ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി ഇനി ഹൈടെക് കാറുകൾ; ഡ്രൈവിംഗ് സ്കൂൾ കാറുകൾക്ക് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നിരോധനം
അബ്ദുല്ല നാലുപുരയിൽ
Monday, April 7, 2025 3:22 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലും ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പൂർണമായും സജ്ജീകരിച്ച പ്രത്യേക വാഹനങ്ങൾ പുറത്തിറക്കി.
ഡ്രൈവിംഗ് സ്കൂളുകൾ നൽകുന്ന മുമ്പ് ഉപയോഗിച്ച വാഹനങ്ങൾക്ക് പകരമായാണ് ഈ പ്രത്യേക ടെസ്റ്റ് കാറുകൾ വരുന്നത്. മറ്റു കാറുകൾ ഇനി ഡ്രൈവിംഗ് ടെസ്റ്റിൽ ഉപയോഗിക്കാൻ അനുവാദമില്ല.