കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മു​ത്‌ല ഏ​രി​യ​യി​ൽ നി​ർ​മ്മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് പ്ര​വാ​സി​ക്ക് ദാ​രു​ണാ​ന്ത്യം. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ മ​രി​ച്ച​യാ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ ഓ​പ്പ​റേ​ഷ​ൻ​സ് റൂ​മി​ൽ അ​പ​ക​ട​ത്തെ കു​റി​ച്ച് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പ​ട്രോ​ളിം​ഗ് സം​ഘ​വും ആം​ബു​ല​ൻ​സും സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ പ്ര​വാ​സി മരണപ്പെട്ടു. മ​രി​ച്ച അ​റ​ബ് പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് മാ​റ്റി.