എയർ കേരള സംസ്ഥാനത്തിന്റെ വികസനത്തിന് മാറ്റുകൂട്ടും: സലാം പാപ്പിനിശേരി
Thursday, April 17, 2025 2:56 PM IST
കൊച്ചി: എയർ കേരള കേരളത്തിന്റെ വികസനത്തിന് മാറ്റുകൂട്ടുമെന്നും യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരി. എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടന കർമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാൻ ഇത്തരത്തിലൊരു ദൗത്യത്തിന് മുന്നിട്ടിറങ്ങിയ കമ്പനി ചെയർമാൻ അഫി അഹ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി എന്നിവർക്ക് എല്ലാവിധ വിജയാശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു.