ലുലു വോളീഫെസ്റ്റ്: ബ്രൈറ്റ് സ്റ്റീൽ ദുബായി ജേതാക്കൾ
അനിൽ സി. ഇടിക്കുള
Saturday, April 12, 2025 3:25 PM IST
അലൈൻ: മലയാളി സമാജം സംഘടിപ്പിച്ച ലുലു വോളീഫെസ്റ്റ് നാലാം സീസണിൽ ബ്രൈറ്റ് ദുബായി ജേതാക്കളായി. മലയാളി സമാജം പ്രസിഡന്റ് ഡോ. സുനീഷ് കൈമലയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ലുലു റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ധീൻ ഉദ്ഘാടനം ചെയ്തു.
സമാജം ജനറൽ സെക്രട്ടറി സലിം ബാബു, കായിക വിഭാഗം സെക്രട്ടറി ഷിയാസ് റഹ്മാൻ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
വിജയികൾക്കുള്ള ടോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു.