ഇ-മാഗസിൻ "ലുമിനാരി' പ്രകാശനം ചെയ്തു
Wednesday, April 9, 2025 4:43 PM IST
ജറുസലേം: ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ ആൻഡ് സോഷ്യൽ ഫോറം ഇ-മാഗസിൻ "ലുമിനാരി' പ്രകാശനം ചെയ്തു. മാസികയുടെ ആദ്യ ലക്കത്തിന്റെ പ്രകാശനം സാഹിത്യകാരനും നിരൂപകനുമായ എസ്. ജ്യോതിസ് നിർവഹിച്ചു.
സിനിമാ താരം സുരഭി ലക്ഷ്മി ആശംസകൾ അറിയിച്ചു. ചീഫ് എഡിറ്റർ വിജിൽ ടോമി യോഗത്തിന് അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ സി.ജെ. റെജി ആമുഖ സന്ദേശം നൽകി.
എഴുത്തുകാരായ സൽജി ഈട്ടിത്തോപ്പ്, മിനി പുളിക്കൽ, സജി മാമ്പള്ളിൽ, ജിജി ജോൺ, ശ്രുതി നിർമ്മൽ, ഷിബു കുര്യാക്കോസ്, നീതുമോൾ ജോസഫ് എന്നിവർ സംസാരിച്ചു.
ഇസ്രയേൽ മലയാളികളിലെ കലാസാഹിത്യ പ്രതിഭകളെ കണ്ടെത്തുവാനും പരിപോഷിപ്പിക്കാനും ഇമാൽസ് ഫോറവും ലുമിനാരിയും എപ്പോഴും ഉണ്ടാകുമെന്നും വിവിധ പരിപാടികൾ സംഘടിപ്പിച്ച് വരികയാണെന്നും ഭാരവാഹികൾ അറിയിച്ചു.
ലിങ്ക്: https://www.luminariemagazine.com/2025/04/luminari-e-magazine-malayalam.html