കേളി കലാസാംസ്കാരിക വേദിക്ക് ഇനി സമ്മേളന കാലം
Wednesday, April 9, 2025 7:19 AM IST
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മാർച്ച് മുതൽ മേയ് മാസം വരെ നീണ്ടുനിൽക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ, ജൂൺ, ജൂലൈ മാസങ്ങളിൽ ഏരിയ സമ്മേളനങ്ങൾ എന്നിവ നടക്കും. പതിനൊന്നാം കേന്ദ്ര സമ്മേളനം മുതൽ കമ്മിറ്റി കാലയളവ് മൂന്ന് വർഷമായി വർധിപ്പിച്ചിരുന്നു.
യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ന്യൂ സനയ ഏരിയാ പവർഹൗസ് യൂണിറ്റ് സമ്മേളനം നടന്നു. സീതാറാം യെച്ചൂരി നഗറിൽ നടന്ന സമ്മേളനം ന്യൂ സനയ ലാസുറൂദ് യൂണിറ്റ് കമ്മിറ്റി അംഗം രാജേഷ് ഓണകുന്ന് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് മധു ഗോപി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി സുവി പയസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രാജശേഖരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ് സംഘടനാ റിപ്പോർട്ടും സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടിയും പറഞ്ഞു. പുതിയ യൂണിറ്റ് സെക്രട്ടറിയായി സുവി പയസിനെയും, പ്രസിഡന്റായി പി നിസാറിനെയും ട്രഷററായി മധു ഗോപിയെയും തെരഞ്ഞെടുത്തു. സമ്മേളനം രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, ഏരിയ രഷാധികാരി ആക്ടിങ് സെക്രട്ടറി തോമസ് ജോയ്, ഏരിയ സെക്രട്ടറി ഷിബു തോമസ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് സമ്മേളനം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരിക്കെ മരണപ്പെട്ട ജനാർദ്ദനൻ നഗറിൽ നടന്നു.
യൂണിറ്റ് പ്രസിഡന്റ് സജീന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾസലാം ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് സെക്രട്ടറി ഉമ്മർ മുക്താർ പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ രാമകൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി അംഗം ഷിബു തോമസും, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടിയും പറഞ്ഞു.
മണികണ്ഠൻ കെ എ എസ്, നിയാസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.സെക്രട്ടറിയായി കെ എസ് മണികണ്ഠൻ, പ്രസിഡന്റ് മുക്താർ, ട്രഷറർ ശ്യാം കുമാർ രാഘവൻ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ ആക്റ്റിംഗ് സെക്രട്ടറി റാഷിദലി, ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, രക്ഷാധികാരി കമ്മറ്റി അംഗം അബ്ദുൾ കലാം, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബഷീർ, സമദ്, രമേശ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.മുസാഹ്മിയ ഏരിയക്ക് കീഴിലെ അൽ ഗുവയ്യ യൂണിറ്റ് സമ്മേളനം പുഷ്പൻ നഗറിൽ നടന്നു.
യൂണിറ്റ് പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ച സമ്മേളനം ഏരിയ കമ്മറ്റി അംഗം ജെറി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അനീസ് അബൂബക്കർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രതിൻ ലാൽ വരവ് ചിലവ് കണക്കും, കേന്ദ്ര കമ്മറ്റി അംഗം രാമകൃഷ്ണൻ ധനുവച്ചപുരം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
രതിൻ ലാൽ, റഷീദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറിയായി അനീസ് അബൂബക്കറിനെയും പ്രസിഡന്റായി നൗഷാദിനെയും ട്രഷററായി രതിൻ ലാലിനെയും സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ കമ്മറ്റി അംഗങ്ങളായ നടരാജൻ, ഗോപി, മുഹമ്മദാലി എന്നിവർ സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ചു.ബദിയ ഏരിയയിലെ ഷുബ്ര യൂണിറ്റ് സമ്മേളനം, കേളി അംഗമായിരിക്കെ മരിച്ച ഇബ്രാഹിം കുട്ടി നഗറിൽ നടന്നു. യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ റഷീദിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം ഏരിയ പ്രസിഡന്റ് അലി കെവി ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റ് സെക്രട്ടറി സൈദ് മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ ഷറഫു മൂച്ചിക്കൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘടനാ റിപ്പോർട് കേന്ദ്ര കമ്മിറ്റി അംഗം ഹാരിസും,കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി ചർച്ചകൾക്ക് മറുപടിയും പറഞ്ഞു. നാസർ, പ്രയാഗ് പള്ളിപ്പുറം എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സെക്രട്ടറിയായി രതീഷ് രമണൻ, പ്രസിഡന്റ് പ്രയാഗ് പള്ളിപ്പുറം, ട്രഷറർ അബ്ദുൽ റഷീദ് എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി കൺവീനർ റഫീഖ് പാലത്ത്, ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മധു എടപ്പുറത്ത്, പ്രദീപ് ആറ്റിങ്ങൽ, ഏരിയ ട്രഷറർ മുസ്തഫ, ഏരിയ ജോയിന്റ് സെക്രട്ടറി സരസൻ, വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര, ഏരിയ രക്ഷാധികാരി സമിതി അംഗം ജർനെറ്റ് നെൽസൺ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ബദിയ ഏരിയക്ക് കീഴിലെ മഹദൂദ് യൂണിറ്റ് സമ്മേളനം ബദിയ ഏരിയാ കമ്മിറ്റി അംഗമായിരിക്കെ മരണപ്പെട്ട സുധീർ സുൽത്താൻ നഗറിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ജയഭദ്രൻ അധ്യക്ഷത വഹിച്ച സമ്മേളനം ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സരസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജയൻ ആറ്റിങ്ങൽ പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ബാബു ലാൽ, നിസാർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സെക്രട്ടറിയായി ഷാജഹാൻ പൂക്കുഞ്ഞിനേയും, പ്രസിഡന്റായി ജയൻ ആറ്റിങ്ങലിനെയും, ട്രഷററായി സെബാസ്റ്റ്യൻ സത്യദാസിനെയും സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി കൺവീനർ റഫീഖ് പാലത്ത്, ഏരിയാ സെക്രട്ടറി കിഷോർ ഇ നിസാം, പ്രസിഡന്റ് അലി. കെ. വി, ട്രഷറർ മുസ്തഫ, വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര എന്നിവർ സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ചു.