരിലാല്‍, പ്രദീപ് കുമാര്‍, ഗോള്‍ഡി ഉമ്മന്‍, ജോമോന് കോട്ടവിള, ശരത്മാന്നാര്, നാസര്‍ കായംകുളം, ബിജു കായംകുളം, ചിന്നു റോയ് തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
യോഗത്തില്‍ ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി കലേഷ് ബി. പിള്ള സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സാബു തോമസ് നന്ദിയും പറഞ്ഞു.