ബഹറിൻ പ്രവാസി സംഗമം ആലോചനാ യോഗം സംഘടിപ്പിച്ചു
Monday, April 21, 2025 11:10 AM IST
മനാമ: ഓഗസ്റ്റ് 16ന് കണ്ണൂരിൽ നടക്കുന്ന ബഹറിൻ പ്രവാസി സംഗമത്തെ (ബികെഎസ് ഹാർമണി - 2025) കുറിച്ച് ആലോചാനാ യോഗം ഈ മാസം 16ന് സമാജത്തിൽ നടന്നു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു.
വിവിധ സംഘടനാ പ്രതിനിധികൾ, സമാജം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ജനാർദ്ദൻ നമ്പ്യാരും സുബൈർ കണ്ണൂരും ആദ്യ രജിസ്ട്രേഷൻ നടത്തി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ബഹറിനിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്കും പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കും പരിപാടിയിൽ പങ്കെടുക്കാം.
വിശദ വിവരങ്ങൾക്ക്: സുനേഷ് സാസ്കോ - +973 39498114, സോമരാജൻ - +919 544447655.