ക്യുകെഐസി ഇൻജാസ് സ്പോർട്സ് ഫെസ്റ്റ്; വൈറ്റ് ആർമി ഓവറോൾ ചാമ്പ്യന്മാർ
Monday, April 14, 2025 1:23 PM IST
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗിനു കീഴിൽ സംഘടിപ്പിച്ച ഇൻജാസ് സ്പോർട്സ് ഫെസ്റ്റിൽ 145 പോയിന്റ് നേടി വൈറ്റ് ആർമി ഓവറോൾ ചാമ്പ്യന്മാരായി.
മത്സരാർഥികളെ വിവിധ കാറ്റഗറികളായി തിരിച്ച് ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, നീന്തൽ, പഞ്ചഗുസ്തി എന്നീ മത്സരങ്ങളിലായി സംഘടിക്കപ്പെട്ട ഇൻജാസ് സ്പോർട്സ് ഫെസ്റ്റിന് കഴിഞ്ഞ ദിവസം നടന്ന ട്രാക് & ഫീൽഡ് ഇനങ്ങളോടെയാണ് സമാപിച്ചത്.
വാശിയേറിയ മത്സരങ്ങൾ അരങ്ങേറിയ അവസാന ദിനത്തിൽ 110 പോയിന്റോടെ യെല്ലോ സ്ട്രൈക്കേഴ്സ് റണ്ണറപ്പായും 92 പോയിന്റോടെ റെഡ് വാരിയേഴ്സ് സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.

ക്യുകെഐസി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി, ഉമർ ഫൈസി, ട്രഷറർ മുഹമ്മദലി മൂടാടി, നിയാസ് കാവുങ്ങൽ, സിദ്ധീഖലി, അൻവർഷ, ഇസ്മാഇൽ എന്നിവർ വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു.
അബ്ദുൽ ഹക്കീം പിലാത്തറ, സെലു അബൂബക്കർ, ഷഹാൻ വി.കെ, മുഹമ്മദ് ഫബിൽ, അർഷദ്, മുഹമ്മദ് റിഫാഷ്, ജംഷീർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.