മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
Monday, April 21, 2025 5:23 PM IST
മനാമ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
മാനവികതയ്ക്കും ലോക സമാധാനത്തിനും സ്നേഹത്തിനും വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു മാര്‍പാപ്പ. അദ്ദേഹത്തിന്റെ വിയോഗം വിശ്വാസികൾക്കും ലോകജനതയ്ക്കും ഏറെ വേദന നൽകുന്നതാണ്.
ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിനൊപ്പം ചേർന്ന് മാർപാപ്പക്കായി പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ എന്നിവർ അറിയിച്ചു.